Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാട്ടാക്കടയിൽ വിദ്യാർത്ഥിനിക്ക് കൺസഷൻ വിതരണം ചെയ്തത് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് തന്നെ; കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകളിൽ നിന്നും പിന്മാറണം; വിദ്യാർത്ഥിനിയുടെ പിതാവ് തന്നെ വസ്തുതാ വിരുദ്ധമായ വാർത്ത നൽകുന്നത് തികച്ചും ഖേദകരം; രേഖകൾ പുറത്ത് വിട്ട് മാനേജ്‌മെന്റ്

കാട്ടാക്കടയിൽ വിദ്യാർത്ഥിനിക്ക് കൺസഷൻ വിതരണം ചെയ്തത് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് തന്നെ; കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്തുന്ന വാർത്തകളിൽ നിന്നും പിന്മാറണം; വിദ്യാർത്ഥിനിയുടെ പിതാവ് തന്നെ വസ്തുതാ വിരുദ്ധമായ വാർത്ത നൽകുന്നത് തികച്ചും ഖേദകരം; രേഖകൾ പുറത്ത് വിട്ട് മാനേജ്‌മെന്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിൽ വിദ്യാർത്ഥിനിക്ക് കൺസഷൻ വിതരണം ചെയ്തതുമായി ചില മാധ്യമങ്ങളിൽ ആവർത്തിച്ചു വരുന്ന വാർത്തകൾ തികച്ചും വസ്തുതാ വിരുദ്ധമാണെന്ന് ആവർത്തിച്ച് കെഎസ്ആർടിസി.

കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാതെയും വിദ്യാർത്ഥിയാണെന്ന് തെളിയിക്കേണ്ട രേഖകൾ ഹാജരാക്കാതെയും കൺസഷൻ വിതരണം ചെയ്തു എന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണ്. കൺസഷൻ വിതരണം ചെയ്യുന്നതിന് കെഎസ്ആർടിസിയിൽ നിലനിൽക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് കോഴ്‌സ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ച ശേഷമാണ് പിന്നീട് കൺസഷൻ വിതരണം ചെയ്തിട്ടുള്ളത്.

സെപ്റ്റംബർ 9 ന് വിദ്യാർത്ഥിനി കൺസഷൻ എടുക്കുന്നതിലേക്കായി കാട്ടാക്കട യൂണിറ്റിൽ എത്തിയിരുന്നു.സെപ്റ്റംബർ 19 ന് കോഴ്‌സ് സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചതിനാൽ പുതിയ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെടുകയും എന്നാൽ ആയത് ഹാജരാക്കത്തതു കാരണമാണ് അന്നേ ദിവസം കൺസഷൻ നൽകാതിരുന്നത്. സെപ്റ്റംബർ 22 ന് പുതിയ കോഴ്‌സ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും കൺസഷന് ടോക്കൺ നൽകുകയും ചെയ്യുകയുണ്ടായി. ആയതിന്റെ തെളിവിലേക്കായി കുട്ടിയുടെ പിതാവ് പ്രേമനൻ ഹാജരാക്കിയിട്ടുള്ള രേഖകൾ ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. അതിൽ നിന്നും കോഴ്‌സ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്ന തീയതി തന്നെ സെപ്റ്റംബർ 22 എന്ന് വ്യക്തമായി കാണുവാൻ സാധിക്കും.

സെപ്റ്റംബർ 26ന് ക്ലസ്റ്റർ ഓഫീസർ കെ.വി. അജി വിദ്യാർത്ഥിനിയുടെ വീട്ടിലെത്തി കൺസഷൻ നേരിട്ട് കൈമാറുകയായിരുന്നു... ഇതാണ് ശരിയായ വസ്തുത... എന്നിട്ടും പുറത്തുവരുന്ന മറ്റു വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും അവാസ്തവവുമാണ്... ഉപഭോക്താവിന്റെ ഭാഗത്തു നിന്നും എന്തു പ്രകോപനമുണ്ടായാലും കെഎസ്ആർടിസി ജീവനക്കാർ ഇത്തരത്തിൽ അപമര്യാദയായി പെരുമാറാൻ പാടില്ലാത്തതായിരുന്നു. പക്ഷേ അങ്ങനെ സംഭവിച്ചു എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെ എസ് ആർ ടി സി ക്കുവേണ്ടി ചെയർമാൻ & മാനേജിങ് ഡയറക്ടർ മാപ്പുപറഞ്ഞത്.

വസ്തുതകൾ ഇതാണെന്നിരിക്കെ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ ആവർത്തിച്ച് പ്രചരിപ്പിച്ച് കെഎസ്ആർടിസിയെ ആകമാനം അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും മാറിനിൽക്കണം എന്നും അഭ്യർത്ഥിക്കുന്നു. വിദ്യാർത്ഥിനിയുടെ പിതാവ് തന്നെ നേരിട്ട് വസ്തുതാ വിരുദ്ധമായ വാർത്ത നൽകുന്നത് തികച്ചും ഖേദകരമാണെന്നും കെഎസ്ആർടിസി അറിയിച്ചു..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP