Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ കെഎസ്ആർടിയിൽ നിന്നും പടിയിറങ്ങുന്നത് 2107 എംപാനൽ ഡ്രൈവർമാർ കൂടി; പകരം നിയമിക്കാൻ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാൽ സർവീസുകൾ വൻതോതിൽ മുടങ്ങും; നാളെ മുതൽ കേരളത്തെ കാത്തിരിക്കുന്നത് കടുത്ത ഗതാഗത പ്രതിസന്ധി

സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ കെഎസ്ആർടിയിൽ നിന്നും പടിയിറങ്ങുന്നത് 2107 എംപാനൽ ഡ്രൈവർമാർ കൂടി; പകരം നിയമിക്കാൻ പി.എസ്.സി റാങ്ക് ലിസ്റ്റ് ഇല്ലാത്തതിനാൽ സർവീസുകൾ വൻതോതിൽ മുടങ്ങും; നാളെ മുതൽ കേരളത്തെ കാത്തിരിക്കുന്നത് കടുത്ത ഗതാഗത പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞോടെ 2107 എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. പിഎസ്‌സി റാങ്ക് ഹോൾഡർമാരുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാക്ക് പിന്നാലെ എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സർക്കാർ നൽകിയ റിവ്യു ഹർജിയിൽ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെഎസ്ആർടിസിയുടെ നടപടി.

തെക്കൻ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371പേരെയുമാണ് പിരിച്ചുവിട്ടത്. ഇത്രയും ജീവനക്കാർ പുറത്താകുന്നത് കെഎസ്ആർടിസി സർവ്വീസുകളെ രൂക്ഷമായി ബാധിക്കും. നേരത്തെ എംപാനൽ കണ്ടക്ടർമാരെയും സമാന സാഹചര്യത്തിൽ പിരിച്ചുവിട്ടിരുന്നു. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴത്തേത്. പകരം നിയമിക്കാൻ പിഎസ്‌സി പട്ടിക നിലവിലില്ല. അതിനാൽ ബസ് ഓടിക്കാൻ ആളില്ലാതെവരും. ഇതോടെ കെഎസ്ആർടിസിയിൽ വൻതോതിൽ സർവീസുകൾ മുടങ്ങിയേക്കും.

പിരിച്ചുവിട്ടവരെ താൽക്കാലിക അടിസ്ഥാനത്തിൽ തിരിച്ചെടുക്കാനും നിയമതടസം നിലനിൽക്കുകയാണ്. ഹൈക്കോടതിയാണ് എംപാനൽ ഡ്രൈവർമാരെയും പിരിച്ചുവിടണമെന്ന് ഉത്തരവിട്ടത്. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽപോയെങ്കിലും അനുകൂല വിധിയുണ്ടായില്ല.

കഴിഞ്ഞ 3 വർഷത്തിനിടെ കെഎസ്ആർടിസിയിൽ നിന്നു 5,522 ജീവനക്കാരെ പിരിച്ചു വിട്ടതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിൽ സ്ഥിരം ജീവനക്കാരും ഉൾപ്പെടും. 562 സ്ഥിരം ഡ്രൈവർമാരെയും 762 സ്ഥിരം കണ്ടക്ടർമാരെയും പിരിച്ചുവിട്ടിട്ടുണ്ട്. സ്ഥിരപ്പെടുത്തി നിയമനം ലഭിച്ച 55 ഡ്രൈവർമാരുടെയും 72 കണ്ടക്ടർമാരുടെയും നിയമനം സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റദ്ദാക്കി. ഇതിനു പുറമെയാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം 4071 താൽക്കാലിക കണ്ടക്ടർമാരെയും പിരിച്ചുവിട്ടത്. ദീർഘകാല അവധിയിൽ പ്രവേശിച്ച ശേഷം ജോലിക്കു തിരിച്ചെത്താത്ത ജീവനക്കാരെയും 3 വർഷത്തിനിടയിൽ പിരിച്ചുവിട്ടിരുന്നു. കോടതി നിർദേശമില്ലാതെ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നു മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP