Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിഐടിയു പൊതുയോഗം നടത്തിയത് കളക്ടറുടെ കേണു വീണുള്ള അപേക്ഷ മുഖവിലയ്‌ക്കെടുക്കാതെ; വിഴിഞ്ഞത്ത് സിപിഎം ആൾക്കൂട്ട യോഗത്തിന് നേതൃത്വം നൽകിയത് ശിവൻകുട്ടിയും ജയൻബാബുവും; കോട്ടയത്ത് ബിജെപിയും ചട്ടം ലംഘിച്ചു; സർക്കാർ നിർദ്ദേശം ലംഘിച്ച രാഷ്ട്രീയക്കാർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പ് പ്രകാരം നടപടി എടുക്കാൻ മുട്ടിടിച്ച് പൊലീസും ജില്ലാ ഭരണകൂടവും; കോവിഡിലും കേരളത്തിൽ രാജാവ് 'രാഷ്ട്രീയക്കാർ' തന്നെ

സിഐടിയു പൊതുയോഗം നടത്തിയത് കളക്ടറുടെ കേണു വീണുള്ള അപേക്ഷ മുഖവിലയ്‌ക്കെടുക്കാതെ; വിഴിഞ്ഞത്ത് സിപിഎം ആൾക്കൂട്ട യോഗത്തിന് നേതൃത്വം നൽകിയത് ശിവൻകുട്ടിയും ജയൻബാബുവും; കോട്ടയത്ത് ബിജെപിയും ചട്ടം ലംഘിച്ചു; സർക്കാർ നിർദ്ദേശം ലംഘിച്ച രാഷ്ട്രീയക്കാർക്കെതിരെ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പ് പ്രകാരം നടപടി എടുക്കാൻ മുട്ടിടിച്ച് പൊലീസും ജില്ലാ ഭരണകൂടവും; കോവിഡിലും കേരളത്തിൽ രാജാവ് 'രാഷ്ട്രീയക്കാർ' തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ കോവിഡ് ജാഗ്രതയിൽ സർക്കാർ പ്രഖ്യാപിച്ച കരുതലുകൾ അവഗണിച്ച രാഷ്ട്രീയ നേതാക്കൾക്കെതിരെ നടപടി എടുക്കാത്തത് വിവാദമാകുന്നു. സർക്കാർ നിർദ്ദേശം പാലിക്കാത്തവർക്കെതിരെ കേസെടുക്കാൻ വകുപ്പുണ്ടായിട്ടും രാഷ്ട്രീയക്കാരുടെ കാര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പാണ്.

ജാഗ്രതയുടെ ഭാഗമായുള്ള സർക്കാർ നിർദ്ദേശം തള്ളി സിഐടിയു പൊതുയോഗം നടത്തിയിരുന്നു. കലക്ടർ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതോടെ ഉച്ചയ്ക്കു ശേഷമുള്ള യോഗം ഉപേക്ഷിച്ചു. പരിപാടി നടത്തുന്നതിൽ കുഴപ്പമില്ലെന്നും കാര്യങ്ങൾ നോക്കാൻ ആരോഗ്യ പ്രവർത്തകരുണ്ടെന്നും രാവിലെ പ്രഖ്യാപിച്ചെങ്കിലും ഉച്ചയ്ക്കു ശേഷം കാരണം പറയാതെ യോഗം ഉപേക്ഷിക്കുകയായിരുന്നു. ഈ നേതാക്കൾക്കെതിരെ കേസെടുക്കാത്തതാണ് വിവാദങ്ങൾക്ക് കാരണം.

ആളുകൂടുന്ന യോഗങ്ങൾ പാടില്ലെന്ന സർക്കാർ നിർദ്ദേശം തള്ളിയാണു സാഹിത്യ അക്കാദമി ഹാളിൽ ഇരുനൂറോളം പേരെ പങ്കെടുപ്പിച്ചു ജില്ലാ സെക്രട്ടറി യു.പി. ജോസഫിന്റെ നേതൃത്വത്തിൽ സിഐടിയു ജില്ലാ ജനറൽ കൗൺസിൽ നടത്തിയത്. ഹാൾ ബുക്ക് ചെയ്തവരോടെല്ലാം പരിപാടികൾ മാറ്റിവയ്ക്കണമെന്നു സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ നിർദ്ദേശിച്ചിരുന്നെങ്കിലും സിഐടിയു മാത്രം ഗൗനിച്ചില്ല. ദേശീയ സെക്രട്ടറി കെ.കെ. ദിവാകരനായിരുന്നു ഉദ്ഘാടകൻ. കലക്ടർ എസ്. ഷാനവാസിന്റെ നിർദ്ദേശ പ്രകാരം അക്കാദമി സെക്രട്ടറി വീണ്ടും സിഐടിയു നേതൃത്വത്തെ ബന്ധപ്പെട്ടെങ്കിലും പരിപാടി നിർത്തിയില്ല. പിന്നീടാണു മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു വിളിയെത്തിയത്. അക്കാദമി ഹാളിൽ പിന്നീട് നടക്കേണ്ടിയിരുന്ന സി.ഒ. പൗലോസ് അനുസ്മരണം മാധ്യമങ്ങളെ അറിയിക്കാതെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ നടത്തി.

മുൻകരുതൽ നിർദ്ദേശം അവഗണിച്ച് തിരുവനന്തപുരം വിഴിഞ്ഞത്ത് സിപിഎം കോവളം ഏരിയ കമ്മിറ്റിയുടെ ആൾക്കൂട്ട യോഗവും നടന്നു. വിവാദമായതോടെ ഉന്നതനേതൃത്വം ഇടപെട്ട് ഉച്ചയോടെ സമ്മേളനം നിർത്തിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരുനൂറോളം പേർ പങ്കെടുത്ത ശിൽപശാലയാണു വിവാദമായത്. ഇവിടെ സിഐടിയു നേതാക്കളായ ശിവൻകുട്ടിയും ജയൻ ബാബുവും അടക്കമുള്ളവർ പങ്കെടുത്തു. സിഐടിയു ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം ഇന്നലെ ചേർന്നെങ്കിലും വേഗം പിരിഞ്ഞു. 90 അംഗ കമ്മിറ്റിയിൽ എല്ലാവരും പങ്കെടുത്തില്ല. ജാഗ്രതാ നിർദ്ദേശമുള്ളതിനാൽ അത്യാവശ്യ തീരുമാനങ്ങളെടുത്തു പിരിയുകയായിരുന്നെന്നു ഭാരവാഹികൾ പറഞ്ഞു. 18നു ചേരാനിരുന്ന ജില്ലാ കൗൺസിൽ മാറ്റിവച്ചിട്ടുണ്ട്.

തൃശൂരിൽ സർക്കാർ നിർദ്ദേശം സിഐ.ടി.യു. ലംഘിച്ചതിനാൽ പകർച്ചവ്യാധി തടയൽ നിയമത്തിന്റെ രണ്ടാംവകുപ്പ് പ്രകാരം നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. സംസ്ഥാന സെക്രട്ടറി എ. നാഗേഷ് കളക്ടർക്ക് പരാതി നൽകി. നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാപ്രസിഡന്റ് മിഥുൻ മോഹന്റെ നേതൃത്വത്തിൽ കെ.എസ്.യു. ജില്ലാ കമ്മിറ്റിയും കളക്ടർക്ക് പരാതി നൽകി. എന്നാൽ ഈ പരാതികൾ കളക്ടർ കണ്ടില്ലെന്ന് നടിക്കുകയാണ്. ഡോ ഷിനു ശ്യാമളനെതിരെ കേസെടുത്ത പൊലീസും ഇതൊ്ന്നും അറിയുന്നില്ല.

ജാഗ്രത നിർദ്ദേശം അവഗണിച്ച് കോട്ടയത്തു ബിജെപി സമ്മേളനം നടന്നു. ജില്ലാ അധ്യക്ഷനായി നോബിൾ മാത്യു ചുമതലയേൽക്കുന്ന ചടങ്ങ് കോടിമതയിലെ പാർട്ടി ഓഫിസിൽ നൂറിലേറെ പ്രവർത്തകരുടെ സാന്നിധ്യത്തിലാണു നടത്തിയത്. സാനിറ്റൈസർ, മാസ്‌ക് തുടങ്ങിയവ കരുതിയിരുന്നില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും നിയമ ലംഘനമാണ് ഉണ്ടായത്. കോട്ടയത്ത് കോവിഡ് സ്ഥിരീകരിച്ച സ്ഥലം കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP