Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏപ്രിൽ മാസത്തെ ശമ്പളം നൽകിയപ്പോൾ കെഎസ്ആർടിസിയുടെ അക്കൗണ്ട് കാലി; മെയ് മാസത്തെ ശമ്പളം നൽകണമെങ്കിൽ വീണ്ടും സർക്കാറ് കനിയണം; 65 കോടിയുടെ ധനസഹായം തേടി മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകി; പതിവായി നൽകുന്ന 30 കോടിക്ക് പുറമെ 35 കോടി രൂപ കൂടി വേണമെന്ന് ആവശ്യം

ഏപ്രിൽ മാസത്തെ ശമ്പളം നൽകിയപ്പോൾ കെഎസ്ആർടിസിയുടെ അക്കൗണ്ട് കാലി; മെയ് മാസത്തെ ശമ്പളം നൽകണമെങ്കിൽ വീണ്ടും സർക്കാറ് കനിയണം; 65 കോടിയുടെ ധനസഹായം തേടി മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകി; പതിവായി നൽകുന്ന 30 കോടിക്ക് പുറമെ 35 കോടി രൂപ കൂടി വേണമെന്ന് ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ മാസം ജീവനക്കാർക്ക് ശമ്പളം നൽകി കഴിയുമ്പോൾ കെഎസ്ആർടിസിയുടെ ഖജനാവ് കാലി. മെയ് മാസത്തെ ശമ്പളം കൊടുക്കണമെങ്കിൽ വീണ്ടും കടമെടുക്കേണ്ട അവസ്ഥയിലാണ് കോർപ്പറേഷൻ. അതുകൊണ്ട തന്നെ ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം നൽകാൻ കൂടുതൽ സർക്കാർ സഹായം തേടി കെഎസ്ആർടിസി രംഗത്തുവന്നു.

65 കോടി ധനസഹായം ആവശ്യപ്പെട്ടാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്. പതിവായി നൽകുന്ന 30 കോടിക്ക് പുറമെ 35 കോടി രൂപ കൂടി വേണമെന്നാണ് ആവശ്യം. ഏപ്രിൽ മാസത്തെ ശമ്പള വിതരണം ഇന്നലയോടെ പൂർത്തിയായിയായിരുന്നു. സർക്കാർ അധികമായി 20 കോടി കൂടി നൽകിയതോടെയാണ് പ്രശ്‌ന പരിഹാരമായത്. ഓവർ ഡ്രാഫ്റ്റും സർക്കാർ സഹായവും ചേർത്ത് 70 കോടി രൂപയുമായാണ് പോയ മാസത്തെ ശമ്പള വിതരണം കെഎസ്ആടിസി മാനേജ്‌മെന്റ് തുടങ്ങിയത്. ശമ്പള വിതരണം പൂർത്തിയാക്കാൻ ആറ് കോടി രൂപ വേണം.

800 ഓളം ഉന്നത ഉദ്യോഗസ്ഥർക്കാണ് ഏപ്രിൽ മാസത്തെ ശമ്പളം ഇനി നൽകാനുള്ളത്. ഇന്നത്തെയും നാളത്തെയും ദിവസ വരുമാനം ഉപയോഗിച്ച് ശമ്പള വിതരണം പൂർത്തിയാക്കാനാണ് തീരുമാനം. ഒരാഴ്ച കഴിഞ്ഞാൽ ഈ മാസത്തെ ശമ്പളം നൽകാനുള്ള തീയതിയാവും. ഏപ്രിൽ മാസത്തെക്കാൾ പ്രതിസന്ധിയാണ് തൊട്ടു മുന്നിലുള്ളത്. വരുമാനം കൊണ്ട് മാത്രം ശമ്പളം നൽകാനാവില്ല. 30 കോടിയിൽ കൂടുതൽ പ്രതീക്ഷിക്കേണ്ടെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയതാണ്. പക്ഷെ 65 കോടിയില്ലാതെ മുന്നോട്ട് നീങ്ങില്ലെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

എന്നാൽ, എടുത്ത 50 കോടി തിരിച്ചടയ്ക്കാതെ ഓവർഡ്രാഫ്റ്റും കിട്ടില്ല. അതേസമയം, അഞ്ചാം തീയതി തന്നെ ശമ്പളം ലഭിക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് യൂണിയനുകൾ. ഇതടക്കമുള്ള ആവശ്യങ്ങളുമായി ആറാം തീയതി മുതൽ സിഐടിയു പ്രക്ഷോഭം തുടങ്ങും. രണ്ടാഴ്ചയിലേറെ നീണ്ട അനിശ്ചിതത്വത്തിനും പണിമുടക്കിനും ഒടുവിലാണ് കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകിയിരിക്കുന്നത്.

സർക്കാർ നൽകിയ 20 കോടി രൂപ കൂടി അക്കൗണ്ടിൽ എത്തിയതോടെയാണ് ശേഷിച്ചവർക്കും ശമ്പളം നൽകിയത്. ഇന്നലെ രാത്രിയോടെയാണ് ശമ്പളം നൽകാനായതെന്ന് അധികൃതർ പറഞ്ഞു. അടുത്ത മാസവും ഈ പ്രതിസന്ധി ആവർത്തിക്കരുതേ എന്നാണ് ജീവനക്കാരുടെ പ്രാർത്ഥിക്കുന്നതെങ്കിലും അടുത്തമാസവും ശമ്പളം മുടങ്ങുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കെ.എസ്.ആർ.ടി.സിയിലെ ശമ്പളപ്രതിസന്ധിയിൽ മുഖ്യമന്ത്രിയുടെ നിർണായക ഇടപെടലുണ്ടായതോടെയാണ് താൽക്കാലികമായെങ്കിലും പരിഹാരമായത്. സർക്കാർ അനുവദിച്ച 20 കോടി രൂപ ശനിയാഴ്ച വൈകിട്ടോടെയാണ് കെ.എസ്.ആർ.ടി.സിക്ക് കൈമാറിയത്. ട്രഷറി നടപടിക്രമങ്ങൾക്ക് ശേഷം രാത്രിയോടെയാണ് പണം ലഭിച്ചതെന്ന് അധികൃതർപറഞ്ഞു. ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങൾക്ക് വെള്ളിയാഴ്ച ശമ്പളം നൽകിയിരുന്നു.18,000 ജീവനക്കാർക്ക് ശമ്പളം നൽകാൻ 52 കോടി രൂപ വേണ്ടിവന്നു. ഏപ്രിലിലെ ശമ്പളം നൽകാൻ 76 കോടിയാണ് വേണ്ടിയിരുന്നത്. 50 കോടി ഓവർഡ്രാഫ്റ്റ് എടുത്തിട്ടുണ്ട്. അതും തിരിച്ചടയ്ക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP