Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണക്കാലത്തും വൈദ്യുതി ബോർഡിന്റെ പകൽക്കൊള്ള തുടരുന്നു; ജനങ്ങൾക്ക് ലഭിക്കുന്നത് സാധാരണയിലും അധികം ചാർജ്ജ് രേഖപ്പെടുത്തിയ ബില്ല്; കഴിഞ്ഞ തവണ സോഫ്റ്റ് വെയറിനെ കുറ്റം പറഞ്ഞെങ്കിൽ ഇക്കുറി വില്ലനാകുന്നത് കെഎസ്ഇബിയുടെ ബില്ലിം​ഗ് രീതിയിലെ പ്രത്യേകത

കൊറോണക്കാലത്തും വൈദ്യുതി ബോർഡിന്റെ പകൽക്കൊള്ള തുടരുന്നു; ജനങ്ങൾക്ക് ലഭിക്കുന്നത് സാധാരണയിലും അധികം ചാർജ്ജ് രേഖപ്പെടുത്തിയ ബില്ല്; കഴിഞ്ഞ തവണ സോഫ്റ്റ് വെയറിനെ കുറ്റം പറഞ്ഞെങ്കിൽ ഇക്കുറി വില്ലനാകുന്നത് കെഎസ്ഇബിയുടെ ബില്ലിം​ഗ് രീതിയിലെ പ്രത്യേകത

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് മഹാമാരിയും ലോക് ഡൗണും ബുദ്ധിമുട്ടിലാക്കിയ മലയാളികൾക്ക് ഇരുട്ടടി നൽകി വൈദ്യുതി ബോർഡ്. മാർച്ചിൽ വൈദ്യുതി ഉപയോ​ഗം കൂടിയതിന്റെ പേരിലാണ് മെയ്‌ മാസത്തിലെ ബില്ലിലും ഉയർന്ന തുക രേഖപ്പെടുത്തി വരുന്നത്. വൈദ്യുതി ഉപയോ​ഗം കുറഞ്ഞിട്ടും ചാർജ്ജിൽ വർധനവ് ഉണ്ടാകുന്നതിന്റെ സാമ്പത്തിക ശാസ്ത്രം മനസ്സിലാകാതെ ജനങ്ങളും അന്തംവിടുകയാണ്. കെഎസ്ഇബിയുടെ ബില്ലിം​ഗ് രീതിയിലെ പ്രത്യേകതയാണ് ജനങ്ങൾക്ക് ഇരുട്ടടിയാകുന്നത്.

ലോക്ഡൗൺ മൂലം വൈദ്യുതി ഉപയോഗം ഉയർന്നു നിന്ന ഏപ്രിലിലെ യൂണിറ്റ് തോത് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശരാശരിയായി പരിഗണിച്ചതാണ് ഉപയോക്താക്കൾക്ക് ഇരുട്ടടിയായതെന്നാണ് സൂചന. ജനുവരിക്കു ശേഷം പലയിടങ്ങളിലും മീറ്റർ റീഡിങ് നടന്നതു മേയിലാണ്. ലോക്ഡൗണിന്റെ പേരിൽ മിക്കയിടത്തും മാർച്ചിൽ റീഡിങ് നടന്നില്ല. ശരാശരി എടുത്തപ്പോഴാകട്ടെ, ഉപയോഗം ഉയർന്നു നിന്ന ഏപ്രിൽ പരിഗണിക്കപ്പെട്ടു. ഒരു മാസത്തെ അധിക ഉപയോഗത്തിന്റെ പേരിൽ‍ മറ്റു 3 മാസങ്ങളിലും അതേ സ്ലാബ് പ്രകാരം കൂടിയ ബിൽ അടയ്ക്കേണ്ട സ്ഥിതിയിലാണ് ജനങ്ങൾ.

അതേസമയം, ലോക്ഡൗൺ കാലത്തു റീഡിങ് എടുക്കാതിരുന്നതിന്റെ പിഴയും ഉപയോക്താക്കളുടെ ചുമലിലായിരിക്കുകയാണ്. ഉപയോക്താവിന്റെ വീടു പൂട്ടിക്കിടന്നാൽ (ഡോർ ലോക്ക്) മീറ്റർ റീഡിങ് കഴിയാതെ വരും. മുൻ ഉപയോഗശരാശരി പ്രകാരം ബിൽ നൽകും. പിന്നീട്, റീഡിങ് പരിശോധിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം അനുസരിച്ചു കൂടുതൽ തുക ഈടാക്കും. അതാണു പലരുടെയും ബില്ലിൽ ഡിഎൽ (ഡോർ ലോക്ക്) അഡ്ജസ്റ്റ്മെന്റ് എന്നു രേഖപ്പെടുത്തുന്നത്. ഫ്ലാറ്റുകളിലെ താമസക്കാർക്കു പോലും ഡിഎൽ അഡ്ജസ്റ്റ്മെന്റ്, അരിയേഴ്സ് എന്ന നിലയിൽ വലിയ തുക ചുമത്തിയിരിക്കുന്നു.

ഏപ്രിൽ മാസത്തിലും സമാനമായ പരാതി ഉയർന്നെങ്കിലും സാങ്കേതിക പിഴവെന്ന ന്യായം പറഞ്ഞ് വൈദ്യുതി ബോർഡ് തലയൂരുകയായിരുന്നു. ഫ്റ്റ്‌വെയർ തകരാറാണ് വൈദ്യുതി ബിൽ തയ്യാറാക്കുന്നതിലുണ്ടായ പിശകിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കൊറോണ കാലത്ത് വൈദ്യുതി ബില്ലിൽ ആവറേജ് ബില്ലിങ് രീതി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് വിരുദ്ധമായി കൂടുതൽ തുക ഈടാക്കുന്നുവെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.

കോറോണ വൈറസ് വ്യാപന പ്രതിരോധത്തിനു മുമ്പ് വരെ 60 ദിവസം കഴിയുമ്പോഴാണ് ഉദ്യോഗസ്ഥർ വീടുകളിലെത്തി മീറ്റർ ചാർജ് എടുത്താണ് ബില്ല് നൽകാറുള്ളത്. കോറോണയെ വൈറസ് വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി വീടുകളിലെത്തിയുള്ള മീറ്റർ റിഡിങ് നിർത്തി വെച്ചിരുന്നു. ലോക്ഡൗണിനെ തുടർന്ന് 60 ദിവസം തോറും എടുക്കുന്ന മീറ്റർ റീഡിങ് ഇപ്പോൾ 70 ദിവസത്തിനു ശേഷം എടുത്തപ്പോൾ ഉപഭോക്താക്കൾ നൽകേണ്ടി വന്നത് കൂടിയ നിരക്കിലുള്ള ചാർജാണ്.

രണ്ടു മാസത്തെ റീഡിങിന് പകരം ചിലർക്കെങ്കിലും 65ഉം 70ഉം ദിവസത്തെ ഉപഭോഗത്തിനുള്ള റീഡിങാണ് എടുത്തിട്ടുള്ളത്. ഇതുവെച്ച് ബില്ല് തയ്യാറാക്കുമ്പോൾ സ്ലാബു മാറി ഉയർന്ന നിരക്ക് നൽകേണ്ട സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന ഉപഭോക്താക്കളുടെ പരാതി പരിശോധിച്ചതായി അധികൃതർ വ്യക്തമാക്കിയിരുന്നു. രണ്ടുമാസത്തിൽ കൂടുതൽ ദിവസത്തെ റീഡിങ് വരുമ്പോൾ ആ റീഡിങ് രണ്ടുമാസത്തേത് എന്ന നിലയിലാണ് ബില്ലിങിനുള്ള കമ്പ്യൂട്ടർ സോഫ്റ്റ് വെയർ കണക്കാക്കുന്നത്. ഇങ്ങനെ വരുന്ന റീഡിങ് രണ്ടുമാസത്തേക്ക് എത്രവരുമെന്ന് കണക്കുകൂട്ടി ആ സ്ലാബിലുള്ള നിരക്കിൽ ആകെ യൂണിറ്റിനുള്ള ബില്ല് കണക്കാക്കുകയാണ് ശരിയായ രീതി. അങ്ങനെയല്ലാതെ വന്നതിനെ തുടർന്ന് ചില ബില്ലുകളിൽ യഥാർത്ഥത്തിൽ അടക്കേണ്ടതിനേക്കാൾ കൂടുതൽ തുക കാണിച്ചിട്ടുണ്ടെങ്കിൽ അത് പിശകാണ്. ഇക്കാര്യത്തിൽ സോഫ്റ്റ് വെയറിൽ ആവശ്യമായ മാറ്റം വരുത്താൻ വൈദ്യുതി ബോർഡിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഒരു ഉപഭോക്താവും നിശ്ചയിക്കപ്പെട്ട നിരക്കിലുള്ളതിനപ്പുറമുള്ള തുക അടക്കേണ്ട. ബില്ലിൽ പിശക് വന്നിട്ടുണ്ടെങ്കിൽ ബില്ലടക്കുന്ന സമയത്ത് തിരുത്തി സ്വീകരിക്കാവുന്നതാണ്. ആരെങ്കിലും തിരുത്തൽ വരുത്താതെ ബില്ല് അടച്ചിട്ടുണ്ടെങ്കിൽ അധികത്തുക കണക്കാക്കി അഡ്വാൻസായി വരവുവെക്കുന്നതിനും അടുത്ത ബില്ലിൽ അഡ്ജസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടിയും സ്വീകരിക്കും. ലോക്ക്ഡൗൺ അവസാനിച്ചശേഷം ബില്ലുകൾ അടച്ചാൽ മതിയെന്നും ഈ കാലയളവിൽ യാതൊരുവിധ പിഴയും ഈടാക്കുന്നതല്ലെന്നും ബോർഡ് അധികൃതർ അന്ന് വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ ഗാർഹികേതര ഉപഭോക്താക്കൾക്ക് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ഫിക്‌സഡ് ചാർജ്ജ് 6 മാസത്തേക്ക് മാറ്റിവെച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നതാണ്. എന്നാൽ, വീണ്ടും ഇപ്പോൾ ലൈദ്യുതി ബില്ല് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് അസാധാരണാമാം വിധം ഉയർന്ന തുകയാണ് വൈദ്യുതി ചാർജ്ജായി രേഖപ്പെടുത്തുന്നത്.

ടെലിസ്കോപിക് ബില്ലിങ്

250 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കു ടെലിസ്കോപിക്സോ ബില്ലിങ്ങാണ് അനുവർത്തിക്കുന്നത്. ഉപയോഗിക്കുന്ന യൂണിറ്റിന് ആനുപാതികമായി 5 സ്ലാബുകൾ. ആദ്യ 50 യൂണിറ്റിനു 3.15 രൂപ. 51 – 100 വരെ യൂണിറ്റിനു 3.70 രൂപ എന്ന ക്രമത്തിൽ വർധിച്ച് 201 – 250ലെത്തുമ്പോൾ യൂണിറ്റിന് 7.60 രൂപയാകും. 250 കടന്നാൽ ഉപയോഗിച്ച മുഴുവൻ യൂണിറ്റിനും ഒരേ നിരക്കാണ്. ഉപയോഗം 251 ആയാൽ മുഴുവൻ യൂണിറ്റിനും 5.80 രൂപ നൽകണം. സാധാരണ മാസങ്ങളിൽ 250 യൂണിറ്റിനു താഴെ ഉപയോഗിച്ചിരുന്നവരെല്ലാം ഏപ്രിലിൽ അതിലേറെ വൈദ്യുതി ഉപയോഗിച്ചിരിക്കും. ഏപ്രിൽ ശരാശരിയായി കണക്കാക്കിയപ്പോൾ, കുറഞ്ഞ ഉപയോഗമുണ്ടായിരുന്ന മുൻ മാസങ്ങളിൽ ലഭിക്കേണ്ടിയിരുന്ന ടെലിസ്കോപിക് ബില്ലിങ് ആനുകൂല്യം നഷ്ടമായി. മുൻപ്, 500 യൂണിറ്റ് വരെ ടെലിസ്കോപിക് ബില്ലിങ്ങിന്റെ ആനുകൂല്യം ലഭിച്ചിരുന്നു. 2019 ജൂലൈയിൽ 250 യൂണിറ്റ് വരെയാക്കി ചുരുക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP