Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

രാജിയിൽ നിന്ന് രക്ഷപ്പെടാൻ കോടിയേരിയെ കാണാൻ പോയത് സ്വകാര്യ വാഹനത്തിൽ; പോസ്റ്റിട്ട് രാജിക്കത്ത് ഗൺമാൻ കൈവശം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചു; പിന്നെ ആരും ജലീലിനെ കണ്ടിട്ടില്ല! സ്വർണ്ണ കടത്തിൽ എൻഐഎയ്ക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് എത്തിയപ്പോഴുള്ള ഒളിച്ചു കളി നാടകം വീണ്ടും

രാജിയിൽ നിന്ന് രക്ഷപ്പെടാൻ കോടിയേരിയെ കാണാൻ പോയത് സ്വകാര്യ വാഹനത്തിൽ; പോസ്റ്റിട്ട് രാജിക്കത്ത് ഗൺമാൻ കൈവശം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചു; പിന്നെ ആരും ജലീലിനെ കണ്ടിട്ടില്ല! സ്വർണ്ണ കടത്തിൽ എൻഐഎയ്ക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് എത്തിയപ്പോഴുള്ള ഒളിച്ചു കളി നാടകം വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ചതോടെ കെടി ജലീലിനെ കാണാനില്ല. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് എൻഐഎക്കു മുന്നിൽ രഹസ്യമായി ചോദ്യം ചെയ്യലിനു ഹാജരായതു പോലെ, രഹസ്യമായിട്ടായിരുന്നു ഇന്നലെ രാജിനീക്കങ്ങളും. അതിന് ശേഷം ജലീലിനെ ആരും കണ്ടിട്ടില്ല. പിഎംജി ജംക്ഷനിൽ പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോൺമെന്റ് ഹൗസിനോടു ചേർന്നാണു ജലീലിന്റെ വസതി.

സിപിഎം ആസ്ഥാനമായ എകെജി സെന്ററിനു സമീപം നേതാക്കൾ താമസിക്കുന്ന പാർട്ടി ഫ്‌ളാറ്റിലെത്തി ഇന്നലെ രാവിലെ ജലീൽ കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുമായും ഫോണിൽ സംസാരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിൽസയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ കോടിയേരി ജലീലിനെ വിളിച്ചു വരുത്തുകയായിരുന്നു. സ്വകാര്യ കാറിലാണ് കോടിയേരിയെ കാണാൻ ജലീൽ എത്തിയത്. എൻഐഎയുടെ ചോദ്യം ചെയ്യലിന് ജലീൽ എത്തിയതും സമാന രീതിയിലായിരുന്നു.

ലോകായുക്ത കുരുക്ക് അഴിച്ചെടുക്കുക ബുദ്ധിമുട്ടാണെന്ന തിരിച്ചറിവിൽ രാജിവയ്ക്കാനുള്ള പാർട്ടി നിർദ്ദേശം ജലീലിനു കൈമാറിയത് കോടിയേരിയായിരുന്നു. അതിന് ശേഷം പിണറായിയും ഫോണിൽ ഇക്കാര്യം ആവശ്യപ്പെട്ടു. ഫ്‌ളാറ്റിൽ നിന്നു മടങ്ങിയ ജലീൽ രാജിക്കത്തു തയാറാക്കി ഗൺമാന്റെ കൈവശമാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു കൊടുത്തുവിട്ടത്. ഇതിന് ശേഷം ജലീലിനെ കുറിച്ച് ആർക്കും ഒന്നും അറിയില്ല. ഫേസ്‌ബുക് പോസ്റ്റിലൂടെ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പഴിച്ച് രാജിക്കാര്യം വെളിപ്പെടുത്തിയ ജലീൽ ക്യാമറകൾക്ക് മുന്നിൽ എത്തിയില്ല.

മാധ്യമപ്രവർത്തകർ പലവട്ടം ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. മെസേജുകൾക്കും മറുപടിയുണ്ടായില്ല. ഔദ്യോഗിക വസതിക്കു മുന്നിൽ 20ാം നമ്പർ ഔദ്യോഗിക വാഹനം പാർക്ക് ചെയ്തിരുന്നെങ്കിലും മന്ത്രി അവിടെയുണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കാൻ ഗൺമാന്മാർ ഉൾപ്പെടെ ആരും തയാറായില്ല. ജലീൽ എവിടെയെന്ന് അറിയില്ലെന്നായിരുന്നു ഫോണിൽ ബന്ധപ്പെട്ടവരോടെല്ലാം മറുപടി. ലോകായുക്ത വിധിക്കെതിരെ നൽകിയ റിട്ട് ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ മാധ്യമങ്ങൾ രാവിലെ തന്നെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തിയിരുന്നു. എന്നാൽ പൊലീസ് പ്രവേശനം അനുവദിച്ചില്ല.

ഇന്നലെ പതിനൊന്നരയോടെ ഒരു കാറും പൊലീസിന്റെ അകമ്പടിവാഹനവും അതിവേഗം അകത്തേക്കു പോയി. ഉച്ചയ്ക്ക് ഫേസ്‌ബുക് പോസ്റ്റിലൂടെ രാജി പരസ്യമായപ്പോൾ മാധ്യമങ്ങൾ വീണ്ടും ഔദ്യോഗിക വസതിയിലേക്കു പ്രവേശനം തേടിയെങ്കിലും അനുവദിച്ചില്ല. മന്ത്രി അവിടെയുണ്ടോ എന്നറിഞ്ഞാൽ മതിയെന്നു പറഞ്ഞപ്പോൾ ഗേറ്റിലെ പൊലീസ് തിരക്കാനായി അകത്തേക്കു പോയി. അക്കാര്യം പറയാനാവില്ലെന്ന മറുപടിയുമായാണു മടങ്ങിയെത്തിയത്. പതിനൊന്നരയോടെ കാറിൽ വീട്ടിനുള്ളിലേക്ക് പോയത് ജലീൽ ആണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ശസ്ത്രക്രിയ കഴിഞ്ഞ മന്ത്രി വിശ്രമത്തിലാണെന്നായിരുന്നു ചില പഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ പറഞ്ഞത്. എന്നാൽ, അദ്ദേഹം സ്വകാര്യകാറിൽ പുറത്തേക്കുപോയെന്ന് ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പറഞ്ഞു. രാജിവെക്കുന്ന മന്ത്രിമാർ മാധ്യമങ്ങളെക്കണ്ട് കാര്യങ്ങൾ വിശദീകരിക്കുന്ന രീതിയുണ്ട്. എന്നാൽ ജലീലിന്റെ കാര്യത്തിൽ അതുണ്ടായില്ല. ജലീൽ തലസ്ഥാനത്ത് തന്നെയുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹം രാത്രിയോടെ സ്വദേശത്തേക്കു മടങ്ങാനാണു സാധ്യതയെന്നു പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP