Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഈ സൂപ്രണ്ട് പറയുന്നുണ്ട് എന്നും കാണുന്ന കണ്ടക്ടർ ആണ് എന്ന്; മാത്രമല്ല അവർ 30 കൊല്ലത്തെ പരിചയമുള്ള സൂപ്രണ്ടാണ്; വ്യക്തിപരമായ വ്യരാഗ്യങ്ങൾ കൊണ്ട് കോർപ്പറേഷന്റെ കടിച്ചാൽ പൊട്ടാത്ത നിയമങ്ങളെ കൂട്ടുപിടിച്ച് പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വിതരണം ചെയ്യുന്ന ജീവനക്കാർ; അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിൽ സംഭവിച്ചത് എന്ത്? നിനക്ക് പാസ് കാണിച്ചു തരില്ലെന്ന വീഡിയോ വൈറലാകുമ്പോൾ കെഎസ്ആർടിസിയിൽ ഉയരുന്നത് രണ്ടഭിപ്രായം

ഈ സൂപ്രണ്ട് പറയുന്നുണ്ട് എന്നും കാണുന്ന കണ്ടക്ടർ ആണ് എന്ന്; മാത്രമല്ല അവർ 30 കൊല്ലത്തെ പരിചയമുള്ള സൂപ്രണ്ടാണ്; വ്യക്തിപരമായ വ്യരാഗ്യങ്ങൾ കൊണ്ട് കോർപ്പറേഷന്റെ കടിച്ചാൽ പൊട്ടാത്ത നിയമങ്ങളെ കൂട്ടുപിടിച്ച് പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വിതരണം ചെയ്യുന്ന ജീവനക്കാർ; അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിൽ സംഭവിച്ചത് എന്ത്? നിനക്ക് പാസ് കാണിച്ചു തരില്ലെന്ന വീഡിയോ വൈറലാകുമ്പോൾ കെഎസ്ആർടിസിയിൽ ഉയരുന്നത് രണ്ടഭിപ്രായം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യാത്രാപാസ് ആവശ്യപ്പെട്ട വനിതാ കണ്ടക്ടറോട് മോശമായി പെരുമാറുന്ന കെഎസ്ആർടിസി നെയ്യാറ്റിൻകര ഡിപ്പോയിലെ വനിതാ സൂപ്രണ്ടിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുമ്പോൾ ചർച്ചകൾ പലവിധം. കെഎസ്ആർടിസി ജീവനക്കാരാണെങ്കിലും പാസ്സിന്റെ നമ്പർ മെഷീനിൽ രേഖപ്പെടുത്തണമെന്നാണ് നിയമം. ഇല്ലെങ്കിൽ കണ്ടക്ടർക്കെതിരെ നടപടിവരും.

വ്യക്തിപരമായ വ്യരാഗ്യങ്ങൾ കൊണ്ട് കോർപ്പറേഷന്റെ കടിച്ചാൽ പൊട്ടാത്ത നിയമങ്ങളെ കൂട്ടുപിടിച്ച് പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വിതരണം ചെയ്യുന്ന ജീവനക്കാർ ഒന്ന് മനസിലാക്കണം. നിങ്ങൾക്ക് പരാതിപെടാൻ മുതിർന്ന ഉദ്യോഗസ്ഥരുണ്ട്. അവരുടെ ജഡ്ജ് മെന്റ് അലെങ്കിൽ അഭിപ്രായം നിങ്ങൾ കേൾക്കണം. നടപടി ഉണ്ടായില്ലെങ്കിൽ മാത്രം സാമൂഹ്യ മാധ്യമങ്ങളിൽ കൊടുത്ത് ആത്മനിർവൃതി അടയുക. ജീവനക്കാരുടെ പരാതികൾ, അവരുടെ പടല പിണക്കങ്ങൾ തീർക്കാൻ കോർപ്പറേഷന്റെ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല അലെങ്കിൽ ഒഞ മാനേജ്‌മെന്റിന്റെ സെക്കോപതിക്ക് അലിവിയേഷൻ എന്ന ടോപ്പിക്കിനെക്കുറിച്ച് അറിയില്ലത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്-സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിലെ വാചകങ്ങളാണ് ഇത്. ബേസിൽ സ്‌ക്കറിയ, ജൂനിയർ അസിസ്റ്റന്റ് എന്ന പേരിലാണ് ഈ കുറിപ്പിന്റെ പ്രചരണം.

പരിശോധനയ്ക്കായി വനിതാ കണ്ടക്ടർ പാസ് ആവശ്യപ്പെട്ടെങ്കിലും 'നിനക്ക് പാസ് കാണിച്ചു തരില്ല' എന്ന മറുപടിയാണ് സൂപ്രണ്ട് നൽകിയത്. ഈ വീഡിയോ ഏറെ ചർച്ചയായി. ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും നിലപാടിൽ ഉറച്ചുനിന്ന സൂപ്രണ്ട്, ടിക്കറ്റിന്റെ പൈസ നീ തന്നെ കൊടുത്തോ, അല്ലെങ്കിൽ പരാതി കൊടുക്ക് എന്ന് പറയുന്നതും വിഡിയോയിലുണ്ട്. അടൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചറിലാണ് സംഭവമുണ്ടായത്. വിഡിയോ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. സൂപ്രണ്ടിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അന്വേഷണം ആരംഭിച്ചെന്നും കണ്ടക്ടറിന്റെയും സൂപ്രണ്ടിന്റെയും മൊഴി എടുക്കുമെന്നും വിജിലൻസ് ഓഫിസർ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഈ വീഡിയോയിൽ ചതിയുണ്ടെന്ന സൂചനകളുമായി സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങുന്നത്.

ഈ സൂപ്രണ്ട് പറയുന്നുണ്ട് എന്നും കാണുന്ന കണ്ടക്ടർ ആണ് എന്ന്. മാത്രമല്ല അവർ 30 കൊല്ലത്തെ പരിചയമുള്ള സൂപ്രണ്ടാണ്. കണ്ടക്ടർ മനഃപൂർവ്വം അവരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഇത് വീഡിയോയിൽ ചിത്രീകരിക്കുകയും കൂടാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇവർ ഒരു അഴിമതി നടത്തുകയോ, സ്ഥാപനം അടിച്ചു തകർക്കുകയോ, രാജ്യദ്രോഹക്കുറ്റമോ ചെയ്തിട്ടില്ല. അതൊക്കെ ചെയ്തവർ ഇവിടെ വിലസുന്നുണ്ട്. അതിന്റെയൊക്കെ വീഡിയോ പിടിക്കാൻ അഭിനവ സ്ത്രീ കണ്ടക്ടർമാർക്ക് ധൈര്യം ഉണ്ടോ ആവോ ??? കുറച്ച് നാളുകളായി കണ്ടക്ടർമാർ പ്രത്യകിച്ചും സ്ത്രീകൾ കരുതിക്കൂട്ടി മിനിസ്റ്റീരിയൽ ജീവനക്കാർക്കെതിരെ തിരിഞ്ഞിരിക്കുന്നു-ഇതാണ് ബേസിലിന്റെ കുറിപ്പിലുള്ളത്. ഈ സൂപ്രണ്ടിനെ വ്യക്തിപരമായി എനിക്ക് പരിചയമുണ്ട്. ഭംഗിയായി തന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്ന ആളാണ് പ്രസ്തുത സൂപ്രണ്ട്. ആയതിനാൽ സൂപ്രണ്ടിനെതിരെയുള്ള ഏതു നീക്കവും ചെറുക്കും. #സപ്പോർട്ട് സൂപ്രണ്ട്.-അങ്ങനെയാണ് കാര്യങ്ങളെ ബേസിൽ കാണുന്നത്.

യാത്രാപാസുകൾ കർശനമായി പരിശോധിക്കണമെന്ന് കഴിഞ്ഞ വർഷം ഡിസംബർ 4ന് ഇറക്കിയ ഉത്തരവിൽ വിജിലൻസ് ഓഫിസർ കണ്ടക്ടർമാരോട് നിർദ്ദേശിച്ചിരുന്നു. കണ്ടക്ടർമാർ യാത്രാ സൗജന്യപാസുകൾ പരിശോധിക്കാറില്ലെന്ന് കണ്ടെത്തിയെന്നും, കാലാവധി കഴിഞ്ഞതും കൃത്രിമമായി ഉണ്ടാക്കിയതുമായ പാസുകൾ പരിശോധനയിൽ പിടിച്ചെടുത്തെന്നും ഉത്തരവിൽ പറയുന്നു. ഇക്കാരണത്താൽ ടാഗുകൾ മാത്രം നോക്കാതെ വിശദമായി പരിശോധിക്കണമെന്നാണ് കണ്ടക്ടർമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതാണ് കണ്ടക്ടർ ചോദിക്കുന്നത്. സൂപ്രണ്ട് നൽകുന്നുമില്ല. എന്നാൽ ഈ വീഡിയോയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യം മാത്രമാണെന്നാണ് മറുപക്ഷത്തിന്റെ വാദം.

ഒരാൾ വികാരക്ഷോഭത്തിന് അടിമപെടും വിധം പ്രകോപിപ്പിക്കാൻ എളുപ്പമാണ്. പ്രത്യകിച്ചും ഷോർട്ട് ടെമ്പേർഡ് ആളുകളെ .... ആ അവസ്ഥയിൽ നിലവിലുള്ള നിയമങ്ങളും സാമാന്യ മര്യാദകൾ പോലും വികാരം കൊണ്ട് കത്തിജ്വലിച്ചു നിൽക്കുന്ന ആൾ മറന്നു പോകും. അതാണ് ആ സൂപ്രണ്ടിൽ കണ്ടത്. കണ്ടക്ടർ ആകട്ടെ അതിന് മുൻപ് അപമാനിച്ച് പ്രകോപിപ്പിച്ച ശേഷം പെട്ടെന്ന് കുഞ്ഞാടായി മാറിയെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉയരുന്നു. എന്തൊക്കെ ആയാലും ഇനി നിയമങ്ങളുടെ ഇഴകീറി പരിശോധിച്ചു മാത്രമായിരിക്കും ഇനി കളികൾ.... കണ്ടക്ടർ സഘടനകൾ വിയർക്കും, നന്നായി വിയർക്കും.-ഇതാണ് മിനിസ്റ്റീരയൽ ജീവനക്കാർക്ക് പറയാനുള്ളത്. കുറച്ച് ആളുകൾ ഉണ്ട് ..... അതായത് ഒരു നിയമം ഉണ്ടെങ്കിൽ അതിനെ എങ്ങിനെ ഉപയോഗിച്ച് നമ്മുടെ വ്യക്തി വൈരാഗ്യം തീർക്കാം എന്നുള്ള കാര്യത്തിൽ റിസർച്ച് ചെയ്യുന്നവർ. തന്റെ ശത്രുവിനെ കുടുക്കാൻ വേണ്ട തെളിവുകളും അവർക്ക് ഉണ്ടാക്കാൻ വലിയ ഉൽസാഹമാണ്. ഊണും ഉറക്കവും ഉപേക്ഷിച്ച് വരെ ഇത്തരത്തിൽ പെട്ടവർ അതിന് വേണ്ടി ശ്രമിക്കുമെന്നും കുറ്റപ്പെടുത്തുന്നു.

സോഷ്യൽ മീഡിയയിലും വാട്‌സാപ്പിലും പ്രചരിക്കുന്ന കുറിപ്പ് ഇങ്ങനെ

ഈ സൂപ്രണ്ട് പറയുന്നുണ്ട് എന്നും കാണുന്ന കണ്ടക്ടർ ആണ് എന്ന്. മാത്രമല്ല അവർ 30 കൊല്ലത്തെ പരിചയമുള്ള സൂപ്രണ്ടാണ്. കണ്ടക്ടർ മനഃപൂർവ്വം അവരെ പ്രകോപിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല ഇത് വീഡിയോയിൽ ചിത്രീകരിക്കുകയും കൂടാതെ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇവർ ഒരു അഴിമതി നടത്തുകയോ, സ്ഥാപനം അടിച്ചു തകർക്കുകയോ, രാജ്യദ്രോഹക്കുറ്റമോ ചെയ്തിട്ടില്ല. അതൊക്കെ ചെയ്തവർ ഇവിടെ വിലസുന്നുണ്ട്. അതിന്റെയൊക്കെ വീഡിയോ പിടിക്കാൻ അഭിനവ സ്ത്രീ കണ്ടക്ടർമാർക്ക് ധൈര്യം ഉണ്ടോ ആവോ ??? കുറച്ച് നാളുകളായി കണ്ടക്ടർമാർ പ്രത്യകിച്ചും സ്ത്രീകൾ കരുതിക്കൂട്ടി മിനിസ്റ്റീരിയൽ ജീവനക്കാർക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഹാജർ നോക്കുവാൻ എന്ന പേരിൽ ഓഫീസിൽ ഭീകരാന്തരീക്ഷം ഉണ്ടാക്കിയ കണ്ടക്ടർമാർ ഉണ്ട്. മാത്രമല്ല ഫാനിന്റെ ചുവട്ടിലിരിക്കുന്നവർ, കൂടാതെ മറ്റനേകം കുത്തുവാക്കുകളും പരിഹാസങ്ങളും മുതിർന്ന ഓഫീസേഴ്‌സിന്റെ അറിവോടെ തന്നെ മിനിസ്റ്റീരിയൽ ജീവനക്കാരെ അപമാനിക്കുന്ന പ്രവണത ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഒരു കണ്ടക്ടറുടെ തൊട്ടടുത്ത സീനിയർ ആണ് അന്റൻഡൻസ് ഉൾപെടെ കണ്ടക്ടർറുടെ സകല കാര്യങ്ങളും നോക്കി നടത്തേണ്ടത്, അത് ഓഫീസിലേക്ക് കൈമാറിയാൽ മതിയാകും. ഓഫീസിൽ ചെന്ന് കണ്ടക്ടർമാർ പ്രകോപനങ്ങൾ നടത്തേണ്ട കാര്യമില്ല.

വ്യക്തിപരമായ വ്യരാഗ്യങ്ങൾ കൊണ്ട് കോർപ്പറേഷന്റെ കടിച്ചാൽ പൊട്ടാത്ത നിയമങ്ങളെ കൂട്ടുപിടിച്ച് പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ വിതരണം ചെയ്യുന്ന ജീവനക്കാർ ഒന്ന് മനസിലാക്കണം. നിങ്ങൾക്ക് പരാതിപെടാൻ മുതിർന്ന ഉദ്യോഗസ്ഥരുണ്ട്. അവരുടെ ജഡ്ജ് മെന്റ് അലെങ്കിൽ അഭിപ്രായം നിങ്ങൾ കേൾക്കണം. നടപടി ഉണ്ടായി ലൈങ്കിൽ മാത്രം സാമൂഹ്യ മാധ്യമങ്ങളിൽ കൊടുത്ത് ആത്മനിർവൃതി അടയുക. ജീവനക്കാരുടെ പരാതികൾ, അവരുടെ പടല പിണക്കങ്ങൾ തീർക്കാൻ കോർപ്പറേഷന്റെ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല അലെങ്കിൽ HR മാനേജ്‌മെന്റിന്റെ സെക്കോപതിക്ക് അലിവിയേഷൻ എന്ന ടോപ്പിക്കിനെക്കുറിച്ച് അറിയില്ലത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

ഈ സൂപ്രണ്ടിനെ വ്യക്തിപരമായി എനിക്ക് പരിചയമുണ്ട്. ഭംഗിയായി തന്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്ന ആളാണ് പ്രസ്തുത സൂപ്രണ്ട്. ആയതിനാൽ സൂപ്രണ്ടിനെതിരെയുള്ള ഏതു നീക്കവും ചെറുക്കും. #സപ്പോർട്ട് സൂപ്രണ്ട്.

ബേസിൽ സ്‌ക്കറിയ
ജൂനിയർ അസിസ്റ്റന്റ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP