Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

6420 രൂപയുടെ ടിക്കറ്റ് നഷ്ടപ്പെടുത്തി: കാരണം കാണിക്കൽ നോട്ടീസ് മൈൻഡ് ചെയ്തില്ല; സൂപ്രണ്ടിന് താക്കീത് മാത്രം: 52 രൂപയുടെ ടിക്കറ്റ് അശ്രദ്ധ മൂലം നൽകാൻ കഴിയാതെ വന്ന കണ്ടക്ടർക്ക് സസ്പെൻഷൻ; പത്തനംതിട്ടയിലെ കെഎസ്ആർ.ടിസിയിൽ നടക്കുന്നത് രസകരമായ കാര്യങ്ങൾ

6420 രൂപയുടെ ടിക്കറ്റ് നഷ്ടപ്പെടുത്തി: കാരണം കാണിക്കൽ നോട്ടീസ് മൈൻഡ് ചെയ്തില്ല; സൂപ്രണ്ടിന് താക്കീത് മാത്രം: 52 രൂപയുടെ ടിക്കറ്റ് അശ്രദ്ധ മൂലം നൽകാൻ കഴിയാതെ വന്ന കണ്ടക്ടർക്ക് സസ്പെൻഷൻ; പത്തനംതിട്ടയിലെ കെഎസ്ആർ.ടിസിയിൽ നടക്കുന്നത് രസകരമായ കാര്യങ്ങൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിലെ കെഎസ്ആർടിസിയിൽ നടക്കുന്നത് രസകരമായ കാര്യങ്ങൾ. 6420 രൂപയുടെ ടിക്കറ്റ് അശ്രദ്ധമായി കൈകാര്യം ചെയ്ത് നഷ്ടപ്പെടുത്തിയ സൂപ്രണ്ടിനെതിരായ നടപടി ഒരു താക്കീതിലൊതുക്കി. ബസിൽ കയറിയ ഒരു യാത്രക്കാരന് അശ്രദ്ധ മൂലം ടിക്കറ്റ് കൊടുക്കാൻ കഴിയാതിരുന്ന കണ്ടക്ടർക്ക് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് സസ്പെൻഷൻ! 52 ആരോ 6420 രൂപയാണോ വലുതെന്ന ചോദ്യവുമായി ജീവനക്കാരും രംഗത്ത്.

പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിലെ ടി ആൻഡ് സി സൂപ്രണ്ടായ അമ്പിളി കരുണാകരനാണ് അച്ചടക്ക നടപടി താക്കീതിൽ ഒതുക്കിയത്. റാന്നി ഡിപ്പോയിലെ കണ്ടക്ടർ ടി.വി.ബിജുവിനാണ് സസ്പെൻഷൻ. കഴിഞ്ഞ ജനുവരി 27 ന് പത്തനംതിട്ട ഡിപ്പോയുടെ പഴയ ഓഫീസ് പരിസരത്ത് നിന്നും മൂന്ന് പാഡ് ടിക്കറ്റുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. രണ്ട് താൽക്കാലിക കണ്ടക്ടർമാർക്ക് 27 രൂപയുടെയും 30 രൂപയുടെയും ഓരോ പാഡ് ടിക്കറ്റ് വീതമാണ് ലഭിച്ചത്.

കെഎസ്ആർടിസി ഡിപ്പോ നിർമ്മാണത്തിന് മണ്ണിറക്കാൻ വന്ന ടിപ്പർ ലോറി ഡ്രൈവർക്ക് ഫെബ്രുവരി അഞ്ചിന് 8.50 രൂപയുടെ ഒരു പാഡും ലഭിച്ചു. ടിക്കറ്റ് ആൻഡ് കാഷ് കൗണ്ടറിന്റെ ചുമതലയുള്ള അമ്പിളിയോട് ഇതു സംബന്ധിച്ച് വിശദീകരണം തേടിയെങ്കിലും മറുപടി കൊടുത്തില്ല. പലപ്പോഴും ഒഴിഞ്ഞു മാറുകയും ലീവെടുത്തു നിൽക്കുകയുമാണ് സൂപ്രണ്ട് ചെയ്തത്. ഇതു സംബന്ധിച്ച രേഖകൾ ആവശ്യപ്പെട്ടിട്ടും പരിശോധനയ്ക്ക് നൽകിയില്ല. ഓഫീസ് മാറ്റത്തിനിടെ ടിക്കറ്റ് നഷ്ടമായതാകാം എന്നാണ് കരുതുന്നത്. ക്രമക്കേട് നടക്കാൻ സാധ്യതയുള്ള ആരുടെയെങ്കിലും കൈവശം ടിക്കറ്റ് എത്തിയിരുന്നുവെങ്കിൽ കോർപ്പറേഷന് 6420 രൂപ നഷ്ടം വരാൻ സാധ്യത ഉണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽസഹകരിക്കാതെ ഇരിക്കുകയും വിശദീകരണം നൽകാതിരിക്കുകയും ജീവനക്കാരുടെ ഇടയിൽ അവമതിപ്പിന് കാരണമാവുകയും ചെയ്ത പ്രവർത്തിയിലൂടെ സൂപ്രണ്ട് അമ്പിളി കരുണാകരൻ കൃത്യനിർവഹണത്തിലും മേൽനോട്ടത്തിലും വീഴ്ച വരുത്തിയതായി കണ്ട് താക്കീത് ചെയ്യുന്നുവെന്നാണ് എക്സിക്യൂട്ടീവ് ഡയറക്ടർ (വിജിലൻസ്) പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നത്.

റാന്നിയിൽ നിന്നുള്ള ഫാസ്റ്റ് പാസഞ്ചർ ബസിൽ തൃശൂർ-വൈറ്റില സർവീസ് നടക്കുമ്പോൾ ടിക്കറ്റ് നൽകുന്നതിന് വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കണ്ടക്ടർ ടിവി ബിജുവിനെ സസ്പെൻഡ് ചെയ്തത്. പുളിഞ്ചോട് നിന്ന് പരിശോധനയ്ക്ക് കയറിയ ഇൻസ്പെക്ടർ ചാലക്കുടിയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് യാത്ര ചെയ്തയാൾക്ക് ടിക്കറ്റ് നൽകിയില്ലെന്ന് കണ്ടെത്തി. ബസിൽ ആകെ 17 പേർ മാത്രമാണുണ്ടായിരുന്നത്. എന്നിട്ടും ഒരു യാത്രക്കാരനെ സൗജന്യമായി യാത്ര ചെയ്യാൻ അനുവദിച്ചുവെന്നതായിരുന്നു കുറ്റം.

കോർപ്പറേഷന് സാമ്പത്തിക നഷ്ടം വരുത്തിയ ഗുരുതരമായ കുറ്റമാണിതെന്നാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്. കണ്ടക്ടർ നഷ്ടം വരുത്തിയ 52 രൂപയാണോ ടിക്കറ്റ് ആൻഡ് ക്യാഷ് സൂപ്രണ്ട് നഷ്ടമാക്കിയ 6420 രൂപയാണോ വലുത് എന്നാണ് ജീവനക്കാർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP