Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയത്തിൽ തകർന്ന വീടിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ചത് നാല് ലക്ഷം രൂപ; സർക്കാർ സഹായത്തോടെ നിർമ്മിച്ച വീടിന് തറക്കല്ലിട്ടത് ആര്യാടൻ മുഹമ്മദ്; കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെട്ടതാണെന്ന് കോൺഗ്രസ്; തങ്ങളാണ് വീട് നിർമ്മിച്ചതെന്ന അവകാശവാദവുമായി കാലിക്കറ്റ് യൂണിവേഴസിറ്റിയിലെ കോൺഗ്രസ് അനുകൂല സംഘടന; സർക്കാറിൽ നിന്ന് പണം ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് വീട്ടുടമസ്ഥനും

പ്രളയത്തിൽ തകർന്ന വീടിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ലഭിച്ചത് നാല് ലക്ഷം രൂപ; സർക്കാർ സഹായത്തോടെ നിർമ്മിച്ച വീടിന് തറക്കല്ലിട്ടത് ആര്യാടൻ മുഹമ്മദ്; കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെട്ടതാണെന്ന് കോൺഗ്രസ്; തങ്ങളാണ് വീട് നിർമ്മിച്ചതെന്ന അവകാശവാദവുമായി കാലിക്കറ്റ് യൂണിവേഴസിറ്റിയിലെ കോൺഗ്രസ് അനുകൂല സംഘടന; സർക്കാറിൽ നിന്ന് പണം ലഭിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് വീട്ടുടമസ്ഥനും

ജാസിം മൊയ്തീൻ

മലപ്പുറം: സർക്കാർ സഹായത്തോടെ നിർമ്മിച്ച വീട് കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി താക്കോദാനം നടത്താനൊരുങ്ങി കോൺഗ്രസ്. മലപ്പുറം ജില്ലയിലെ മമ്പാട് പുളിക്കലോടി മാരമംഗലം പരമേശ്വരന്റെ വീടാണ് കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി ഒക്ടോബർ 1ന് താക്കോൽദാനം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് താക്കോൽദാനം നടത്തുന്നത്. കഴിഞ്ഞ പ്രളയത്തിലാണ് പരമേശ്വന്റെ വീട് പൂർണ്ണമായും തകർന്നത്.

സമീപത്തെ ഇരുപതോളം വീടുകളും സമാനമായി തകർന്നിരുന്നു. പഞ്ചായത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് ഈ പ്രദേശത്ത് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആളുകൾക്കെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പണം ലഭിച്ചിരുന്നു. വീട് നിർമ്മണത്തിനായി മൂന്ന് ഘടുക്കളായി നാല് ലക്ഷം രൂപയമാണ് പരമേശ്വരന് ലഭിച്ചത്. ഈ പണം ഉപയോഗിച്ച് വീട് നിർമ്മാണം ആരംഭിക്കാനിരിക്കുമ്പോഴാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ കോൺഗ്രസ് അനുകൂല സർവ്വീസ് സംഘടനയായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ വീട് നിർമ്മാണത്തിന് സഹായിക്കാമെന്ന വാഗ്ദാനവുമായി രംഗത്തെത്തിയത്.

വീട് നിർമ്മാണം തുടങ്ങുന്ന ഘട്ടത്തിൽ ആര്യാടൻ മുഹമ്മദിനെ കൊണ്ട് വന്ന് പ്രഖ്യാപനവും തറക്കല്ലിടലും നടത്തി. 500 ചതുരശ്ര അടിയുള്ള വീടാണ് സർക്കാർ സഹായത്തോടെ പരമേശ്വരൻ നിർമ്മിച്ചത്. ഈ വിടാണ് ഇപ്പോൾ കെപിസിസിയുടെ ആയിരം വീട് പദ്ധതിയിൽ ഉൾപ്പെടുത്തി താക്കോൽ ദാനം നടത്താനൊരുങ്ങുന്നത്. സർക്കാറിൽ നിന്ന് വീട് നിർമ്മിക്കാൻ നാല് ലക്ഷം രൂപ ലഭിച്ചിരുന്നതായി പരമേശ്വരൻ വ്യക്തമാക്കിയിട്ടുമുണ്ട്.

അതേ സമയം സർക്കാർ സഹായത്തോടെ നിർമ്മിച്ച വീട് കെപിസിസിയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിൽ സർക്കാറിൽ നിന്ന് ലഭിച്ച അത്രയും തുക തിരിച്ചടക്കാൻ പരമേശ്വരനെ കൊണ്ട് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് സമിതിപ്പിച്ചിട്ടുണ്ട്. സർക്കാറിൽ നിന്നും നാല് ലക്ഷം രപയാണ് ലഭിച്ചതെന്നും അത് സർക്കാറിലേക്ക് തന്നെ തിരിച്ചടക്കാൻ തയ്യാറാണെന്നും കോൺഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പരമേശ്വരൻ പറയുന്നുണ്ട്. തിരിച്ചടക്കാൻ ആവശ്യമായ പണം കോൺഗ്രസ് നേതാക്കളും നേരത്തെ വീട് നിർമ്മിക്കാൻ സഹായിക്കാമെന്ന് വാഗാദാനം നൽകിയിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷനും പരമേശ്വരന് നൽകും.

ഇതിനിടയിൽ വീടിന്റെ തക്കോൽദാനത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും രമേശ് ചെന്നിത്തലയെ സമീപിച്ചിട്ടുണ്ട്. സർക്കാർ സഹായത്താൽ നിർമ്മിച്ച വീട് കെപിസിസി പദ്ധതിയിൽ ഉൾപ്പെടുത്തി ഉദ്ഘാടനം ചെയ്ത് അപഹാസ്യനാകരുതെന്ന് പ്രവർത്തകർ രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP