Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കെഎസ്ആർടിസിയെ കരകയറ്റാൻ പുതിയ എംഡി വരും മുമ്പുള്ള ഇടവേളയിൽ യൂണിയൻകാരുടെ വെട്ടിനിരത്തൽ; സിഎംഡി എംപി.ദിനേശ് രാജി വച്ച ഉടനെ ചീഫ് ഓഫീസ് വിജിലൻസ് മേധാവിയെ സഹിതം മാറ്റി ഉത്തരവ്; സ്ഥലംമാറ്റം വിജിലൻസുകാരെ നീക്കാൻ സിഎംഡിയുടെ അനുമതി വേണമെന്ന കീഴ് വഴക്കം അട്ടിമറിച്ച്; വിജിലൻസ് മേധാവിയെ തെറിപ്പിച്ചത് കാട്ടാക്കടയിലേക്ക്; ബെംഗളൂരുവിൽ നിന്നുള്ള സഖാവ് ചീഫ് ഓഫീസിലും; എല്ലാം ബിജു പ്രഭാകർ നാളെ എംഡിയായി ചുമതല ഏറ്റെടുക്കാനിരിക്കെ

കെഎസ്ആർടിസിയെ കരകയറ്റാൻ പുതിയ എംഡി വരും മുമ്പുള്ള ഇടവേളയിൽ യൂണിയൻകാരുടെ വെട്ടിനിരത്തൽ; സിഎംഡി എംപി.ദിനേശ് രാജി വച്ച ഉടനെ ചീഫ് ഓഫീസ് വിജിലൻസ് മേധാവിയെ സഹിതം മാറ്റി ഉത്തരവ്; സ്ഥലംമാറ്റം വിജിലൻസുകാരെ നീക്കാൻ സിഎംഡിയുടെ അനുമതി വേണമെന്ന കീഴ് വഴക്കം അട്ടിമറിച്ച്; വിജിലൻസ് മേധാവിയെ തെറിപ്പിച്ചത് കാട്ടാക്കടയിലേക്ക്; ബെംഗളൂരുവിൽ നിന്നുള്ള സഖാവ് ചീഫ് ഓഫീസിലും; എല്ലാം ബിജു പ്രഭാകർ നാളെ എംഡിയായി ചുമതല ഏറ്റെടുക്കാനിരിക്കെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാൻ വരുന്ന എംഡിമാരെയെല്ലാം തുരത്തി ഓടിക്കുകയും അവർ വിട്ടുപോകുമ്പോൾ ലഡ്ഡുവിതരണം നടത്തുകയും ചെയ്യുന്ന യൂണിയൻ നേതാക്കൾ വീണ്ടു പണി തുടങ്ങി. പഴയ എംഡി മാറി പുതിയ എംഡി വരുന്ന ഇലവേളയിലാണ് യൂണിയൻകാർ സ്ഥലം മാറ്റത്തിലും മറ്റും വെട്ടിനിരത്തൽ തുടങ്ങിയത്. പഴയ എംഡി എംപി ദിനേശിന് പകരം ബിജു പ്രഭാകർ തിങ്കളാഴ്ച ചുമതല ഏൽക്കുകയാണ്. തൽക്കാലം പദവിയിൽ തുടരുന്ന ദിനേശിനെ നോക്കുകുത്തിയാക്കിയാണ് ചില ധൃതി പിടിച്ച സ്ഥലം മാറ്റങ്ങൾ.

സിഎംഡി മാറിയ ഉടനെ ചീഫ് ഓഫീസ് വിജലൻസ് വിഭാഗം മേധാവിയെ സഹിതം മാറ്റി ഉത്തരവ് വന്നു. വിജിലൻസ് വിഭാഗത്തിലുള്ളവരെ മാറ്റണമെങ്കിൽ സിഎംഡിയുടെ അനുമതി വേണമെന്ന കീഴ്‌വഴക്കം പോലും കാറ്റിൽപ്പറത്തിയാണ് വിജിലൻസ് മേധാവിയെ കാട്ടാക്കടയിലേക്ക് തെറിപ്പിച്ചത്. ബാംഗ്ലൂരിൽ നിന്നുള്ള ഇടതുപക്ഷ അനുഭാവിയെ ചീഫ് ഓഫീസിൽ എത്തിച്ചു.

ഭരണവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ മെമോറാണ്ടപ്രകാരം, കോവിഡുമായി ബന്ധപ്പെട്ട അന്തർ സംസ്ഥാന സർവീസുകൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ, ബെംഗളൂരു റിസർവേഷൻ കൗണ്ടറുകളിൽ ജോലി ചെയ്തിരുന്ന ഇൻസ്പക്ടർ വിഭാഗം ജീവനക്കാരെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. സുൽത്താൻ ബത്തേരി യൂണിറ്റിൽ പെട്ട റ്റി.പ്രേംലാലിനെ ചീഫ് ഓഫീസിലേക്കും, റ്റി.എം.ഷാജിയെ താമരശ്ശേരിയിലേക്കും മാറ്റി. ഇതുകൂടാതെ സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാാക്കുന്നുവെന്ന പേരിൽ, ഇൻസ്പക്ടറായ കെ.എസ്.ജയചന്ദ്രനെ, കാട്ടാക്കടയിലേക്ക് മാറ്റി. ബി.ജലേഷ് കുമാറിനെ ചീഫ് ഓഫീസ് വിജിലൻസ് സെൽ മേധാവിയായും നിയമിച്ചു.

എന്നാൽ, ജൂൺ 4 മുതൽ ഉണ്ടായിട്ടുള്ള സ്ഥലം മാറ്റങ്ങൾ എല്ലാം, ഇനി ഒരുത്തരവുണ്ടാകുന്നത് വരെ നിർത്തി വച്ചിരിക്കുന്നു എന്നാണ് നിലവിലുള്ള സിഎംഡിയുടെ ഉത്തരവ്. വിഷയം പുതിയ സിഎംഡി പരിഗണിക്കും.

ബിജു പ്രഭാകർ വരുമ്പോൾ

കെഎസ്ആർടിസി മാനേജിങ് ഡയറക്ടറായി ബിജു പ്രഭാകർ നാളെ ചുമതലയേൽക്കും. നാളെ ഉച്ചയ്ക്ക് 2.30ന് കെഎസ്ആർടിസി ആസ്ഥാനത്ത് അദ്ദേഹം എത്തും. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടറുടെ അധിക ചുമതല കൂടി സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ്- ന് നൽകാൻ ഇക്കഴിഞ്ഞ ബുധനാഴ്ച ചേർന്ന മന്ത്രസഭാ യോഗത്തിൽ തീരുമാനമാവുകയായിരുന്നു.

2010ൽ ലോട്ടറി പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോയ സമയത്ത് ഇതിന് പുതുജീവൻ നൽകുന്നതായിരുന്നു കാരുണ്യ പദ്ധതി. ലോട്ടറി വകുപ്പിന്റെ തലപ്പത്തിരിക്കെ 557 കോടി രൂപയുടെ ലാഭത്തിൽ നിന്ന് മൂന്ന് വർഷത്തിനുള്ളിൽ തന്നെ 2800 കോടിയിലേക്ക് എത്തിച്ചതും ബിജു പ്രഭാകറിന്റെ കാലത്തായിരുന്നു. കാരുണ്യ ഫാർമസി എന്ന നിലയിൽ സംസ്ഥാനത്ത് തന്നെ 60ൽ പരം യൂണിറ്റുകളുണ്ട് നിലവിൽ. വെറും അഞ്ച് യൂണിറ്റുകൾ മാത്രമുള്ള കാലത്ത് ആദ്യ വർഷം തന്നെ നൂറ് കോടിയുടെ ലാഭത്തിൽ എത്തിച്ച് ഇന്ന് 61ാം യൂണിറ്റ് തുറക്കാനിരിക്കെ 250 കോടിയാണ് ആ വകുപ്പിലെ വാർഷിക ലാഭം. അദ്ദേഹം ഫുഡ് സേഫ്റ്റി കമ്മീഷണറായി പ്രവർത്തിക്കുന്ന സമയത്താണ് രാജ്യത്ത് ആദ്യമായി ഫുഡ് സേഫ്റ്റി ആക്റ്റ് നടപ്പിലാക്കിയത്.

പാൻ മസാല നിരോധനം ഉൾപ്പടെ നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്. നാഷണൽ ഹൈവേ, വിഴിഞ്ഞം പോർട്ട് തുടങ്ങിയ തലസ്ഥാനത്തെ വൻകിട പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് നടത്തിയതും അദ്ദേഹം തിരുവനന്തപുരം കളക്ടറായിരിക്കുന്ന കാലത്ത് തന്നെയാണ്. ഐടി@സ്‌കൂൾ തലപ്പത്ത് അദ്ദേഹം ഉണ്ടായിരുന്ന കാലത്താണ് രാജ്യത്ത് ആദ്യമായി വിദ്യാഭ്യാസത്തിനായി ചാനൽ പ്രവർത്തനം ആരംഭിക്കുന്നതും. ഈ മികവുകൾ നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ ലാഭത്തിലേക്ക് എത്തിക്കാൻ ബിജു പ്രഭാകറിന് കൈമുതലാകും എന്നാണ് സർക്കാരും വിശ്വസിക്കുന്നത്.

കെഎസ്ആർടിസിയെ ലാഭത്തിൽ നടത്തിക്കൊണ്ടുപോകാം എന്ന വിശ്വാസക്കാരനാണ് ബിജു പ്രഭാകർ ഐഎഎസ്. യൂണിയൻകാരെ ഇണക്കി കൊണ്ടുപോകാനുള്ള വൈഭവമുണ്ട്. ഒരുപക്ഷേ നേരത്തെ തന്നെ കോർപറേഷന്റെ തലപ്പത്ത് അദ്ദേഹം എത്തേണ്ടതായിരുന്നു. എന്നാൽ, രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ അതിനുള്ള അവസരം വഴിതുറന്നില്ല. താഴേത്തട്ടിൽ നിന്ന് കമ്പനികളെ പച്ചപിടിപ്പിച്ച പരിചയം തന്നെയാവും അദ്ദേഹത്തിന്റെ മുതൽകൂട്ട്. നിരവധി കമ്പനികളുടെ ഉപദേഷ്ടാവ് ആയിരുന്നിട്ടുള്ള ഉദ്യോഗസ്ഥൻ എന്ന അധികയോഗ്യതയും.

പൊതുമരാമത്ത് സെക്രട്ടറി, കൃഷി ഡയറക്ടർ,തിരുവനന്തപുരം കളക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, കേരള മെഡിക്കൽ സർവീസസ് കോർപറഷൻ എംഡി, ലോട്ടറി ഡയറക്ടർ, ഭൂമി കേരളം പ്രോജക്റ്റ് ഡയറക്ടർ, ഐടി@സ്‌കൂൾ പ്രോജക്റ്റ് ഡയറക്ടരായിരിക്കെ വിക്റ്റേഴ്സ് ചാനൽ സ്ഥാപകൻ, തലസ്ഥാനത്തെ വെള്ളക്കെട്ടൊഴിവാക്കാനുള്ള ഓപ്പറഷൻ അനന്ത ഓപ്പറേഷൻ അങ്ങനെ സിവിൽ സർവീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ മെരിറ്റുള്ള കരിയർ റെക്കോഡ്. കേരള പിഎസ്‌സി നടത്തിയ ഡപ്യൂട്ടി കളക്ടർ പരീക്ഷയിൽ മൂന്നാം റാങ്കുകാരനാണ്. ഹിന്ദുസ്ഥാൻ ലാറ്റക്സിലും മുംബൈയിലെ സ്വകാര്യ കമ്പനികളിലും പ്ലാന്റ് എഞ്ചിനീയറായും, പ്ലാന്റ് മാനേജരായും ആറ് വർഷത്തോളം പ്രവൃത്തി പരിചയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP