Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെഎസ്ആർടിസിയിൽ ഇന്ന് അർദ്ധ രാത്രി മുതൽ പ്രഖ്യാപിച്ച പണിമുടക്ക് വേണ്ടെന്ന് തീരുമാനം; പിന്മാറ്റം ഉത്തരവ് മറികടന്ന് പണിമുടക്കിയാൽ കോടതി അലക്ഷ്യമാകുമെന്ന് ഭയന്ന്; തീരുമാനം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം; കോടതി വിലക്കും മറികടന്ന് തുടരാനിരുന്ന സമരം പിൻവലിച്ചത് ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ; ഡ്യൂട്ടി പരിഷ്‌കരണം 21നകം നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്നും നേതാക്കൾ; അന്തിമ വിജയം തച്ചങ്കരിക്ക് തന്നെ

കെഎസ്ആർടിസിയിൽ ഇന്ന് അർദ്ധ രാത്രി മുതൽ പ്രഖ്യാപിച്ച പണിമുടക്ക് വേണ്ടെന്ന് തീരുമാനം; പിന്മാറ്റം ഉത്തരവ് മറികടന്ന് പണിമുടക്കിയാൽ കോടതി അലക്ഷ്യമാകുമെന്ന് ഭയന്ന്; തീരുമാനം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം; കോടതി വിലക്കും മറികടന്ന് തുടരാനിരുന്ന സമരം പിൻവലിച്ചത് ആവശ്യങ്ങൾ പരിഗണിക്കാമെന്ന ഉറപ്പിൽ; ഡ്യൂട്ടി പരിഷ്‌കരണം 21നകം നടപ്പാക്കുമെന്ന് ഉറപ്പ് കിട്ടിയെന്നും നേതാക്കൾ; അന്തിമ വിജയം തച്ചങ്കരിക്ക് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്ന് രാത്രി മുതൽ ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രയുമായി നടത്തി ചർച്ചയിലാണ് തീരുമാനമെന്ന് നേതാക്കൾ വാർത്താ സമ്മേളന്തിൽ അറിയിച്ചു. ഡ്യൂട്ടി പരിഷ്‌കരണം ജനുവരി 21ന് മുൻപ് പരിഹരിക്കാമെന്നും ഉറപ്പ് ലഭിച്ചുവെന്നും മറ്റ് ആവശ്യങ്ങൾ ന്യായമായി പരിഗണിക്കാം എന്ന് ഉറപ്പ് ലഭിച്ചുവെന്നും നേതാക്കൾ പറയുന്നു.

പണിമുടക്കുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്ന കെ.എസ്.ആർടിസി സംയുക്ത ട്രേഡ് യൂണിയൻ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സമവായ സാദ്ധ്യതകളൊരുങ്ങിയതോടെ പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു.തൊഴിലാളികളുടെ ആവശ്യങ്ങളിൽ ഒരളവുവരെ ധാരണ ആയെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. സമരക്കാരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഗതാഗത സെക്രട്ടറിയുടെ ശുപാർശ പ്രകാരമുള്ള ഡ്യൂട്ടി പരിഷ്‌കരണം 21നകം നടപ്പാക്കുമെന്നും ശമ്പള പരിഷ്‌കരണ ചർച്ചകൾ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുന്നതിൽ സർക്കാരിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അർദ്ധരാത്രിമുതൽ തൊഴിലാളികൾ നടത്താനിരുന്ന സമരം മാറ്റി വച്ചത്.

കോടതി പറഞ്ഞാലും അനുസരിക്കില്ലെന്ന നിലപാടുമായി സംയുക്ത ട്രെയ്ഡ് യൂണിയൻ നേരത്തെ രംഗത്ത് വന്നിരുന്നു. ഇന്ന് അർധ രാത്രി മുതൽ ആരംഭിക്കാനിരുന്ന പണിമുടക്ക് കോടതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതാണ് അനുസരിക്കാൻ തയ്യാറല്ലെന്ന് നിലപാടുമായിയൂണിൻ നേതാക്കൾ തന്നെ രംഗത്ത് എത്തിയിരുന്നു ഇതിന് ശേഷമാണ് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയത്. ഇന്ന് അർദ്ധരാത്രി മുതൽ സമരം ആരംഭിക്കും എന്ന പൂർവ്വ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് യൂണിയനുകൾ ചർച്ചയ്ക്ക ശേഷം മാറ്റി. നാളെ ആരംഭിക്കുന്ന പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി രംഗത്ത് വന്നതിന് പിന്നാലെയാണ് യൂണിയൻ നേതാക്കൾ യോഗം ചേർന്നിരുന്നു. സമരത്തിനെ കുറിച്ച് ഒന്നാം തീയതി ത്ന്നെ നോട്ടീസ് നൽകിയതാണെന്നും എന്നാൽ ഇതുവരെ ചർച്ചയ്ക്ക് വിളിച്ചില്ലെന്നും നേതാക്കൾക്ക് ആക്ഷേപമുണ്ട്.

കെഎസ്ആർടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞിരുന്നു. ഈ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇപ്പോൾ കോടതി വിധി പോലും ലംഘിച്ചാണ് സമരവുമായി യൂണിയനുകൾ മുന്നോട്ട് പോകുന്നത്. മാനേജേമെന്റുമായി നാളെ തന്നെ ചർച്ചയക്ക് തയ്യാറാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. പൊതുഗതാഗത സംവിധാനം ആണെന്ന് ഓർക്കണമെന്ന് തന്നെയാണ് കോടതി നിർദ്ദേശിച്ചത്,അതീവ ഗുരുതര പ്രതിസന്ധി നേടുന്ന കെഎസ്ആർടിസിക്ക് അള്ളുവെക്കുന്ന പ്രവർത്തിയുമായി ജീവനക്കാർ വീണ്ടും രംഗത്ത് വന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുകയാണ് സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചിരുന്നത്. പണിമുടക്കിൽ നിന്ന് യൂണിയനുകൾ പിന്മാറണമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും ഇതിന് വഴങ്ങാതെയാണ് യൂണിയനുകൾ രംഗത്തെത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് എംഡി കൈക്കൊണ്ട നിലപാട് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെങ്കിൽ സർക്കാരുമായി ആലോചിച്ച് ഭാവിനടപടികളുമായി മുന്നോട്ടുപോവുമെന്നും കെഎസ്ആർടിസി എംഡി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. കെഎസ്ആർടിസിയിലെ വിവിധ യൂണിയനുകൾ സംയുക്തമായാണ് അനിശ്ചിതകാല പണിമുടക്കുമായി രംഗത്തുവന്നിരിക്കുന്നത്. ഡ്യൂട്ടി പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത സെക്രട്ടറി നൽകിയ ശുപാർശ നടപ്പാക്കുക, ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങുക, പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ന് അർധരാത്രി മുതൽ പണിമുടക്ക് തുടങ്ങാൻ തീരുമാനിച്ചിരുന്നത്.

കെഎസ്ആർടിസിയിൽ സാമ്പത്തിക പ്രതിസന്ധിയും, പ്രശ്നങ്ങളും നിലനിൽക്കുമ്പോഴും പണിമുടക്കല്ലാതെ മറ്റു മാർഗ്ഗങ്ങൾ മുന്നിലില്ലെന്നാണ് തൊഴിലാളി യൂണിയനുകളുടെ നിലപാട്. ഭരണ, പ്രതിപക്ഷ യൂണിയനുകൾ ഉൾപ്പെട്ട സമരസമിതിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മാനേജ്മെന്റ് തലത്തിലുള്ള ചർച്ചയിൽ പരിഹാരമുണ്ടായില്ലെങ്കിൽ മാത്രമേ സർക്കാർ ഇടപെടുകയുള്ളൂവെന്നാണ് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്.

ഡിസംബറിൽ ഒരു ഗഡു കുടിശിക ക്ഷാമബത്ത നൽകാമെന്ന വാക്ക് പാലിക്കാഞ്ഞതാണ് യൂണിയനുകളെ ചൊടിപ്പിച്ചത്. എന്നാൽ പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ സർക്കാർ നാലുകോടി രൂപ അനുവദിച്ചു. പക്ഷെ അതുകൊണ്ടുമാത്രം പ്രശ്നം തീർന്നില്ലെന്ന് നേതാക്കൾ പറയുന്നു. ശമ്പളപരിഷ്‌കരണത്തിലും പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുന്നതിലും ഡിസംബറിൽ ഗതാഗതമന്ത്രിയും തൊഴിൽമന്ത്രിയും നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

എം.ഡിയുമായി നടത്തുന്ന ചർച്ച പരാജയപ്പെട്ടതോടെ മന്ത്രിതലത്തിൽ ഇടപെടൽ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. തുടർച്ചയായ ഹർത്താലിനും പണിമുടക്കിനും പിന്നാലെ ബസ് സമരം കൂടി വരുന്നത് ജനജീവിതം ദുസഹമാക്കും. കോർപ്പറേഷന്റെ വരുമാനത്തെയും കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് സർക്കാരും കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിട്ടിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ പണിമുടക്കിനെ അഭിമുഖീകരിക്കാനുള്ള ശേഷിയും കെ.എസ്.ആർ.ടി.സിക്കില്ല. ഈ സമരവുമായി ജീവനക്കാർ മുന്നോട്ടു പോയാൽ അതിഭീകര പ്രതിസന്ധിയാണ് കോർപ്പറേഷനെ കാത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP