Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

''സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു''; അവർ എന്ന വാക്കിലൂടെ തവനൂർ എംഎൽഎ ചർച്ചയാക്കുന്നത് മുനയുള്ള ആശംസ; കാശ്മീരിനെ 'ആസാദാക്കിയ' നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്; ജലീലിന്റെ സ്വാതന്ത്ര്യദിന സന്ദേശവും ചർച്ചകളിൽ

''സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു''; അവർ എന്ന വാക്കിലൂടെ തവനൂർ എംഎൽഎ ചർച്ചയാക്കുന്നത് മുനയുള്ള ആശംസ; കാശ്മീരിനെ 'ആസാദാക്കിയ' നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്; ജലീലിന്റെ സ്വാതന്ത്ര്യദിന സന്ദേശവും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വിവാദങ്ങൾക്കിടെ മുന്മന്ത്രിയും എംഎൽഎയുമായ കെ.ടി. ജലീലിന്റെ സ്വാതന്ത്ര്യദിന സന്ദേശം. ''സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു'' ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. അതേസമയം, കശ്മീർ പരാമർശത്തെത്തുടർന്ന് വിവാദത്തിലായ കെ.ടി. ജലീൽ ഞായറാഴ്ച ഡൽഹിയിൽ നടത്താനിരുന്ന പരിപാടികൾ റദ്ദാക്കി നാട്ടിലേക്കു മടങ്ങുകയായിരുന്നു. നോർക്കയുടെ പരിപാടിയിലായിരുന്നു അദ്ദേഹം പങ്കെടുക്കേണ്ടയിരുന്നത്. പുലർച്ചെ മൂന്നിനുള്ള വിമാനത്തിൽ ഡൽഹിയിൽനിന്നു നാട്ടിലേക്കു പോന്നു. എന്നാൽ ജലീൽ മടങ്ങിയത് വീട്ടിൽനിന്നു സന്ദേശം ലഭിച്ചതിനാലാണെന്ന് എ.സി.മൊയ്തീൻ അറിയിച്ചു. ഡൽഹിയിൽ നിന്നും വീട്ടിലേക്ക് ജലീൽ എത്തി. അതിന് ശേഷമാണ് പുതിയ കുറിപ്പ്.

ഇതിൽ നിറയുന്നത് സ്വാതന്ത്ര്യമാണ്. അപ്പോഴും അതിൽ ചെറിയൊരു 'കുത്ത്' ചിലർ കാണുന്നുണ്ട്. ''സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു'' എന്ന വാക്കുളിൽ കാശ്മീരാണ് ജലീൽ പരോക്ഷമായി സൂചിപ്പിക്കുന്നതെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ ദേശീയ ബോധമുള്ള ഇന്ത്യാക്കാരൻ എന്ന സന്ദേശമാണ് പ്രത്യക്ഷത്തിൽ ജലീൽ നൽകുന്നത്. കാശ്മീർ സന്ദർശനത്തിനിടെയുള്ള 'ആസാദ് കാശ്മീർ', 'ഇന്ത്യൻ അധിനിവേശ കാശ്മീർ' തുടങ്ങിയ പരാമർശം വിവാദമായിരുന്നു. ഡൽഹിയിലും കേരളത്തിലും കേസായി. ഈ സാഹചര്യത്തിലാണ് ഡൽഹിയിൽ നിന്നും അർദ്ധരാത്രി മുങ്ങിയത്.

''സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു''-ഇതാണ് ജലീലിന്റെ പുതി കുറിപ്പ്. ഇതിൽ അവർക്ക് അത് നിഷേധിച്ചുവെന്നാണ് ജലീൽ പറയുന്നത്. ആരാണ് 'അവർ' എന്നതാണ് ഉയരുന്ന ചോദ്യം. സ്വാതന്ത്ര്യദിനാ ഘോഷം നമ്മുടേതാണ്. അതുകൊണ്ട് തന്നെ ആശംസയിൽ നൂണ്ടാണ്ടുകൾ നമുക്ക് നിഷേധിച്ചു എന്നാണ് വേണ്ടിയിരുന്നത്. അതുകൊണ്ട് തന്നെ ചരിത്രാധ്യാപകനായ മുൻ മന്ത്രി മറ്റാർക്കോ വേണ്ടി ഇട്ടതാണ് ഈ വരികൾ എന്നാണ് ഉയരുന്ന വാദം.

കാശ്മീർ പരാമർശത്തിൽ കേരളത്തിലെ പൊലീസ് ജലീലിനെതിരെ കേസെടുത്തിട്ടില്ല. പരാതികളിൽ നിയമോപദേശം തേടുകയാണ്. തവനൂർ എംഎൽഎ ഇടതുപക്ഷ സ്വതന്ത്ര്യനാണ്. അതുകൊണ്ട് തന്നെ ജലീലിനെതിരെ കേസെടുക്കാനുള്ള സാധ്യത കുറവാണ്. മാധ്യമത്തെ നിരോധിക്കണമെന്ന ആവശ്യവുമായി ജലീൽ യുഎഇ സർക്കാരിന് മന്ത്രിയായിരിക്കെ കത്ത് നൽകിയിരുന്നു. ഇത് പുറത്തായി. ഇത് രാജ്യദ്രോഹമായിരുന്നുവെന്ന വിലയിരുത്തൽ സജീവമാണ്. ഇതിനിടെയാണ് കാശ്മീരിലെ വിവാദങ്ങളും. എന്നാൽ ഒരു വിഷയത്തിലും ജലീലിനെതിരെ കേസെടുത്തിട്ടില്ല.

സ്വർണ്ണ കടത്തിൽ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം പുറത്തു വന്ന സ്വപ്‌നാ സുരേഷ് ചില വെളിപ്പെടുത്തൽ നടത്തി. ഇതിനെതിരെ ജലീൽ കേസുകൊടുത്തു. കലാപാഹ്വാനത്തിന് കേസെടുത്തു. ഇതേ പൊലീസാണ് ജലീലിനെതിരായ പരാതികൾ മനപ്പൂർവ്വം കാണാത്തത് എന്നതും നിർണ്ണായകമാണ്.

ജലീലിന്റെ സ്വാതന്ത്ര്യദിന കുറിപ്പിന്റെ പൂർണരൂപം

സ്വാതന്ത്ര്യം മനുഷ്യന്റെ ജന്മാവകാശമാണ്. ശക്തിയും ആയുധവും കൊണ്ട് ബലവാന്മാർ എത്രയോ നൂറ്റാണ്ടുകൾ അവർക്കത് നിഷേധിച്ചു.

ലോകമൊട്ടുക്കും സാമ്രാജ്യത്വത്തിന്റെയും അടിമത്തത്തിന്റെയും കരാള ഹസ്തങ്ങളിൽ നിന്നുള്ള മോചനത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾ അരങ്ങേറി.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ബലിക്കല്ലിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് പിടഞ്ഞു മരിച്ചത്. സമരത്തിൽ പങ്കെടുത്ത് ജീവിതം കശക്കിയെറിയപ്പെട്ടവർക്ക് കയ്യും കണക്കുമില്ല.

ധീര കേസരികളുടെ തുല്യതയില്ലാത്ത ത്യാഗത്തെ അഭിമാനപൂർവം നമുക്ക് അനുസ്മരിക്കാം. ധീര രക്തസാക്ഷികളേ, ബിഗ് സെല്യൂട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP