Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോഷണമുതൽ തിരികെ നൽകുമെന്ന് പറയുന്ന കെഎസ്ഇബി ചെയർമാൻ അത്ര നല്ലപിള്ളയല്ല; ബില്ലിം​ഗ് തീയതിയിൽ കൃത്രിമം കാണിച്ച് വൈദ്യുതി ഉപയോ​ഗം കൂടിയെന്ന് സ്ഥാപിക്കാൻ നിർദ്ദേശം നൽകിയത് എൻ എസ് പിള്ള തന്നെ; ഏപ്രിൽ 20ന് നൽകിയ ബില്ലിൽ രേഖപ്പെടുത്തുക ഏപ്രിൽ 16 എന്ന്; കള്ളൻ കപ്പലിന്റെ കപ്പിത്താൻ തന്നെയെന്ന് തെളിവുകൾ സഹിതം പറയുമ്പോഴും വൈദ്യുതി ബോർഡ് ശ്രമിക്കുന്നത് ന്യായീകരിച്ച് രക്ഷപെടാൻ

മോഷണമുതൽ തിരികെ നൽകുമെന്ന് പറയുന്ന കെഎസ്ഇബി ചെയർമാൻ അത്ര നല്ലപിള്ളയല്ല; ബില്ലിം​ഗ് തീയതിയിൽ കൃത്രിമം കാണിച്ച് വൈദ്യുതി ഉപയോ​ഗം കൂടിയെന്ന് സ്ഥാപിക്കാൻ നിർദ്ദേശം നൽകിയത് എൻ എസ് പിള്ള തന്നെ; ഏപ്രിൽ 20ന് നൽകിയ ബില്ലിൽ രേഖപ്പെടുത്തുക ഏപ്രിൽ 16 എന്ന്; കള്ളൻ കപ്പലിന്റെ കപ്പിത്താൻ തന്നെയെന്ന് തെളിവുകൾ സഹിതം പറയുമ്പോഴും വൈദ്യുതി ബോർഡ് ശ്രമിക്കുന്നത് ന്യായീകരിച്ച് രക്ഷപെടാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പകൽക്കൊള്ളയെ ടെക്നിക്കൽ മിസ്റ്റേക്ക് എന്ന് ന്യായീകരിക്കാനും കൂടുതൽ പണം ഈടാക്കിയിട്ടുണ്ടെങ്കിൽ അത് തിരികെ കൊടുത്ത് നല്ലപിള്ള ചമയാനും കെഎസ്ഇബി നടത്തുന്ന ശ്രമങ്ങളും പാളുന്നു. ചാനൽ ചർച്ചകളിൽ നേരിട്ട് പങ്കെടുത്താണ് കെഎസ്ഇബി ചെയർമാൻ എൻ എസ് പിള്ള ഇളവുകൾ പ്രഖ്യാപിച്ച് കയ്യടി നേടിയത്. എന്നാൽ, ബോധപൂർമായ കൊള്ളക്ക് കെഎസ്ഇബി ചെയർമാൻ തന്നെയാണ് നിർദ്ദേശം നൽകിയത് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഏപ്രിൽ 15ന് സിഎംഡി നടത്തിയ മീറ്റിം​ഗിൽ ഏപ്രിൽ 20 മുതൽ മീറ്റർ റീഡിം​ഗ് ആരംഭിക്കണമെന്നും എന്നാൽ ബില്ലിൽ ഏപ്രിൽ 16 എന്ന് രേഖപ്പെടുത്തണമെന്നും ആയിരുന്നു നിർദ്ദേശം.

അതായത് നാല് ദിവസം അധികം ഉപയോ​ഗിച്ച വൈദ്യുതി ചാർജ്ജ് കൂടി അധികമായി കാട്ടിയത് വഴി ഉപഭോക്താക്കൾ ലോക് ഡൗൺ കാലത്ത് വൈദ്യുതി ഒരുപാട് ഉപയോ​ഗിച്ചു എന്ന് വരുത്തി തീർക്കാനും അതുവഴി അധിക തുക ഈടാക്കാനും നിർദ്ദേശിച്ചത് ഇന്ന് സാങ്കേതിക പിഴവെന്ന് പറഞ്ഞ് കൈകഴുകുന്ന പിള്ള തന്നെയാണ്. ഫലത്തിൽ 34 ദിവസത്തെ വൈദ്യുതി ഉപഭോ​ഗം 30 ദിവസമെന്ന് കള്ളരേഖയുണ്ടാക്കി ജനത്തെ കൊള്ളയടിക്കുകയായിരുന്നു പിള്ളയുടേയും കൂട്ടരുടേയും ലക്ഷ്യം എന്ന് വ്യക്തമാക്കുന്നതാണ് ഏപ്രിൽ 15ലെ യോ​ഗ തീരുമാനങ്ങൾ.

കഴുത്തറപ്പൻ ബില്ലിന് പിന്നാലെ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാൻ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ഇളവുകളുടെ പേരിൽ കെ.എസ്.ഇ.ബി നടത്തുന്നത് പകൽ കൊള്ളതന്നെ. 60 ദിവസത്തെ ബില്ലിങ് ആവറേജ് എടുത്ത് രണ്ടാക്കി കൊടുത്താണ് ടെലിസ്‌കോപ്പിങ് ബില്ലുമായി കെ.എസ്.ഇ.ബി രംഗത്തെത്തിയിരുന്നത്. എന്നാൽ സബ്‌സിഡി നൽകുമെന്നും കെ.എസ്.ഇ.ബി സർക്കുലർ നടത്തുമ്പോഴും ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന്റെ തെളിവാണ് പുറത്തായിരിക്കുന്നത്. 30 ദിവസത്തെ ബില്ലിന് പകരം 34 ദിവസത്തെ വൈദ്യുതി ഉപയോഗത്തിന്റെ ചാർജാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണിൽ വീട്ടിൽ ഇരിക്കുന്ന സാധാരണക്കാരെ തട്ടിക്കുന്ന നിലപാടാണ് കെ.എസ്.ഇ.ബി ചെയർമാന്റെ ഉത്തരവിൽ വ്യക്തമാകുന്നത്. മെയ് മാസം 20ന് ബിൽ വച്ചിരിക്കുന്നതിൽ അമിത ബിൽ ഈടാക്കുന്നത് വഴി സബ്‌സിഡിയിൽ നിന്ന് പുറത്താക്കപ്പെടുന്ന രീതിയും ഇതുവഴി സംജാതമായി.

ഒരിക്കലും പിടിക്കപ്പെടില്ല എന്ന് കരുതി നടത്തിയ ഈ തട്ടിപ്പ് മറുനാടൻ മലയാളിയാണ് ആദ്യം പുറത്തുകൊണ്ടുവന്നത്. വൈദ്യുതി ബോർഡ് നടത്തുന്നത് വ്യക്തമായ പകൽക്കൊള്ളയാണ് എന്ന് മറുനാടൻ റിപ്പോർട്ട് ചെയ്തതോടെ മറുനാടനെ പരിഹസിക്കാനാണ് കെഎസ്ഇബി ശ്രമിച്ചത്. എന്നാൽ സെലിബ്രിറ്റികൾ ഉൾപ്പെടെ കൂടുതൽ ആളുകൾ പരാതിയുമായി രം​ഗത്തെത്തിയതോടെ സ്ഥിതി മാറി. ചാനലുകൾ ഉൾപ്പെടെ വിഷയം ​ഗൗരവമായി എടുത്തതോടെ കളവുമുതൽ തിരികെ നൽകി മുഖം രക്ഷിക്കാനാണ് ബോർഡ് ശ്രമിച്ചത്. സാധാരണ മനുഷ്യന് മനസ്സിലാകാത്ത കണക്കുകൾ പറഞ്ഞ് സാങ്കേതിക പിഴവെന്ന് വരുത്തി തീർക്കാൻ ബോർഡ് ചെയർമാൻ തന്നെ രം​ഗത്തെത്തി.

വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ ലഭിക്കുമെന്ന്​ പറഞ്ഞ എൻ.എസ് പിള്ള, വൈദ്യുതി ചാർജ്​ വർധന പരിഗണനയിൽ ഇല്ലെന്നും കൂട്ടിച്ചേർത്താണ് കയ്യടി നേടിയത്. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർദ്ധനയുമായി ബന്ധപ്പെട്ട വിവാദത്തിൽ തങ്ങളുടെ ഭാഗത്ത് യാതൊരു പാകപ്പിഴയും സംഭവിച്ചിട്ടില്ലെന്ന് എൻ.എസ് പിള്ള ആവർത്തിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച സബ്സിഡി അടുത്ത മാസത്തെ ബില്ലിൽ കുറച്ച് നൽകും. നിലവിലെ ബില്ലിലെ തുക അഞ്ച് തുല്യ തവണകളായി അടക്കാൻ ആഗ്രഹിക്കുന്നവർ സെക്ഷനിലെ എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് അപേക്ഷ നൽകുകയോ അല്ലെങ്കിൽ 1912 എന്ന നമ്പറിൽ വിളിച്ച് ആവശ്യപ്പെടുകയോ വേണമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

ബിൽ തുക തവണകളായി അടക്കേണ്ടാത്തവർക്ക് ബില്ലിലെ ഒരു ഭാഗം ഇപ്പോൾ ഓൺലൈനായി അടയ്ക്കാം. 70 ശതമാനം തുകയാണ് അടക്കേണ്ടത്. ബാക്കി തുക സബ്സിഡിക്ക് ശേഷം അടുത്ത മാസം അടയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ബിൽ ഉയർന്നത് ഉപയോഗം കൂടിയതുകൊണ്ട് തന്നെയാണെന്ന നിലപാടിലാണ് പിള്ള. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന സബ്‌സിഡി അടുത്ത മാസം മുതൽ ലഭിക്കുമെന്നും പിള്ള പറയുമ്പോൾ സാധാരണ ജനത്തിന് ആശ്വസമായി. എന്നാൽ ഇത്തരത്തിൽ നാല് ദിവസത്തെ വൈദ്യുതി ഉപഭോ​ഗം കൂടി തീയതി തിരുത്തിവച്ചാണ് ഉപയോ​ഗം കൂടിയെന്ന് ചെയർമാൻ സമർത്ഥിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP