Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാബിൽ വച്ച് ശ്രദ്ധ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോൺ പിടിച്ചുവെച്ചു ശകാരിച്ചു; ഫോൺ തിരികെ കിട്ടണമെങ്കിൽ മാതാപിതാക്കൾ വരണമെന്ന് പറഞ്ഞു; മാർക്ക് കുറഞ്ഞതിൽ അപമാനിച്ചു; അമൽജ്യോതി കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

ലാബിൽ വച്ച് ശ്രദ്ധ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോൺ പിടിച്ചുവെച്ചു ശകാരിച്ചു; ഫോൺ തിരികെ കിട്ടണമെങ്കിൽ മാതാപിതാക്കൾ വരണമെന്ന് പറഞ്ഞു; മാർക്ക് കുറഞ്ഞതിൽ അപമാനിച്ചു; അമൽജ്യോതി കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോളേജിനെതിരെ ആരോപണവുമായി കുടുംബം. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ(20) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൊബൈൽ ഫോൺ കോളജ് അധികൃതർ പിടിച്ചുവച്ചെന്ന് ഉൾപ്പെടെയാണ് വീട്ടുകാർ പരാതിപ്പെടുന്നത്.

കോളജിന്റെ ലാബിൽ വച്ച് ശ്രദ്ധ മൊബൈൽ ഫോൺ ഉപയോഗിച്ചെന്ന് പറഞ്ഞ് ഫോൺ പിടിച്ചുവെച്ചെന്നും വിദ്യാർത്ഥിനെയ ശകാരിച്ചതായും കുടുംബം പറയുന്നു. ഫോൺ തിരികെ കിട്ടണമെങ്കിൽ എറണാകുളത്തുനിന്നും മാതാപിതാക്കൾ നേരിട്ട് കോളജിലെത്തണമെന്നും വിദ്യാർത്ഥിനിയോട് കോളജ് അധികൃതർ പറഞ്ഞിരുന്നു. കോളജ് അധികൃതർ കുട്ടിയുടെ വീട്ടുകാരെ ഫോൺ ചെയ്യുകയും ഫോൺ ഉപയോഗത്തിന്റെ കാര്യമുൾപ്പെടെ വീട്ടുകാരെ ധരിപ്പിക്കുകയും ചെയ്തു.

സെമസ്റ്റർ പരീക്ഷയ്ക്ക് വിദ്യാർത്ഥിക്ക് മാർക്ക് കുറഞ്ഞെന്ന കാര്യവും കോളജ് അധികൃതർ കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. തുടർന്ന് പെൺകുട്ടിക്ക് കോളജിൽ അപമാനം നേരിടേണ്ടി വന്നുവെന്നുംഇത് വല്ലാത്ത മാനസിക ബുദ്ധിമുട്ടിലെത്തിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. കോളജ് ഹോസ്റ്റലിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് വിദ്യാർത്ഥിനിയെ കണ്ടെത്തിയത്.

ഒപ്പമുള്ള സഹപാഠികൾ ഭക്ഷണം കഴിക്കാൻ പോയപോഴായിരുന്നു സംഭവം. ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രദ്ധയുടെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ സൈബറിടത്തും പ്രതിഷേധം ഇരമ്പുകയാണ്. തങ്ങളുടെ ഒപ്പം കളിച്ചു ചിരിച്ചു നടന്നവൾ ഊണിലും ഉറക്കത്തിലും കൂടെയുണ്ടായിരുന്നവൾ ഇപ്പോഴില്ലെന്ന നടുക്കത്തിലാണ് കോളേജിലെ വിദ്യാർത്ഥികളും.

കോളേജിൽ തുറന്നു സംസാരിക്കാൻ അനുവാദമില്ലാത്ത വിദ്യാർത്ഥികൾ തങ്ങളുടെ പ്രതിഷേധം സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പങ്കുവെക്കുന്നുണ്ട്. അതേസമയം മറ്റു കോളേജുകളിലായിരുന്നെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം മാധ്യമങ്ങൾ പോലും ഏറ്റെടുക്കുന്നില്ല എന്ന ആക്ഷേപവും സൈബറിടത്തിൽ ശക്തമാണ്. പെൺകുട്ടിയെ കുറിച്ചോ അവളുടെ മരണത്തെക്കുറിച്ചോ സംസാരിക്കാൻ വിദ്യാർത്ഥികൾക്ക് പോലും അനുവാദമില്ലാത്ത വിധം വിലക്കാണെന്നും സൈബറിടത്തിൽ അധികൃതർ ചൂണ്ടിക്കാട്ടുന്നു. കോളേജ് അധികൃതർ ഒരു ആദരാഞ്ജലിയിൽ മാത്രം ഒതുക്കിയെന്നുമാണ് സൈബറിടത്തിൽ വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം അമൽ ജ്യോതി കോളേജിന്റെ ഭാഗത്തു നിന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരണം പുറത്തുവന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP