Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരിശോധനയ്ക്കായി വനിതാ കണ്ടക്ടർ യാത്രാപാസ് ചോദിച്ചപ്പോൾ നിനക്ക് പാസ് കാണിച്ചുതരില്ലെന്ന് ധിക്കാരത്തോടെ മറുപടി; ടിക്കറ്റിന്റെ പൈസ നീ തന്നെ കൊടുത്തോ..അല്ലെങ്കിൽ പരാതി കൊടുക്ക് എന്നും വാശി കാട്ടൽ; അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിൽ ഉണ്ടായ സംഭവത്തിൽ നെയ്യാറ്റിൻകര ഡിപ്പോ സീനിയർ സൂപ്രണ്ട് മഹേശ്വരിക്ക് സസ്‌പെൻഷൻ

പരിശോധനയ്ക്കായി വനിതാ കണ്ടക്ടർ യാത്രാപാസ് ചോദിച്ചപ്പോൾ നിനക്ക് പാസ് കാണിച്ചുതരില്ലെന്ന് ധിക്കാരത്തോടെ മറുപടി; ടിക്കറ്റിന്റെ പൈസ നീ തന്നെ കൊടുത്തോ..അല്ലെങ്കിൽ പരാതി കൊടുക്ക് എന്നും വാശി കാട്ടൽ; അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിൽ ഉണ്ടായ സംഭവത്തിൽ നെയ്യാറ്റിൻകര ഡിപ്പോ സീനിയർ സൂപ്രണ്ട് മഹേശ്വരിക്ക് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യാത്രാപ്പാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറിയ കെഎസ്ആർടിസി സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തു. നെയ്യാറ്റിൻകര ഡിപ്പോയിലെ സീനിയർ സൂപ്രണ്ട് മഹേശ്വരിക്കെതിരെയാണ് നടപടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം-നെയ്യാറ്റിൻകര റൂട്ടിലായിരുന്നു സംഭവം.

കണ്ടക്ടർ യാത്രാ പാസ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും മഹേശ്വരി തയാറായില്ല. കാണിക്കാൻ മനസില്ലെന്നും പോയി പരാതി നൽകാനുമായിരുന്നു മറുപടി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് എംഡി അന്വേഷണത്തിന് ഉത്തരവിട്ടത്.

പരിശോധനയ്ക്കായി വനിതാ കണ്ടക്ടർ പാസ് ആവശ്യപ്പെട്ടെങ്കിലും 'നിനക്ക് പാസ് കാണിച്ചു തരില്ല' എന്ന മറുപടിയാണ് സൂപ്രണ്ട് നൽകിയത്. ഈ വീഡിയോ ഏറെ ചർച്ചയായി. ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും നിലപാടിൽ ഉറച്ചുനിന്ന സൂപ്രണ്ട്, ടിക്കറ്റിന്റെ പൈസ നീ തന്നെ കൊടുത്തോ, അല്ലെങ്കിൽ പരാതി കൊടുക്ക് എന്ന് പറയുന്നതും വീഡിയോയിലുണ്ട്. അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവമുണ്ടായത്. വീഡിയോ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു,
ഇതിന് ശേഷമാണ് ഈ വീഡിയോയിൽ ചതിയുണ്ടെന്ന സൂചനകളുമായി സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങുന്നത്.

യാത്രാപാസുകൾ കർശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 4ന് ഇറക്കിയ ഉത്തരവിൽ വിജിലൻസ് ഓഫിസർ കണ്ടക്ടർമാരോട് നിർദ്ദേശിച്ചിരുന്നു. കണ്ടക്ടർമാർ യാത്രാ സൗജന്യപാസുകൾ പരിശോധിക്കാറില്ലെന്ന് കണ്ടെത്തിയെന്നും, കാലാവധി കഴിഞ്ഞതും കൃത്രിമമായി ഉണ്ടാക്കിയതുമായ പാസുകൾ പരിശോധനയിൽ പിടിച്ചെടുത്തെന്നും ഉത്തരവിൽ പറയുന്നു. ഇക്കാരണത്താൽ ടാഗുകൾ മാത്രം നോക്കാതെ വിശദമായി പരിശോധിക്കണമെന്നാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതാണ് കണ്ടക്ടർ ചോദിക്കുന്നത്. സൂപ്രണ്ട് നൽകുന്നുമില്ല. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം മാത്രമാണെന്നാണ് മറുപക്ഷത്തിന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP