Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹൈവേയിലെ കുഴിയുടെ പേരിൽ മല്ലടിക്കുന്നവർ ഇതു കൂടി കാണുക! കെഎസ്ടിപി നിർമ്മിക്കുന്ന റോഡിൽ കൂറ്റൻ സംരക്ഷണ ഭിത്തി കെട്ടിയത് നിലവിലുള്ള ചെറിയ കരിങ്കൽ കെട്ടിന് മുകളിൽ; ഒറ്റ മഴയ്ക്ക് തകർന്ന് വീട്ടുമുറ്റത്തേക്ക് വീണപ്പോൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഉടമ നേരത്തേ കെട്ടിയ ഭിത്തിയാണ് തകർന്നതെന്നും ഇനിയിപ്പോൾ ഞങ്ങൾ കെട്ടിക്കൊടുക്കാമെന്നും കെഎസ്ടിപി

ഹൈവേയിലെ കുഴിയുടെ പേരിൽ മല്ലടിക്കുന്നവർ ഇതു കൂടി കാണുക! കെഎസ്ടിപി നിർമ്മിക്കുന്ന റോഡിൽ കൂറ്റൻ സംരക്ഷണ ഭിത്തി കെട്ടിയത് നിലവിലുള്ള ചെറിയ കരിങ്കൽ കെട്ടിന് മുകളിൽ; ഒറ്റ മഴയ്ക്ക് തകർന്ന് വീട്ടുമുറ്റത്തേക്ക് വീണപ്പോൾ കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഉടമ നേരത്തേ കെട്ടിയ ഭിത്തിയാണ് തകർന്നതെന്നും ഇനിയിപ്പോൾ ഞങ്ങൾ കെട്ടിക്കൊടുക്കാമെന്നും കെഎസ്ടിപി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഹൈവേയിലെയും സംസ്ഥാന പാതകളിലെയും കുഴികളുടെ എണ്ണം സംബന്ധിച്ച വിവാദം കൊഴുക്കുമ്പോൾ ഇതാ കെഎസ്ടിപിയുടെ ഒരു ഉഡായിപ്പ് പണി ചർച്ചയാകുന്നു. നിലവിലുണ്ടായിരുന്ന സംരക്ഷണ ഭിത്തി ബലപ്പെടുത്താതെ അതിന് മുകളിൽ കൂറ്റൻ ഭിത്തി നിർമ്മിക്കുകയും ഒറ്റ മഴയ്ക്ക് തകർന്നു വീഴുകയും ചെയ്തതാണ് ചർച്ചാ വിഷയമായിരിക്കുന്നത്. കുളനട പഞ്ചായത്തിൽ

ഇലവുംതിട്ട-രാമൻചിറ-പനങ്ങാട്-പാണിൽ റോഡിന്റെ കുരിശടി പടിക്ക് സമീപമുള്ള 15 അടി പൊക്കമുള്ള 25 മീറ്ററോളം വരുന്ന ഡി.ആർ.കെട്ടും കോൺക്രീറ്റ് സംരക്ഷണ ഭിത്തിയുമാണ് തകർന്ന് തൊട്ടടുത്ത വീടിന്റെ മുറ്റത്തേക്ക് വീണത്. ഈ സമയം വീട്ടുമുറ്റത്ത് നിന്നിരുന്ന രണ്ടു കുട്ടികൾ കൂറ്റൻ കോൺക്രീറ്റ് പാളി ശരീരത്ത് പതിക്കാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഭിത്തി തകർന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നാണ് കെഎസ്ടിപിയുടെ നിലപാട്. റോഡ് നിർമ്മാണത്തോട് അനുബന്ധിച്ച് നിർമ്മിച്ചതല്ലത്രേ സംരക്ഷണ ഭിത്തി. വസ്തു ഉടമ നേരത്തേ കെട്ടിയ സംരക്ഷണ ഭിത്തിയാണ് തകർന്നു വീണതെന്നും ഇനിയതു തങ്ങൾ തന്നെ പുനർനിർമ്മിച്ചു കൊടുക്കുമെന്നും കെഎസ്ടിപി അധികൃതർ പറയുന്നു. റോഡിന്റെ സംരക്ഷണ ഭിത്തി നിർമ്മിച്ചപ്പോൾ നേരത്തേ ഇവിടെയുണ്ടായിരുന്ന ഭിത്തി നിലനിർത്തിയിരുന്നു. പുതുതായി നിർമ്മിച്ച ഭാഗം തകർന്നിട്ടില്ലെന്നും പഴയ ഭിത്തിയാണ് തകർന്നതെന്നുമാണ് കെഎസ്ടിപി അധികൃതർ പറയുന്നത്.

അതേ സമയം, നിലവിലുണ്ടായിരുന്ന ബലം കുറഞ്ഞ ഭിത്തിക്ക് മുകളിൽ കെഎസ്ടിപി റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പുതിയ ഭിത്തി നിർമ്മിച്ചതാണ് തകരാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ബുധാഴ്ച രാവിലെയാണ് ഭിത്തി തകർന്നത്. ഭാഗ്യത്തിനാണ് രണ്ടു കുട്ടികൾ തെറിച്ചു വന്ന കോൺക്രീറ്റ് പാളിയിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടത്.

ബുധനാഴ്ച രാവിലെ 10.30 നാണ് വലിയ ശബ്ദത്തോടെ റോഡിന്റെ സംരക്ഷ ഭിത്തി നെല്ലിക്കാല ജിജി വില്ലയിൽ എൻ.പി.ജോർജിന്റെ വീടിനുമുകളിലും മുറ്റത്തുമായി തകർന്നു വീണത്. ഈ സമയം വീടിന്റെ മുൻവശത്തെ ചവിട്ടുപടിക്ക് അടുത്ത് നിന്ന രണ്ടു കുട്ടികൾ കോൺക്രീറ്റ് പൊട്ടുന്ന ശബ്ദം കേട്ട് തെക്ക് വശത്തേക്ക് ഓടിമാറിയതിനാൽ അത്ഭുതകരമായി രക്ഷപെട്ടു.

കുട്ടികൾ നിന്ന സ്ഥലത്താണ് ഉദേശം 7 അടി നീളവും 4 അടി വീതിയുമുള്ള ഒരു കോൺക്രിറ്റ് കഷണം വന്നു പതിച്ചത്.വീടിന്റെ മുകളിലും മുറ്റത്തും പതിച്ച കോൺക്രീറ്റ് കഷണങ്ങളിൽ ഇരുമ്പ് കമ്പികളുടെ കനവും എണ്ണവും കുറവാണെന്നാണ് നാട്ടുകാരുടെ പരാതി.കെ.എസ്.ടി.പി ഏറ്റെടുത്ത് നടത്തിവരുന്ന റോഡിന്റെ പണി അശാസ്ത്രീയത നിറഞ്ഞതാണെന്നാണ് നാട്ടുകാരുടെ പരാതി.

നിർമ്മാണ കമ്പനി കരാറുകാരനെ രക്ഷിക്കാനുള്ള നീക്കമാണ് കെഎസ്ടിപി അധികൃതരുടെ ഭാഗത്ത് നിന്നുള്ളതെന്ന് പറയുന്നു. ഈ പണി പൂർത്തിയാക്കി കരാറുകാരൻ ബില്ലും മാറിയെടുത്തിട്ടുണ്ടെന്ന് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP