Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ഒളിച്ചോടിയ വിദേശ ദമ്പതികളെ കണ്ടെത്തിയത് പൊലീസ് സഹായത്തോടെ; നിരീക്ഷണത്തിലുള്ളവർ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ അതീവ ജാഗ്രതാ സംവിധാനം ഒരുക്കും; തിരുവനന്തപുരത്ത് മൂന്ന് പേരിൽ വൈറസ് കണ്ടെത്തിയത് വീണ്ടും ആശങ്കയാകുന്നു; പത്തനംതിട്ടയിലും കോട്ടയത്തും കാര്യങ്ങൾ നിയന്ത്രണ വിധേയം; എല്ലാ വിമാനത്താവള യാത്രക്കാരേയും പരിശോധിക്കാൻ പഴുതടച്ച സംവിധാനം; കോവിഡ് 19 ഭീതിയിൽ കേരളം കരുതലുകൾ ശക്തമാക്കുമ്പോൾ

ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ഒളിച്ചോടിയ വിദേശ ദമ്പതികളെ കണ്ടെത്തിയത് പൊലീസ് സഹായത്തോടെ; നിരീക്ഷണത്തിലുള്ളവർ രക്ഷപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ അതീവ ജാഗ്രതാ സംവിധാനം ഒരുക്കും; തിരുവനന്തപുരത്ത് മൂന്ന് പേരിൽ വൈറസ് കണ്ടെത്തിയത് വീണ്ടും ആശങ്കയാകുന്നു; പത്തനംതിട്ടയിലും കോട്ടയത്തും കാര്യങ്ങൾ നിയന്ത്രണ വിധേയം; എല്ലാ വിമാനത്താവള യാത്രക്കാരേയും പരിശോധിക്കാൻ പഴുതടച്ച സംവിധാനം; കോവിഡ് 19 ഭീതിയിൽ കേരളം കരുതലുകൾ ശക്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇവർ കടന്നുകളയുകയായിരുന്നു. പൊലീസ് സഹായത്തോടെയാണ് ഇരുവരേയും കണ്ടെത്തിയത്.

എക്‌സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. ഇവരെ കണ്ടെത്തിയതോടെ ആശങ്ക മാറി. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധിക്കും. അതിനിടെ സംസ്ഥാനത്ത് വെള്ളിയാഴ്ച മൂന്നുപേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. വർക്കല റിസോർട്ടിൽ താമസിച്ച ഇറ്റലിക്കാരനും ബ്രിട്ടനിൽനിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കുമാണ് പുതുതായി രോഗം ബാധിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ളയാളുടെ സാമ്പിൾ ആലപ്പുഴ എൻഐവിയിൽ പരിശോധിച്ചതും പോസിറ്റീവായി. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 19 ആയി.

നിരീക്ഷണത്തിലൂള്ളവരെ പൊലീസ് സഹായത്തോടെ രക്ഷപ്പെടുന്നില്ലെന്ന് ഇനി ഉറപ്പാക്കും. കേരളത്തിലെ മുഴുവൻ ആശുപത്രയിലും ഈ സംവിധാനം കൊണ്ടു വരും. തിരുവനന്തപുരത്ത് 3 പേരിൽ വൈറസ് കണ്ടെത്തിയത് ആശങ്കയോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ എത്തുന്ന എല്ലാവരേയും പരിശോധിക്കും. ഇതിന് പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കരുതലുകൾ ശക്തമാക്കി രോഗ പ്രതിരോധമാണ് കേരളം ലക്ഷ്യമിടുന്നത്.

5294 പേർ നിരീക്ഷണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 5191 പേർ വീട്ടിലും 277 പേർ ആശുപത്രിയിലുമാണ്. വെള്ളിയാഴ്ച 69 പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1715 സാമ്പിൾ പരിശോധനയ്ക്കയച്ചതിൽ ഫലം ലഭിച്ച 1132 എണ്ണവും നെഗറ്റീവാണ്. സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി മുന്നേറുകയാണ്. തദ്ദേശസ്ഥാപനങ്ങൾ യോഗം വിളിച്ച് നടപടി ശക്തമാക്കി. റിസോർട്ട്, ഹോംസ്റ്റേ എന്നിവിടങ്ങളിൽ താമസിക്കുന്നവരെ കണ്ടെത്തി രോഗമില്ലെന്ന് ഉറപ്പാക്കി. സംശയമുള്ളവരെ താമസസ്ഥലങ്ങളിൽ നിരീക്ഷണത്തിലാക്കി. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.

ആദ്യ കോവിഡ് മരണം റിപ്പോർട്ട്ചെയ്ത കർണാടകയിലെ കലബുർഗിയിൽ പഠിക്കുന്ന മലയാളികൾ നാട്ടിലേക്ക് വരുമ്പോൾ എല്ലാ സംവിധാനവും ഒരുക്കും. അതിർത്തിയിൽ എല്ലാ പരിശോധനയും ഏർപ്പെടുത്തും. ഇതിന് പൊലീസിന്റെ സഹായവും തേടും. വിമാനത്തിൽ എത്തുന്ന എല്ലാവരെയും പരിശോധിക്കും. ട്രെയിനുകളിൽ അനൗൺസ്മെന്റിനുള്ള സൗകര്യം ഒരുക്കും. നിയന്ത്രണങ്ങൾ ഭീതി പരത്തുമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സമൂഹത്തിനാകെ അപകടം പകരുന്ന സാഹചര്യം ഒഴിവാക്കാനാണ് വ്യക്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതിന് നല്ല സഹകരണമാണ് ലഭിക്കുന്നത്.

എന്നാൽ, ബോധമുള്ളവർതന്നെ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ഇക്കാര്യം ആവർത്തിച്ച് പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ കെ കെ ശൈലജ, എ സി മൊയ്തീൻ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും കോവിഡ് 19ന്റെ ഏകോപനത്തിൽ മുമ്പിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP