Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ജനാധിപത്യത്തെ കുറിച്ചുള്ള പ്രസംഗിക്കവേ സദസ്സിൽ നിന്നും ഉയർന്ന് കൂക്കുവിളി; എന്താണ് കൂവിയത് എന്നു ചോദിച്ചു വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചു ടൊവിനോ തോമസ്; നല്ല ഉറക്കെ കൂവാനും നിർദ്ദേശിച്ചു; വിദ്യർത്ഥി മൈക്കിന് മുമ്പിൽ വീണ്ടും കൂവിയോതാടെ... എനിക്ക് ഇനി ഒന്നും പറയാനില്ല, ഞാൻ പറഞ്ഞതിന്റെ പ്രാധാന്യം മനസ്സിലാകാത്തതിലാണ് വിഷമം എന്നു പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചു നടൻ; വിദ്യാർത്ഥിയെ മൈക്കിലൂടെ കൂവിപ്പിച്ചു അപമാനിച്ചു എന്നാരോപിച്ചു കേസെടുക്കാൻ ആവശ്യപ്പെട്ട് പരാതിയുമായി കെഎസ് യു

ജനാധിപത്യത്തെ കുറിച്ചുള്ള പ്രസംഗിക്കവേ സദസ്സിൽ നിന്നും ഉയർന്ന് കൂക്കുവിളി; എന്താണ് കൂവിയത് എന്നു ചോദിച്ചു വിദ്യാർത്ഥിയെ വേദിയിലേക്ക് വിളിച്ചു ടൊവിനോ തോമസ്; നല്ല ഉറക്കെ കൂവാനും നിർദ്ദേശിച്ചു; വിദ്യർത്ഥി മൈക്കിന് മുമ്പിൽ വീണ്ടും കൂവിയോതാടെ... എനിക്ക് ഇനി ഒന്നും പറയാനില്ല, ഞാൻ പറഞ്ഞതിന്റെ പ്രാധാന്യം മനസ്സിലാകാത്തതിലാണ് വിഷമം എന്നു പറഞ്ഞു പ്രസംഗം അവസാനിപ്പിച്ചു നടൻ; വിദ്യാർത്ഥിയെ മൈക്കിലൂടെ കൂവിപ്പിച്ചു അപമാനിച്ചു എന്നാരോപിച്ചു കേസെടുക്കാൻ ആവശ്യപ്പെട്ട് പരാതിയുമായി കെഎസ് യു

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ തിരികെ കൂവിപ്പിച്ച സംഭവത്തിൽ നടൻ ടൊവിനോ തോമസിനെതിരെ നടപടി എടുക്കണമെന്ന് കെഎസ്‌യു. ടൊവിനോയ്‌ക്കെതിരെ കേസെടുക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. സംഭവത്തിൽ നാളെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കെഎസ് യു. മാനന്തവാടി മേരി മാതാ കേളേജിൽ ദേശീയ സമ്മതിദാന അവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു ചടങ്ങിനിടെയായിരുന്നു സംഭവം.

വയനാട് ജില്ലാ കലക്ടറും സബ് കലക്ടറും ഇരിക്കുന്ന വേദിയിലായിരുന്നു ടൊവിനോയും ക്ഷണിച്ചത്. കരുത്തുറ്റ ജനാധിപത്യത്തിന് തെരഞ്ഞെടുപ്പ് സാക്ഷരത എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടമാണ് പൊതുചടങ്ങ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ടൊവിനോ. ജനാധിപത്യത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചതും. കരുത്തുറ്റ ജനാധിപത്യത്തിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾക്കാണ് കഴിയുക എന്ന ഗൗരവത്തോടെ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് സദസ്സിൽ നിന്നും കൂക്കുവിളി ഉയർന്നത്. ഇതോടെ ടൊവിനോയുടെ പ്രസംഗം പാതിവഴിയിൽ മുറിഞ്ഞു.

പ്രസംഗം നിർത്തിയ ടൊവിനോ എന്താണ്.. എന്താണ് എന്നു ചോദിച്ചു കൊണ്ടു കൂവിയെ വ്യക്തിയെ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി. താൻ എ്ന്തിനെ കുറിച്ചാണ് സംസാരിക്കുന്നത് എന്നു പറഞ്ഞു കൊണ്ടു ചെവിയിൽ എന്തോ പറഞ്ഞു. പിന്നീട് മൈക്കിലൂടെ തിരിച്ച് കൂവാൻ ടൊവിനോ ആവശ്യപ്പെട്ടു. ആദ്യം കുട്ടി വിസമ്മതിച്ചെങ്കിലും പിന്നീട് ഒരു പ്രാവശ്യം കൂവി. അതിന് ശേഷം നാല് തവണ കൂടി കൂവിപ്പിച്ചാണ് കുട്ടിയെ സ്റ്റേജിൽ നിന്ന് പോകാൻ അനുവദിച്ചത്. ഇതോടെ എനിക്ക് ഇനി ഒന്നും പറയാനില്ല, ഞാൻ പറഞ്ഞതിന്റെ പ്രാധാന്യം മനസ്സിലാകാത്തതിലാണ് വിഷമം തോന്നുന്നു എന്നു പറഞ്ഞു പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു ടൊവിനോ ചെയ്തത്.

ഈ സംഭവത്തിലാണ് പരാതിയുമായി കെഎസ് യു രംഗത്തുവന്നത്. വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലും, പൊതുജന മധ്യത്തിലും അപമാനിച്ച ടൊവിനോക്കെതിരെ നിയമ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടാണ് ബന്ധപ്പെട്ട അധികാരികൾക്ക് കെഎസ്‌യു പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. കെഎസ്‌യു നാളെ എസ്‌പിക്ക് പരാതി നൽകുമെന്നാണ് കെഎസ് യു നേതാക്കൾ പറയുന്നത്.

വയനാട് ജില്ലാ കളക്ടറും സബ് കളക്ടറും വേദിയിൽ ഉണ്ടായിരുന്നു. വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥികളുടെ മുന്നിലും, പൊതു ജനമധ്യത്തിലും അപമാനിച്ച ടോവിനോക്കെതിരെ നിയമ നടപടിയെടുക്കണന്നാണ് കെ.എസ്.യു ആവശ്യപ്പെടുന്നത്. അതേസമയം താൻ പറയുന്ന വിഷയത്തിലെ ഗൗരവം മനസ്സിലാകാത്ത നിസ്സാരവൽക്കരിച്ചു കൂവിയതിലെ പ്രതിഷേധമാണ് ടൊവിനോ രേഖപ്പെടുത്തിയത് എന്ന വാദവും ഉയരുന്നുണ്ട്. ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിക്കുമ്പോൾ വിവേകം ഇല്ലാതെ കൂവിയ വ്യക്തിക്കെതിരെയാണ് പ്രതിഷേധവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP