Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

കെഎസ്ആർടിസിയിൽ ഗണേശിന്റെ പരിഷ്‌ക്കാരങ്ങൾ ഫലം കണ്ടു തുടങ്ങിയോ? ഏപ്രിൽ മാസത്തിലെ കളക്ഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം; വരുമാനം 8.57 കോടി രൂപയായി ഉയർന്നു; പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചത് നേട്ടമായെന്ന് കെഎസ്ആർടിസി

കെഎസ്ആർടിസിയിൽ ഗണേശിന്റെ പരിഷ്‌ക്കാരങ്ങൾ ഫലം കണ്ടു തുടങ്ങിയോ? ഏപ്രിൽ മാസത്തിലെ കളക്ഷനിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം; വരുമാനം 8.57 കോടി രൂപയായി ഉയർന്നു; പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചത് നേട്ടമായെന്ന് കെഎസ്ആർടിസി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ ബി ഗണേശ്‌കുമാർ ഗതാഗത മന്ത്രിയായി ചുമതലയേറ്റപ്പോൾ കെഎസ്ആർടിസി ജീവനക്കാർ ഏറെ പ്രതീക്ഷയിലായിരുന്നു. തങ്ങളുടെ ശമ്പളം നേരാംവണ്ണമാകുമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ. എന്നാൽ, മന്ത്രി മാറിയപ്പോഴും ശമ്പള കാര്യത്തിൽ കാര്യമായ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അതേസമയം കോർപ്പറേഷനിൽ അടുക്കും ചിട്ടയും വരുത്താനുള്ള ഗണേശിന്റെ ശ്രമങ്ങൾ നേരിയ തോതിലെങ്കിലും വിജയം കണ്ടു തുടങ്ങിയെന്ന് വേണം കരുതാൻ. ഇതിന് തെളിയാ ഏപ്രിൽ മാസത്തെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് കളക്ഷനായി ആനവണ്ടി നേടിയത്.

8.57 കോടി രൂപയാണ് കെഎസ്ആർടിസി നേടിയത്. 2023 ഏപ്രിലിൽ ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്. 4324 ബസുകൾ ഓപ്പറേറ്റ് ചെയ്തതിൽ 4179 ബസുകളിൽ നിന്നുള്ള വരുമാനം ആണ് 8.57 കോടി രൂപ. കഴിഞ്ഞ വർഷം ഏപ്രിലിൽ 8.30 കോടി രൂപ വരുമാനം ലഭിച്ചപ്പോൾ 4331 ബസുകൾ ഓടിച്ചതിൽ 4200 ബസ്സുകളിൽ നിന്നായിരുന്നു ഇത്രയും വരുമാനം ലഭിച്ചത്.

വരുമാന ലഭ്യതയുള്ള പ്രധാന റൂട്ടുകളിലും ദീർഘദൂര റൂട്ടുകളിലും മുൻകൂട്ടി അഡീഷണൽ സർവീസുകൾ ക്രമീകരിച്ചാണ് ചെലവ് വർധിക്കാതെ നേട്ടം ഉണ്ടാക്കിയതെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അതിവേഗ നടപടികളാണ് കെഎസ്ആർടിസി മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നത്. കെഎസ്ആർടിസി യാത്രക്കാരാണ് യജമാനന്മാർ എന്നുള്ള പൊതു ബോധം എല്ലാ ജീവനക്കാരിലും ഉണ്ടാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

മാന്യവും സുരക്ഷിതവുമായ യാത്രാവസരങ്ങൾ യാത്രക്കാർക്ക് സൃഷ്ടിക്കേണ്ടതും കെഎസ്ആർടിസിയുടെ കടമയാണെന്ന് ജീവനക്കാരെ ഓർമ്മിപ്പിക്കുന്നുണ്ട്. മുഴുവൻ യാത്രക്കാരോടും പ്രത്യേകിച്ച് സ്ത്രീകളോടും, കുട്ടികളോടും, വയോജനങ്ങളോടും, ഭിന്നശേഷിയുള്ളവരോടും അന്തസ്സും ആദരവും നിറഞ്ഞ സമീപനം സ്വീകരിക്കേണ്ടതാണെന്നും നിർദ്ദേശമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഗണേശ് നേരത്തെ ജീവനക്കാർക്ക് കത്തെഴുതിയിരുന്നു.

ഒരാൾ കൈ കാണിച്ചാലും ബസ് നിർത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പർഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തണമെന്നും വിശദീകരിച്ചാണ് ജീവനക്കാർക്ക് കത്തയച്ചത്. സ്ത്രീകളെയും കുട്ടികളെയും ഇരുട്ടിൽ ഇറക്കി വിടരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ബസ് ഓടിക്കുമ്പോൾ നിരത്തിലുള്ള ചെറു വാഹനങ്ങളെയും കാൽനടയാത്രക്കാരെയും കരുതലോടെ കാണണമെന്നും നിർദേശിക്കുന്നു.

കെഎസ്ആർടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാർക്ക് വിശ്രമിക്കാൻ എസി മുറികൾ ഉണ്ടാക്കും. ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സ്പോൺസർഷിപ്പ് വഴി കെഎസ്ആർടിസി സ്റ്റേഷനുകൾ നവീകരിക്കുന്നതിനും പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരേ റൂട്ടിലേക്ക് ഒന്നിന്നു പിറകേ ഒന്നായി വരിവരിയായി ബസുകൾ സർവ്വീസ് നടത്തുന്ന പ്രവണത ഒരു കാരണവശാലും ഉണ്ടാകരുത്. ഇത്തരം പ്രവണത കണ്ടാൽ ജീവനക്കാർ തന്നെ അധികൃതരെ അറിയിക്കണം. മുതിർന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബസ്സിന്റെ ഉയരമുള്ള പടി കയറുവാൻ വിഷമത അനുഭവിക്കുന്നത് കണ്ടാൽ അവരെ കൈപിടിച്ച് ബസിൽ കയറാൻ സഹായിക്കണം. നമ്മുടെ കുടുംബത്തിലെ ഒരംഗമാണ് കയറിവരുന്നതെന്ന് കരുതണം, മോശമായ സമീപനം ഉണ്ടായാൽ നടപടിയെടുക്കുമെന്നും ഗണേശ്‌കുമാർ മുന്നറിയിപ്പ് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP