Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മദ്യലഹരിയിൽ സ്വയം വരുത്തിവെച്ച പീഡനകാലം കഴിഞ്ഞു.. കൃഷ്ണകുമാർ ഇനി ഭക്തിമാർഗത്തിൽ; മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി അഴിക്കുള്ളിലായ പ്രവാസി മലയാളി ജയിൽ മോചിതനായി; ജയിൽ അനുഭവങ്ങൾ നൽകിയ പുതിയ പാഠങ്ങളാൽ അമിത മദ്യപാനം ഉപേക്ഷിച്ചു; എല്ലാം കലങ്ങിത്തെളിഞ്ഞപ്പോൾ കോതമംഗലത്തുകാരുടെ പഴയ 'കിട്ടു'വായി കൃഷ്ണകുമാർ

മദ്യലഹരിയിൽ സ്വയം വരുത്തിവെച്ച പീഡനകാലം കഴിഞ്ഞു.. കൃഷ്ണകുമാർ ഇനി ഭക്തിമാർഗത്തിൽ; മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തി അഴിക്കുള്ളിലായ പ്രവാസി മലയാളി ജയിൽ മോചിതനായി; ജയിൽ അനുഭവങ്ങൾ നൽകിയ പുതിയ പാഠങ്ങളാൽ അമിത മദ്യപാനം ഉപേക്ഷിച്ചു; എല്ലാം കലങ്ങിത്തെളിഞ്ഞപ്പോൾ കോതമംഗലത്തുകാരുടെ പഴയ 'കിട്ടു'വായി കൃഷ്ണകുമാർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുഖ്യമന്ത്രിയ്‌ക്കെതിരെ ഫേസ് ബുക്കിലൂടെ വധഭീഷിണി മുഴക്കിയ സംഭവത്തിൽ റിമാന്റിലായിരുന്ന കോതമംഗലം ഇരമല്ലൂർ സ്വദേശി കൃഷ്ണകുമാർ ജയിൽ മോചിതനായി. ആഴ്ചയിൽ ഒരിക്കൽ കൊച്ചി സെൻട്രൽ സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കൃഷ്ണകുമാർ ഇപ്പോൾ ക്ഷേത്രദർശനത്തിന്റെ തിരക്കിലാണെന്നാണ് ബന്ധുക്കളിൽ നിന്നും ലഭിച്ച വിവരം.

കൃഷ്ണകുമാർ നാട്ടിലെത്തിയാൽ സദാസമയവും ഒപ്പം ഉണ്ടായിരുന്ന മദ്യപാന സംഘത്തെ ഇക്കൂറി കാണാനില്ലന്നാണ് അയൽവാസികളുടെ നേർസാക്ഷ്യം. കൃഷ്ണകുമാറിന്റെ സമ്പാദ്യത്തിൽ നല്ലൊരു ശതമാനവും ഈ മദ്യപാന സംഘം കീശയിലാക്കിയെന്നാണ് ബന്ധുക്കളിൽ ഏറെപ്പേരുടെയും സംശംയം. നാട്ടിലെത്തിയ ശേഷമുള്ള ഇയാളുടെ മാറ്റത്തിൽ ബന്ധുക്കളും സന്തുഷ്ടരാണ്.സംഭവിച്ചത് അമിത മദ്യാപാനം മൂലമുണ്ടായ പിഴവാണെന്നുള്ള തിരിച്ചറിവാണ് കൃഷ്ണകുമാറിലെ മാറ്റത്തിന്റെ പ്രധാനകാരണമെന്നാണ് അടുത്ത സുഹൃത്തുക്കളുടെ വിലയിരുത്തൽ.

വീട്ടിലുണ്ടെങ്കിൽ രാവിലെ സമീപത്തെ കവലയിലിറങ്ങി നാട്ടുകാരുമായി വിശേഷം പങ്കിടുന്ന പതിവും കൃഷ്ണകുമാർ തുടരുന്നുണ്ടെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലാക്കിയ നാട്ടുകാർക്കിപ്പോഴും കൃഷ്ണകുമാർ അവരുടെ പഴയ കിട്ടുവാണ്. മാധ്യമങ്ങൾ ഊതിപ്പെരുപ്പിച്ച കഥകളാണ് കൂടുതലെന്നും തങ്ങളുടെ അറവിൽ കൃഷ്ണകുമാർ പ്രശ്‌നക്കാരനല്ലന്നുമാണ് അടുത്തറിയുന്നവർക്കെല്ലാം ഇയാളെക്കുറിച്ച് പറയാനുള്ളത്.കൃഷ്ണകുമാറിനെ വീണ്ടും മാധ്യമ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നതിൽ ബന്ധുക്കൾക്കും താൽപര്യമില്ല.

എല്ലാം കഴിഞ്ഞല്ലോ..ഇനിയെങ്കിലും അയാളെ വെറുതെ വിട്ടുകൂടെ എന്നായിരുന്നു കൃഷ്ണകുമാർ സ്ഥലത്തുണ്ടോ എന്ന് ചോദിച്ചപ്പോൾ ബന്ധുവിന്റെ പ്രതികരണം.ഇടയ്ക്കിടെ യാത്രകളുമായി കഴിഞ്ഞദിവസങ്ങളിലെല്ലാം കൃഷ്ണകുമാർ തിരക്കിലായിരുന്നെന്നും നാട്ടിൽ ഉള്ളപ്പോൾ അറിയാക്കാമെന്നും പറഞ്ഞ്് ഇയാൾ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. ഗൾഫിലെ ജോലി സ്ഥലത്തിരുന്ന് മുഖ്യമന്ത്രി പിണറായിവിജയനെ വധിക്കുമെന്ന് ഫേസ്‌ബുക്ക് ലൈവിലെത്തി കൃഷ്ണകുമാർ ഭീഷിണി മുഴക്കിയത് ഏറെ മാധ്യമ ശ്രദ്ധ നേടിയ സംഭവങ്ങളിലൊന്നായിരുന്നു.ഇതേത്തുടർന്ന് ഗൾഫിലെ സി പി എം അനുഭാവികളിൽ ചിലരുടെ നീക്കത്തെത്തുടർന്ന് ജോലിചെയ്തിരുന്ന കമ്പനി ഇയാളെ പുറത്താക്കി.

പിടിച്ചുനിൽപ്പില്ലാതെ വന്നതോടെ നാട്ടിലേയ്ക്ക് പുറപ്പെട്ട കൃഷ്ണകുമാറിനെ ഡൽഹിയിൽ വിമാനമിറങ്ങിയ ഉടൻ എയർപോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.കേരള പൊലീസ് എത്താൻ വൈകിയതിനെത്തുടർന്ന് അഞ്ച് ദിവസത്തോളം തീഹാർ ജയിലിൽ കഴിയേണ്ടിയും വന്നു. കൊച്ചി സെൻട്രൽ പൊലീസാണ് സംഭവത്തിന്റെ പേരിൽ കൃഷ്ണകുമാറിനെ പ്രതിയാക്കി കേസെടുത്തിട്ടുള്ളത്.എസ് ഐ രൂപേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡൽഹി നിന്നും ഇയാളെ കൊച്ചിയിലെത്തിച്ചത്.

പിണറായി വിജയനെ കൊല്ലുമെന്നും ഭാര്യയെ ബലാത്സംഗം ചെയ്യുമെന്നും പറഞ്ഞാണ് കൃഷ്ണ കുമാർ നായർ ഫേസ്‌ബുക്കിലൂടെ ഭീഷണി മുഴുക്കിയത്. സ്വന്തം ജോലി സ്ഥലവും പേരുമൊക്കെ പറഞ്ഞു കൊണ്ടാണ് ഭീഷണി മുഴക്കിയത്. വീഡിയോ ശ്രദ്ധയിൽപെട്ടതോടെ പ്രവാസി മലയാളികൾ ഇടപെടുകയും മദ്യലഹരിയിലായിരുന്ന ഇയാളെ കൊണ്ട് സംഭവത്തിൽ മാപ്പു പറയിക്കുകയും ചെയ്തിരുന്നു. എന്നാൽ, മാപ്പു പറച്ചിൽ കൊണ്ടും കൃഷ്ണകുമാർ നായർ രക്ഷപെട്ടില്ല. ഇയാൾക്കെതിരെ കേരളത്തിൽ പൊലീസ് കേസെടുത്തു. കൂടാതെ കമ്പനിക്ക് ചീത്തപ്പേരുണ്ടാക്കിയ കാരണത്താൽ ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ഇയാൾ നാട്ടിലേക്ക് വണ്ടി കയറിയതും അറസ്റ്റിലായതും അഴിക്കുള്ളിലാകുന്നതും.

കൃഷ്ണകുമാരൻ നായർക്കെതിരെ സമൂഹത്തിൽ പ്രകോപനമുണ്ടാക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തി, അപകീർത്തിപ്പെടുത്തൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്‌ബുക്ക് വീഡിയോ വഴിയുള്ള ഭീഷണിയെ ചെറുതായി കാണാൻ തയ്യാറായില്ല. ഇതോടെയാണ് കൃഷ്ണകുമാറിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP