Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ദുബൈയിൽ നിന്ന് വന്ന കൊയിലാണ്ടി സ്വദേശിക്കും ചെന്നൈയിൽ നിന്നെത്തിയ കോടഞ്ചേരി സ്വദേശിക്കും; ജില്ലയിലാകെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ തുടരുന്നത് നാലുപേർ; എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരം

കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ദുബൈയിൽ നിന്ന് വന്ന കൊയിലാണ്ടി സ്വദേശിക്കും ചെന്നൈയിൽ നിന്നെത്തിയ കോടഞ്ചേരി സ്വദേശിക്കും; ജില്ലയിലാകെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ തുടരുന്നത് നാലുപേർ; എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരം

ജാസിം മൊയ്ദീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചതുകൊയിലാണ്ടി, കോടഞ്ചേരി സ്വദേശികളായ രണ്ടുപേർക്ക്. ഇരുവരും പുറത്തു നിന്ന് വന്നവരാണ്. മെയ് 13ന് കുവൈത്തിൽ നിന്നും കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ കൊയിലാണ്ടി സ്വദേശിയായ 43കാരനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ. ഇായാളെ എയർപോർട്ടിൽ നിന്നുള്ള പരിശോധയിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് നടന്ന സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച മറ്റൊരാൾ മെയ് 7ന് ചെന്നൈയിൽ നിന്നും കാറിൽ നാട്ടിലെത്തിയ കോടഞ്ചേരി സ്വദേശിയായ 27കാരനാണ്. നാട്ടിലെത്തിയതിന് ശേഷം ഇയാളെ കൊറോണ കെയർ സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ കൂടെ ചെന്നൈയിൽ നിന്നെത്തിയ വയനാട് സ്വദേശിക്ക് കൊറോണ പോസിറ്റീവായതോടെയാണ് ഇയാളുടെയും സ്രവം പരിശോധിച്ചത്. ഇതിൽ ഇയാൾക്കും രോഗം സ്ഥിരീകരിക്കുകായായിരുന്നു. ഇരുവരും നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേർ ഉൾപ്പെടെ നാലുപേരാണ് ഇപ്പോൾ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇന്ന് രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ഇതിൽ 24 പേർ നേരത്തെ അസുഖം ഭേദമായി ആശുപത്രി വിട്ടിരുന്നു. നാല് പേരാണ് ഇപ്പോൾ പോസിറ്റീവായി തുടരുന്നത്. ഇതുകൂടാതെ കോവിഡ് സ്ഥിരീകരിച്ച ഒരു മലപ്പുറം സ്വദേശിയും മെഡിക്കൽ കോളേജിലുണ്ട്. ഇന്ന് 66 സ്രവ സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ആകെ 2681 സ്രവ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 2567 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2532 എണ്ണം നെഗറ്റീവ് ആണ്. 114 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ പുതുതായി വന്ന 552 പേർ ഉൾപ്പെടെ ഇപ്പോൾ 4821 പേർ നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതുവരെ 23,271 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്ന് വന്ന 17 പേർ ഉൾപ്പെടെ 35 പേരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 15 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി.ജില്ലയിൽ ഇന്ന് വന്ന ഒരാൾ ഉൾപ്പെടെ ആകെ 385 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 159 പേർ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയർ സെന്ററിലും 211 പേർ വീടുകളിലുമാണ്. 15 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 57 പേർ ഗർഭിണികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP