Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂണിയനുകളെ മുൾമുനയിൽ നിർത്തി ജീവനക്കാർ ജോലിക്കുകയറി; 85 ശതമാനം വോട്ടുകിട്ടിയ യൂണിയൻകാർ നടത്തിയ പണിമുടക്കിനിടെ ജോലിക്കെത്തിയത് 30 ശതമാനം പേർ; സ്ഥിരം ജീവനക്കാരുടെയും എംപാനലുകാരുടെയും സജീവ പങ്കാളിത്തം കണ്ട് അമ്പരന്ന് അധികൃതർ; കെഎസ്ആർടിസിയിൽ പണിമുടക്കിനിടെ ചോദ്യം ചെയ്യപ്പെട്ടത് യൂണിയനുകളുടെ നിലനിൽപ്പ് തന്നെ

യൂണിയനുകളെ മുൾമുനയിൽ നിർത്തി ജീവനക്കാർ ജോലിക്കുകയറി; 85 ശതമാനം വോട്ടുകിട്ടിയ യൂണിയൻകാർ നടത്തിയ പണിമുടക്കിനിടെ ജോലിക്കെത്തിയത് 30 ശതമാനം പേർ; സ്ഥിരം ജീവനക്കാരുടെയും എംപാനലുകാരുടെയും സജീവ പങ്കാളിത്തം കണ്ട് അമ്പരന്ന് അധികൃതർ; കെഎസ്ആർടിസിയിൽ പണിമുടക്കിനിടെ ചോദ്യം ചെയ്യപ്പെട്ടത് യൂണിയനുകളുടെ നിലനിൽപ്പ് തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വിവിധ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ഫലത്തിൽ പൊളിഞ്ഞു. സർവീസുകൾ നടത്താൻ യൂണിയൻകാർ സമ്മതിച്ചില്ലെങ്കിലും, 30 ശതമാനം ജീവനക്കാർ ജോലിക്കെത്തിയത് അവരെ അമ്പരിപ്പിച്ചു. കോർപറേഷനിൽ നടത്തിയ റഫറണ്ടത്തിൽ 85 ശതമാനം പിന്തുണ സ്വന്തമാക്കിയ യൂണിയനിൽ പെട്ട 30 ശതമാനം പേരാണ് ഇന്ന് പണിക്കെത്തിയത്.

യൂണിയനുകളുടെ നിലപാടുകളോട് ജീവനക്കാരിൽ ഒരുവിഭാഗത്തിന് വിയോജിപ്പുണ്ടെന്നതിന്റെ വ്യക്തമായ തെളിവാണ് ചൊവ്വാഴ്ചത്തെ ഹാജർനില. സംസ്ഥാനത്ത് ഇന്ന് ഡ്യൂട്ടിയിൽ കയറേണ്ടിയിരുന്ന 17220 ജീവനക്കാരിൽ 3910 പേർ ജോലിയിൽ കയറി. 498 പേർ നിയമാനുസൃത അവധിക്ക് അപേക്ഷിച്ചിരുന്നു. ആകെ 30 ശതമാനം പേരും രാവിലെ തന്നെ ജോലി സ്ഥലത്തെത്തി ഹാജർ രേഖപ്പെടുത്തി. 4621 ജീവനക്കാരിൽ 2075 പേരും ജോലിയിൽ പ്രവേശിച്ചു. എംപാനൽ ജീവനക്കാരിൽ 45 % പേരും ജോലിക്കെത്തിയത് കെഎസ്ആർടിസി അധികൃതരെ പോലും ഞെട്ടിച്ചു.

പാലായിൽ 96 ശതമാനം ജീവനക്കാർ ജോലിക്കെത്തി. കൽപ്പറ്റയിൽ 86 ശതമാനം ജീവനക്കാർ ജോലിക്കെത്തുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. ഇവിടെ 94 ശതമാനം എംപാനൽ ജീവനക്കാരും ജോലിക്ക് കയറി. പാലായിൽ 43 എംപാനൽ ജീവനക്കാരിൽ 41 പേരും ജോലിക്കെത്തി. പാലായിൽ 192 സ്ഥിരം ജീവനക്കാരിൽ 124പേർ ജോലിക്കെത്തി. കോതമംഗത്ത് 128 സ്ഥിരം ജീവനക്കാരും പാപ്പനംകോട്ട് 109 ജീവനക്കാരും ജോലിക്കെത്തി.

കഴിഞ്ഞ റഫറണ്ടത്തിൽ 38143 വോട്ടുകളിൽ 32416 വോട്ടു നേടിയ യൂണിയനുകൾ നടത്തിയ സമരത്തിൽ 30% ജീവനക്കാരും ജോലിയിൽ പ്രവേശിച്ചത് ട്രേഡ് യൂണിയനുകളെ ചൊടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്താകമാനം 5985 ജീവനക്കാരാണ് ഇന്ന് ജോലിയിൽ പ്രവേശിച്ചത്.
സിഐടിയു, ഐഎൻടിയുസി, എഐടിയുസി, ഡ്രൈവേഴ്സ് യൂണിയൻ എന്നീ സംഘടനകൾ ഒന്നിച്ചാണ് പണിമുടക്കിയത്. യൂണിയൻ ഭാരവാഹികളുമായി സിഎംഡി ടോമിൻ തച്ചങ്കരി ചർച്ച നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ഡിഎ കുടിശിക, ഇടക്കാലാശ്വാസം എന്നിവ അനുവദിക്കുക, തടഞ്ഞുവച്ച പ്രമോഷൻ നൽകുക, അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കുക എന്നീ ആവശ്യങ്ങളാണു യൂണിയനുകൾ ഉന്നയിച്ചത്.

കോർപ്പറേഷനിൽ ശമ്പള പരിഷ്‌കരണ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും സമയബന്ധിതമായി നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യോഗത്തിൽ ടോമിൻ തച്ചങ്കരി പറഞ്ഞു. ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ സാമ്പത്തികമായി വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും സിഎംഡി അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച ശേഷം ഡിഎ കുടിശികയും ഇടക്കാലാശ്വാസവും പരിഗണിക്കും.

യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് സർവീസുകൾ ക്രമീകരിക്കേണ്ടത് ആവശ്യമാണ്. നിലവിൽ കോർപറഷന്റെ വിവിധ യൂണിറ്റുകളിൽ ആവശ്യത്തിലും അധികം സൂപ്പർ ക്ലാസ് ബസുകൾ ഉൾപ്പടെയുള്ള ഉപയോഗപ്രദമല്ലാതെ കിടക്കുന്നുണ്ട്. ഇവ ഫലപ്രദമായ രീതിയിൽ വിന്യസിച്ച് ഷെഡ്യൂൾ പരിഷ്‌കരണം കാര്യക്ഷമമാക്കണം. ഡോക്കിലുള്ള ബസുകൾ അറ്റകുറ്റപ്പണി നടത്തിയ സർവീസ് യോഗ്യമാക്കണമെന്നും സിഎംഡി യോഗത്തിൽ പറഞ്ഞു. അതേസമയം ഡോക്കിലുള്ള ബസുകളുടെ അറ്റകുറ്റപ്പണിക്ക് ആവശ്യമായ സ്പെയർപാർട്സുകൾ ലഭ്യമാക്കണെമന്നും, സ്ഥിരം യാത്രക്കാരെ നഷ്ടപ്പെടുത്താത്ത രീതിയിൽ ഷെഡ്യൂൾ പരിഷ്‌കരണം നടപ്പാക്കണമെന്നും തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചു.

ഡ്രൈവർ, കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണം പിൻവലിക്കണമെന്ന് തൊഴിലാളി സംഘടനകൾ യോഗത്തിൽ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്യൂട്ടി പാറ്റേണിലെ അപാകതകൾ പരിഹരിച്ചുകൊണ്ട് പരിഷ്‌കരിക്കുന്നതാണെന്നും തച്ചങ്കരി യോഗത്തിൽ വ്യക്തമാക്കി. കോർപറേഷന്റെ നിലവിലെ സാഹചര്യം പരിഗണിച്ച് പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് തച്ചങ്കരി ആവശ്യപ്പെട്ടെങ്കിലും തൊഴിലാളി സംഘടനാ നേതാക്കൾ വഴങ്ങിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP