Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സഖാവ് പിണറായി വിജയൻ സാറേ.. ; താങ്കളും താങ്കളുടെ പാർട്ടിക്കാരും ചെയ്തത് വലിയ ഉപദ്രവമായി; എന്നെയൊന്ന് കൊന്ന് തരാവോ? ആ ഒറ്റ ചോദ്യമേയുള്ളൂ; ബിജെപിക്കാരോ കമ്മ്യൂണിസ്റ്റുകാരോ സുഡാപ്പികളാ ആരായാലും കുഴപ്പമില്ല; ഒന്നേമുക്കാൽ ലക്ഷം ശമ്പളമുള്ള ജോലി നിങ്ങൾ തെറിപ്പിച്ചു: മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയതിന് ജോലിപോയി ജീവിതം തകർന്ന കൃഷ്ണകുമാർ മുഖ്യമന്ത്രി സാറേ..ഒന്നു കൊന്നുതരാവോ എന്ന് ചോദിച്ച് ഫേസ്‌ബുക്ക് ലൈവിൽ

സഖാവ് പിണറായി വിജയൻ സാറേ.. ; താങ്കളും താങ്കളുടെ പാർട്ടിക്കാരും ചെയ്തത് വലിയ ഉപദ്രവമായി; എന്നെയൊന്ന് കൊന്ന് തരാവോ? ആ ഒറ്റ ചോദ്യമേയുള്ളൂ; ബിജെപിക്കാരോ കമ്മ്യൂണിസ്റ്റുകാരോ സുഡാപ്പികളാ ആരായാലും കുഴപ്പമില്ല; ഒന്നേമുക്കാൽ ലക്ഷം ശമ്പളമുള്ള ജോലി നിങ്ങൾ തെറിപ്പിച്ചു: മുഖ്യമന്ത്രിക്ക് വധഭീഷണി മുഴക്കിയതിന് ജോലിപോയി ജീവിതം തകർന്ന കൃഷ്ണകുമാർ മുഖ്യമന്ത്രി സാറേ..ഒന്നു കൊന്നുതരാവോ എന്ന് ചോദിച്ച് ഫേസ്‌ബുക്ക് ലൈവിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതോടെ വെട്ടിലാവുകയും ദുബായിലെ കമ്പനിയിലെ ജോലി നഷ്ടപ്പെടുകയും ചെയ്ത് കേസിൽ കുടുങ്ങി അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്ത കൃഷ്ണകുമാർ തന്നെയൊന്ന് കൊന്നു തരാമോ മുഖ്യമന്ത്രി എന്ന ചോദ്യവുമായി വീണ്ടും രംഗത്ത്. ഫേസ്‌ബുക്ക് ലൈവിലൂടെ ദുബായിൽ നിന്ന് മദ്യലഹരിയിൽ പിണറായിക്കെതിരെ വധഭീഷണി മുഴക്കിയതിനാണ് കൃഷ്ണകുമാർ പിടിയിലായത്. വിഷയം ചർച്ചയാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെ പ്രവാസികൾ തന്നെ ഇടപെട്ടു. ഇതോടെ മാസം ഒന്നേമുക്കാൽ ലക്ഷം രൂപ ശമ്പളമുള്ള ഗൾഫിലെ ജോലിയും പോയി. ഇതിന് പിന്നാലെ നാട്ടിലേക്ക് തിരിച്ചയച്ച കൃഷ്ണകുമാറിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലും അടച്ചു.

പിന്നീട് കേരള പൊലീസ് അവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് തിരികെ നാട്ടിൽ വിചാരണയ്ക്കായി എത്തിച്ച് റിമാൻഡ് ചെയ്തു. ഇതിൽ ജാമ്യം നേടി പുറത്തിറങ്ങിയ കൃഷ്ണകുമാറിന് മുമ്പ് സംഘപരിവാർ ബന്ധവും ഉണ്ടായിരുന്നു. മദ്യം തലയ്ക്കുപിടിച്ച് വിളിച്ചുപറഞ്ഞ കാര്യങ്ങളാണ് അന്ന് വിനയായത്. ജാമ്യം കിട്ടി പുറത്തിറങ്ങിയെങ്കിലും പഴയ സൗഹൃദ സംഘങ്ങളും ഇല്ലാതായി. ഇതോടെ എല്ലാം നഷ്ടപ്പെട്ട് നാട്ടിൽ ഏകാന്ത വാസം നയിക്കുന്ന കൃഷ്ണകുമാർ കഴിഞ്ഞദിവസം ഫേസ്‌ബുക്കിൽ നൽകിയ വീഡിയോയിലാണ് 'എന്നെയൊന്ന് കൊന്നു തരാമോ.. പ്‌ളീസ് മുഖ്യമന്ത്രീ... എന്ന ചോദ്യവുമായി വീണ്ടും എത്തിയിട്ടുള്ളത്.

ദുബായ് കമ്പനി ജോലിയിൽ നിന്നും പിരിച്ചു വിട്ട് നാട്ടിലേക്ക് തിരിച്ച കൃഷ്ണകുമാർ അനുഭവിച്ചത് പറഞ്ഞറിയിക്കാൻ കഴിയാത്ത ദുരിതങ്ങളുടെ നാളുകളാണ്. ഇനി എന്ത് ചെയ്യും എന്നറിയാതെ വീട്ടിൽ ഏകനായ് ഇരിക്കുന്ന സ്ഥിതിയാണിപ്പോൾ. അതിനിടെയാണ് വീണ്ടും ഒരു ഫേസ്‌ബുക്ക് ലൈവ്. ഇകെ നായനാരും കെ കരുണാകരനും പിന്നെ ഉമ്മൻ ചാണ്ടിയുമാണ് തനിക്ക് ഇഷ്ടപ്പെട്ട കേരള മുഖ്യമന്ത്രിമാർ എന്ന് പറയുന്ന വീഡിയോയിൽ ഇങ്ങനെ ജീവിച്ച് മതിയായെന്നും ആരെങ്കിലും എന്നെയൊന്ന് കൊന്ന് തരാമോ എന്നുമാണ് ചോദ്യം.

ലൈവിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ:

മൈ ഡിയർ ഫ്രണ്ട്‌സ്.. നമ്മുടെ ബഹുമാന്യ മുഖ്യമന്ത്രീ.. സഖാവ് പിണറായി വിജയൻ സാറേ.. താങ്കൾ ചെയ്തത് വലിയ ഉപദ്രവമായി പോയി. താങ്കളും താങ്കളുടെ പാർട്ടിക്കാരും ചെയ്തത്. ദുബായിലെ ജലീലടക്കം. മാപ്പൊക്കെ പറയിച്ചു. എന്നെയൊന്ന് കൊന്നുതരാവോ... എന്നെ.... ഒന്ന്... കൊന്ന് തരാവോ....ആ ഒരൊറ്റ ചോദ്യം മാത്രേ ഉള്ളൂ.... പ്‌ളീസ്.. വയ്യെടോ.. ഇങ്ങനെ ജീവിക്കാൻ വയ്യ.... ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട മൂന്ന് മുഖ്യമന്ത്രിമാരുണ്ട്.

ഒന്ന് സഖാവ് ഇ കെ നായനാർ... പിന്നെ കെ കരുണാകരൻ.. പിന്നെ ഉമ്മൻ ചാണ്ടി... എനിക്കങ്ങനെ പാർട്ടിയും കാര്യവുമൊന്നുമില്ല.. പിന്നെ ആർഎസ്എസ് ബേസൊക്കെയുണ്ട്...എന്തായാലും വേണ്ടില്ല.. ഒന്നു കൊന്നു തരാവോ.... നിങ്ങൾ ആർഎസ്എസുകാരോ ബിജെപിക്കാരോ.. കമ്മ്യൂണിസ്റ്റുകാരോ... എസ്ഡിപിഐക്കാരോ.. നിങ്ങടെ മറ്റേ സുഡാപ്പികളോ.. എന്തു കുന്തമായാലും കുഴപ്പമില്ല... അന്ന് മദ്യപിച്ച് അങ്ങനെ പറഞ്ഞു. അതിന്റെ പേരിൽ ഒന്നേമുക്കാൽ ലക്ഷം ശമ്പളമുള്ള എന്റെ ജോലിവരെ നിങ്ങൾ തെറിപ്പിച്ചു കളഞ്ഞു. പ്‌ളീസ്.. എന്നെയൊന്ന് കൊന്നു തരാവോ.. എന്നെയൊന്ന് കൊന്നു തരാവോ.. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സാറേ.. അതേ ഞാൻ ആവശ്യപ്പെടുന്നുള്ളൂ... - ഇപ്രകാരമാണ് കൃഷ്ണകുമാർ വീഡിയോയിൽ പറയുന്നത്.

ദുബായ് കമ്പനി തിരിച്ചയച്ച കൃഷ്ണകുമാർ ഡൽഹി എയർപോർട്ടിൽ എത്തിയതും കേരള പൊലീസിന്റെ നിർദ്ദേശപ്രകാരം പൊലീസ് കസ്റ്റഡിയിലെടുത്ത് തീഹാർ ജയിലിൽ അടയ്ക്കുകയുമായിരുന്നു. അവിടെ നിന്ന് ഒരു ഭീകരനെ കൊണ്ടുവരാൻ എന്ന തരത്തിൽ എറണാകുളം സെന്റർ പൊലീസ് ഡൽഹിയിൽ കുതിച്ചെത്തി കൃഷ്ണകുമാറിനെ കോടതിയിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ തന്നെ അവർക്ക് ബോധ്യമായി മദ്യലഹരിയിൽ ഇയാൾക്ക് വന്ന പിഴയാണ് ഇത് സംഭവിക്കാൻ ഇടയാക്കിയതെന്ന്.

കൃഷ്ണകുമാറിനെ എറണാകുളം വരെ കൊണ്ടുവന്നത് തന്നെ സസൂഷ്മം നിരീക്ഷണവലയത്തിൽ ആക്കിക്കൊണ്ടും സൗഹൃദം നടിച്ചുമായിരുന്നു. അത്രക്ക് മാനസികമായി കൃഷ്ണകുമാർ തകർന്നിരുന്നു. ദിവസങ്ങളുടെ കോടതി റിമാന്റിന് ശേഷം ജാമ്യത്തിൽ സ്വന്തം വീട്ടിൽ കൃഷ്ണകുമാർ ഇപ്പോൾ ഉണ്ടങ്കിലും കഴിഞ്ഞുപോയ കാര്യങ്ങളെ ഓർത്ത് നിരാശയിലും വിഷമത്തിലുമാണ് ഇയാൾ ഇപ്പോൾ എന്നാണ് അറിയുന്നത്. മദ്യലഹരിയിൽ മുഖ്യമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയെങ്കിലും ഇപ്പോൾ ജോലിയും നഷ്ടപ്പെട്ട് ഹതാശനായി കഴിയുകയാണ് കൃഷ്ണകുമാർ. അതിന്റെ നിരാശയിലാണ് പുതിയ വീഡിയോ ലോഗ് എന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP