Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിനാശിയിൽ കൊല്ലപ്പെട്ടവരെല്ലാം മലയാളികൾ; മരിച്ച 19 പേരിൽ അഞ്ച് സ്ത്രീകളും; പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേരിൽ രണ്ടുപേരുടെ നില ഗുരുതരം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കെഎസ്ആർടിസി; ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതവും നൽകുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ; കോയമ്പത്തൂരിലെത്തി നടപടിക്രമങ്ങൾ ഏകോപിപ്പിച്ച് മന്ത്രി വി എസ് സുനിൽകുമാറും

അവിനാശിയിൽ കൊല്ലപ്പെട്ടവരെല്ലാം മലയാളികൾ; മരിച്ച 19 പേരിൽ അഞ്ച് സ്ത്രീകളും; പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 25 പേരിൽ രണ്ടുപേരുടെ നില ഗുരുതരം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കെഎസ്ആർടിസി; ഡ്രൈവറുടെയും കണ്ടക്ടറുടെയും കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ വീതവും നൽകുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ; കോയമ്പത്തൂരിലെത്തി നടപടിക്രമങ്ങൾ ഏകോപിപ്പിച്ച് മന്ത്രി വി എസ് സുനിൽകുമാറും

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: അവിനാശിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസിൽ കണ്ടെയ്‌നർ ലോറിയിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞു. മരിച്ചവരെല്ലാം മലയാളികളാണ്. കർണാടകയിൽ സ്ഥിരതാമസമാക്കിയ രണ്ട് മലയാളികളും, എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നിന്നുള്ളവരുമാണ് മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ സ്ത്രീകളാണ്. 25 പേരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ രണ്ട് പേരുടെയും തലയ്ക്കാണ് പരിക്ക്. മറ്റൊരാൾക്ക് നട്ടെല്ലിന് പരിക്കുണ്ട്. ഇവർക്കായി വിദഗ്ധ ചികിത്സ ഉറപ്പാക്കും.

മറ്റ് ആരുടെയും നില ഗുരുതരമല്ല. ഇന്ന് തന്നെ മിക്കവരും ആശുപത്രി വിട്ടേക്കും എന്നാണ് ജില്ലാ കളക്ടറും എസ്‌പിയും അടക്കമുള്ളവർ അറിയിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം കെഎസ്ആർടിസി ധനസഹായം നൽകും. അടിയന്തിരമായി രണ്ടു ലക്ഷം രൂപയും പിന്നീട് ബാക്കി തുകയും നൽകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപവീതം നൽകും. കെഎസ്ആർടിസിയുടെ ഇൻഷുറൻസ് തുകയാണ് കൈമാറുന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വി എസ് സുനിൽകുമാർ കോയമ്പത്തൂരിലെത്തി പോസ്റ്റ്‌മോർട്ടം നടപടികൾ ഏകോപിപ്പിക്കുന്നു.

മരിച്ചവരുടെ പേര് വിവരങ്ങളും, അവർ ഇരുന്ന സീറ്റ് നമ്പറുമടക്കം:

1. ഗിരീഷ് (43) പുല്ലുവഴി, പെരുമ്പാവൂർ, എറണാകുളം - കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
2. ബൈജു (37) അറക്കുന്നം, വെളിങ്ങാടി, എറണാകുളം - കെഎസ്ആർടിസി ഡ്രൈവർ കം കണ്ടക്ടർ
3. ഇഗ്‌നി റാഫേൽ (39) അപ്പാടൻ ഹൗസ്, ഒല്ലൂർ, തൃശ്ശൂർ (സീറ്റ് നമ്പർ 28)
4. കിരൺകുമാർ (33) /െീ ബസമ്മ, തുംകൂർ. കർണാടകയിൽ സ്ഥിരതാമസമാക്കിയ മലയാളി (സീറ്റ് നമ്പർ 17)
5. ഹനീഷ് (25) തൃശ്ശൂർ - (സീറ്റ് നമ്പർ 21)
6. ശിവകുമാർ (35) മംഗലാംകുന്ന്, ഒറ്റപ്പാലം, പാലക്കാട് - (സീറ്റ് നമ്പർ 26)
7. ജിസ്‌മോൻ ഷാജു (24) കിടങ്ങൻ ഹൗസ്, തുറവൂർ, ആലപ്പുഴ (സീറ്റ് നമ്പർ 22)
8. നസീഫ് മുഹമ്മദ് അലി (24) /െീ മുഹമ്മദ് അലി - അണ്ടത്തോട് - തൃശ്ശൂർ (സീറ്റ് നമ്പർ 5)
9. ഐശ്വര്യ (24) ഇടപ്പള്ളി, എറണാകുളം - (സീറ്റ് നമ്പർ 1)
10. ഗോപിക ഗോകുൽ (23) തൃപ്പൂണിത്തുറ, എറണാകുളം (സീറ്റ് നമ്പർ 2)
11. റോഷാന ജോൺ - ശാന്തി കോളനി, പാലക്കാട് (സീറ്റ് നമ്പർ അറിയില്ല)
12. എംസി മാത്യു (ണ/ഛ ജോൺ) - പാലക്കാട് (സീറ്റ് നമ്പർ 6)
13. രാഗേഷ് (35) തിരുവേഗപ്പുറ, പാലക്കാട് - (സീറ്റ് നമ്പർ 9)
14. മാനസി മണികണ്ഠൻ (25) മലയാളിയാണ്, കർണാടകയിലെ ബെൽഗാമിൽ സ്ഥിരതാമസം - (സീറ്റ് നമ്പർ 18)
15. അനു കെ വി - ഇയ്യൽ, തൃശ്ശൂർ - (സീറ്റ് നമ്പർ 25)
16. ജോഫി പോൾ (33) തൃശ്ശൂർ - (സീറ്റ് നമ്പർ 11)
17. ശിവശങ്കർ പി (30) എറണാകുളം - (സീറ്റ് നമ്പർ 32)
18. സനൂപ് - കാനം, പയ്യന്നൂർ - (സീറ്റ് നമ്പർ 14)
19. യേശുദാസ് (30 വയസ്സ്) (സ്വദേശം വ്യക്തമല്ല)

മരിച്ച കണ്ടക്ടർ ബൈജുവിന്റെ പക്കലുണ്ടായിരുന്ന യാത്രക്കാരുടെ ലിസ്റ്റിൽ പേരുള്ളവർ ഇവരൊക്കെയാണ്-
സീറ്റ് നമ്പറും, പേരും ഇറങ്ങേണ്ട സ്ഥലവും അടക്കം:

1. ഐശ്വര്യ - എറണാകുളം
2. ഗോപിക ടി ജി - എറണാകുളം
3. കരിഷ്മ കെ - എറണാകുളം
4. പ്രവീൺ എം വി - എറണാകുളം
5. നസീഫ് മുഹമ്മദ് അലി - തൃശ്ശൂർ
6. എം സി മാത്യു - എറണാകുളം
7. സന്തോഷ് കുമാർ കെ - പാലക്കാട്
8. തങ്കച്ചൻ കെ എ - എറണാകുളം
9. രാഗേഷ് - പാലക്കാട്
10. ആർ ദേവി ദുർഗ - എറണാകുളം
11. ജോഫി പോൾ - തൃശ്ശൂർ
12. അലൻ സണ്ണി -തൃശ്ശൂർ
13. പ്രതീഷ് കുമാർ (പാലക്കാട്)
14. സനൂപ് (എറണാകുളം)
15. റോസിലി - തൃശ്ശൂർ
16. സോന സണ്ണി - തൃശ്ശൂർ
17. കിരൺ കുമാർ എം എസ് (തൃശ്ശൂർ)
18. മാനസി മണികണ്ഠൻ (എറണാകുളം)
19. ജോർദിൻ പി സേവ്യർ (എറണാകുളം)
20. അനു മത്തായി (എറണാകുളം)
21. ഹനീഷ് (തൃശ്ശൂർ)
22. ജിസ്‌മോൻ ഷാജു (എറണാകുളം)
23. മധുസൂദനവർമ (തൃശ്ശൂർ)
24. ആൻ മേരി (എറണാകുളം)
25. അനു കെ വി (തൃശ്ശൂർ)
26. ശിവകുമാർ (പാലക്കാട്)
27. ബിൻസി ഇഗ്‌നി (എറണാകുളം)
28. ഇഗ്‌നി റാഫേൽ (എറണാകുളം)
29. ബിനു ബൈജു (എറണാകുളം)
30. യേശുദാസ് കെ ഡി (എറണാകുളം)
31. ജിജേഷ് മോഹൻദാസ് (തൃശ്ശൂർ)
32. ശിവശങ്കർ പി (എറണാകുളം)
33. ജെമിൻ ജോർജ് ജോസ് (എറണാകുളം)
34. ജോസ് കുട്ടി ജോസ് (എറണാകുളം)
35. അജയ് സന്തോഷ് (തൃശ്ശൂർ)
36. തോംസൺ ഡേവിഡ് (തൃശ്ശൂർ)
37. രാമചന്ദ്രൻ (തൃശ്ശൂർ)
38. മാരിയപ്പൻ (തൃശ്ശൂർ)
39. ഇഗ്‌നേഷ്യസ് തോമസ് (തൃശ്ശൂർ)
40. റോസ് സേട്ട് (എറണാകുളം)
41. അലൻ ചാൾസ് (എറണാകുളം)
42. വിനോദ് (തൃശ്ശൂർ)
43. എസ് എ മൽവാദ് (എറണാകുളം)
44. നിബിൻ (എറണാകുളം)
45. ഡമൻസി റബറ (എറണാകുളം)
46. ക്രിസ്റ്റോ ചിറക്കേക്കാരൻ (എറണാകുളം)
47. അഖിൽ (തൃശ്ശൂർ)
48. ശ്രീലക്ഷ്മി മേനോൻ (തൃശ്ശൂർ)

ഫെബ്രുവരി 17-നാണ് അപകടത്തിൽ പെട്ട് ബസ് എറണാകുളത്ത് നിന്ന് ബെംഗളുരിവിലേക്ക് പോയത്. തൊട്ടുപിറ്റേന്ന് തന്നെ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്ന ബസ് യാത്രക്കാർ ഇല്ലാത്തതിനാൽ ഒരു ദിവസം വൈകി പത്തൊമ്പതിനാണ് മടങ്ങിയത്. ആ മടക്കം മരണത്തിലേക്കായിരുന്നു. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി അപകടത്തിൽ പെട്ടത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടം നടക്കുമ്പോൾ യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചുതകർന്ന നിലയിലാണ്. ചിലത് തെറിച്ചുപോയി.

യാത്രക്കാരെല്ലാം ബംഗളുരുവിൽ നിന്ന് കയറിയവരാണ്. ഇവരെല്ലാം ബസിൽ ഉണ്ടായിരുന്നു. ഇതിൽ എറണാകുളത്ത് ഇറങ്ങാനുണ്ടായിരുന്നവർ 25 പേരായിരുന്നു. പാലക്കാട്ടേക്ക് നാലു യാത്രക്കാരും തൃശൂരിലേക്ക് വന്നത് 19 ആളുകളും. ഇതോടെ അവനാശിയിൽ ദുരന്തത്തിന് ഇരയായവരെല്ലാം കേരളത്തിലേക്ക് വന്നവരാണെന്നും വ്യക്തമാവുകയാണ്. വോൾവോ ബസിലെ 48 സീറ്റിലേക്കും ബംഗളുരുവിൽ നിന്ന് തന്നെ യാത്രക്കാരുടെ റിസർവ്വേഷൻ ഉണ്ടായിരുന്നു. ഗരുഡയിലെ റിസർവേഷൻ ചാർട്ട് പുറത്തു വരുമ്പോൾ കൊല്ലപ്പെട്ടവരെല്ലാം കേരള ബന്ധങ്ങൾ ഉള്ളവരാണെന്നാണ് വ്യക്തമാകുന്നത്. റിസർവ്വേഷൻ ചാർട്ടിലെ വിവരങ്ങൾ വച്ചാണ് മരിച്ചവരെ തിരിച്ചറിയുന്നത്.

ബംഗളുരൂവിൽ നിന്ന് ആറേകാലിന് എടുത്ത ബസ് 5.50നായിരുന്നു എറണാകുളത്ത് എത്തേണ്ടിയിരുന്നത്. ഇലട്രോണിക് സിറ്റിയിൽ നിർത്തി ഹൊസുരും പിന്നിട്ട് കോയമ്പത്തൂരിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. ഷെഡ്യൂൾ പ്രകാരം പുലർച്ചെ മൂന്ന് മണിക്ക് പാലക്കാട് എത്തേണ്ടതായിരുന്നു ബസ്. ടൈൽസുമായി കേരളത്തിൽ നിന്ന് പോയ കണ്ടെയ്നർ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്ട്രേഷനിലുള്ള ലോറിയാണ് ഇത്. എറണാകുളത്ത് നിന്നാണ് ഈ ലോറിയും പോയതെന്നാണ് സൂചന.

ലോറിയുടെ ടയർ പൊട്ടിയതാണ് അപകടമുണ്ടാകാൻ കാരണമെന്ന് സൂചനയുണ്ട്. ടയർ പൊട്ടിയ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്‌ക്യൂ സംഘവും പൊലീസും സ്ഥലത്തെത്തി. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP