Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈദ്യുതി ബോർഡിലെ ശമ്പള വർധനവിൽ കോളടിച്ചത് ഉദ്യോഗസ്ഥർക്ക്; അസി. എക്‌സി. എഞ്ചിനീയർ തസ്തികയിലുള്ളയാൾക്ക് ഒറ്റയടിക്ക് കൂടിയത് 28820 രൂപ! മറുനാടൻ ചർച്ചയാക്കിയമ്പോൾ സൈബറാക്രമണം; ഒടുവിൽ കെ എസ് ഇ ബിയിൽ സത്യം തെളിയുമ്പോൾ

വൈദ്യുതി ബോർഡിലെ ശമ്പള വർധനവിൽ കോളടിച്ചത് ഉദ്യോഗസ്ഥർക്ക്; അസി. എക്‌സി. എഞ്ചിനീയർ തസ്തികയിലുള്ളയാൾക്ക് ഒറ്റയടിക്ക് കൂടിയത് 28820 രൂപ! മറുനാടൻ ചർച്ചയാക്കിയമ്പോൾ സൈബറാക്രമണം; ഒടുവിൽ കെ എസ് ഇ ബിയിൽ സത്യം തെളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മറ്റൊരു മറുനാടൻ വാർത്ത കൂടി സത്യമാകുന്നു. ഏറെ സൈബർ ആക്രമണത്തിന് മറുനാടനെ വിധേയമാക്കിയ ഒരു വാർത്തയായിരുന്നു കെ എസ് ഇ ബിയിലെ ശമ്പള കൊള്ള. നിരവധി വാർത്തകൾ കണക്കുകളും തെളിവുകളുമായി നൽകി. എന്നാൽ സൈബർ പോരാളികളുടെ കടന്നാക്രമണമായിരുന്നു മറുനാടനെതിരെ നടന്നത്. ഒടുവിൽ സർക്കാരിന്റെ അനുമതിയില്ലാതെ 2021ൽ കെഎസ്ഇബി നടപ്പാക്കിയ ശമ്പള, പെൻഷൻ പരിഷ്‌കരണം 15,184 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാക്കുമെന്നും ഇതു വൈദ്യുതി ഉപയോഗിക്കുന്നവർക്കു മേൽ യൂണിറ്റിന് 6.46 രൂപ വരെ അധിക നിരക്കായി വരുമെന്നും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തുകയാണ്. ഇതു തന്നെയാണ് മറുനാടനും പലവട്ടം പറഞ്ഞത്.

മാനദണ്ഡങ്ങളെല്ലാം ലംഘിച്ചു ശമ്പളം പരിഷ്‌കരിച്ച ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെതിരെ കർശന നടപടി വേണമെന്നും അധിക ബാധ്യതയായി വന്ന പണം ഊർജ വകുപ്പ് കെഎസ്ഇബിക്കു നൽകുന്ന സാമ്പത്തിക സഹായത്തിൽനിന്നു വെട്ടിക്കുറയ്ക്കണമെന്നും സർക്കാർ ജീവനക്കാർക്കു ലഭിക്കുന്നതിനെക്കാൾ കൂടുതൽ തുക ശമ്പള പരിഷ്‌കരണത്തിലൂടെ കെഎസ്ഇബി ജീവനക്കാർക്കു കിട്ടുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും സിഎജി നിർദ്ദേശിച്ചു. സർക്കാരിനു കൈമാറിയ കരടു റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്തു വയ്ക്കുന്നതോടെയാണു പൊതുരേഖയാകുകയെന്ന് മനോരമായാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. മറുനാടൻ വാർത്തകൾ ശരിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്.

കെ എസ് ഇ ബിയിലെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മറുനാടൻ മുമ്പ് നൽകിയ വാർത്ത

പത്താം ക്ലാസ് തോറ്റവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മഹാത്ഭുതമായി കെഎസ്ഇബി! സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഇനി മുതൽ 50 ശതമാനവും ഓവർസീയർമാരിൽ നിന്നും; ഒറ്റയടിക്ക് 30 ശതമാനം ക്വാട്ടാ വർധനവ് വരുത്തി ഉത്തരവിറങ്ങി; ഇലക്ട്രിക് എഞ്ചിനീയറിങ് തസ്തികയിൽ പത്താം ക്ലാസ് തോറ്റവർ വിലസും

വൈദ്യുതി ബോർഡിലെ ശമ്പള വർധനവിൽ കോളടിച്ച് ഉദ്യോഗസ്ഥർ; അസി. എക്‌സി. എഞ്ചിനീയർ തസ്തികയിലുള്ളയാൾക്ക് ഒറ്റയടിക്ക് കൂടിയത് 28820 രൂപ! വർധനവോടെ പ്രതിവർഷം ശമ്പള ഇനത്തിൽ മാത്രം അധികമായി കണ്ടെത്തേണ്ടത് 500 കോടി! പെൻഷൻ കൂടി കണക്കിലെടുത്താൽ 750 കോടിയിലെത്തും; തീവെട്ടിക്കൊള്ളയെന്ന് പൊതുവികാരം

റിപ്പോർട്ടിൽ നിന്ന്: സംസ്ഥാന സർക്കാരും ധനവകുപ്പും സിഎജിയും പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും തോന്നുംപടി ശമ്പള പരിഷ്‌കരണം നടപ്പാക്കുന്നത് ആവർത്തിക്കുകയാണ് കെഎസ്ഇബി. അനധികൃതമായി ശമ്പളവും പെൻഷനും വർധിപ്പിച്ചതു കാരണം, വരുമാനത്തിന്റെ 23 ശതമാനമായിരുന്ന ശമ്പള, പെൻഷൻ ചെലവ് ഒറ്റയടിക്ക് 46 ശതമാനത്തിലേക്കു കുതിച്ചു. 2018 ജൂലൈ മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പളം കൂട്ടിയതിനാൽ കുടിശികയായി 1,011 കോടിയാണു നൽകേണ്ടി വന്നത്. ഇപ്രകാരം എല്ലാ ചെലവുകളും ദീർഘകാലത്തേക്കു സൃഷ്ടിക്കുന്ന അധിക ബാധ്യതയാണ് 15,184 കോടി. വൈദ്യുതി വിൽപന മാത്രമാണ് കെഎസ്ഇബിയുടെ ജോലിയെന്നതിനാൽ നിരക്ക് കൂട്ടിയേ അധിക ശമ്പളത്തിനുള്ള പണം കണ്ടെത്താൻ കഴിയൂ.

2016 ൽ നടപ്പാക്കിയ ശമ്പള പരിഷ്‌കരണത്തിനു പോലും ഇതുവരെ സർക്കാർ അംഗീകാരം നൽകാതിരിക്കെയാണ് 2021ൽ അടുത്ത പരിഷ്‌കരണത്തിനു ബോർഡ് തയാറായത്. നഷ്ടത്തിലോടുന്ന കമ്പനിയാണെന്നതു പോലും ചിന്തിക്കാതെ, സംസ്ഥാന സർക്കാർ ജീവനക്കാർക്കു നൽകുന്നതിനെക്കാൾ ഉയർന്ന തോതിലാണ് വേതനം വർധിപ്പിച്ചത്. ഇതിൽ ഇടപെടേണ്ട ഊർജ വകുപ്പ് എല്ലാത്തിനും കണ്ണടച്ചു കൊടുത്തു. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 7% മാത്രം ക്ഷാമബത്ത ലഭിക്കുമ്പോൾ കെഎസ്ഇബി 5% അധികം ക്ഷാമ ബത്ത അനുവദിച്ചു. ആകെ 19% ക്ഷാമബത്തയാണു ലഭിക്കുന്നത്. ഇതു കാരണം വർഷം 191 കോടിയാണ് അധിക ബാധ്യത.

സർക്കാർ വകുപ്പിലെ ഡ്രൈവറുടെ ശമ്പള സ്‌കെയിൽ 27,900-63,700 ആയിരിക്കെ കെഎസ്ഇബി ഡ്രൈവർക്ക് 36,000-76,400 രൂപയാണ് പുതുക്കിയ ശമ്പളം. 2020 മാർച്ചിലെ കണക്കു പ്രകാരം 6,498 കോടി രൂപയുടെ നഷ്ടത്തിലോടുമ്പോഴാണ് ഈ പരിഷ്‌കരണത്തിനു ബോർഡ് തയാറായതെന്നാണ് കരട് റിപ്പോർട്ടിലുള്ളതെന്നാണ് മനോരമ പറയുന്നത്. എൻ.എസ്‌പിള്ള കെഎസ്ഇബി ചെയർമാൻ ആയിരിക്കെയാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. സർക്കാരിന്റെ അനുമതിയില്ലാതെ ശമ്പളം പരിഷ്‌കരിച്ചതിനെ പിന്നീടു ചെയർമാനായി ചുമതലയേറ്റ ബി.അശോക് എതിർത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP