Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലപ്പുറം മുതൽ തുടങ്ങിയ പ്രതിഷേധം തലസ്ഥാനത്ത് വരെ; ചങ്ങരം കുളത്ത് ആദ്യ കരിങ്കൊടി ഉയർന്നു; തൃശൂരിലും എറണാകുളത്തും പ്രതിഷേധക്കാരെ പൊലീസ് നീക്കം ചെയ്തത് പണിപ്പെട്ട്; ആലപ്പുഴയിലും കൊല്ലത്തും വാഹനം തടഞ്ഞ് നിർത്തി ചീമുട്ടയേറ്; പാലിയേക്കര ടോളിൽ മന്ത്രിവാഹനത്തിന് മുന്നിൽ ചാടിയ പ്രവർത്തകന്റെ കൈ ഒടിഞ്ഞു; പാരിപ്പള്ളിയിൽ വാഹനം വട്ടം വച്ചും പ്രതിഷേധം; എങ്ങും പ്രതിഷേധവുമായി കോൺഗ്രസും യുവമോർച്ചയും; തലസ്ഥാനത്തെ മന്ത്രി മന്ദിരത്തിലും സ്വസ്ഥതയില്ലാതെ മന്ത്രി ജലീൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയ മന്ത്രി കെ.ടി ജലീലിന് നേരിടേണ്ടി വന്നത് വഴിയോരങ്ങളിലെ ഇടതടവില്ലാത്ത പ്രതിഷേധങ്ങൾ. യൂത്ത് കോൺഗ്രസിന്റെയും യുവമോർച്ചയുടെയും പ്രവർത്തകർ മലപ്പുറം മുതൽ വിവിധ സ്ഥ്‌ലങ്ങളിലായി പ്രതിഷേധവുമായി നിലയയുറപ്പിച്ച് നിന്നു. നിരവധി സ്ഥലങ്ങളിൽ കരിങ്കൊടി വീശിയപ്പോൾ. മന്ത്രി വാഹനത്തിന് നേരെ പലസ്ഥലങ്ങളിലും ചീമുട്ടയേറും നടന്നു.കനത്ത പൊലീസ് സന്നാഹം തന്നെയാണ് മന്ത്രിയുടെ യാത്ര സുഗമമാക്കാൻ വഴിയോരത്ത് നിലയുറപ്പിച്ചത്. ആലപ്പുഴയിൽ വച്ച് രണ്ട് തവണ മന്ത്രിയുടെ വാഹനം തടഞ്ഞ് ചീമുട്ടയെറിഞ്ഞു.

കൊല്ലത്ത് പാരിപ്പള്ളിയിൽ മന്ത്രിയുടെ വാഹനത്തിന് കുറുകെ പ്രതിഷേധക്കാർ മറ്റൊരു വാഹനം ഇട്ട് തടഞ്ഞു. രാത്രി ഒൻപതരയോടെ മന്ത്രി തലസ്ഥാനത്തെത്തി. അവിടേയും തീർന്നില്ല. മന്ത്രിയുടെ ഔദ്യോഗിക വസതിയിലും പ്രതിഷേധക്കാർ ഇരച്ചെത്തി. പൊലീസ് ലാത്തി വീശിയാണ് കോൺഗ്രസ് ബിജെപി പ്രവർത്തകരെ നീക്കിയത്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ചോദ്യം ചെയ്ത സാഹചര്യത്തിൽ മന്ത്രി കെടി ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. മലപ്പുറം വളാഞ്ചേരിയിലെ വീട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഉടൻ അദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ യുവമോർച്ച പ്രവർത്തകരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടി വീശി.

മന്ത്രി വഴിയിൽ കുറിപ്പുറം കമ്യൂണിറ്റി സ്‌കിൽ പാർക്ക് സൈറ്റ് സന്ദർശിച്ചു. ശേഷം യാത്ര തുടർന്ന മന്ത്രിക്ക് നേരെ ചങ്ങരംകുളത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. പിന്നീട് പെരുമ്പിലാവിൽ വച്ച് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇവിടെ പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

തൃശൂർ കിഴക്കേകോട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. പിന്നീട് പാലിയേക്കരയിലും ഇരു സംഘടനകളും പ്രതിഷേധം നടത്തി. പ്രതിഷേധക്കാർ മന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീണു. രണ്ടു പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് നേതാവ് സജീർ ബാബുവിന്റെ കയ്യൊടിഞ്ഞു.

ആലപ്പുഴയിൽ വച്ചായിരുന്നു ആദ്യ ചീമുട്ടയേറ് കിട്ടിയത്. കരിങ്കൊടി വിശീയ പ്രതിഷേധക്കാർ ദേശീയപാതയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ദേശീയപാാതയിൽ ഗതാഗതം തടസപ്പെട്ടു. പിന്നീട് ഹരിപ്പാട് കവല ജങ്ഷനിൽ വച്ചും മന്ത്രിയെ പ്രതിഷേധക്കാർ തടഞ്ഞു. ഇവിടെ വച്ചും മന്ത്രിക്ക് നേരെ മുട്ടയെറിഞ്ഞു. പ്രതിഷേധം വകവയ്ക്കാതെ മന്ത്രി യാത്ര തുടരുകയാണ്.

കൊല്ലം ജില്ലയിൽ ക്യഷ്ണപുരത്ത് യൂത്ത്‌കോൺഗ്രസ് പ്രവർത്തകരും കരുനാഗപ്പള്ളിയിൽ യുവമോർച്ച പ്രവർത്തകരും മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. യുവമോർച്ച പ്രവർത്തകർ ചീമുട്ടയെറിഞ്ഞു. ചവറയിൽ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൊട്ടിയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. ചാത്തന്നൂരിൽ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രവർത്തകരെ ഓടിച്ചിട്ട് അറസ്റ്റ് ചെയ്തു. പൊലീസ് മർദ്ദിച്ചെന്ന് ഇവർ പരാതിപ്പെട്ടു.

കൊല്ലം പാരിപ്പള്ളിയിൽ വച്ചാണ് നാടകീയ സംഭവങ്ങൾ നടന്നത്. മന്ത്രിയുടെ വണ്ടിക്ക് കുറുകെ മറ്റൊരു വാഹനം ഇട്ട് യാത്ര തടസപെടുത്താൻ ശ്രമം നടന്നു. പൊലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിച്ചു. തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ച മന്ത്രിയെ മംഗലപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി.

ഒൻപതരയോടെ തലസ്ഥാനത്തെത്തിയ മന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശി. മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP