Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിറന്നാൾ ആഘോഷിക്കാൻ എത്തണമെന്ന് കുമ്മനം പറഞ്ഞപ്പോൾ അത്രയും കാത്തിരിക്കാൻ വയ്യെന്ന് വലിയ തിരുമേനി; എങ്കിൽ സ്വാതന്ത്ര്യദിനത്തിന് ആവട്ടേയെന്ന് ഗവർണ്ണർ; കുമ്മനം ക്രിസ്തുവിരുദ്ധനോ എന്ന് സാക്ഷി പറയാൻ സാക്ഷാൽ മാർ ക്രിസോസ്റ്റം തന്നെ മിസ്സോറാമിന് പോകും; കുമ്മനത്തെ മിസ്സോറാമികളുടെ ഭാഗ്യമെന്ന് വിശേഷിപ്പിച്ച് മെത്രോപൊലീത്ത

പിറന്നാൾ ആഘോഷിക്കാൻ എത്തണമെന്ന് കുമ്മനം പറഞ്ഞപ്പോൾ അത്രയും കാത്തിരിക്കാൻ വയ്യെന്ന് വലിയ തിരുമേനി; എങ്കിൽ സ്വാതന്ത്ര്യദിനത്തിന് ആവട്ടേയെന്ന് ഗവർണ്ണർ; കുമ്മനം ക്രിസ്തുവിരുദ്ധനോ എന്ന് സാക്ഷി പറയാൻ സാക്ഷാൽ മാർ ക്രിസോസ്റ്റം തന്നെ മിസ്സോറാമിന് പോകും; കുമ്മനത്തെ മിസ്സോറാമികളുടെ ഭാഗ്യമെന്ന് വിശേഷിപ്പിച്ച് മെത്രോപൊലീത്ത

മറുനാടൻ മലയാളി ബ്യൂറോ

കോഴഞ്ചേരി: മിസോറം ഗവർണറായി ചുമതയേറ്റ കുമ്മനം രാജശേഖരനെ ക്രിസ്തു വിരുദ്ധനെന്നായിരുന്നു മിസോറാമിലെ ചില സംഘടനകൾ വിശേഷിപ്പിച്ചത്. വർഗ്ഗീയവാദിയായ ഹിന്ദു തീവ്രവാദിയായും ചിലർ ചിത്രീകരിച്ചു. എന്നാൽ ഇതെല്ലാം വ്യാജമായിരുന്നു. സംഘപരിവാറിനുള്ളിലെ സമാധാനത്തിന്റെ മുഖമായിരുന്നു കുമ്മനം. എല്ലാ മതസ്ഥരുമായും വ്യക്തിബന്ധം. മതനേതാക്കളുടെ ആത്മസുഹൃത്ത്. ഇതെല്ലാം മിസ്സോറാമുകാരെ പറഞ്ഞു മനസ്സിലാക്കാൻ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത തന്നെ ഐസ്വാളിലെത്തും.

മിസോറാമിൽ ക്രിസ്ത്യൻ മതവിശ്വാസികളാണ് ഭൂരിപക്ഷം, എട്ട് ജില്ലകളിലായി 12 ലക്ഷം ആളുകളാണ് താമസിക്കുന്നത്. മാത്രമല്ല സംസ്ഥാനത്തിന്റെ 88 ശതമാനവും വനപ്രദേശമാണ്. ഇവർക്കിടയിൽ കുമ്മനത്തെ കുറിച്ചു തെറ്റിധാരണകൾ ഇതോടെ മാറും. കുമ്മനം രാജശേഖരൻ ക്രിസ്ത്യാനികൾക്ക് എതിരല്ല, ക്രിസ്ത്യാനികളെ പലകാര്യങ്ങളും പഠിപ്പിച്ച ക്രിസ്തീയ ഗുരുവാണെന്ന് മാർത്തോമാസഭ വലിയ മെത്രാപ്പൊലീത്ത ഫിലീപ്പോസ് മാർ ക്രിസോസ്റ്റം നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോൾ ആറന്മുളയിൽ നൽകിയ സ്വീകരിണത്തിൽ വലിയ തിരുമേനി പറഞ്ഞത് ഏറെ ചർച്ചകൾക്കും വഴിവച്ചു. ഹിന്ദു നേതാവിനെ സ്വാഗതം ചെയ്യാൻ ക്രൈസ്തവ സഭയുടെ ആചാര്യന്മാരെ വിളിച്ചപ്പോൾ ഹിന്ദുമതം എത്രമാത്രം വിശാലമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ് ആറന്മുളയിൽ ചെയ്തതെന്നും അന്ന് തിരുമേനി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മിസോറാമിൽ സ്വാതന്ത്ര്യദിന ചടങ്ങിനെത്തുമ്പോൾ കുമ്മനത്തെ കുറിച്ച് മാർ ക്രിസോസ്റ്റം എന്ത് പറയുമെന്നത് നിർണ്ണായകമാകുന്നത്.

കഴിഞ്ഞ ദിവസം ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ കുമ്മനം സന്ദർശിച്ചിരുന്നു. ഇതിനിടെയാണ് മാർ ക്രിസോസ്റ്റത്തെ മിസോറം സന്ദർശിക്കുന്നതിന് കുമ്മനം ക്ഷണിച്ചത്. ഇത് രണ്ട് കൈയും നീട്ടി തിരുമേനി സ്വീകരിച്ചു. തന്നെ കാണാനെത്തിയ ഗവർണ്ണറെ തമാശകൾ പറഞ്ഞാണ് വലിയ മെത്രാപ്പൊലീത്ത സ്വീകരിച്ചത്. ഇവരുടേയും അടുപ്പം വിളിച്ചറിയിക്കുന്ന നിമിഷങ്ങൾ. മിസോറാമിൽ നിന്ന് കൊണ്ടുവന്ന ഷാൾ ക്രിസോസ്റ്റത്തെ കുമ്മനം അണിയിച്ചു. തിരിച്ച് മെത്രാപ്പൊലീത്തയും ഷാൾ അണിയിച്ചു. അങ്ങനെ തീർത്തും സൗഹൃദത്തിൽ തീർത്ത നിമിഷങ്ങൾ. സുരക്ഷാ ഉദ്യോഗസ്ഥരെ പോലും മാറ്റി നിർത്തിയുള്ള കുമ്മനത്തിന്റെ ഇടപെടലും.

അടുത്ത പിറന്നാളാഘോഷത്തിന് മിസോറാമിലെത്തണമെന്ന കുമ്മനത്തിന്റെ ക്ഷണത്തിന് താൻ അതിനു മുൻപുതന്നെ എത്തുമെന്ന് ക്രിസോസ്റ്റം മറുപടി നൽകി. അങ്ങനെയെങ്കിൽ സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തണമെന്ന് കുമ്മനം ആവശ്യപ്പെട്ടു. ക്രിസോസ്റ്റം അതും സമ്മതിച്ചു. കുമ്മനത്തെപ്പോലെ ഒരാളെ ഗവർണറായി കിട്ടിയ മിസോറാം ജനത ഭാഗ്യം ചെയ്തവരാണെന്ന് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പൊലീത്ത പറഞ്ഞു. തിരുമേനിയുടെ പ്രാർത്ഥനയും അനുഗ്രവുമാണ് തന്റെ ഭാഗ്യമെന്ന് കുമ്മനവും കൂട്ടിച്ചേർത്തു.

മിസോറാമിലെ ഭാഷ പഠിച്ചോ എന്നായി ക്രിസോസ്റ്റത്തിന്റെ അടുത്ത ചോദ്യം. നമസ്‌തേ, നന്ദി, ബൈ എന്നീ മൂന്നു വാക്കുകൾ പഠിച്ചുവെന്ന് കുമ്മനം പറഞ്ഞു. സത്യ പ്രതിജ്ഞാ വേളയിൽ ബൈബിൾ സമ്മാനമായി കിട്ടിയ കാര്യവും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP