Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡ്രൈവർമാരുടെ സ്ഥലംമാറ്റ ഉത്തരവ് ഒപ്പിടുന്നതിനുമുമ്പേ ഗ്രൂപ്പുകളിലെത്തിയതിന് പിന്നിൽ ബിജു പ്രഭാകറിനോടുള്ള എതിർപ്പ്; സർവ്വീസുകൾ എല്ലാം പഴയതു പോലെയാക്കാൻ സിഎംഡി ഒരുങ്ങുമ്പോൾ അട്ടിമറി സാധ്യതകൾ തേടി ജീവനക്കാരുടെ നേതാക്കൾ; തച്ചങ്കരിയെ പോലെ ബിജു പ്രഭാകറിനും തോറ്റു മടങ്ങേണ്ടി വരുമോ? കെഎസ്ആർടിസി കിതയ്ക്കുമ്പോൾ

ഡ്രൈവർമാരുടെ സ്ഥലംമാറ്റ ഉത്തരവ് ഒപ്പിടുന്നതിനുമുമ്പേ ഗ്രൂപ്പുകളിലെത്തിയതിന് പിന്നിൽ ബിജു പ്രഭാകറിനോടുള്ള എതിർപ്പ്; സർവ്വീസുകൾ എല്ലാം പഴയതു പോലെയാക്കാൻ സിഎംഡി ഒരുങ്ങുമ്പോൾ അട്ടിമറി സാധ്യതകൾ തേടി ജീവനക്കാരുടെ നേതാക്കൾ; തച്ചങ്കരിയെ പോലെ ബിജു പ്രഭാകറിനും തോറ്റു മടങ്ങേണ്ടി വരുമോ? കെഎസ്ആർടിസി കിതയ്ക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരുടെ സ്ഥലംമാറ്റ ഉത്തരവ് സി.എം.ഡി. ബിജു പ്രഭാകർ ഒപ്പിടുന്നതിനുമുമ്പേ വാട്സാപ്പ് ഗ്രൂപ്പുകളിലെത്തിയതിൽ വിശദ അന്വേഷണം നടത്തും. ചീഫ് ഓഫീസിലെ കംപ്യൂട്ടറിൽനിന്നാണ് രേഖ ചോർന്നത്. സ്ഥലം മാറ്റുന്നവരുടെയും ഒഴിവാക്കിയവരുടെയും വിശദമായ വിവരങ്ങൾ അടങ്ങിയ ഫയലാണ് ചോർന്നത്. സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ചു.

ഹൈക്കോടതി വിധിയെത്തുടർന്ന് ഡ്രൈവർമാരുടെ സ്ഥലംമാറ്റപ്പട്ടിക പരിഷ്‌കരിച്ചിരുന്നു. ഇതിന്റെ അന്തിമപട്ടികയാണ് പുറത്തായത്. ഇടതുപക്ഷ തൊഴിലാളി സംഘടനയിൽപ്പെട്ടവരാണ് രേഖ ചോർത്തിയതിനു പിന്നിലെന്ന് ആരോപണമുണ്ട്. തീരുമാനങ്ങൾ രേഖയാകുന്നതിനു മുമ്പേ സംഘടനാനേതാക്കൾക്ക് ലഭിക്കാറുണ്ട്. തീരുമാനങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾക്കും ഇത് കാരണമാകും. യൂണിയനുമായി ബിജു പ്രഭാകറും തെറ്റി എന്നതിന്റെ സൂചനയാണ് ഇത്. ഇതോടെ ബിജു പ്രഭാകറിനെ മാറ്റാൻ ഇടതു സംഘടനങൾ ശ്രമം തുടങ്ങും. നേരത്തെ ടോമിൻ തച്ചങ്കരിയെ കെ എസ് ആർ ടി സിയിൽ നിന്ന് ഒഴിവാക്കിയതും യൂണിയൻ സമ്മർദ്ദമായിരുന്നു.

പൂർണ തോതിൽ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി. ഇതുവരെ ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. പരമാവധി സർവീസുകൾ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂൾ പ്രകാരം ഹാജരാകാൻ നിർദ്ദേശം നൽകിയിരിക്കുകയാണ്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു. പഞ്ചിങ് അനുസരിച്ച് ഇനി ശമ്പളം കണക്കാക്കിയാൽ മതിയെന്നുള്ള നിർദേശവും മാനേജ്മെന്റ് നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യൂണിയൻ നേതാക്കൾ ബിജു പ്രഭാകറിനെതിരെ പരസ്യ യുദ്ധം പ്രഖ്യാപിക്കാൻ ംഒരുങ്ങുന്നത്. ഇതിന് രേഖ ചോർച്ചാ വിവാദവും കാരണമാകും.

സമാനമായ രീതിയിൽ ബിജു പ്രഭാകറിനെതിരേയും പ്രചരണം തുടങ്ങാനാണ് യൂണിയനുകളുടെ പദ്ധതി. കെ.എസ്.ആർ.ടി.സിയിൽ ആശ്രിത നിയമനത്തെ ചൊല്ലി തൊഴിലാളി സംഘടനകളും മാനേജ്‌മെന്റും തമ്മിൽ തർക്കം ഉണ്ടായിരുന്നു. ശമ്പള പരിഷ്‌കരണ ചർച്ചയ്ക്കിടെയാണ് അർഹരായവർക്ക് ഉടൻ ആശ്രിത നിയമനം നടത്തണമെന്ന് അംഗീകൃത തൊഴിലാളി സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടത്. എന്നാൽ, എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ ഇതിന് അനുകൂലമായല്ല പ്രതികരിച്ചത്. എം.ഡി ബിജു പ്രഭാകർ പങ്കെടുക്കുന്ന ചർച്ചയിൽ വിഷയമെടുക്കാമെന്ന ധാരണയിൽ മാറ്റിവച്ചു.

342 പേരാണ് ആശ്രിതനിയമനത്തിന് കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ആരേയും നിയമിച്ചിട്ടില്ല. കോവിഡ് പ്രതിസന്ധിയിൽ ബസ് സർവീസ് കുറവായതിനാൽ വരുമാനനഷ്ടം കണക്കിലെടുത്ത് ആകെയുള്ള ജീവനക്കാരിൽ നാലായിരം പേരെ താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിറുത്താനുള്ള നിർദ്ദേശം സർക്കാരിന് സമർപ്പിച്ച് കാത്തിരിക്കുകയാണ് മാനേജ്‌മെന്റ്. നിലവിൽ 25003200 സർവീസുകൾ മാത്രമാണ് നടത്താനാവുന്നത്. അതിനിടെയാണ് തൊഴിലാളി സംഘടനകളുടെ ഈ ആവശ്യം. ഇത് അംഗീകരിക്കാത്തതുെ യൂണിയനുകളെ ചൊടിപ്പിച്ചിട്ടുണ്ട്.

കടക്കെണിയിലാണ് കെ എസ് ആർ ടി സി. 4000 ജീവനക്കാരെ മാറ്റി നിറുത്തിയാൽ മാസം 18 കോടി ശമ്പളയിനത്തിൽ കുറയുമെന്നാണ് ബിദു പ്രഭാകർ പറയുന്നത്. പകുതി ശമ്പളം നൽകിയാൽ 9 കോടി കുറയ്ക്കാനാകും. 238 സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിട്ട് 37 ലക്ഷം രൂപ ലാഭിക്കും. പകരം മെക്കാനിക്, കണ്ടക്ടർ വിഭാഗത്തിലുള്ളവരെ ഈ ജോലിക്ക് നിയോഗിക്കാനും നീക്കമുണ്ടായിരുന്നു. ഇതെല്ലാം യൂണിയൻ എതിർക്കുകയാണ്. 6204 ബസുകളാണ് കെ.എസ്.ആർ.ടി.സി.ക്ക് ആകെയുള്ളത്. ഈ വർഷം ആദ്യം 4425 ബസുകൾ സർവീസ് നടത്തുകയും വരുമാനം 100 കോടിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു. പിന്നീടുള്ള മാസങ്ങളിലും മികച്ച വരുമാനം ലഭിച്ചു. എന്നാൽ വീണ്ടും കോവിഡും ലോക്ഡൗണുമെല്ലാം എത്തിയതോടെ കോർപ്പറേഷൻ കിതച്ചു.

ഇതോടെ സർവീസുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയായിരുന്നു. കഴിഞ്ഞ മാസം വരെ മൂവായിരം ബസുകൾ മാത്രമേ സർവ്വീസ് നടത്താൻ കഴിഞ്ഞുള്ളൂ. കോവിഡിന് മുൻപുണ്ടായിരുന്ന പോലെ പ്രതിമാസം 180 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് കോർപ്പറേഷന്റെ ഇടപെടൽ. ഇതോടെ യൂണിയൻ നേതാക്കൾക്കും ജോലിയിൽ സജീവമാകേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP