Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്യ സംസ്ഥാനങ്ങളിൽ ടിക്കറ്റ് ഇതര വരുമാനമായി 40% ലഭിക്കുമ്പോൾ കേരളത്തിൽ ലഭിക്കുന്നത് വെറും 2 ശതമാനം; സ്വകാര്യ ഏജൻസികൾ വഴി നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ പരസ്യത്തിന് സൗകര്യമൊരുക്കി കെഎസ്ആർടിസി; സ്റ്റേഷനുകളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് വരുമാനത്തിന് പുറമെ യാത്രക്കാർക്ക് മികച്ച നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും ഉറപ്പാക്കി; സർക്കാർ പരസ്യങ്ങൾ മാധ്യമങ്ങൾക്ക് പുറമെ ആനവണ്ടിക്കും നൽകാൻ ഉത്തരവ് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് തച്ചങ്കരിയുടെ കത്ത്

അന്യ സംസ്ഥാനങ്ങളിൽ ടിക്കറ്റ് ഇതര വരുമാനമായി 40% ലഭിക്കുമ്പോൾ കേരളത്തിൽ ലഭിക്കുന്നത് വെറും 2 ശതമാനം; സ്വകാര്യ ഏജൻസികൾ വഴി നൽകുന്നതിനെക്കാൾ കുറഞ്ഞ നിരക്കിൽ പരസ്യത്തിന് സൗകര്യമൊരുക്കി കെഎസ്ആർടിസി; സ്റ്റേഷനുകളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് വരുമാനത്തിന് പുറമെ യാത്രക്കാർക്ക് മികച്ച നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയും ഉറപ്പാക്കി; സർക്കാർ പരസ്യങ്ങൾ മാധ്യമങ്ങൾക്ക് പുറമെ ആനവണ്ടിക്കും നൽകാൻ ഉത്തരവ് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് തച്ചങ്കരിയുടെ കത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകി കെഎസ്ആർടിസി ചരിത്രം സൃഷ്ടിച്ചിരുന്നു. ശബരിമല സീസണിലെ കൂടുതൽ വരുമാനമാണ് ഇതിന് വലിയ രീതിയിൽ സഹായകമായത്. ഇപ്പോൾ വരുമാനം കൂടുതലാക്കുന്നതിനുള്ള ചർച്ചകളാണ് സജീവമായി എംഡി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ നടക്കുന്നത്. പരസ്യ വരുമാനത്തിൽ നിന്ന് വലിയ രീതിയിലുള്ള ലാഭമുണ്ടാക്കാൻ കഴിയുമെന്നും മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇടനിലക്കാരില്ലാതെ ബസുകൾ തരംതിരിച്ച് പരസ്യം നേരിട്ട് സ്വീകരിക്കുന്നതിനുള്ള നടപടി സർക്കാർ തലത്തിൽ സർക്കുലറായി പുറപ്പെടുവിച്ചാൽ കൂടുതൽ ലാഭമുണ്ടാകും എന്നാണ് കോർപ്പറേഷൻ പറയുന്നത്. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്.

ആറായിരത്തോളം ബസുകളുള്ള കെഎസ്ആർടിസിക്ക് ടിക്കറ്റ് ഇതര വരുമാനം ലഭിക്കുന്നതിൽ വലി. പങ്കി വഹിച്ചിരുന്നത് പരസ്യങ്ങളാണ്.നാലായിരം ഒർഡിനറി ബസുകളും രണ്ടായിരത്തോളം ഫാസ്റ്റ് പാസഞ്ചർ സൂപ്പർ ക്ലാസ് ബസുകളാണ് കോർപ്പറേഷന് ഉള്ളത്. രാത്രികളിൽ ഉൾപ്പടെ മുഴുവൻ സമയമായി കേരളത്തിലും മറ്റ് സംസ്ഥാനത്തിലേക്കും സർവ്വീസ് നടത്തുന്നതിനാൽ പരസ്യങ്ങൾ കൂടുതൽപ്പേരിലേക്ക് എത്തുകയും ചെയ്യും. മുൻ വർഷങ്ങളിൽ സ്വകാര്യ ഏജൻസികൾ വഴിയാണ് ടെൻഡറുകൾ നടപ്പിലാക്കി വന്നിരുന്നത്. ഇതിലൂടെ എട്ട് കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നു.ബസുകൾ തരം തിരിച്ച് ടെൻഡർ നടപടിയിലൂടെ ലൈസൻസിയെ കണ്ടെത്തുന്നതിന് 21 കോടി രകൂപ വരെ വാഗ്ദാനം ലഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് പരസ്യം ചെയ്താൽ അത് കോർപ്പറേഷന് കൂടുതൽ ലാഭം കിട്ടുന്നതിനും സഹായകമാകും.സർക്കാർ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ കെഎസ്ആർടിസിക്ക് നൽകിയാൽ ഇടനിലക്കാർക്ക് നൽകുന്ന പണം വിവിധ വകുപ്പുകൾക്കും ലാഭിക്കാൻ കഴിയും. ഇത് കെഎസ്ആർടിസിക്കും ലാഭകരമാകുന്ന സഹായമാകുമെന്ന വിലയിരുത്തലാണ് കോർപ്പറേഷന് ഉള്ളത്.

മറ്റ് ഏജൻസികൾ വഴി പരസ്യം നൽകുന്നതിന്റെ മൂന്നിൽ രണ്ട് ചെലവ് മാത്രമെ കെഎസ്ആർടിസി വഴി പരസ്യം നൽകുമ്പോൾ ചെലവാകുകയുള്ളുവെന്നും മുഴുവൻ സമയവും ജീവനക്കാരുള്ള കോർപ്പറേഷന് പരസ്യം നൽകുന്നതിലൂടെ മറ്റ് ഏജൻസികൾക്ക് നൽകുന്നതിലും സുഗമമായി നടപ്പിലാക്കാൻ കഴിയുമെന്‌നും തച്ചങ്കരി പറയുന്നു.അതുകൊണ്ട് തന്നെ എല്ലാ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളും തങ്ങളുടെ പരസ്യങ്ങൾ ദൃശ്യ ശ്രവ്യ മാധ്യമങ്ങൾക്ക് നൽകുന്നതിനോടൊപ്പം കെഎസ്ആർടിസിക്കും നൽകുന്നതിന് ഉത്തരവ് സർക്കാർ തലത്തിൽ പുറപ്പെടുവിക്കണം എന്നാണ് കത്തിൽ പറയുന്നത്.

ടിക്കറ്റ് ഇതര വരുമാനം വർധിക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ സ്വകാര്യ മൊബൈൽ നെറ്റ്‌വർക്ക് ടവറുകൾ സ്ഥാപിക്കുന്നതിനും അനുമതി നൽകി. 64 ടവറുകളിൽ നിന്നായി 24 കോടിയോളം രൂപയാണ് ലഭിച്ചത്. ഇനി 32 ടവറുകൾ കൂടി ബാക്കിയുണ്ട്. ഇത്തരത്തിൽ ടവറുകൾ സ്ഥാപിക്കുമ്പോൾ ബസ് സ്‌റ്റേഷനുകളിൽ എത്തുന്നവർക്ക് കൂടുതൽ നെറ്റ് വർക്ക് കണക്റ്റിവിറ്റി ലഭിക്കുകയും അതിലൂടെ ഓൺലൈൻ ബുക്കിങ് ഉൾപ്പടെ സുഗമമാകുമെന്നും കോർപ്പറേഷൻ കണക്ക് കൂട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP