കേരള സർവവകലാശാലയിൽ 36 യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ അയോഗ്യർ; ഇവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ തീരുമാനം; പാസ്സ് വേഡ് ചോർത്തി വ്യാജമായി നൽകിയ 37 ഡിഗ്രി സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സിൻഡിക്കേറ്റ് തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 36 യൂണിയൻ കൗൺസിലർമാർ അയോഗ്യരെന്ന് കേരള സർവകലാശാല കണ്ടെത്തി. ഇവരെ വോട്ടർ പട്ടികയിൽ നിന്നും നീക്കും. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ തെരഞ്ഞെടുപ്പിൽ നടന്ന തിരിമറിയെ തുടർന്ന്, മറ്റ് കോളേജുകളിൽ യൂണിവേഴ്സിറ്റി നടത്തിയ പരിശോധനയിലാണ് 36 കൗൺസിലർമാർ നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതുകൊണ്ട് അയോഗ്യരാണെന്ന് കണ്ടെത്തിയത്. അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. മുപ്പതോളം കോളേജുകൾ തെരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടില്ല. ആ കോളേജുകളിൽ ചട്ട പ്രകാരം തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
കേരള സർവകലാശാലയുടെ BSc (computer science) ബിരുദ പരീക്ഷയിൽ മൂന്നുവർഷം മുമ്പ് വ്യാജ പാസ്സ്വേഡ് ഉപയോഗിച്ച് കൂട്ടിയെഴുതിയ മാർക്കുകളും പാസ്സായ 37 പേരുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും റദ്ദാക്കാൻ ഡോ:മോഹൻ കുന്നുമേലിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേരള സിൻഡിക്കേറ്റ് തീരുമാനിച്ചു. അനർഹമായി നൽകിയ ഗ്രേസ് മാർക്ക് ഉൾപ്പടെ അറുന്നൂറോളം വിദ്യാർത്ഥികൾക്ക് കൂട്ടി നൽകിയ മാർക്ക് അവരുടെ പ്രൊഫൈലിൽ നിന്ന് നീക്കം ചെയ്യാനും സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
വിദേശത്തു ജോലി നേടിയ ചിലരും റദ്ദാക്കിയ സർട്ടിഫിക്കറ്റ് കൈപ്പറ്റിയവരിലുണ്ട്. മാർക്ക് തിരിമറിയുമായി ബന്ധപ്പെട്ട് ഒരു സെക്ഷൻ ഓഫീസറെ സർവീസിൽ നിന്നും സർവ്വകലാശാല പിരിച്ചുവിട്ടുവെങ്കിലും ഇത് സംബന്ധിച്ച് പൊലീസിന് കൃത്യമായ വിവരങ്ങൾ നൽകുകയോ വ്യാജ റിസൾട്ടുകൾ റദ്ദാക്കാനുള്ള നിർദ്ദേശങ്ങൾ പരീക്ഷ വിഭാഗത്തിന് നൽകുകയോ അധികൃതർ ചെയ്തിരുന്നില്ല.
ഗ്രേസ് മാർക്ക് തിരുത്തി വിജയിപ്പിച്ച ഒരു വിദ്യാർത്ഥിക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ പുനഃ പരിശോധന ഹർജ്ജി നൽകാൻ യൂണിവേഴ്സിറ്റി സ്റ്റാൻഡിങ് കോൺസലിന് വിസി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തിരിമറിയിലൂടെയാണ് ഗ്രേസ് മാർക്ക് നേടിയതെന്ന വിവരം കോടതിയിൽ ബോധിപ്പിക്കാത്തതുകൊണ്ട് വിധിക്കെതിരെ അപ്പീൽ നൽകാനും തീരുമാനിച്ചു.
മാർക്ക് തിരിമറി അന്വേഷിക്കുവാൻ ചുമതലപെടുത്തിയിരുന്ന മുൻ പിവിസി ഡോ. അജയകുമാർ അധ്യക്ഷനായ സിൻഡിക്കേറ്റ് ഉപസമിതി തിരിമറി സംബന്ധിച്ച അന്വേഷണം ഇതേവരെ പൂർത്തിയാക്കാത്തതാണ് മാർക്ക് റദ്ദാക്കാതിരിക്കാൻ കാരണമായി പരീക്ഷ വിഭാഗം വിസി ക്ക് വിശദീകരണം നൽകിയിരിക്കുന്നത്.
മൂന്ന് വർഷം മുൻപ് തോറ്റ വിദ്യാർത്ഥികൾക്ക് കൃത്രിമമായി നൽകിയ വ്യാജ ബിരുദസർട്ടിഫിക്കറ്റുകളും ഉയർന്ന മാർക്കുകളും റദ്ദാക്കുന്നില്ലെന്ന വിവരം സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് ഗവർണറുടെ നിർദ്ദേശ പ്രകാരം വൈസ് ചാൻസലർ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്കുകളും റദ്ദാക്കാനുള്ള നിർദ്ദേശം ഇന്നലെ ചേർന്ന സിണ്ടിക്കേ റ്റിന്റെ പരിഗണനയ്ക്ക് വച്ചത്. വിസി യുടെ നിർദ്ദേശം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.
Stories you may Like
- കാട്ടാക്കട കോളേജിൽ സിപിഎം-കോൺഗ്രസ് ഒത്തുകളി ആരോപിച്ച് ബിജെപി
- ആൾമാറാട്ട വിവാദത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പ്രിൻസിപ്പലിന്റെ കഥ
- വി സിമാർക്ക് അന്ത്യശാസനം, ഗവർണറെ കോടതിയിൽ നേരിടാൻ സർക്കാർ
- ആൾമാറാട്ട കേസിൽ കോളജ് പ്രിൻസിപ്പലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- കാട്ടക്കടയിലെ എസ് എഫ് ഐ ആൾമാറാട്ടം നേതാക്കളിൽ എത്തില്ല
- TODAY
- LAST WEEK
- LAST MONTH
- ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയ കേസ്; ബന്ധുവായ യുവതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ക്രൈംബ്രാഞ്ചിന്റെയും എക്സൈസിന്റെയും വിശദീകരണം തേടി കോടതി
- ഞാനും ആഭ്യന്തരമന്ത്രി ആയിരുന്നയാളാണ്, പോയ പണിനോക്ക്! തിരുവല്ല ഡി.വൈ.എസ്പിയോട് കയർത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ; സംഭവം കോൺഗ്രസ്-സിപിഎം സംഘർഷത്തിനിടെ
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- സൈക്കിളിൽ സഞ്ചരിക്കുന്ന പ്രധാനമന്ത്രി; ഹരിത രാഷ്ട്രീയത്തിലുടെ അധികാരത്തിൽ; പിന്നീട് ലാവ്ലിൻ അടക്കമുള്ള നിരവധി അഴിമതികൾ; ഖലിസ്ഥാൻ വാദത്തെ പിന്തുണച്ച് ഇന്ത്യയുമായി ഉടക്കി; ഇപ്പോൾ ലോക രാജ്യങ്ങളിൽനിന്നും ഒറ്റപ്പെട്ടു; നായകൻ വില്ലനായത് പൊടുന്നനെ; ജസ്റ്റിൻ ട്രൂഡോയുടെ ജീവിത കഥ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- വീട്ടിൽ ആളില്ലാത്ത സമയത്ത് മരുമകളെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; 70കാരന് 15 വർഷം കഠിനതടവ്
- പഴയ യൂണിഫോമിലേക്ക് തിരിച്ചു പോകാൻ കെഎസ്ആർടിസി; ഡ്രൈവർക്കും കണ്ടക്ടർക്കും ഇനി കാക്കി യൂണിഫോം
- കൂത്താട്ടുകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു; പ്രതി പിടിയിൽ
- 'സമൂഹത്തിന്റെ വികാരം എതിരാണ് എന്നതു കൊണ്ട് അർഹതപ്പെട്ട ഒരാൾക്ക് ജാമ്യം നിഷേധിക്കാൻ കഴിയില്ല; കുറ്റപത്രം നൽകിയിട്ടും ജാമ്യം നിഷേധിക്കണമെങ്കിൽ മതിയായ കാരണം വേണം; ഗ്രീഷ്മക്ക് ജാമ്യം അനുവദിച്ച വിധിയിലെ നിരീക്ഷണങ്ങൾ
- കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടി; സിപിഐ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നു; സഹകരണ ബാങ്ക് തട്ടിപ്പുകളിൽ നിക്ഷേപകർക്ക് പണം മടക്കിക്കൊടുക്കുകയാണ് വേണ്ടത്; പണം കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ല: സർക്കാരിനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- ജി 20യിൽ പങ്കെടുക്കാൻ ഇന്ത്യയിൽ എത്തിയപ്പോൾ കിട്ടിയത് തണുത്ത പ്രതികരണം; രാഷ്ട്രീയ പ്രതിച്ഛായ മങ്ങിയതോടെ രണ്ടും കൽപ്പിച്ചു ട്രൂഡോയുടെ സിഖ് രാഷ്ട്രീയക്കളി; ഇന്ത്യൻ മറുപടിയോടെ വിഷയം കൂനിന്മേൽ കുരുപോലെ
- രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ ബീച്ചിലെ ഇടിമിന്നലിന്റെ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്; നടക്കാൻ ഇറങ്ങിയ യുവതിയും ബീച്ചിലെ കച്ചവടക്കാരനും തത്ക്ഷണം കൊല്ലപ്പെട്ടു
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- മുഖമടച്ചുള്ള ഇന്ത്യൻ മറുപടിയിൽ പ്രതിരോധത്തിലായി ട്രൂഡോ! ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുകയല്ല; ഇന്ത്യൻ സർക്കാർ അതീവ ഗൗരവത്തോടെ വിഷയത്തെ കാണണം; ഞങ്ങൾക്ക് ഉത്തരങ്ങൾ വേണമെന്ന് കനേഡിയൻ പ്രധാനമന്ത്രി
- കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർത്ഥികളും അതീവ ജാഗ്രത പുലർത്തണം; പ്രശ്നബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ മുൻകരുതൽ സ്വീകരിക്കണം; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം; സ്ഥിതിഗതികൾ അജിത് ഡോവലുമായി വിലയിരുത്തി അമിത് ഷാ
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍