കെഎസ്ആർടിസിയിൽ ശുദ്ധികലശവുമായി ബിജു പ്രഭാകർ; 100 കോടിയുടെ അഴിമതി ആരോപണം നേരിട്ട കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കെ.എം. ശ്രീകുമാറിനെ കൊച്ചിക്ക് സ്ഥലംമാറ്റി; ഭരണം കാര്യക്ഷമമാക്കുന്നതിന് മറ്റു സ്ഥലമാറ്റങ്ങളും

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ക്രമക്കേടുകളും വെട്ടിപ്പുകളും തുറന്നടിച്ചതിന് പിന്നാലെ, സിഎംഡി ബിജു പ്രഭാകർ അടുത്ത നടപടികളിലേക്ക് കടന്നു. അഴിമതി ആരോപണം നേരിട്ട കെഎസ്ആർടിസി ഉദ്യോഗസ്ഥൻ കെ.എം. ശ്രീകുമാറിനെ സ്ഥലംമാറ്റി. എറണാകുളം സോൺ അഡ്മിനിസ്ട്രേഷൻ ഓഫിസറായാണ് മാറ്റം. നിലവിൽ പെൻഷൻ ആൻഡ് ഓഡിറ്റ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറാണ്. ശ്രീകുമാർ 100 കോടിയുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി എംഡി ബിജു പ്രഭാകർ രംഗത്തുവന്നതിനു പിന്നാലെയാണ് നടപടി. തന്നെ ഗുണ്ടായിസം കാണിച്ച് പേടിപ്പിക്കാൻ നോക്കേണ്ടെന്നും എംഡി പ്രതികരിച്ചിരുന്നു
ബിജു പ്രഭാകറിന്റെ അറിയിപ്പ് ഇങ്ങനെ:
കെഎസ്ആർടിസി സെൻട്രൽ (എറണാകുളം) സോണിലെ ഭരണപരമായ നടപടികൾ കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി ചീഫ് ഓഫീസിൽ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ ( പെൻഷൻ ആൻഡ് ഓഡിറ്റ്) ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എം. ശ്രീകുമാറിനെ സെൻട്രൽ സോണിലേക്ക് സ്ഥലം മാറ്റി സെൻട്രൽ സോണിന്റെ അഡ്മിനിസ്ട്രേഷന്റെ പൂർണ്ണ ചുമതല നൽകി. സെൻട്രൽ സോണിലെ സർവ്വീസ് ഓപ്പറേഷന്റെ പൂർണ്ണ ചുമതലയിൽ എറണാകുളം ഡിസ്ട്രിക്റ്റ് ട്രാൻസ്പോർട്ട് ഓഫീസർ വി എം. താജുദ്ദീൻ സാഹിബ് തന്നെ തുടരും.
വിരമിക്കുന്ന ജീവനക്കാരുടെ പെൻഷൻ/ പെൻഷൻ ആനുലൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ ) എം. പ്രാതാപദേപിനെ ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫീസർ ( പെൻഷൻ ആൻഡ് ഓഡിറ്റ്) ചുമതല നൽകി മാറ്റി നിയമിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) എം.റ്റി സുകുമാരനെ എക്സിക്യൂട്ടീവ് ഡയറക്ടറിന്റെ (അഡ്മിനിസ്ട്രേഷൻ ) അധിക ചുമതലകൂടി നൽകി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് ഉത്തരവ് ഇറക്കി.
അതേസമയം, കെ എസ് ആർ ടി സിയിലെ ക്രമക്കേടുകളും ജീവനക്കാരുടെ കൃത്യവിലോപവും തുറന്നുപറഞ്ഞ എം ഡി ബിജുപ്രഭാകറിനെതിരെ കലാപക്കൊടി ഉയർത്തി തൊഴിലാളി യൂണിയനുകൾ രംഗത്തെത്തി. കോൺഗ്രസ് തൊഴിലാളി സംഘടനയായ ഐ.എൻ.ടി.യു.സിയുടെ ഭാഗമായ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിന് പിന്നാലെ സിഐടിയു നേതൃത്വവും രംഗത്തെത്തി.
ബിജു പ്രഭാകറിന്റെ പ്രസ്താവനകൾ അനുചിതമാണെന്നും തിരുത്തുമെന്നാണു പ്രതീക്ഷയെന്നും എളമരം കരീം എംപി പറഞ്ഞു. തൊഴിലാളികൾ കൃത്യവിലോപം കാട്ടിയാൽ നടപടിക്കു നിയമമുണ്ട്. അത് ഉപയോഗിക്കണം. കെഎസ്ആർടിസി ആദായകരമാക്കാനുള്ള ഏത് നടപടിയെയും യൂണിയനുകൾ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി പ്രതിസന്ധി തൊഴിലാളികളുടെ കുറ്റമല്ല. തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂ. എല്ലാം സഹിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾ കൊള്ളക്കാരെന്ന് പറയുന്നത് ശരിയല്ലെന്നു എളമരം കരീം കുറ്റപ്പെടുത്തി.
കെഎസ്ആർടിസിയിലെ യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ചും വെട്ടിപ്പുകൾ തുറന്നുപറഞ്ഞും മനേജിങ് ഡയറക്ടർ നേരത്തെ രംഗത്തെത്തിയതിനോടാണ് എളമരത്തിന്റെ പ്രതികരണം. കാലങ്ങളായി കെഎസ്ആർടിസിയിൽ നേരിടുന്ന ജീർണ്ണതകളാണ് വാർത്താസമ്മേളനത്തിലൂടെ എം ഡി ബിജു പ്രഭാകർ തുറന്നുകാട്ടിയത്. താൽക്കാലികക്കാരെ കൊണ്ട് ജോലിയെടുപ്പിച്ച് ജീവനക്കാർ ഇഞ്ചികൃഷിയും മഞ്ഞൾകൃഷിയുമായി നടക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ പ്രധാന ആരോപണം. വലിയ ശമ്പളം കൈപ്പറ്റിക്കൊണ്ട് ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ ക്രമക്കേട് നടത്തിയും പണം തട്ടിക്കുന്നുവെന്നും ബിജു പ്രഭാകർ തുറന്നടിച്ചിരുന്നു.
ഐ എൻ ടി യു സിക്ക് പിന്നാലെ കെ എസ് ആർ ടിയിലെ പ്രബല യൂണിയനായ സി ഐ ടി യുവും കൂടി ബിജു പ്രഭാകറിന് എതിരെ രംഗത്ത് വന്നതോടെ കോർപ്പറേഷനിലെ കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ്.തൊഴിലാളികളെ പൊതുസമൂഹത്തിന് മുന്നിൽ അപഹസിക്കാനാണ് എം ഡിയുടെ ശ്രമമെന്നാണ് സി ഐ ടി യു നിലപാട്. എം ഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേൽ കെട്ടി വയ്ക്കുകയാണ്. സ്വിഫ്റ്റ് പദ്ധതിയിൽ ചർച്ച നടത്തണം. ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്തേണ്ടത് മാനേജുമെന്റാണെന്നും എളമരം കരിം തുറന്നുപറയുന്നു. വാർത്താ സമ്മേളനം നടത്തിയല്ല എംഡി ഇത്തരം വിഷയങ്ങൾ പറയേണ്ടതെന്നും എളമരം കുറ്റപ്പെടുത്തുന്നുണ്ട്.
തൊഴിൽ പരിഷ്കരണം ചർച്ച ചെയ്തത് വേണം നടപ്പാക്കാൻ. ഉത്തരവാദിത്വങ്ങൾ മുഴുവൻ തൊഴിലാളികളുടെ തലയിൽ കെട്ടി വയ്ക്കരുത്. ജീവനക്കാരുടെ പേരിൽ പുകമറ ഉണ്ടാക്കുകയല്ല വേണ്ടത്. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നോട്ടീസ് നൽകി നിയമ പ്രകാരം നടപടി ആണ് എടുക്കേണ്ടത്. എം ഡി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നുമാണ് എളമരം കരിം പറയുന്നത്.
കടത്തിൽ നിന്നും കടത്തിലേക്ക് കൂപ്പ് കുത്തുന്നതിനിടെ മനം മടുത്താണ് ജീവനക്കാരുടെ കെടുകാര്യസ്ഥതയടക്കം കെഎസ്ആർടിസി നേരിടുന്ന പ്രതിസന്ധികൾ ബിജു പ്രഭാകർ തുറന്നുപറഞ്ഞത്. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ജീവനക്കാർ തെരുവിലിറങ്ങുന്നതാണ് ഇന്ന് കണ്ടത്. ബിജു പ്രഭാകറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന കിഴക്കേക്കോട്ടയിലെ ചീഫ് ഓഫീസിലേക്കാണ് ടി.ഡി.എഫിന്റെ നേതൃത്വത്തിൽ മാർച്ച നടന്നത്. മാർച്ച് പൊലീസ് തടഞ്ഞതോടെ ഓഫീസിനു മുന്നിൽ പ്രതിഷേധക്കാർ കുത്തിയിരുന്നു പ്രതിഷേധിച്ചു. കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരായ പരാമർശത്തിൽ ബിജു പ്രഭാകർ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിയുടെ എല്ലാ യൂണിറ്റുകൾക്കു മുൻപിലും ടി.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കമുണ്ട്. സി പി എം-കോൺഗ്രസ്-ബിജെപി അനുകൂല സംഘനടകൾ എം ഡിക്കെതിരെ വിമർശനവുമായെത്തിയതോടെ കെ എസ് ആർ ടിസി യിൽ വീണ്ടും പോര് മുറുകുമെന്നുറപ്പായി.
കെഎസ്ആർടിസിയിലെ കെടുകാര്യസ്ഥതയും ജീവനക്കാരുടെ അലംഭാവവും മുൻപൊരിക്കൽ തുറന്നു കാട്ടിയ അന്നത്തെ എംഡി ടോമിൻ തച്ചങ്കരിക്കെതിരെ കെഎസ്ആർടിസി യൂണിയൻ നേതാക്കൾ രാഷ്ട്രീയം മറന്ന് ഒരുമിക്കുകയും പ്രതിഷേധം കടുപ്പിച്ച് രംഗത്തെത്തുകയും ചെയ്തതിന് സമാനമായ അനുഭവമാണ് ബിജു പ്രഭാകറിനേയും കാത്തിരിക്കുന്നത്.
മെയ്യനങ്ങാതെ ഭരിച്ച് മുന്നേറിയ യൂണിയൻ നേതാക്കളെക്കൊണ്ട് പണിയെടുപ്പിക്കാൻ ശ്രമിച്ചതാണ് തച്ചങ്കരി ശത്രുവാകാൻ അന്ന് കാരണമെങ്കിൽ സ്ഥിരം ജീവനക്കാരുടെ അനാസ്ഥയും തട്ടിപ്പും ക്രമക്കേടും തുറന്ന് പറഞ്ഞ ബിജു പ്രഭാകറും യൂണിയൻ നേതാക്കളുടെ കണ്ണിൽ കരടായി മാറിക്കഴിഞ്ഞു. വിഷയത്തോടുള്ള യൂണിയൻ നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത് ഇതാണ്.
എംഡി സ്ഥാനത്തിരുന്ന് ബിജു പ്രഭാകർ രാഷ്ട്രീയം കളിക്കുന്നു എന്നതാകും ഉടൻ ഉയരാൻ പോകുന്ന വിമർശനം. കോൺഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകനാണെന്നും അതുകൊണ്ടാണ് വിമർശിച്ചതെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു പരത്തും. കോൺഗ്രസുകാരനായതു കൊണ്ടാണിതെന്നും വിവരിക്കും. അങ്ങനെ ബിജുവിനേയും സ്ഥാനത്ത് നിന്നും നീക്കാനുള്ള സമ്മർദ്ദം ശക്തമാക്കും.
സർക്കാരിലും വകുപ്പ് മന്ത്രിയിലും സമ്മർദ്ദം ചെലുത്തി എം ഡി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റാനുള്ള നീക്കങ്ങളാകും വരും ദിവസങ്ങളിൽ കെഎസ്ആർടിസിയിൽ അരങ്ങേറുക.യൂണിയൻ നേതാക്കളുടെ രാഷ്ട്രീയ ഇടപെടലുകൾക്കും ചരടുവലികൾക്കും പിന്തുണയുമായി ഭരണകക്ഷി നേരിട്ട് രംഗത്ത് വന്നുകൂടായ്കയില്ല.
Stories you may Like
- ശ്രീകുമാർ 100 കോടി വെട്ടിച്ചെന്ന് പറഞ്ഞിട്ടില്ല; നടപടി പണം കാണാതായതിന് ബിജു പ്രഭാകർ
- കെഎസ്ആർടിസി പണിമുടക്കിൽ സിഐടിയു-എഐടിയുസി കള്ളക്കളി
- എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ നിയമനം കെഎസ്ആർടിസി പുനഃപരിശോധിക്കുന്നു
- തച്ചങ്കരിയെ കെട്ടുകെട്ടിച്ച പോലെ ബിജു പ്രഭാകരിനെതിരെയും യൂണിയനുകൾ പണി തുടങ്ങി
- കെഎസ്ആർടിസി ജീവനക്കാരുടെ ഹുങ്ക് ഗാരേജിലെ ബസുകളം റോഡിൽ ഇറക്കി
- TODAY
- LAST WEEK
- LAST MONTH
- ലക്ഷ്വറി ഹോട്ടലിൽ ശ്രീ എം ഒരു സ്യൂട്ട് ബുക് ചെയ്യുന്നു; ആർഎസ്എസ് നേതാക്കൾ നേരത്തെ എത്തി; കോടിയേരി പിന്നാലെ വന്നു; രാത്രി വൈകി എസ്കോർട്ടില്ലാതെ പിണറായിയും; നടന്നത് അതീവ രഹസ്യ യോഗവും; പിണറായി-ആർഎസ്എസ് ചർച്ചയുടെ ഇടനിലക്കാരനായത് ശ്രീ എമ്മോ? ദിനേഷ് നാരായണന്റെ പുസ്തകം ചർച്ചയാകുമ്പോൾ
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- ചൊവ്വയിലെ സൂര്യാസ്തമനത്തിന്റെ ചിത്രങ്ങൾ ഉൾപ്പടെ ആയിരക്കണക്കിന് ചിത്രങ്ങൾ ഭൂമിയിലേയ്ക്കയച്ച് പേർസീവിയറൻസ് റോവർ; ആക്രമണത്തിൽ തകർന്ന സിറിയയിലെ തീവ്രവാദി ക്യാമ്പുകളുടെ ചിത്രങ്ങളും പുറത്ത്; സങ്കേതിക മികവും സായുധ ശക്തിയും തെളിയിച്ച് അമേരിക്ക
- അവസാന നിമിഷം വരാൻ ഇടയുള്ള രണ്ട് എൽഡിഎഫ് കക്ഷികൾക്കായി വാതിൽ തുറന്ന് യുഡിഎഫ്; തുടർഭരണ പ്രതീക്ഷയിൽ സീറ്റ് വിഭജനത്തിൽ സിപിഎം കടും പിടിത്തം പിടിക്കുന്നതോടെ എൻസിപിയും എൽജെഡിയും മുന്നണി വിട്ടേക്കുമെന്ന് സൂചന; ഏഴു സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച എൽജെഡിക്ക് മൂന്ന് സീറ്റും നാലു സീറ്റിൽ മത്സരിച്ച എൻസിപിക്ക് രണ്ടും സീറ്റും നൽകി ഒതുക്കുന്നതിനെതിരെ പൊട്ടിത്തെറി
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ആദ്യ ഡോസ് എടുക്കുമ്പോൾ തന്നെ 90 ശതമാനം സാധ്യതകളും അടയുന്നു; രണ്ടാമത്തെ ഡോസ് കൂടിയാകുമ്പോൾ കോവിഡ് പമ്പ കടക്കും; ഓക്സ്ഫോർഡിന്റെ അസ്ട്ര സിനകയും ഫൈസറും ഒരേപോലെ ഫലപ്രദം; വാക്സിനേഷൻ കൊറോണയെ തീർക്കുമെന്ന റിപ്പോർട്ടിൽ ആശ്വാസം കണ്ട് ലോകം
- 22 കാരിയെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചത് ടിവി അവതാരകൻ; യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസും
- ഗവേഷക വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയത് അർദ്ധ നഗ്നമായ നിലയിൽ; ആളെ തിരിച്ചറിയാതിരിക്കാൻ മുഖം ഇടിച്ച് ചതച്ച നിലയിലും; ക്രൂരകൊലപാതകത്തിന് പിന്നിലെ കാരണം തേടി പൊലീസും
- 'അവർ പ്രതീക്ഷിക്കുന്നത് ഒരു തവണ കൂടി കോൺഗ്രസ് തോറ്റാൽ ആളുകൾ ബിജെപിയിലേക്ക് പോകുമെന്ന്'; പ്രസക്തി ഇല്ലായെന്ന് തോന്നുമ്പോൾ ഒരുപക്ഷെ കാലിടറി പോകാമെന്നും കെ സുധാകരൻ എംപി
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ഒരു ലക്ഷം രൂപ ടിപ്പായി കിട്ടിയപ്പോൾ അന്തംവിട്ട് അഖിൽദാസ്! കൊച്ചിയിലെ ഡെലിവറി ബോയിക്ക് വൻതുക ടിപ്പു നൽകിയത് കാർത്തിക് സൂര്യ എന്ന യുട്യൂബര്‍; പണം കൈമാറിയത് 643 രൂപയ്ക്ക് 8 ജ്യൂസ് ഓർഡർ ചെയ്തു സ്വീകരിച്ചതിന് ശേഷം; വൻതുക ടിപ്പ് വേണ്ടെന്ന് പറഞ്ഞ് തിരികെ പോകാനൊരുങ്ങി അഖിൽ; തനിക്കാണ് തുകയെന്ന് വിശ്വസിക്കാനാവാതെ വിയർത്തു കുളിച്ചു
- തൃശൂരിൽ നിന്ന് മലപ്പുറത്തേക്ക് സാധാരണ കിട്ടാത്ത ട്രിപ് കിട്ടിയപ്പോൾ ഓട്ടോ ഡ്രൈവർ ഹാപ്പി; കൈയിൽ രണ്ടായിരത്തിന്റെ നോട്ടെന്ന് പറഞ്ഞ് യുവതി ഡ്രൈവറെ കൊണ്ട് ജ്യൂസും വാങ്ങിപ്പിച്ചു; ചങ്ങരംകുളത്ത് പെട്രോളടിക്കാൻ കാശ് ചോദിച്ചപ്പോൾ കണ്ടത് പതിയെ ഫോണും വിളിച്ച് സ്കൂട്ടാകുന്ന യുവതിയെ; തുടർന്നും നാടകീയസംഭവങ്ങൾ
- ദൃശ്യത്തിന് വീണ്ടും പാളിയോ?; 'ക്ലൈമാക്സിൽ നായകന് എങ്ങനെ ഈ ട്വിസ്റ്റിനു സാധിക്കുന്നു'; പ്രേക്ഷകന് തോന്നുന്ന ചില സംശയങ്ങളുമായി യുകെയിലെ മലയാളി നഴ്സിന്റെ ലിറ്റിൽ തിങ്ങ്സ് വിഡിയോ; മനഃപൂർവം ചില സാധനങ്ങൾ വിട്ടിട്ടുണ്ടെന്ന് സംവിധായകൻ ജിത്തു ജോസഫ്
- ഒന്നിച്ചു ജീവിക്കാൻ പറ്റാത്തതിനാൽ മരണത്തിലെങ്കിലും ഞങ്ങൾ ഒന്നിക്കട്ടെ; മൃതദേഹങ്ങൾ ഒന്നിച്ച് ദഹിപ്പിക്കണമെന്നും എഴുതിയ കത്തും കണ്ടെടുത്തു; ശിവപ്രസാദും ആര്യയും അഗ്നിനാളത്താൽ ജീവനൊടുക്കിയത് പ്രണയം വിവാഹത്തിൽ കലാശിക്കും മുമ്പ്; ആര്യയുടെ വിവാഹം മറ്റൊരു യുവാവുമായി നിശ്ചയിച്ചതും മരണത്തിലേക്ക് നയിച്ചു
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- രക്തക്കറ പുരണ്ട തടിക്കഷണം വീടിനു പിൻവശത്തു നിന്നു കിട്ടിയതു നിർണായക തെളിവായി; 1991-2017 കാലയളവിൽ ഏഴു പേർ മരിച്ചപ്പോൾ കാര്യസ്ഥന് കിട്ടിയത് 200 കോടിയുടെ സ്വത്ത്; കൂടത്തായിയിലെ ജോളിയേയും കടത്തി വെട്ടി കാലടിയിലെ രവീന്ദ്രൻ നായർ; കൂടത്തിൽ കുടുംബത്തിലെ സത്യം പുറത്തെത്തുമ്പോൾ
- യുകെയിൽ നിന്നും ഷൈനി ചോദിച്ച ലോജിക്കൽ കാര്യം ലാലേട്ടനും ചോദിച്ചതാണ്; കോട്ടയം ഫോറൻസിക് ലാബിൽ സിസിടിവി ഇല്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ജിത്തു ജോസഫ്; ദൃശ്യം 2 ഉയർത്തുന്ന പുതിയ വെളിപ്പെടുത്തൽ കേരള പൊലീസിനെയും പിണറായി വിജയനെയും ധർമ്മ സങ്കടത്തിലാക്കുമ്പോൾ
- ആദ്യം പീഡിപ്പിച്ചത് താമസിക്കാൻ ഇടം നൽകിയ വീട്ടിലെ കുട്ടിയെ; തങ്ങളോടും ഇടപെടുന്നത് സമാന രീതിയിലെന്ന് മറ്റൊരു സുഹൃത്ത്; ഒരിക്കൽ രക്ഷപ്പെട്ടത് മുഖത്തടിച്ച്; ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പീഡനവെളിപ്പെടുത്തലുമായി രംഗത്തെത്തിയത് പ്രമുഖരുൾപ്പടെ; ഒടുവിൽ ആക്ടിവിസ്റ്റിന്റെ ആക്ടിവിസത്തിനെതിരെ പരാതി നൽകി ബിന്ദു അമ്മിണി
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- പ്രണയിച്ച് സ്വന്തമാക്കി; ഭർത്താവ് മോഷ്ടാവ് എന്നറിഞ്ഞത് അഴിക്കുള്ളിലായപ്പോൾ; ബംഗളൂരുവിലേക്ക് കൊണ്ടു പോയി നല്ല പിള്ളയാക്കാൻ ശ്രമിച്ചെങ്കിലും കവർച്ച തുടർന്നു; മരണച്ചിറയിൽ ചാടി ജീവിതം അവസാനിപ്പിച്ച് ഉണ്ണിയാർച്ച; കരുനാഗപ്പള്ളിയെ വേദനയിലാക്കി വിജയ ലക്ഷ്മിയുടെ മടക്കം
- മുതലാളി പറക്കുന്ന സ്വകാര്യ ജെറ്റിൽ മദ്യകുപ്പിയുമായി ഇരിക്കുമ്പോൾ 17 വയസ്സുകാരി നഗ്ന നൃത്തം ചെയ്യും; കിടക്കയിലേക്ക് ചരിയുമ്പോൾ ചുറ്റിലും പ്രായപൂർത്തിയാകാത്ത സുന്ദരികൾ; ഒരു അതിസമ്പന്നൻ വീണപ്പോൾ ഞെട്ടലോടെ ലോകം കേൾക്കുന്ന വാർത്തകൾ
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- കാമുകിയെ സ്വന്തമാക്കാൻ കൊലപ്പെടുത്തിയത് 26കാരി ഭാര്യയെ; ആർക്കും സംശയം തോന്നാതെ ലക്ഷങ്ങൾ ശമ്പളം വാങ്ങി ജീവിച്ചത് ഒന്നര പതിറ്റാണ്ട്; കൊലപാതകിയെ കാമുകി കൈവിട്ടപ്പോൾ മറ്റൊരു യുവതിയെ പ്രണയിച്ച് വിവാഹവും; ഒടുവിൽ 15 വർഷത്തിന് ശേഷം അറസ്റ്റ്; പ്രണയദിനത്തിൽ കൊല്ലപ്പെട്ട സജിനിയുടെ ഓർമ്മകൾക്ക് 18 വർഷങ്ങൾ
- ഭർത്താവ് മോഷ്ടാവ് മാത്രമല്ല കൊലപാതകി കൂടിയെന്ന് അറിഞ്ഞതോടെ പട്ടാഭിരാമനിലെ നടിയുടെ മനോവിഷമം കൂടി; ബൊമ്മന ഹള്ളിയിലെ കൊലയ്ക്ക് മുമ്പ് പ്രതിയുടെ പേരിലുണ്ടായിരുന്നത് 70ലേറെ കവർച്ചാ കേസുകൾ; മരണച്ചിറയിൽ ചാടി വിജയലക്ഷ്മിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ചർച്ചയാകുന്നതും പ്രണയ ചതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍