Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ ഫേസ്‌ബുക്ക് ലൈവിൽ എല്ലാം കൈവിട്ടുപോയി; മുഖ്യമന്ത്രിക്കെതിരെ ഗൾഫിൽ വച്ച് വധഭീഷണി മുഴക്കിയതിന് പിടിയിലായത് മൂന്നുവർഷം മുമ്പ്; നാട്ടിൽ എത്തിയതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി; നാട്ടുകാർ ഒറ്റപ്പെടുത്തി; ഏറെ ദുരിതങ്ങൾക്ക് ശേഷം പുതിയ തീരുമാനം; കൃഷ്ണകുമാർ എൽഡിഎഫിനൊപ്പം

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ ഫേസ്‌ബുക്ക് ലൈവിൽ എല്ലാം കൈവിട്ടുപോയി; മുഖ്യമന്ത്രിക്കെതിരെ ഗൾഫിൽ വച്ച് വധഭീഷണി മുഴക്കിയതിന് പിടിയിലായത് മൂന്നുവർഷം മുമ്പ്; നാട്ടിൽ എത്തിയതോടെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി; നാട്ടുകാർ ഒറ്റപ്പെടുത്തി; ഏറെ ദുരിതങ്ങൾക്ക് ശേഷം പുതിയ തീരുമാനം; കൃഷ്ണകുമാർ എൽഡിഎഫിനൊപ്പം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ഫേസ്‌ബുക്കിൽ ലൈവിട്ട കൃഷ്ണകുമാർ ഇപ്പോൾ എൽഡിഎഫിനൊപ്പം. കോതമംഗലത്ത് ഇദ്ദേഹം ആന്റണി ജോണിന് വോട്ടുചെയ്തു. പിണറായിയെ തെറി പറഞ്ഞതിന് പ്രായശ്ചിത്വം പോലെയാണ് കൃഷ്ണകുമാറിന് ഈ വോട്ട്. ജോലി നഷ്ടമായി തിരിച്ചുനാട്ടിലെത്തിയ കൃഷ്ണകുമാറിനെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോവുകയും, നാട്ടുകാർ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ ജീവിതം ദുരിതപൂർണമാവുകയും, കടുത്ത മാനസിക വിഷമത്തിൽ ആവുകയും ചെയ്തു. ഒരുതരം ഊരുവിലക്കിന്റെ പീഡനം.

വിദ്യാർത്ഥിയായിരിക്കുമ്പോൾ ആർഎസ്എസ് പ്രവർത്തകനായിരുന്ന കൃഷ്ണകുമാർ കക്ഷിരാഷ്ട്രീയഭേദമെന്യേ എവരുമായി സൗഹൃദം പുലർത്തി വന്ന ആളായിരുന്നു. അബുദാബി ആസ്ഥാനമായ എണ്ണകമ്പനിയിൽ ജോലി ചെയ്യവേയാണ് ജീവിതം മാറ്റി മറിച്ച സംഭവം ഉണ്ടാകുന്നത്. മദ്യലഹരിയിൽ, മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്നും ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഫേസ്‌ബുക് ലൈവിലൂടെയാണു കൃഷ്ണകുമാർ നായർ ഭീഷണി മുഴക്കിയത്. താൻ പഴയ ആർഎസ്എസുകാരനാണെന്നും ദുബായിലെ ജോലി രാജിവച്ച് മുഖ്യമന്ത്രിയെ വധിക്കാൻ നാട്ടിലേക്കു വരികയാണെന്നുമായിരുന്നു ഇയാൾ പറഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെ നിരവധിപ്പേർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കമ്പനി ജോലിയിൽനിന്നു പിരിച്ചുവിട്ടത്. ജോലി പോയി നാട്ടിലേക്കു വരികയാണെന്നും നിയമം അനുശാസിക്കുന്ന ഏതു ശിക്ഷയും അനുഭവിക്കാൻ തയാറാണെന്നും രണ്ടാമത്തെ വിഡിയോയിൽ ഇയാൾ പറഞ്ഞിരുന്നു.

ലുക്ക്ഔട്ട് നോട്ടിസ് പ്രകാരം ഡൽഹി വിമാനത്താവളത്തിലാണ് ഇയാൾ പിടിയിലായത്. കൊച്ചി പൊലീസ് സംഘം ഡൽഹിയിലെത്തി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോതമംഗലം സ്വദേശിയായ ഇയാളെ ഫെസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയതിനെ തുടർന്ന് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓയിൽ കമ്പനി ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു.

അബുദാബിയിലെ പ്രവാസികളായ ചില മലയാളികളുടെ സഹായത്തോടെയാണു പൊലീസ് ഇയാളെ പിടികൂടാനുള്ള നീക്കങ്ങൾ നടത്തിയത്. കൃഷ്ണകുമാറിനു വധഭീഷണി ഉള്ളതിനാൽ ഡൽഹി വഴി യാത്ര ചെയ്യാൻ പൊലീസാണു പറഞ്ഞത്. ഇക്കാര്യം ഇയാൾ ജോലി ചെയ്തിരുന്ന അബുദാബിയിലെ ഓയിൽ കമ്പനിയെയും പൊലീസ് അറിയിച്ചു. ഇതനുസരിച്ചാണു കമ്പനി ഇയാൾക്കു ഡൽഹിയിലേക്ക് ടിക്കറ്റ് നൽകിയത്. കേരളത്തിൽനിന്നുള്ള പൊലീസ് സംഘം ട്രെയിൻ മാർഗമാണ് ഇയാളെ കൊച്ചിയിലേക്കു കൊണ്ടുവന്നത്. ഏതായാലും തിരഞ്ഞെടുപ്പ് വന്നതോടെ തന്റെ ഒറ്റപ്പെടലിന് പരിഹാരമാകുമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP