Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആനവണ്ടിയെ കൊലയ്ക്കു കൊടുക്കാൻ ജീവനക്കാർക്കും യാതൊരു മടിയുമില്ലേ? ഇലക്ട്രിക് എ.സി ബസും ലോ ഫ്ളോർ ബസുകളും ഗാര്യേജിൽ കാട് പിടിച്ച് നശിക്കുന്ന അവസ്ഥയിൽ; ചിത്രം പുറത്തുവന്നതോടെ ബസിനു മുകളിലേക്ക് വളർന്ന വള്ളിപ്പടർപ്പുകളും പുല്ലും വെട്ടിത്തളിച്ച് വൃത്തിയാക്കി അധികൃതർ; വി.എൻ കൃഷ്ണ പ്രകാശിന്റെ ചിത്രം എറണാകുളം ഡിപ്പോ അധികാരികളുടെ കണ്ണു തുറപ്പിച്ചപ്പോൾ

ആനവണ്ടിയെ കൊലയ്ക്കു കൊടുക്കാൻ ജീവനക്കാർക്കും യാതൊരു മടിയുമില്ലേ? ഇലക്ട്രിക് എ.സി ബസും ലോ ഫ്ളോർ ബസുകളും ഗാര്യേജിൽ കാട് പിടിച്ച് നശിക്കുന്ന അവസ്ഥയിൽ; ചിത്രം പുറത്തുവന്നതോടെ ബസിനു മുകളിലേക്ക് വളർന്ന വള്ളിപ്പടർപ്പുകളും പുല്ലും വെട്ടിത്തളിച്ച് വൃത്തിയാക്കി അധികൃതർ; വി.എൻ കൃഷ്ണ പ്രകാശിന്റെ ചിത്രം എറണാകുളം ഡിപ്പോ അധികാരികളുടെ കണ്ണു തുറപ്പിച്ചപ്പോൾ

ആർ പീയൂഷ്

കൊച്ചി: ഇലക്ട്രിക് എ.സി ബസും ലോ ഫ്ളോർ ബസുകളും കെ.എസ്.ആർ.ടി.സി ഗാര്യേജിൽ കാട് പിടിച്ച് നശിക്കുന്നു എന്ന ചിത്രം പുറത്ത് വന്നയുടനെ നടപടി സ്വീകരിച്ച് അധികൃതർ. ബസിനു മുകളിലേക്ക് വളർന്ന് കയറിയ വള്ളിപ്പടർപ്പുകളും പുല്ലും വെട്ടിത്തളിച്ച് വൃത്തിയാക്കി. എറണാകുളം ഡിപ്പോ അധികൃതരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയായിരുന്നു വൃത്തിയാക്കൽ.

കഴിഞ്ഞ ദിവസമാണ് വി.എൻ കൃഷ്ണ പ്രകാശ്‌ എന്ന ഫോട്ടോ ഗ്രാഫർ ഗ്യാരേജിൽ കിടക്കുന്ന ബസുകൾക്കു മുകളിലേക്ക് കാടു പടർന്നു പിടിച്ചു കിടക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷധമുയരുകയും ചെയ്തിരുന്നു. എ.സി ബസുൾപ്പെടെ നശിപ്പിച്ചു കളയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന ആവിശ്യവും ഉയർന്നു. ഇതോടെ ഗത്യന്തരമില്ലാതെ എറണാകുളം ഡിപ്പോ അധികാരികൾ കാട് വെട്ടിത്തളിച്ച് വൃത്തിയാക്കുകയായിരുന്നു.

കൃഷ്ണ പ്രകാശ് തന്റെ സുഹൃത്തിനൊപ്പം വിവേകാനന്ദ റോഡു വഴി കടന്നു പോയപ്പോഴാണ് കാടു പിടിച്ചു കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ കണ്ടത്. ഒരു പൊതുമുതൽ കിടന്ന് നശിക്കുന്നത് കണ്ടപ്പോൾ ഒരു സാധാരണ പൗരൻ എന്ന നിലയിൽ വലിയ ദുംഖം തോന്നി. മാത്രമല്ല എന്റെ അച്ഛൻ ഒരു സ്വകാര്യ ബസ് ഡ്രൈവർ കൂടിയായിരുന്നു.

അതിനാൽ ബസ് നശിക്കുന്നത് കണ്ടപ്പോൾ ഒരു ഫോട്ടോ എടുത്ത് പുറം ലോകത്തെ അറിയിക്കണമെന്ന് തോന്നി. എന്തായാലും ആ ചിത്രം എല്ലാവരും ഏറ്റെടുത്തു. അതിന് ഉടൻ പരിഹാരമായിരിക്കുന്നു. ഇവിടെ എല്ലാം ഒരുവിധം വൃത്തിയാക്കി. ഷെയർ ചെയ്ത് അധികാരികളിലേക്ക് എത്തിച്ച എല്ലാവർക്കും കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നു എന്ന് കൃഷ്ണ പ്രാകാശ് മറുനാടനോട് പറഞ്ഞു.

ലോക്ക്ഡൗണായതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ബസുകൾ പരിപാലിക്കാൻ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് ബസുകളിലേക്ക് കാട് പടർന്ന് പിടിച്ചതെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിശദീകരണം. മഴപെയ്തതിനെ തുടർന്നാണ് കാട് വേഗം പടർന്നു പിടിച്ചതെന്നും മാസത്തിൽ ഗ്യാരേജ് വൃത്തിയാക്കുന്നതാണെന്നും അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP