Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ‌ പുലിവാല് പിടിച്ചത് മറ്റൊരു മുഹമ്മദ് ബിലാൽ; പ്രശ്നമായത് ഷാനിമൻസിലിൽ ഷീബയുടെ കൊലപാതകിയുടെ പേരുമായുള്ള സാമ്യം; വിളിക്കുന്നവർക്കെല്ലാം അറിയേണ്ടത് സംഭവത്തിന്റെ വിശദാംശങ്ങളും; സം​ഗതി തലവേദനയായതോടെ ഫേസ്‌ബുക്ക് ലൈവിലെത്തി അവൻ താനല്ലെന്ന് വിശദീകരണം

താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ‌ പുലിവാല് പിടിച്ചത് മറ്റൊരു മുഹമ്മദ് ബിലാൽ; പ്രശ്നമായത് ഷാനിമൻസിലിൽ ഷീബയുടെ കൊലപാതകിയുടെ പേരുമായുള്ള സാമ്യം; വിളിക്കുന്നവർക്കെല്ലാം അറിയേണ്ടത് സംഭവത്തിന്റെ വിശദാംശങ്ങളും; സം​ഗതി തലവേദനയായതോടെ ഫേസ്‌ബുക്ക് ലൈവിലെത്തി അവൻ താനല്ലെന്ന് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കോട്ടയം താഴത്തങ്ങാടിയിലെ കൊലപാതകത്തിൽ‌ പുലിവാല് പിടിച്ചത് കോട്ടയം സ്വദേശിയായ മറ്റൊരു മുഹമ്മദ് ബിലാൽ. സംഭവത്തിൽ പ്രതിയുടെ പേരുമായുള്ള സാമ്യമാണ് ഇദ്ദേഹത്തിന് വിനയായത്. കൊലപാതകത്തെ കുറിച്ച് അന്വേഷിച്ച് നിരവധി ഫോൺകോളുകൾ എത്തിയതോടെ ഫേസ്‌ബുക്ക് ലൈവിലെത്തി താനല്ല പ്രതി എന്ന് പറയുകയാണ് ഈ യുവാവ്.

അവരുടെ അയൽവാസിയായ മുഹമ്മദ് ബിലാൽ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു, പേരിലെ സാമ്യം കൊണ്ടു കുടുങ്ങിയത് കോട്ടയം സ്വദേശിയായ മറ്റൊരു മുഹമ്മദ് ബിലാലാണ്. നിരവധി ഫോൺകോളുകളാണ് തനിക്കും വീട്ടുകാർക്കും വരുന്നതെന്നും വാർത്ത കേട്ട അറിവു മാത്രമേ തനിക്കുള്ളെന്നും ശല്യപ്പെടരുതെന്നും ആവശ്യപ്പെട്ടു യുവാവ് ഫേസ്‌ബുക്കിൽ ലൈവ് വിഡിയോ ചെയ്തു. കോട്ടയം താഴത്തങ്ങാടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളത്ത് ഒളിവിൽ കഴിയവെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

താഴത്തങ്ങാടി പാറപ്പാടം ഷാനിമൻസിലിൽ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഫോണിൽ ബന്ധപ്പെടാനാവുന്നില്ലെന്ന് മകൾ അയൽവാസികളോട് പറഞ്ഞതോടെയാണ് കൊലപാതകവിവരം നാടറിയുന്നത്.താഴത്തങ്ങാടി കൊലപാതകത്തിൽ 48 മണിക്കൂറിനുള്ളി പ്രതിയെക്കുറിച്ചുള്ള നിർണായക സൂചന ലഭിക്കാനിടയാക്കിയത് പൊലീസിന്റെ ചിട്ടയായ അന്വേഷണംമായിരുന്നു പ്രത്യേക സംഘം അഞ്ചായി തിരിഞ്ഞായിരുന്നു അന്വേഷണം. മോഷണ ശ്രമത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ജി ജയദേവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മൂന്നു സിഐ. മാരുടെയും രണ്ടു ഡിവൈ.എസ്‌പി.മാരുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. ഓരോ സംഘത്തിനും ഓരോ ജോലിയും വിഭജിച്ചുനൽകി കൊണ്ടാണ് പ്രതികളെ പൊലീസിന് പൊക്കാൻ ാസാധിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്‌പി. ഗിരീഷ് പി.സാരഥി, കോട്ടയം ഡിവൈ.എസ്‌പി. ആർ.ശ്രീകുമാർ, കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒ. എം.ജെ.അരുൺ, കുമരകം എസ്.എച്ച്.ഒ. ബാബു സെബാസ്റ്റ്യൻ, പാമ്പാടി എസ്.എച്ച്.ഒ. യു.ശ്രീജിത്ത് എന്നിവർക്കായിരുന്നു നേതൃത്വം. കുമരകം, താഴത്തങ്ങാടി, ഇല്ലിക്കൽ, ചെങ്ങളം ഭാഗങ്ങളിലെ ക്രമിനൽ പശ്ചാത്തലമുള്ളവരെ മുഴുവൻ പൊലീസ് വിളിപ്പിച്ചിരുന്നു. പൊലീസ് നായ ഓടിച്ചെന്ന താഴത്തങ്ങാടി പാലത്തിന് സമീപം സംഭവദിവസം സംശയകരമായി കണ്ടവരുടെ വിവരങ്ങളും ശേഖരിച്ചിരുന്നു.

കൊല്ലപ്പെട്ട ഷാനി മൻസിലിൽ ഷീബയുടെയും മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഭർത്താവ് എം.എ. അബ്ദുൽ സാലിയുടെയും വീടുമായി യുവാവ് അടുത്ത് ഇടപഴകിയിരുന്നു. പ്രതിയുടേതെന്നു കരുതുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് തുമ്പായത്. കൊലയ്ക്കു ശേഷം കടന്നുകളയുമ്പോൾ ചെങ്ങളത്തെ പെട്രോൾ പമ്പിൽ എത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. ‘ 500 രൂപയ്ക്ക് പെട്രോൾ ’ എന്നു പറയുന്ന ഓഡിയോയും ലഭിച്ചു. സാലിയുടേതാണ് പ്രതി ഓടിച്ചുവന്ന ചുവന്ന കാറെന്നു പൊലീസ് തിരിച്ചറി‍ഞ്ഞു. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതിലൂടെ സൂചനകൾ ലഭിച്ചു. കാർ പൊലീസ് കസ്റ്റഡിൽ എടുത്തു സൂചനയുണ്ട്. താഴത്തങ്ങാടി, കുമരകം, വൈക്കം, കൊച്ചി മേഖലയിലെ വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങളിൽ നിന്നാണ് കാർ തിരിച്ചറിഞ്ഞത്.

മോഷണ ഉദ്ദേശ്യത്തോടെയാണ് പ്രതിയായ ബിലാൽ ഷീബ സാലിയുടെ വീട്ടിൽ എത്തിയത്. മുമ്പ് ഇവരുടെ വീടിനടുത്ത് താമസിച്ചിരുന്നയാളാണ്. കുടുംബവുമായി നല്ല പരിചയമുണ്ട്. സാമ്പത്തിക ഇടപാടുകൾ ഉള്ളതായി ഇതുവരെ സൂചനയില്ല. പല ഹോട്ടലുകളിലും പാചക ജോലികൾ ചെയ്തിരുന്നയാളാണു പ്രതി. കൊച്ചിയിൽ ഓൺലൈൻ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്നു എന്നു പറയുന്നു. ആദ്യം വീട്ടമ്മയുടെ ഭർത്താവിനെയാണ് ആക്രമിച്ചത്. പിന്നാലെ വീട്ടമ്മയെ ആക്രമിച്ചു. വീട്ടിലെ ടീപോയ് ഉപയോഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്. പ്രതി മോഷണം ലക്ഷ്യമിട്ടാണ് ഇരുവരെയും ആക്രമിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഇയാൾ കുറ്റം സമ്മതിച്ചതായും കോട്ടയം എസ്‌പി ജി.ജയ്ദേവ് അറിയിച്ചു. ഷാനി മൻസിൽ ഷീബയാണ് ഇയാളുടെ ആക്രമണത്തെ തുടർന്ന് മരിച്ചത്. ഇവരുടെ ഭർത്താവ് എം.എ.അബ്ദുൽ സാലി ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

അതേസമയം, കൊലക്കേസുമായി ബന്ധപ്പെട്ട കാർ ആലപ്പുഴ നഗരത്തിൽ കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും പരിശോധിച്ചുവരികയാണ്. മുഹമ്മദ് ബിലാൽ രക്ഷപ്പെടാൻ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി പൊലീസ് കൊച്ചിയിൽ നിന്നു കസ്റ്റഡിയിൽ എടുത്ത ബിലാലിന്റെ അറസ്റ്റ് വ്യാഴാഴ്ച പുലർച്ചെയാണ് രേഖപ്പെടുത്തിയത്. നേരത്തെ ചില കേസുകളിൽ ഇയാൾ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

അറസ്റ്റിലായ മുഹമ്മദ് ബിലാൽ നേരത്തേ ചില ക്രിമിനൽകേസിൽ പ്രതികകളായിട്ടുണ്ട്. പ്രതി ഒറ്റയ്ക്കാണ് കുറ്റം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.പ്രതി സാലിയുടെ വീട്ടിലെ കാറുമായി കടന്നുകളഞ്ഞതാണ് അന്വേഷണത്തിൽ നിർണായകമായത്. കാർ സഞ്ചരിച്ച വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇതിനിടെ പെട്രോളടിക്കാനായി ചെങ്ങളത്തെ പെട്രോൾ പമ്പിൽ കയറിയ സി.സി.ടിവി ദൃശ്യങ്ങളും ലഭിച്ചു. ഇതോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ദമ്പതിമാരുടെ ബന്ധുക്കൾ നൽകിയ ചില വിവരങ്ങളും അന്വേഷണത്തിൽ നിർണായകമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP