Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്തു ദിവസം കൊണ്ട് അഞ്ചിരട്ടി വർദ്ധന; ഇറ്റലിയും ബ്രിട്ടനിലും സംഭവിച്ചത് ഇന്ത്യയിലും ആവർത്തിക്കുമോ എന്ന ആശങ്ക ശക്തം; ബംഗളൂരും മുംബൈയും അടങ്ങിയ നഗരങ്ങളിൽ മഹാവ്യാധി ഭീതിയിൽ; സമൂഹ്യ വ്യാപനം ഇതുവരെ സംഭവിച്ചില്ലെന്നത് മാത്രം ആശ്വാസം;യുപിയിലും മഹാരാഷ്ട്രയിലും രോഗം കൂടുതൽ പേരിലേക്ക്; എത്ര കരുതൽ എടുത്തിട്ടും പുതിയ രോഗികൾ വിദേശത്ത് നിന്ന് എത്തി കൊണ്ടിരിക്കുന്നതിനാൽ വയ്യവേലി ഒഴിയാതെ കേരളവും

പത്തു ദിവസം കൊണ്ട് അഞ്ചിരട്ടി വർദ്ധന; ഇറ്റലിയും ബ്രിട്ടനിലും സംഭവിച്ചത് ഇന്ത്യയിലും ആവർത്തിക്കുമോ എന്ന ആശങ്ക ശക്തം; ബംഗളൂരും മുംബൈയും അടങ്ങിയ നഗരങ്ങളിൽ മഹാവ്യാധി ഭീതിയിൽ; സമൂഹ്യ വ്യാപനം ഇതുവരെ സംഭവിച്ചില്ലെന്നത് മാത്രം ആശ്വാസം;യുപിയിലും മഹാരാഷ്ട്രയിലും രോഗം കൂടുതൽ പേരിലേക്ക്; എത്ര കരുതൽ എടുത്തിട്ടും പുതിയ രോഗികൾ വിദേശത്ത് നിന്ന് എത്തി കൊണ്ടിരിക്കുന്നതിനാൽ വയ്യവേലി ഒഴിയാതെ കേരളവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസിനെ നേരിടാൻ കരുതലുകളെടുത്തിട്ടും അതൊന്നും ഫലം കാണുന്നില്ല. സാമൂഹിക വ്യാപനം വൈറസിന്റെ കാര്യത്തിൽ ഉണ്ടാകുമോ എന്ന ആശങ്ക ശക്തമാകുകയാണ്. രാജ്യത്തുകൊറോണ വൈറസ് സ്ഥിരീകരിച്ച കേസുകളിൽ ഇന്നലെ ഇതുവരെയുള്ളതിൽ ഏറ്റവും വലിയ വർധന. ഇന്ന് മാത്രം നാൽപ്പതോളം കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. കോവിഡ്-19 ബാധിച്ച് ഇന്ത്യയിൽ ഇതുവരെ നാല് മരണമാണ് റിപ്പോർട്ട് ചെയ്തത്. അതായത് രാജ്യത്ത് കോവിഡ് വൈറസ് കൂടുതൽ പേരിലേക്ക് എത്തുകയാണ്. കേരളത്തിൽ കാസർഗോഡ് രോഗം പടരാനുള്ള സാധ്യതയും ഏറെയാണ്. ഇതെല്ലാം കോവിഡിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് പ്രതിസന്ധിയാണ്.

ഇറ്റലിയിലും ബ്രിട്ടനിലും സംഭവിച്ചത് രാജ്യത്തുണ്ടാകുമോ എന്ന ആശങ്ക ശക്തമാണ്. മരണ നിരക്ക് ഉയരാത്തതു മാത്രമാണ് ഏക ആശ്വസാം. 241 കേസുകളാണ് ഇന്ത്യയിൽ ആകെ റിപ്പോർട്ട് ചെയ്തത്. ഇതിൽ136 കേസുകൾ വിദേശത്ത് നിന്നെത്തിയവരിലാണ് സ്ഥിരീകരിച്ചത്. ബാക്കിയുള്ള 105 കേസുകൾ ഇവരുമായി സമ്പർക്കം പുലർത്തിയതിലൂടെ വ്യാപിച്ചതാണ്. കാസർഗോഡും ഈ രീതിയിലാണ് രോഗ വ്യാപനം. ഇനിയുള്ള രണ്ട് ദിവസവും രോഗികളുടെ എണ്ണത്തെ പിടിച്ചു നിർത്താനായില്ലെങ്കിൽ വലിയ പ്രതിസന്ധിയിലേക്ക് രാജ്യം കടക്കും. ജനുവരി 30നാണ് ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങൾ പിന്നിടുമ്പോൾ കേസുകളുടെ എണ്ണവും വർധിച്ചു.

മാർച്ച് 10ന് 50 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ വീണ്ടും പത്ത് ദിവസം പിന്നിടുമ്പോൾ രോഗബാധയിൽ ഉണ്ടായിരിക്കുന്നത് അഞ്ചിരട്ടിയോളം വർധനവാണ് ഉണ്ടായത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് ശേഷം കൂടുതൽ കേസുകൾ കേരളത്തിലും ഉത്തർപ്രദേശിലുമാണ്. 17 സംസ്ഥാനങ്ങളിലും ഡൽഹിയിലും പുതുച്ചേരിയിലും ലഡാക്കിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉത്തർപ്രേദേശിൽ രോഗം പടരുന്നതും ആശങ്കയാണ്. പ്രാഥമിക ആരോഗ്യ സംവിധാനങ്ങളുടെ കുറവുകൾ യുപിയിലുണ്ട്. ഇതെല്ലാം കോറോണ വ്യാപനത്തിന് വഴിയൊരുക്കാൻ പോന്നതാണ്.

രോഗം പടർന്ന രാജ്യങ്ങളിൽ നിന്ന് ആളുകൾ ഇപ്പോഴും ഇന്ത്യയിലേക്ക് എത്തുന്നത്. രോഗവുമായി എ്ത്തുന്ന പ്രവാസികളാണ് കേരളത്തിലും രോഗ വ്യാപനത്തിന് കാരണം. വിദേശികൾക്കൊപ്പം പ്രവാസികളിലും വൈറസ് കാണപ്പെടുന്നു. ഇതാണ് കേരളത്തിന് വിനയാകുന്നത്. മരണം ഉണ്ടാകുന്നില്ലെന്നത് മാത്രമാണ് ആശ്വാസം.

കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. രാജസ്ഥാനിൽ ഇറ്റാലിയൻ പൗരനായ 69-കാരൻ മരിച്ചതാണ് പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജയ്പൂരിലെ ഫോർടിസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആൻഡ്രി കാർളിയാണ് മരിച്ചത്. ഇയാൾ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയിലെത്തിയത്. അതേ സമയം ഇയാൾ രോഗമുക്തി നേടിയിരുന്നെന്നും ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 200 കടന്നു. ഉത്തർപ്രദേശിൽ നാല് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ യുപിയിൽ രോഗ ബാധിതരുടെ എണ്ണം 23 ആയി.

രാജ്യത്തെ മൊത്തം രോഗ ബാധിതരിൽ 32 പേർ വിദേശികളാണ്. മരിച്ച അഞ്ചുപേരിൽ ഒരു വിദേശി മാത്രമേയുള്ളൂ. കർണാടക, പഞ്ചാബ്, ഡൽഹി, മഹരാഷ്ട്ര എന്നിവിടങ്ങളിലാണ് ഓരോരുത്തർ മരിച്ചത്. ഇതിനിടെ കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം പതിനായിരം കടന്നു. 2,44,500 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ മാത്രം 49 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്ത് ഇതുവരെ കോവിഡ് 19 സമൂഹ വ്യാപനമില്ലെന്ന് ഐസിഎംആർ അറിയിച്ചു.

പഞ്ചാബ് സ്വദേശിയായ 70 കാരൻ ബാൻഗ ടൗണിലെ സിവിൽ ആശുപത്രിയിലാണ് മരിച്ചത്. ജർമ്മനിയിലും ഇറ്റലിയിലും സന്ദർശനം നടത്തിയ ഇയാൾ മാർച്ച് 7നാണ് ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. 19 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ സൂറത്തിലും രാജ്കോട്ടിലും ഒരോ കേസുകൾ സ്ഥിരീകരിച്ചു. ഡൽഹി എൽഎൻജെപി ആശുപത്രിയിൽ നിരീക്ഷണത്തിലിരുന്ന ആറുപേർ ചാടിപോയി.

പൊലീസ് ഇവർക്കായി തെരച്ചിൽ നടത്തുകയാണ്. 20ലധികം പേർ ഡൽഹിയിൽ സംഘടിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. നിരീക്ഷണത്തിൽ കഴിയുന്നവരുടെ കൈയികളിൽ മുദ്ര പതിപ്പിക്കും. നിരീക്ഷണത്തിൽ കഴിയാനുള്ള നിർദ്ദേശം ലംഘിക്കുകയാണെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തി എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഗ്രൂപ്പ് ബിയിലും സിയിലുമുള്ള 50 ശതമാനം ആളുകളോട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കേന്ദ്ര പേഴ്സണൽ മന്ത്രാലയം നിർദ്ദേശിച്ചു. 50 ശതമാനം പേർ ജോലിക്ക് വരണം. പഞ്ചാബിലെ എല്ലാ പൊതുഗതാഗത സംവിധാനവും ഇന്ന് മുതൽ നിർത്തും.

രാജ്യത്ത് ജനതാ കർഫ്യൂവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഹ്വാനം ചെയ്തിട്ടുണ്ട്. ഞായറാഴ്‌ച്ച രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരേയാണ് കർഫ്യൂ. സംസ്ഥാന സർക്കാരുകളും ജനങ്ങളും ജനതാ കർഫ്യൂ ഏറ്റെടുക്കണമെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP