Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തത് സാക്ഷാൽ ഡി.കെ.ശിവകുമാർ; കർണാടകത്തിൽ നിന്ന് എൽഡിഎഫ് സർക്കാർ ആളെ കൊണ്ടുവരാത്തതിന് കോൺഗ്രസിന്റെ യഥാർഥ ബദലെന്നും പ്രചാരണം; ബെംഗളൂരുവിൽ നിന്നും വന്ന വാഹനത്തിൽ എത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ട സംഭവത്തിൽ കേസായതോടെ വാർത്ത അടിസ്ഥാന രഹിതമെന്ന് കെപിസിസി; ട്രോളുകൾ ആഘോഷിച്ച് സിപിഎം സൈബർ കമ്യൂണുകൾ

ബസുകൾ ഫ്‌ളാഗ് ഓഫ് ചെയ്തത് സാക്ഷാൽ ഡി.കെ.ശിവകുമാർ; കർണാടകത്തിൽ നിന്ന് എൽഡിഎഫ് സർക്കാർ ആളെ കൊണ്ടുവരാത്തതിന്  കോൺഗ്രസിന്റെ യഥാർഥ ബദലെന്നും പ്രചാരണം; ബെംഗളൂരുവിൽ നിന്നും വന്ന വാഹനത്തിൽ എത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ട സംഭവത്തിൽ കേസായതോടെ വാർത്ത അടിസ്ഥാന രഹിതമെന്ന് കെപിസിസി; ട്രോളുകൾ ആഘോഷിച്ച് സിപിഎം സൈബർ കമ്യൂണുകൾ

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം: കർണ്ണാടകത്തിൽ നിന്ന് കോൺഗ്രസ് ഏർപ്പാടാക്കിയ വാഹനത്തിലെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടുവെന്ന ആരോപണം പാർട്ടിയെ പ്രതിരോധത്തിലാക്കി. കോട്ടയം ജില്ലയിലേക്കുള്ള പാസില്ലാത്ത രണ്ട് പേർക്കെതിരെയും ഇവരെ കൊണ്ടുവന്ന ഡ്രൈവർക്കെതിരേയും പൊലീസ് കേസെടുത്തിരിക്കുകയാണ്. അതേസമയം, കർണാടകത്തിൽ നിന്ന് വന്ന കെപിസിസിയുടെ ബസ്സ് കോട്ടയത്ത് യാത്രക്കാരെ ഇറക്കി വിട്ടു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കോവിഡ് കൺട്രോൾ റൂമിന്റെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറി കെ.പി.അനിൽ കുമാർ വാർത്താകുറിപ്പിൽ അറിയിച്ചു.

തിങ്കളാഴ്ച രാത്രി 8 മണിക്ക് 25 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്നാണ് ആദ്യ ബസ് യാത്ര തിരിച്ചത്. ബെംഗളൂരു കെപിസിസി ആസ്ഥാനത്ത് കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡി.കെ ശിവകുമാർ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ കോൺഗ്രസ് കമ്മറ്റി ആവശ്യപ്രകാരം കർണാടക കോൺഗ്രസ് കമ്മറ്റിയാണ് ബസ് സൗകര്യം ഒരുക്കിയത്. കൊട്ടിഘോഷിച്ച് നടത്തിയ ബസ് യാത്ര ഒടുവിൽ കോൺഗ്രസിനെ വിവാദത്തിലേക്കാണ് നയിച്ചത്.

ബംഗളൂരുവിൽ നിന്ന് വന്ന തങ്ങളെ കോട്ടയത്ത് ഇറക്കിവിട്ടെന്ന പരാതിയുമായി മെയ്14 ന് രാത്രി ഏഴ് മണിക്കാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രണ്ടുപേർ എത്തുന്നത്. കെപിസിസി ഏർപ്പാടാക്കിയ വാഹനത്തിലാണ് എത്തിയതെന്നും ഇവർ പൊലീസിനെ അറിയിച്ചു.
പരിശോധനയിൽ ഒരാൾക്ക് പത്തനംതിട്ടയിലേക്കും മറ്റേയാൾക്ക് ആലപ്പുഴയിലേക്കുമാണ് പാസെന്ന് ബോധ്യമായി. തുടർന്ന് പാസില്ലാതെ ജില്ലയിൽ പ്രവേശിച്ചതിന് അടൂർ സ്വദേശി വിനോദ് നെടുമുടി സ്വദേശി ജീവൻ എന്നിവർക്കെതിരെ കേസെടുത്തു. ഉടൻ തന്നെ കോട്ടയം അതിരമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് രണ്ട് പേരെയും മാറ്റി. ഇവരെ ഇറക്കി വിട്ടിട്ട് പോയ വാഹനത്തെ പിറവത്ത് വച്ച് പൊലീസ് പിടികൂടി.ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.25 ലധികം പേരുമായാണ് ബസ് എത്തിയതെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ ഇറക്കി. എല്ലാവർക്കും പാസുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ് അറിയിച്ചു.സംഭവം വിവാദമായതോടെ വിശദീകരണവുമായി കെപിസിസി രംഗത്തെത്തി. കർണ്ണാടകത്തിൽ നിന്ന് കോൺഗ്രസ് ഏർപ്പാടാക്കിയ ഒൻപത് ബസുകളിൽ നാലെണ്ണെത്തിന് മാത്രമാണ് കേരളത്തിലേക്ക് കടക്കാൻ അനുമതി ലഭിച്ചത്. ബാക്കി അഞ്ച് ബസുകളിലെ യാത്രക്കാരെ അതിർത്തിയിൽ ഇറക്കി. അവിടെ നിന്ന് പാസെടുത്ത് സ്വയം വാഹനം ഏർപ്പാടാക്കിയാണ് യാത്രക്കാർ കേരളത്തിലേക്ക് മടങ്ങിയതെന്ന് കെപിസിസി വ്യക്തമാക്കി. കോട്ടയത്തേക്കുള്ള പാസില്ലാതെ യാത്രക്കാർ ജില്ലയിൽ എത്തിയതിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും കെപിസിസി വിശദീകരിക്കുന്നു.

കെ.പി.അനിൽ കുമാറിന്റെ വാർത്താ കുറിപ്പ്:

കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആരംഭിച്ച ബസ്സ് കോട്ടയത്ത് രണ്ടു യാത്രക്കാരെ ഇറക്കി വിട്ടു എന്ന് മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണ്. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലെത്തിക്കാൻ ഇടപെടൽ നടത്തുന്ന ഒരേയൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. ഇതിന്റെ സദുദ്ദേശത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ് സിപിഎം സൈബർ ഇടങ്ങളിലും ചില വാർത്താമാധ്യമങ്ങളും വ്യാജ വാർത്തകൾ നൽകുന്നത്.

ഇന്നലെ കോട്ടയത്ത് ഇത് സംഭവിച്ച നിർഭാഗ്യകരമായ സംഭവത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റികോ, കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കോ യാതൊരു ബന്ധവുമില്ല. കർണാടകത്തിലെ മലയാളി സമാജം കേരള അതിർത്തിവരെ എത്തിച്ച 3 ബസ്സുകൾക്ക് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ധനസഹായം ചെയ്തിരുന്നു.

ആ ബസ്സുകളിൽ എത്തിയ 73 പേർ കൃത്യമായി അവരുടെ വീടുകൾ എത്തിച്ചേർന്നിട്ടുണ്ട്. ഇത്തരം വണ്ടികളിൽ എത്തുന്നവർ അവർ കേരളത്തിന്റെ അതിർത്തിയിൽ നിന്നും അവരവർ ഏർപ്പെടുന്ന വണ്ടിയിലോ സ്വകാര്യ വാഹനങ്ങളിലോ ആണ് സ്വന്തം ജില്ലകളിലേക്ക് അവർ യാത്ര ചെയ്യേണ്ടത്.

കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഇതുവരെ 10 ബസുകൾ കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്നു. ആദ്യത്തെ ബസ്സ് കായംകുളം വരെ എത്തിയിരുന്നു. ഇന്നലെ രവിലെ കാസർകോട് വരേണ്ട കെപിസിസിയുടെ വണ്ടി തലപ്പാടിയിൽ തടഞ്ഞിരുന്നു, ഇതിനെത്തുടർന്ന് കാസർകോട് ഡിസിസി പ്രസിഡന്റ് ഏർപ്പെടുത്തിയ വാഹനത്തിൽ യാത്രക്കാരെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എത്തിച്ചിരുന്നു. ഇന്ന് മുത്തങ്ങ വഴി കോഴിക്കോട് വരെ ഒരു വണ്ടി എത്തിയിരുന്നു.

ഇത്തരത്തിൽ സാമൂഹ്യ സേവനം എന്ന നിലയിൽ സൗജന്യമായി യാത്ര സംഘടിപ്പിക്കുന്ന കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വിശ്വാസ്യത തകർക്കാനും യാത്ര ചെയ്യാൻ രജിസ്റ്റർ ചെയ്തിരിക്കുന്ന ആളുകളുടെ മനോവീര്യം തകർക്കാനും സംഘടിതമായ സിപിഎം ശ്രമത്തിന്റെ ഭാഗമാണ് ഈ വ്യാജ വാർത്തകൾ.

കർണ്ണാകടത്തിൽ നിന്ന് കോൺഗ്രസ് ഏർപ്പാടാക്കിയ വാഹനത്തിലെത്തിയവരെ കോട്ടയത്ത് ഇറക്കി വിട്ടു. കോട്ടയം ജില്ലയിലേക്കുള്ള പാസില്ലാത്ത രണ്ട് പേർക്കെതിരെയും ഇവരെ കൊണ്ടുവന്ന ഡ്രൈവർക്കെതിരേയും പൊലീസ് കേസെടുത്തു. ബംഗളൂരുവിൽ നിന്ന് വന്ന തങ്ങളെ കോട്ടയത്ത് ഇറക്കിവിട്ടെന്ന പരാതിയുമായി ഇന്നലെ രാത്രി ഏഴ് മണിക്കാണ് കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ രണ്ടുപേർ എത്തുന്നത്. കെപിസിസി ഏർപ്പാടാക്കിയ വാഹനത്തിലാണ് എത്തിയതെന്നും ഇവർ പൊലീസിനെ അറിയിച്ചു.

പരിശോധനയിൽ ഒരാൾക്ക് പത്തനംതിട്ടയിലേക്കും മറ്റേയാൾക്ക് ആലപ്പുഴയിലേക്കുമാണ് പാസെന്ന് ബോധ്യമായി. തുടർന്ന് പാസില്ലാതെ ജില്ലയിൽ പ്രവേശിച്ചതിന് അടൂർ സ്വദേശി വിനോദ് നെടുമുടി സ്വദേശി ജീവൻ എന്നിവർക്കെതിരെ കേസെടുത്തു. ഉടൻ തന്നെ കോട്ടയം അതിരമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് രണ്ട് പേരെയും മാറ്റി. ഇവരെ ഇറക്കി വിട്ടിട്ട് പോയ വാഹനത്തെ പിറവത്ത് വച്ച് പൊലീസ് പിടികൂടി.ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.25 ലധികം പേരുമായാണ് ബസ് എത്തിയതെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

യാത്രക്കാരെ വിവിധ സ്ഥലങ്ങളിൽ ഇറക്കി.എല്ലാവർക്കും പാസുണ്ടോയെന്ന് അന്വേഷിക്കുകയാണ് പൊലീസ് അറിയിച്ചു.സംഭവം വിവാദമായതോടെ വിശദീകരണവുമായി കെപിസിസി രംഗത്തെത്തി. കർണ്ണാടകത്തിൽ നിന്ന് കോൺഗ്രസ് ഏർപ്പാടാക്കിയ ഒൻപത് ബസുകളിൽ നാലെണ്ണെത്തിന് മാത്രമാണ് കേരളത്തിലേക്ക് കടക്കാൻ അനുമതി ലഭിച്ചത്. ബാക്കി അഞ്ച് ബസുകളിലെ യാത്രക്കാരെ അതിർത്തിയിൽ ഇറക്കി. അവിടെ നിന്ന് പാസെടുത്ത് സ്വയം വാഹനം ഏർപ്പാടാക്കിയാണ് യാത്രക്കാർ കേരളത്തിലേക്ക് മടങ്ങിയതെന്ന് കെപിസിസി വ്യക്തമാക്കി. കോട്ടയത്തേക്കുള്ള പാസില്ലാതെ യാത്രക്കാർ ജില്ലയിൽ എത്തിയതിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും കെപിസിസി വിശദീകരിക്കുന്നു.

ഏതാായാലും സംഭവം സിപിഎം സൈബർ കമ്യൂണുകളിൽ വലിയ ആഘോഷമായി. ട്രോളുകളുടെ പൂരമാണ് ഇപ്പോൾ.

കേരള സർക്കാർ മുൻകൈയെടുത്ത് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് അയച്ച ട്രെയിനുകൾ = പൂജ്യം
2) കേരള സർക്കാർ മുൻകൈയെടുത്ത് കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് അയച്ച ബസ്സുകൾ = പൂജ്യം

ഇതിനിടയിൽ ഒരു സാന്ത്വനമായി ശ്രീ DK ശിവകുമാറും ശ്രീ NA ഹാരിസും കർണാടക/കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റികളും ചേർന്നു ബാംഗ്ലൂരിൽ നിന്ന് ബസ്സുകൾ നാട്ടിലേക്കയക്കുന്നു.

ഇതല്ലേ കുട്ടുകാരേ യഥാർത്ഥ ബദൽ! -കെ.എസ്.ശബരിനാഥൻ എംഎൽഎയുടെഫേസ്‌ബുക്ക് പോസ്റ്റ് എടുത്തുകാട്ടിയാണ് സഖാക്കളുടെ പരിഹാസം.എന്നാൽ, സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് കെപിസിസിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP