Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വന്തം മകനെപ്പോലെ സ്നേഹിച്ചവന്റെ ആക്രമണത്തിൽ ​ഗുരുതരാവസ്ഥയിൽ കഴിഞ്ഞത് 38 ദിവസം; താഴത്തങ്ങാടിയിൽ മുഹമ്മദ് ബിലാലിന്റെ ക്രൂരതക്കിരയായ അബ്ദുൽ സാലിയും മരണത്തിന് കീഴടങ്ങി; അന്ത്യം കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ; ഓൺലൈൻ ചൂതാട്ടത്തിനു പണം കണ്ടെത്താൻ വേണ്ടി 23കാരൻ കൊലപ്പെടുത്തിയത് തന്നെ ജീവന് തുല്യം സ്നേഹിച്ച ദമ്പതികളെ

സ്വന്തം മകനെപ്പോലെ സ്നേഹിച്ചവന്റെ ആക്രമണത്തിൽ ​ഗുരുതരാവസ്ഥയിൽ കഴിഞ്ഞത് 38 ദിവസം; താഴത്തങ്ങാടിയിൽ മുഹമ്മദ് ബിലാലിന്റെ ക്രൂരതക്കിരയായ അബ്ദുൽ സാലിയും മരണത്തിന് കീഴടങ്ങി; അന്ത്യം കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ; ഓൺലൈൻ ചൂതാട്ടത്തിനു പണം കണ്ടെത്താൻ വേണ്ടി 23കാരൻ കൊലപ്പെടുത്തിയത് തന്നെ ജീവന് തുല്യം സ്നേഹിച്ച ദമ്പതികളെ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന താഴത്തങ്ങാടിയിൽ ഷാനി മൻസിലിൽ എം.എ.അബ്ദുൽ സാലി (65) മരിച്ചു. ഭാര്യ ഷീബ (60) ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ജൂൺ ഒന്നിനാണു താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാൽ എന്ന യുവാവ് സാലി, ഷീബ എന്നിവരെ ക്രൂരമായി ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ വീടിനുള്ളിൽ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. ഷാനി സുധീറാണ് ദമ്പതികളുടെ ഏക മകൾ. സുധീർ തേലക്കാട്ട് ആണു മരുമകൻ.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ് 38 ദിവസമായി സാലി കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണു മരിച്ചത്. ചികിത്സയ്ക്കിടെ സാലിക്ക് ഇടയ്ക്കു ഹൃദയാഘാതം വന്നതും തിരിച്ചടിയായി. വെന്റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നതെന്നു ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ മുഹമ്മദ് ബിലാലിനെ (23) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മുൻ അയൽക്കാരനും സമീപവാസിയുമായ ബിലാൽ കവർച്ചാ ശ്രമത്തിനിടെ നടത്തിയ അക്രമം എന്നാണു പൊലീസ് കണ്ടെത്തൽ. ഓൺലൈൻ ചൂതാട്ടത്തിനു പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി മുഹമ്മദ് ബിലാൽ മൊഴി നൽകി.

ഷീബയേയും മുഹമ്മദ് സാലിയേയും വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. മോഷണമായിരുന്നു ലക്ഷ്യം. പക്ഷെ കവർച്ചാ ശ്രമം കയ്യിൽ നിന്ന് വിട്ടതോടെയാണ് വധത്തിൽ എത്തിയത്. ഇവരുടെ വീട്ടിനു തൊട്ടടുത്താണ് മുൻപ് ബിലാൽ താമസിപ്പിച്ചത്. ഇപ്പോൾ കുറച്ച് അകലെയും. ഇവരുടെ വീട്ടിൽ നിന്നും പണവും സ്വർണവും കവരുക എന്ന ലക്ഷ്യത്തോടെയാണ് വീട്ടിൽ എത്തിയത്. ബിലാലിനെ അറിയാമായതിനാൽ ഇവർ കതക് തുറക്കുകയും ചെയ്തു. ഈ കതക് തുറക്കലും ബിലാലിനെ കുടുംബം അകത്തിരുത്തിയതുമാണ് വധത്തിനും കവർച്ചയ്ക്കുമൊക്കെ ഇടവെച്ചത്. കവർച്ചയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാനായിരുന്നു രണ്ടു പേരെയും വധിക്കാൻ ശ്രമിച്ചത്. ഷീബ മരിച്ചപ്പോൾ മുഹമ്മദ് സാലിക്ക് അക്രമത്തെ തുടർന്ന് അർദ്ധബോധമുണ്ടായിരുന്നു.

സാലിയെ കൊല്ലാൻ ബിലാൽ വീണ്ടും വീണ്ടും മർദ്ദിച്ചു. അസുഖ ബാധിതനായതിനാൽ സാലി മരിക്കും എന്ന് തന്നെ ബിലാൽ കരുതി. തെളിവ് എല്ലാം നശിപ്പിക്കാൻ ഗ്യാസ് സ്റ്റൗവ് കത്തിച്ചു വെച്ചു. ഒരു സിലിണ്ടർ തുറന്നു വിടുകയും ചെയ്തു. ഗ്യാസ് ലീക്ക് ചെയ്യുന്നത് കണ്ടപ്പോൾ അപ്പോൾ തന്നെ പുറത്തിറങ്ങി. താനും അപകടത്തിൽപ്പെടും എന്നുറപ്പുള്ളതിനാലാണ് തീപ്പെട്ടി ഉരയ്ക്കാതിരുന്നത്. ഗ്യാസ് ലീക്ക് ചെയ്യുമ്പോൾ പൊട്ടിത്തെറിക്കും എന്നാണ് കരുതിയത്. രണ്ടു പേരെയും വധിച്ചു എന്ന നിഗമനത്തിലാണ് വീട് വിട്ടിറങ്ങിയത് എന്നാണ് ബിലാൽ പൊലീസിനോട് പറഞ്ഞത്. പിന്നെയും പിന്നെയും ഇവർ മരിച്ചെന്ന് ഉറപ്പ് വരുത്താൻ നിരന്തര ശ്രമം നടത്തി. ഇരുവരെയും വധിച്ചുവെന്ന നിഗമനത്തിലാണ് വീട്ടിൽ നിന്നും കാറെടുത്ത് ഇറങ്ങിയത്.

മുഹമ്മദ് ബിലാലിനെ അറിയാവുന്നത്‌കൊണ്ടാണ് മുഹമ്മദ് സാലിയും ഇയാൾക്ക് വാതിൽ തുറന്നു കൊടുത്തത്. ഇവരുടെ വീട്ടിനു തൊട്ടടുത്ത് താമസിച്ചിരുന്നതാണ് ബിലാൽ. അതുകൊണ്ട് അറിയാവുന്നതിനാലാണ് കതക് തുറന്നു കൊടുത്തത്. ചെറിയ മോഷണം ലക്ഷ്യമിട്ടാണ് ഇയാൾ വന്നത്. മുഹമ്മദ് സാലി അസുഖ ബാധിതനാണ്. ഷീബയുമായി സംസാരിച്ചിരിക്കുന്നതിന്നിടയിൽ ചെറിയ മോഷണം നടത്താനാണ് ഇയാൾ ഉദ്ദേശിച്ചത്. വീടിനടുത്ത് താമസിച്ചിരുന്ന വേളയിൽ ബിലാലിനെക്കുറിച്ച് മുഹമ്മദ് സാലിക്ക് അറിയാമായിരുന്നു. അത്യാവശ്യം തട്ടിപ്പും തരികിടയും മോഷണവും ഉള്ളയാളാണ് ബിലാൽ എന്ന് മുഹമ്മദ് സാലിക്ക് അറിയാമായിരുന്നു. അതിനാൽ തന്നെ ബിലാൽ വന്നത് മുഹമ്മദ് സാലി ഇഷ്ടപ്പെട്ടില്ല.

സംസാരമധ്യേ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ മുഹമ്മദ് സാലി ആവശ്യപ്പെട്ടു. ഇത് ബിലാലിനെ ദേഷ്യം പിടിപ്പിച്ചു. സാലി അറിയാതെ ബീനയെ കബളിപ്പിച്ച് വീട്ടിൽ നിന്നും എന്തെങ്കിലും കവരുക എന്നതായിരുന്നു ബിലാലിന്റെ ലക്ഷ്യം. ഇയാൾ തലേന്ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്. കയ്യിൽ പണവുമില്ല. സാലിയുടെ വീട്ടിൽ പണവും ആഭരണവും ഉണ്ടെന്നു ബിലാലിന് ഉറപ്പായിരുന്നു. സാലി ഇറങ്ങിപ്പോകാൻ അവശ്യപ്പെട്ടതോടെ സാലിയും ബിലാലും തമ്മിൽ തർക്കമായി. ആദ്യം ആക്രമിച്ചത് മുഹമ്മദ് സാലിയെയാണ്. എതിർത്തപ്പോൾ ബീനയെയും മർദ്ദിച്ചു. പിന്നെ ഇവരെ രണ്ടുപേരെയും വധിക്കാൻ തന്നെ ഉറച്ചു. ഇതോടെയാണ് വധിക്കാൻ തക്കവിധ ആക്രമണം നടത്തിയത്. ഇവർ മരിച്ചു എന്നുറപ്പ് വരുത്തിയിട്ടാണ് ഇറങ്ങിയത് എന്നാണ് ബിലാൽ പൊലീസിനോട് പറഞ്ഞത്. തുടർന്ന് കാറും എടുത്ത് ഇറങ്ങുകയായിരുന്നു.

കൊലപാതകത്തിന് ശേഷം കാറുമായി കടന്ന പ്രതിയെ കണ്ടെത്താൻ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ആലപ്പുഴ - കോട്ടയം ജില്ലാ അതിർത്തിയിലുള്ള പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് പുറത്തു വരുന്ന വിവരം. ചൊവ്വാഴ്ച മുതൽ ഇയാൾ പൊലീസിന്റെ നിരീക്ഷണ വലയത്തിൽ ഉണ്ടായിരുന്നു. ബിലാലിന്റെ സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മോഷണം പോയ കാർ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം, ഷീബ സാലി ദമ്പതികളുടെ ദുബായിലുള്ള മകൾ ഷാനിയുടെ മൊഴി പൊലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്ളി

താഴത്തങ്ങാടി ചിന്മയ വിദ്യാലയത്തോട് ചേർന്നുള്ള സ്ഥലത്ത് വീട് വയ്ക്കുന്നതിന്റെ ഭാഗമായാണ് കൊല്ലപ്പെട്ട അബ്ദുൽ സാലിയുടെ വീടിനടുത്ത് ബിലാലിന്റെ കുടുംബം വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ഒരു മതിലകലം മാത്രമുള്ള വീട്ടിലെ പയ്യനുമായി ഷീബയുടെ കുടുംബം പെട്ടെന്ന് അടുത്തു. വിദേശത്ത് ജോലി ചെയ്യുന്ന ഒറ്റമകൾ മാത്രമുള്ള ഷീബ-സാലി ദമ്പതികൾക്ക് വലിയ സഹായമായിരുന്നു ബിലാൽ. അയൽവാസികളുമായിപ്പോലും യാതൊരു അടുപ്പവും കാട്ടാത്ത ദമ്പതികൾ ബിലാലിനെ സ്വന്തക്കാരനെ പോലെ കണ്ടു. സാമ്പത്തികമായി സഹായിച്ചു, പലപ്പോഴും ആഹാരം നൽകി. പ്രളയത്തിൽ വെള്ളംകയറിയപ്പോൾ സാധനങ്ങൾ മാറ്റാനും മറ്റും ഇവരെ സഹായിച്ചത് ബിലാലായിരുന്നു. വീട് മാറിപ്പോയിട്ടും ഏത് സമയത്തും കയറിച്ചെല്ലാവുന്ന സ്വാതന്ത്ര്യം ബിലാലിന് ഈ വീട്ടിലുണ്ടായിരുന്നു. ഈ സ്വാതന്ത്ര്യമാണ് ബിലാൽ ദുരുപയോഗം ചെയ്തത്. സഹായിച്ചവരെ തന്നെ ഇല്ലായ്മ ചെയ്യുന്ന ക്രൂരത ബിലാൽ കാട്ടി.

പത്താം ക്‌ളാസിന് ശേഷം ഹോട്ടലുടമയായ പിതാവ് നിസാമിനെ സഹായിക്കാൻ കൂടി. ഹോട്ടലിൽ പൊറാട്ട സ്‌പെഷ്യലിസ്റ്റായിരുന്നു ബിലാൽ. ഇതിനിടെ വാഹനങ്ങളുടെ ബാറ്ററി ഊരി വിറ്റതിന് പ്രായപൂർത്തിയാകുന്നതിന് മുൻപേ പൊലീസിന്റെ പിടിയിലായി. പിന്നീടും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് വീട് വിട്ടുപോകും. രണ്ട് ദിവസം കഴിഞ്ഞ് വീട്ടുകാർ കൂട്ടിക്കൊണ്ടുവരും. വീട് വിട്ടുപോകുമ്പോൾ ഗ്യാസ് സിലിണ്ടറിന്റെ കഷ്ണം, ഇലക്ട്രിക് കേബിളുകൾ എന്നിവയും കൊണ്ടുപോകും.

സ്റ്റൗ നന്നാക്കുന്നതിലും ഇലക്ട്രിക്കൽ ജോലികളിലും മിടുക്കനാണ്. ഗൾഫിൽ നിന്ന് എത്തിയ പിതാവുമായും നിരന്തരം കലഹിച്ചിരുന്നു. മകന്റെ നിർബന്ധ പ്രകാരം വിലകൂടിയ ഫോണും ബ്രാൻഡഡ് വസ്ത്രങ്ങളും പിതാവ് വാങ്ങി നൽകിയിരുന്നു. പുലർച്ചെവരെ പബ്ജി കളിക്കുന്നതിന് കൊലപാതകത്തിന് മുമ്പ് വീട് വിട്ടു പോകുന്നതിന് തലേന്നും വഴക്ക് പറഞ്ഞിരുന്നു.

കൊലപാതകം നടന്നതിന് തലേന്നാണ് ബിലാൽ വീട്ടിൽ നിന്ന് പോയത്. താഴത്തങ്ങാടിയിലെ ദമ്പതികൾ പൊതുവിൽ ആരുമായും അടുപ്പം കാണിച്ചിരുന്നില്ല. വീട്ടിൽ ലൈറ്റ് പോലും ഇടാതെ, ടിവിയുടെ വെച്ചത്തിലാണ് ഇവർ രാത്രി കഴിച്ചു കൂട്ടിയിരുന്നത്. ഇത്തരം ആളുകൾ മറ്റാർക്കെങ്കിലും ഭക്ഷണം ഉണ്ടാക്കുമെങ്കിൽ അത് ഏറ്റവും അടുപ്പമുള്ളവർക്കാവും. സംഭവ ദിവസം വീട്ടിലെ ഗ്യാസ് അടുപ്പിൽ മൂന്നു മുട്ടകൾ പുഴുങ്ങാൻ വച്ചിരുന്നു. ഇത് ആർക്കാണെന്ന അന്വേഷണമാണ് മുഹമ്മദ് ബിലാലിലേക്ക് എത്തിയത്.

പ്രതിയുടെ സൂചനകൾ ലഭിച്ചപ്പോൾ തന്നെ പൊലീസ് ഇയാളുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. കാർ ഓടിക്കാൻ എടുത്തപ്പോഴെല്ലാം അപകടമുണ്ടാക്കിയ ആളാണ് ബിലാലെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ചെങ്ങളം ഭാഗത്തെ പെട്രോൾ പമ്പിൽ അപകടം ഉണ്ടായതായി മനസിലായി. ഇതോടെ കാർ ഓടിച്ചിരുന്നത് ബിലാൽ തന്നെയാണ് ഉറപ്പിച്ചു. മുഹമ്മദ് ബിലാൽ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടിയിരുന്നുവെന്ന് പിതാവ് നിസാം ഹമീദ് വെളിപ്പെടുത്തിയിരുന്നു. മകനെ ക്രിമിനൽ വാസനകളിൽ നിന്ന് രക്ഷിച്ചെടുക്കാനായിരുന്നു. ഇതും ഫലം കണ്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP