Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഹോൺ മുഴക്കി ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്ത് മുന്നിലെത്തി ബ്രേക്ക് ചെയ്തു; നീണ്ടകര പാലത്തിൽ സഡൺ ബ്രേക്കിട്ട് ബസും; ബസിനെ കടത്തി വിടാതെ 20 കിലോമീറ്റർ വേഗതിയിൽ രാമൻകുളങ്ങര വരെ തടസം സൃഷ്ടിച്ചു യാത്ര; പിന്നെ വണ്ടി തടഞ്ഞ് അസഭ്യം പറച്ചിൽ; മർദ്ദിക്കാനും ശ്രമം; ഇടപെട്ട് മോട്ടോർ വാഹന വകുപ്പ്; കാവനാട്ടെ കണ്ണന്റെ പരാക്രമം വൈറലാകുമ്പോൾ

ഹോൺ മുഴക്കി ഇടതു വശത്തു കൂടി ഓവർടേക്ക് ചെയ്ത് മുന്നിലെത്തി ബ്രേക്ക് ചെയ്തു; നീണ്ടകര പാലത്തിൽ സഡൺ ബ്രേക്കിട്ട് ബസും; ബസിനെ കടത്തി വിടാതെ 20 കിലോമീറ്റർ വേഗതിയിൽ രാമൻകുളങ്ങര വരെ തടസം സൃഷ്ടിച്ചു യാത്ര; പിന്നെ വണ്ടി തടഞ്ഞ് അസഭ്യം പറച്ചിൽ; മർദ്ദിക്കാനും ശ്രമം; ഇടപെട്ട് മോട്ടോർ വാഹന വകുപ്പ്; കാവനാട്ടെ കണ്ണന്റെ പരാക്രമം വൈറലാകുമ്പോൾ

ആർ പീയൂഷ്

കൊല്ലം: ഓവർടേക്ക് ചെയ്യാൻ സൈഡു കൊടുത്തില്ലാ എന്നാരോപിച്ച് യുവാക്കൾ ടൂ വീലറുമായി കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസിന്റെ യാത്ര തടസപ്പെടുത്തി. കിലോ മീറ്ററുകളോളം വാഹനത്തെ കടത്തിവിടാതെ പതിയെ ടൂവീലർ ഓടിച്ച ശേഷം തടഞ്ഞു നിർത്തി ഡ്രൈവറെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. യുവാക്കൾ ബസിന്റെ യാത്ര തടസപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ട്രാൻസ്പോർട്ട് കമ്മീഷ്ണർ സംഭവത്തിൽ കെസെടുക്കാൻ കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് നിർദ്ദേശം നൽകി.

ബുധനാഴ്ച ഉച്ചയോടെ കൊല്ലം നീണ്ടകര പാലം മുതൽ രാമൻകുളങ്ങര വരെയാണ് മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ മുന്നിൽ പതിയെ ടൂവീലർ ഓടിച്ച് യാത്ര തടസപ്പെടുത്തുകയും വണ്ടി തടഞ്ഞു നിർത്തി ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത്. കെ.എൽ 02 ബികെ 9873 എന്ന നമ്പരിലുള്ള ടൂവീലറിൽ എത്തിയ യുവാക്കളാണ് അതിക്രമം കാട്ടിയത്. നീണ്ടകര പാലത്തിൽ വച്ച് ഓവർടേക്ക് ചെയ്യാൻ സമ്മതിച്ചില്ല എന്നാരോപിച്ചായിരുന്നു യുവാക്കളുടെ പരാക്രമം.

രാമൻകുളങ്ങര എത്തിയപ്പോൾ യുവാക്കൾ ബസിന് മുന്നിൽ ടൂവീലർ നിർത്തുകയും ഡ്രൈവറുടെ വശത്തെ ഡോർ തുറന്ന് കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ടൂവീലർ ഓടിച്ചിരുന്ന കാവനാട് സ്വദേശിയായ കണ്ണൻ എന്ന യുവാവാണ് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഒപ്പമുണ്ടായിരുന്ന യുവാവ് ഇയാളെ അനുനയിപ്പിച്ച് തിരിച്ചു കൊണ്ടു പോയതിനാൽ മറ്റ് പ്രശ്നങ്ങൾ ഉണ്ടായില്ല. ഈ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയുമായിരുന്നു.

നീണ്ടകരപാലത്തിൽ വച്ച് ടൂവീലർ അമിതമായി ഹോൺമുഴക്കി ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത് ബസിന്റെ മുന്നിലെത്തുകയും പെട്ടേന്ന് ബ്രേക്ക് ചെയ്യുകയുമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയുള്ള യുവാക്കളുടെ നീക്കത്തിൽ ഞെട്ടിപ്പോവുകയും ഉടൻ ബ്രേക്ക് ചെയ്യുകയുമായിരുന്നു എന്ന് ഡ്രൈവർ ചന്ദ്രൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പിന്നീട് യുവാക്കൾ ബസ് കടത്തി വിടാതെ 20 കിലോമീറ്റർ വേഗതിയിൽ രാമൻകുളങ്ങര വരെ തടസം സൃഷ്ടിച്ചു യാത്ര തുടർന്നു.

രാമൻകുളങ്ങരയിലെത്തിയപ്പോൾ ബസ് തടഞ്ഞു നിർത്തുരയും ടൂവീലർ ഓടിച്ച യുവാവ് വന്ന് അസഭ്യം പറയുകയും ഡോർ തുറന്ന് മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. അപ്പോൾ ഒപ്പമുണ്ടായിരുന്ന യുവാവെത്തി പിടിച്ചുമാറ്റുകയായിരുന്നു എന്നും ഡ്രൈവർ പറഞ്ഞു. യുവാക്കൾ ഓവർടേക്ക് ചെയ്യാൻ സമത്തിച്ചില്ല എന്ന് പറഞ്ഞാണ് അതിക്രമം കാട്ടിയത്. എന്നാൽ അക്കാര്യം ശ്രദ്ധയിൽപെട്ടില്ല എന്നും ചന്ദ്രൻ പറയുന്നു. യുവാക്കൾക്കെതിരെ പൊലീസിൽ ഇന്ന് പരാതി നൽകുമെന്ന് മലപ്പുരം കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.

വാഹന നമ്പറിന്റെ വിശദാംശങ്ങൾ ശേഖരിച്ച ശേഷം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഡി.മഹേഷിന്റെ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിന്റെ കാവനാടുള്ള വീട്ടിലെത്തിയെങ്കിലും ഇവിടെ നിന്നും യുവാവ് കടന്നു കളഞ്ഞു. യുവാവിനെതിരെ മറ്റുവാഹനങ്ങൾക്ക് തടസം സൃഷ്ടിച്ച് യാത്ര ചെയ്തതിനും ഹെൽമെറ്റ് ഉപയോഗിക്കാത്തിനുമടക്കമുള്ള കുറ്റങ്ങൾ ചുമത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേ സമയം സംഭവത്തിൽ പൊലീസിന് പരാതി ലഭിച്ചിട്ടില്ല എന്ന് ശക്തികുളങ്ങര എസ്.എച്ച്.ഒ ബിജു അറിയിച്ചു. പരാതി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP