Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോവിഡ് ബാധിച്ച 68 വയസ്സുകാരിയുടെ മരണകാരണം പ്രമേഹവും രക്താതിസമ്മർദവും; രോഗം പകർന്നത് ഇറ്റലിയിൽ നിന്നെത്തിയ മകനിൽ നിന്ന്; ഭീതി പടരുമെന്നതിനാൽ തൽകാലം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല; കരുതലുകളുമായി സുപ്രീംകോടതിയും; ശബരിമല കേസിനേയും കൊറോണ ബാധിക്കുമെന്ന് സൂചന; മരണം രണ്ടായതോടെ അതീവ ജാഗ്രതയിലേക്ക് രാജ്യം; വൈറസ് കടൽ കടന്ന് എത്തുന്നത് തടയാൻ വിമാന സർവ്വീസുകൾ റദ്ദാക്കി എയർ ഇന്ത്യയും

കോവിഡ് ബാധിച്ച 68 വയസ്സുകാരിയുടെ മരണകാരണം പ്രമേഹവും രക്താതിസമ്മർദവും; രോഗം പകർന്നത് ഇറ്റലിയിൽ നിന്നെത്തിയ മകനിൽ നിന്ന്; ഭീതി പടരുമെന്നതിനാൽ തൽകാലം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ല; കരുതലുകളുമായി സുപ്രീംകോടതിയും; ശബരിമല കേസിനേയും കൊറോണ ബാധിക്കുമെന്ന് സൂചന; മരണം രണ്ടായതോടെ അതീവ ജാഗ്രതയിലേക്ക് രാജ്യം; വൈറസ് കടൽ കടന്ന് എത്തുന്നത് തടയാൻ വിമാന സർവ്വീസുകൾ റദ്ദാക്കി എയർ ഇന്ത്യയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് രാജ്യത്ത് ഒരാൾ കൂടി മരിച്ചതോടെ രാജ്യം അതീവജാഗ്രതയിൽ. ഡൽഹിയിൽ ചികിത്സയിലുണ്ടായിരുന്ന 69കാരിയാണ് മരിച്ചത്. ഡൽഹി ജനക്പുരി സ്വദേശിനിയാണ്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. ഇവരുടെ മകനും രോഗബാധിതനായി ചികിത്സയിലാണ്. ഇറ്റലിയിൽ നിന്നെത്തിയ ഈ മകനിൽനിന്നാണ് ഇവർക്ക് രോഗം പടർന്നത്.

എന്നാൽ രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യമില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. കോവിഡ് ബാധിച്ച 68 വയസ്സുകാരിയുടെ മരണകാരണം പ്രമേഹവും രക്താതിസമ്മർദവുമാണെന്ന് അധികൃതർ അറിയിച്ചു.കഴിഞ്ഞ ദിവസം കർണാടകയിൽ കോവിഡ് 19 ബാധിച്ച് ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്തെ കോവിഡ് 19 മരണസംഖ്യ രണ്ടായി. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആയി.

67 ഇന്ത്യക്കാരും 16 ഇറ്റലിക്കാരും ഒരു ക്യാനഡക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഏഴുപേർക്ക് രോഗം ഭേദമായി. കേരളത്തിലെ മൂന്നുപേർ ഉൾപ്പെടെ രോഗം ഭേദമായവരുടെ എണ്ണം പത്തായി. രോഗബാധിതരുമായി ബന്ധമുള്ള 4000 പേരെ നിരീക്ഷണത്തിലാക്കി. കർണാടകത്തിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. ഇറ്റലി, ഫ്രാൻസ്, ജർമനി, സ്പെയിൻ, ഇസ്രയേൽ, ദക്ഷിണകൊറിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ഏപ്രിൽ 30വരെ റദ്ദാക്കി.

കർണാടകയിലെ കലബുറഗിയിൽ ചൊവ്വാഴ്ച മരിച്ചയാൾക്കു കോവിഡ് എന്നു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തീർത്ഥാടന വീസയിൽ സൗദി സന്ദർശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈൻ സിദ്ദിഖിയാണ് മരിച്ചത്. രാജ്യത്തു ഇതുവരെ 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 22 പേർ കേരളത്തിലാണ്. രാജ്യത്താകെ 42,000 പേർ നിരീക്ഷണത്തിലാണ്. കർണാടകയിൽ മാളുകളും പബ്ബുകളും തിയറ്ററുകളും സർവകലാശാലകളും കോളജുകളും ഒരാഴ്ചത്തേക്ക് അടച്ചു. വിവാഹ, ജന്മദിന ആഘോഷങ്ങൾ, വിവിധ പ്രദർശനങ്ങൾ, നിശാക്ലബുകൾ, കായിക പരിപാടികൾ, സംഗീതോത്സവം, വേനൽക്യാംപുകൾ തുടങ്ങിയവയ്ക്കും വിലക്ക്. കർണാടകയിൽ ഐടി സ്ഥാപനങ്ങളും എയർകണ്ടീഷൻ ചെയ്ത സ്ഥാപനങ്ങളും 'വീട്ടിലിരുന്ന് ജോലി' അനുവദിക്കണം.

ഉത്തർപ്രദേശിൽ സ്‌കൂളുകളും കോളജുകളും ഈ മാസം 22 വരെ അടച്ചു. ഒഡീഷയിൽ സ്‌കൂളുകളും തിയറ്ററുകളും 31 വരെ അടച്ചു. പരീക്ഷ നടത്തും. ഡൽഹി, ജെഎൻയു, ജാമിയ മില്ലിയ സർവകലാശാലകൾ 31 വരെ ക്ലാസുകൾ ഒഴിവാക്കി. മഹാരാഷ്ട്രയിൽ മുംബൈ, നവിമുംബൈ, താനെ, പുണെ, പിംപ്രി-ചിഞ്ച്‌വാഡ്, നാഗ്പുർ നഗരങ്ങളിൽ തിയറ്റർ, ജിം, സ്വിമ്മിങ് പൂൾ, പൊതു പാർക്ക് എന്നിവ 30 വരെ അടച്ചിടും. രാജ്യത്തിന്റെ 37 അതിർത്തി ചെക്‌പോസ്റ്റുകളിൽ 18 എണ്ണം അടച്ചു. ഇന്ത്യ ബംഗ്ലാദേശ് പാസഞ്ചർ ട്രെയിൻ, ബസ് റദ്ദാക്കൽ ഏപ്രിൽ 15 വരെ നീട്ടി.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുമായി സുപ്രീംകോടതിയും രംഗത്ത് എത്തി. വളരെ അടിയന്തരപ്രാധാന്യമുള്ള കേസുകൾ മാത്രമേ പരിഗണിക്കൂവെന്നും അതുമായി ബന്ധപ്പെട്ട അഭിഭാഷകരെ മാത്രമേ കോടതിമുറിയിൽ അനുവദിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൊറോണ സാഹചര്യങ്ങൾ വിലയിരുത്താൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കേസുകൾ ശ്രദ്ധയിൽപ്പെടുത്തുന്നത് മെൻഷനിങ് ഓഫീസറുടെ മുന്നിൽ മാത്രമാകും. നിലവിലിതു ജഡ്ജിമാരുടെ മുന്നിൽ തന്നെയാണ് ചെയ്യാറ്. ഹോളിയവധികഴിഞ്ഞ് മാർച്ച് 16-നാണ് സുപ്രീംകോടതി തുറക്കുക.

ലിസ്റ്റ് പ്രകാരം ശബരിമല കേസ് മാർച്ച് 16-ന് ഒമ്പതംഗ ബെഞ്ച് കേൾക്കുമെന്ന് കാണിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തതയില്ല. എഴുപതോളം ഹർജിക്കാരും അവരുടെ അഭിഭാഷകരുമുള്ളതാണ് ശബരിമല ഉൾപ്പെടെ ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്ന വിഷയങ്ങൾ. അതുകൊണ്ട് തന്നെ മാറ്റി വച്ചേക്കും. സുപ്രീംകോടതിക്ക് പിന്നാലെ ഡൽഹി ഹൈക്കോടതിയും 16 മുതൽ അടിയന്തര കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന് തീരുമാനിച്ചു. അത്യാവശ്യസാഹചര്യത്തിലല്ലാതെ കക്ഷികളും പ്രതിനിധികളുമൊന്നും കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP