കോട്ടയം കളക്ടറേറ്റ് ജീവനക്കാരന് കോവിഡ്; കളക്ടർ എം.അഞ്ജനയും എഡിഎമ്മും ക്വാറന്റൈനിൽ; ഔദ്യോഗിക വസതിയിൽ നിന്ന് തുടർന്നുള്ള ദിവസങ്ങളിൽ ചുമതല വഹിക്കുമെന്ന് കളക്ടർ; കളക്ടറേറ്റ് ജീവനക്കാരടക്കം 14 പേർ സമ്പർക്ക പട്ടികയിൽ; ജില്ലയിൽ വ്യാഴാഴ്ച രോഗം ബാധിച്ചത് 80 പേർക്ക്; 54 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; 389 പേർ ചികിത്സയിൽ

മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ഓഫീസ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം കലക്ടർ ക്വാറന്റീനിൽ. കലകട്ർ എം. അഞ്ജനയും എ.ഡി.എമ്മുമാണ് ക്വാറന്റീനിൽ പോയത്. ഉന്നത ഉദ്യോഗസ്ഥരും ക്വാറന്റീനിൽ പോയതായാണ് വിവരം.
വിവരം കളക്ടർ എം.അഞ്ജന തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
'സഹപ്രവർത്തകരിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് ക്വാറന്റയിനിൽ പ്രവേശിച്ചു. കോട്ടയത്തെ ഔദ്യോഗിക വസതിയിൽനിന്നായിരിക്കും തുടർന്നുള്ള ദിവസങ്ങളിൽ ചുമതലകൾ നിർവഹിക്കുക. കളക്ടറേറ്റ് ജീവനക്കാരടക്കം 14 പേരാണ് ഇതുവരെ സമ്പർക്ക പട്ടികയിൽ ഉള്ളത്. കൂടുതൽ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. രോഗം ബാധിച്ച ജീവനക്കാരൻ ജൂലൈ 18നാണ് അവസാനം ഓഫീസിൽ എത്തിയത്. പനിയുണ്ടായതിനെത്തുടർന്ന് 21ന് സാമ്പിൾ പരിശോധനയ്ക്ക് വിധേയനായി.
അവസാന സമ്പർക്കത്തിനുശേഷം ഏഴു ദിവസം തികയുന്ന ജൂലൈ 26ന് പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകും. അണുവിമുക്തമാക്കിയശേഷം ഓഫീസ് നിലവിലെ സ്ഥിതിയിൽ തുടർന്ന് പ്രവർത്തിക്കും
ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻവർധനയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 51 പേരിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.വ്യാഴാഴ്ച കോട്ടയം നഗര മധ്യത്തിലെ മാൾ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. പുല്ലരിക്കുന്ന് സ്വദേശിയായ ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇന്ന് 80 പേർക്കാണ് രോഗം ബാധിച്ചത്.
54 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; 80 പുതിയ രോഗികൾ; 389 പേർ ചികിത്സയിൽ
കോട്ടയം ജില്ലയിൽ 80 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും സമ്പർക്കത്തിലൂടെ ബാധിച്ച 49 പേരും ഉൾപ്പെടുന്നു. വിദേശത്തുനിന്നെത്തിയ 11 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്ന 15 പേരും രോഗബാധിതരായി.
25 പേർ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 389 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയിൽ ആകെ 687 പേർക്ക് രോഗം ബാധിച്ചു. 298 പേർ രോഗമുക്തരായി.
നേരത്തെ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് ചിങ്ങവനത്തും പത്തു പേർക്ക് ചങ്ങനാശേരി-പായിപ്പാട് മേഖലയിലും നാലുപേർക്ക് കുമരകത്തും മൂന്നു പേർക്ക് വൈക്കത്തും രോഗബാധ കണ്ടെത്തി.
വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ:
മുട്ടമ്പലം ഗവൺമെന്റ് വർക്കിങ് വിമൻസ് ഹോസ്റ്റലിലെ പ്രാഥമിക ചികിത്സാ കേന്ദ്രം-99, അകലക്കുന്നം പ്രാഥമിക ചികിത്സാ കേന്ദ്രം-74, പാലാ ജനറൽ ആശുപത്രി-67,
കോട്ടയം ജനറൽ ആശുപത്രി-40, നാട്ടകം സി.എഫ്.എൽ.ടി.സി-37, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി -33, കുറിച്ചി സി.എഫ്.എൽ.ടി.സി-30 എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി-4, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി-3 ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി-2.
രോഗം സ്ഥിരീകരിച്ചവർ
ആരോഗ്യ പ്രവർത്തകർ
1.ഇടമറുക് കുടുംബാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് അസിസ്റ്റിന്റായ ഈരാറ്റുപേട്ട സ്വദേശിനി(53) നേരത്തെ രോഗം സ്ഥിരീകരിച്ച കോട്ടയം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.
2. എരുമേലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകനായ കാഞ്ഞിരപ്പള്ളി സ്വദേശി(36). തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
3.വൈക്കം താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മുളക്കുളം സ്വദേശിനി(53)
4.വൈക്കം താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയായ വൈക്കം സ്വദേശിനി(26)
5. വൈക്കം കാട്ടാമ്പാക്ക് സർക്കാർ ആശുപത്രിയിലെ ഡോക്ടറായ കാട്ടാമ്പാക്ക് സ്വദേശിനി(25)
പായിപ്പാട്,ചങ്ങനാശേരി മേഖലകളിൽ സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
6.ചങ്ങനാശേരി മത്സ്യ മാർക്കറ്റിലെ വ്യാപാരിയായ വാഴപ്പള്ളി ചെറുമാഞ്ചിറ സ്വദേശി(50).
7.വാഹനത്തിൽ മത്സ്യ വ്യാപാരം നടത്തുന്ന തൃക്കൊടിത്താനം സ്വദേശി(44)
8.പായിപ്പാട് മാർക്കറ്റിലെ വാൻ ഡ്രൈവറായ പായിപ്പാട് സ്വദേശി(38)
9.ചങ്ങനാശേരി കൂനന്താനം സ്വദേശിയായ മത്സ്യ വ്യാപാരി(41)
10.ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശിയായ മത്സ്യ വ്യാപാരി(31)
11.ചങ്ങനാശേരി മാർക്കറ്റിൽ ജൂലൈ 18ന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വണ്ടിപ്പേട്ട സ്വദേശിനി(55)
12.ചങ്ങനാശേരി മത്സ്യമാർക്കറ്റിൽനിന്നും ചിങ്ങവനത്തേക്ക് മത്സ്യം കൊണ്ടുപോയിരുന്ന വാഹനത്തിന്റെ ഡ്രൈവറായ ചിങ്ങവനം സ്വദേശി(52)
13.രോഗം സ്ഥിരീകരിച്ച വാഹന ഡ്രൈവറായ ചിങ്ങവനം സ്വദേശിയുടെ മകൻ (21).
14.നേരത്തെ രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശിയുടെ പിതാവ്(68)
15.നേരത്തെ രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിയുടെ ഭാര്യ(50)
കുമരകം മേഖലയിൽ സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
16.കുമരകത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ അമ്മ(69)
17.കുമരകത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യ (40)
18.കുമരകത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ മകൾ(13)
19.കുമരകത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ മകൾ(11)
വൈക്കം മേഖലയിൽ സമ്പർക്കം മുഖേന രോഗം ബാധിച്ചവർ
20.വൈക്കത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വൈക്കം കുട വെച്ചൂർ സ്വദേശി(26).
21.വൈക്കത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഉദയനാപുരം സ്വദേശി(33).
22.വൈക്കത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന വൈക്കം കോലോത്തുംകടവ് സ്വദേശിയായ വിദ്യാർത്ഥി(18).
ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവർ
23.കോട്ടയം സ്വദേശി(23)
24.ചിങ്ങവനം സ്വദേശിനിയായ വീട്ടമ്മ(65).
25.ആർപ്പൂക്കര വില്ലൂന്നി സ്വദേശി(30). ഏറ്റുമാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു.
26.രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ ബന്ധു (60)
27.രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ ഭാര്യ (52)
28.രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ മകൾ(34)
29.രോഗം സ്ഥിരീകരിച്ച ചിങ്ങവനം സ്വദേശിയുടെ മരുമകൾ(27)
30.അയ്മനം സ്വദേശിനിയായ വീട്ടമ്മ(75)
31.രോഗം സ്ഥിരീകരിച്ച അയ്മനം സ്വദേശിനിയുടെ ബന്ധുവായ പെൺകുട്ടി(16)
32.കോട്ടയം വേളൂർ സ്വദേശി(57)
33.മൂലവട്ടം സ്വദേശിനി(59)
സമ്പർക്കം മുഖേന രോഗം ബാധിച്ച മറ്റുള്ളവർ
34.ആലപ്പുഴ ജില്ലയിൽ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മറവന്തുരുത്ത് സ്വദേശിനി(60)
35.വൈക്കം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിലെ ജീവനക്കാരനായ ടിവിപുരം സ്വദേശി(24)
36.അതിരമ്പുഴ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരനായ തലയാഴം സ്വദേശി(35)
37.മീനടം സ്വദേശിനി(60). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
38.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാമ്പാടി വെള്ളൂർ സ്വദേശിനി(70)
39.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ പുലിയൂർ സ്വദേശിനി(61)
40.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നെടുംകുന്നം സ്വദേശിനി(26). ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്.
41.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അയ്മനം സ്വദേശിനി(34).
42.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിനി(40).
43.കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്തനംതിട്ട ഓമല്ലൂർ സ്വദേശി(75)
44.നേരത്തെ രോഗം സ്ഥിരീകരിച്ച പാലാ മുനിസിപ്പാലിറ്റി ജീവനക്കാരന്റെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന തിരുവാർപ്പ് സ്വദേശിനി(45). 11 ദിവസമായി ക്വാറന്റയിനിലായിരുന്നു.
45.രോഗം സ്ഥിരീകരിച്ച തിരുവാർപ്പ് സ്വദേശിനിയുടെ മകൻ(26). 11 ദിവസമായി ക്വാറന്റയിനിലായിരുന്നു.
46.കോട്ടയത്തെ ഇലക്ട്രോണിക് വ്യാപാര സ്ഥാപനത്തിലെ സെയിൽസ് മാനായ അയ്മനം സ്വദേശി(27). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
47.തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ജീവനക്കാരിയായ തിരുവാർപ്പ് സ്വദേശിനി(33). പാലായിൽ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നു.
48.രോഗം സ്ഥിരീകരിച്ച തിരുവാർപ്പ് സ്വദേശിനിയുടെ മകൾ(19).
49.കോട്ടയത്തെ ജൂവലറി ജീവനക്കാരനായ പുല്ലരിക്കുന്ന് സ്വദേശി(38). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
50.പാറത്തോട് നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഇടക്കുന്നം സ്വദേശിയായ ആൺകുട്ടി(6)
51.നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ഉദയനാപുരം സ്വദേശി(29)
52.പൂവന്തുരുത്ത് സ്വദേശി(60). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല
53.ആർപ്പൂക്കര സ്വദേശിനി(29). സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല
54.കെട്ടിട നിർമ്മാണ കോൺട്രാക്ടറായ നീണ്ടൂർ സ്വദേശി(39)
വിദേശത്തുനിന്ന് എത്തിയവർ
55.മസ്കറ്റിൽനിന്ന് ജൂലൈ 11ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഉദയനാപുരം സ്വദേശി(29)
56.കുവൈറ്റിൽനിന്ന് ജൂലൈ ഏഴിന് എത്തി കോട്ടയം ഗാന്ധിനഗറിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന കൊല്ലാട് സ്വദേശി(58)
57.ബഹ്റൈനിൽനിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഗാന്ധിനഗർ സ്വദേശിനി(27)
58.റഷ്യയിൽനിന്ന് ജൂലൈ ഒൻപതിന് എത്തി അതിരമ്പുഴയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന വേളൂർ സ്വദേശിനി(24)
59.ഷാർജയിൽനിന്ന് ജൂൺ 24ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പനച്ചിക്കാട് സ്വദേശിയായ ആൺകുട്ടി(2)
60.മസ്കറ്റിൽനിന്ന് ജൂലൈ 11ന് എത്തി കോതനല്ലൂരിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പെരുവ സ്വദേശി(27)
61.ഒമാനിൽനിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(26)
62.കുവൈറ്റിൽനിന്ന് ജൂൺ 30ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന കറുകച്ചാൽ സ്വദേശി(46)
63.ഷാർജയിൽനിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശി(46)
64.കുവൈറ്റിൽനിന്ന് ജൂലൈ 15ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പള്ളിക്കത്തോട് സ്വദേശി(40)
65.റിയാദിൽനിന്ന് ജൂലൈ പത്തിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന അയ്മനം സ്വദേശി(25)
മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ
66.ഡൽഹിയിൽനിന്ന് ജൂലൈ നാലിന് എത്തി തലയോലപ്പറമ്പിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന തലയോലപ്പറമ്പ് വെള്ളൂർ സ്വദേശിനി(45)
67.ബാംഗ്ലൂരിൽനിന്ന് ജൂലൈ ആറിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ടിവിപുരം സ്വദേശിനിയായ പെൺകുട്ടി(4)
68.ഡൽഹിയിൽനിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ഏറ്റുമാനൂർ സ്വദേശിനി(27)
69.ഡൽഹിയിൽനിന്ന് ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പള്ളം സ്വദേശിനി(22)
70.തമിഴ്നാട്ടിൽനിന്ന് ജൂലൈ ഏഴിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന ചങ്ങനാശേരി കുരിശുംമൂട് സ്വദേശി(45)
71.ഗുജറാത്തിൽനിന്ന് ജൂലൈ ഒൻപതിന് എത്തി തെങ്ങണയിലെ നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(25).
72.ഹൈദരാബാദിൽനിന്ന് ജൂലൈ എട്ടിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന കങ്ങഴ സ്വദേശി(28)
73.മുംബൈയിൽനിന്ന് ജൂലൈ ഒൻപതിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശിനി(51)
74.രോഗം സ്ഥിരീകരിച്ച തെള്ളകം സ്വദേശിനിയുടെ മകൾ(18). മുംബൈയിൽനിന്ന് ജൂലൈ ഒൻപതിന് എത്തി ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.
75.മഹാരാഷ്ട്രയിൽനിന്ന് ജൂലൈ 10ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പേരൂർ സ്വദേശി(60)
76.രോഗം സ്ഥീരീകരിച്ച പേരൂർ സ്വദേശിയുടെ ബന്ധു(33). മഹാരാഷ്ട്രയിൽനിന്ന് ജൂലൈ 10ന് എത്തി ഹോം ക്വാറന്റയിനിൽ കഴിയുകയായിരുന്നു.
77.ഗുജറാത്തിൽനിന്ന് ജൂലൈ 10ന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പുതുപ്പള്ളി സ്വദേശിനി(25).
78.ബാംഗ്ലൂരിൽനിന്ന് ജൂലൈ 12ന് എത്തി പാമ്പാടിയിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പാമ്പാടി വെള്ളൂർ സ്വദേശി.
79.ചെന്നൈയിൽനിന്ന് ജൂലൈ രണ്ടിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്ന പാമ്പാടി കോത്തല സ്വദേശിനി(47)
80.ഹൈദരാബാദിൽനിന്ന് ജൂലൈ മൂന്നിന് എത്തി ഹോം ക്വാറന്റയിനിൽ കഴിഞ്ഞിരുന്നു പുതപ്പള്ളി സ്വദേശി(32)
- TODAY
- LAST WEEK
- LAST MONTH
- പിറന്നാളിന് റിസോർട്ടിലേക്ക് വിളിച്ച് ലൈംഗിക ദുരുപയോഗം; കാറിൽ നടത്തിയത് പ്രകൃതി വിരുദ്ധ പീഡനം; പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം; ഗർഭിണിയായ ഭാര്യയെ കണ്ടെത്തിയപ്പോൾ ചതി വ്യക്തമായി; ടിജു ജോർജെന്ന വഞ്ചകൻ കുടുങ്ങുമ്പോൾ
- ഷെയർ ചാറ്റിലൂടെ വളർന്ന പരിചയം പ്രണയ ഭ്രാന്തായി: എട്ടു വയസിന് ഇളപ്പമുള്ള കാമുകൻ കൂടെ ജീവിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ കടലിൽ ചാടി ആത്മഹത്യാശ്രമം; ഭർത്താവിനൊപ്പം പോകാമെന്ന് സമ്മതിച്ച ശേഷം സാനിറ്റൈസർ കുടിക്കൽ; പയ്യാമ്പലം സാക്ഷിയായത് നാടകീയതകൾക്ക്
- എനിക്കു സ്ഥാനാർത്ഥിത്വം ലഭിക്കാത്തതിൽ സന്തോഷിക്കാൻ ചിലർ ഹോട്ടലിൽ ഒത്തുകൂടി മദ്യസൽക്കാരം നടത്തി; ഇടതുപക്ഷ പാർട്ടികളിലുൾപ്പെടെ പൊളിറ്റിക്കൽ ക്രിമിനലുകൾ കടന്നുകൂടി; പുതിയ തലമുറയും പഴയ തലമുറയും ചേരുന്നതാണ് പാർട്ടി; വീണ്ടും തുറന്നു പറഞ്ഞ് ജി സുധാകരൻ; ആലപ്പുഴ സിപിഎമ്മിൽ പൊട്ടിത്തെറി ഉറപ്പ്
- എല്ലാം പിണറായി തീരുമാനിക്കും; നടപ്പാക്കുന്നത് കോടിയേരിയും; ജലീലിനോട് രാജി ചോദിച്ചതും അവധി എടുത്ത് വീട്ടിലിരിക്കുന്ന സെക്രട്ടറി! ആക്ടിങ് സെക്രട്ടറിയും ഇടതു കൺവീനറുമായ വിജയരാഘവനെ മൂലയ്ക്കൊതുക്കി നീക്കങ്ങൾ; ഇപിയും ഐസക്കും ബേബിയും പിജെ ആർമിയും കാത്തിരിക്കുന്നത് ഫലം അറിയാൻ
- അനാഥരേയും അമ്മയില്ലാത്ത വിധവകളേയും കണ്ടെത്തി വളച്ചെടുക്കും; തമിഴ് മാട്രിമോണി സൈറ്റിലൂടെ മലേഷ്യയിൽ ചതിച്ചത് 17 പെൺകുട്ടികളെ; വിരുതന്റെ ലക്ഷ്യം പണം തട്ടലിനൊപ്പം പീഡന സുഖം അനുഭവിക്കലും; ഈ കോഴഞ്ചേരിക്കാരൻ ചില്ലറക്കാരനല്ല; ടിജു ജോർജ് തോമസ് എന്ന വില്ലന് പണം തട്ടാൻ അച്ഛനും കൂട്ട്
- കുന്നത്തുനാട് കോൺഗ്രസിൽ നിന്ന് തിരിച്ചു പിടിക്കുമോ? പെരുമ്പാവൂരും കോതമംഗലവും മൂവാറ്റുപുഴയിലും തൃക്കാക്കരയിലും എറണാകുളത്തും കൊച്ചിയിലും വൈപ്പിനിലും എന്തു സംഭവിക്കും; ട്വന്റി 20 മാറ്റിമറിക്കുന്നത് എറണാകുളത്തെ രാഷ്ട്രീയ ഭാവിയോ? തിരുവനന്തപുരത്ത് ജയിക്കുന്നവർക്ക് കേരളം ഭരിക്കാമെന്ന പഴമൊഴി ഇത്തവണ അപ്രസക്തം
- ആ സന്ദേശം എന്റെതല്ല; കുറ്റപ്പെടുത്തിയവരിൽ ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും വരെ;അ സംഭവങ്ങൾ മാനസീകമായി തളർത്തി; യുസഫലിയോട് നഷ്ടപരിഹാരം താൻ ചോദിച്ചിട്ടില്ലെന്ന് ഹെലികോപ്ടർ പതിച്ച സ്ഥലത്തിന്റെ ഉടമ;തന്റെതെന്ന പേരിലുള്ള വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി; സ്ഥലമുടമ പീറ്ററിന്റെ മകൻ ഡൊമനിക്ക് മറുനാടനോട് മനസ്സുതുറക്കുന്നു
- രാജിയിൽ നിന്ന് രക്ഷപ്പെടാൻ കോടിയേരിയെ കാണാൻ പോയത് സ്വകാര്യ വാഹനത്തിൽ; പോസ്റ്റിട്ട് രാജിക്കത്ത് ഗൺമാൻ കൈവശം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിച്ചു; പിന്നെ ആരും ജലീലിനെ കണ്ടിട്ടില്ല! സ്വർണ്ണ കടത്തിൽ എൻഐഎയ്ക്ക് മുമ്പിൽ ചോദ്യം ചെയ്യലിന് എത്തിയപ്പോഴുള്ള ഒളിച്ചു കളി നാടകം വീണ്ടും
- പൈലറ്റ് യൂണിഫോം നൽകിയത് ജോ തോമസ്; ബന്ധു വിളിച്ചപ്പോൾ തട്ടിപ്പുകാരൻ പൈലറ്റാണെന്ന കള്ളം പറഞ്ഞതും വിമാനത്തിലെ ഒർജിനൽ ക്യാപ്റ്റൻ; മലേഷ്യയിലെ വിവാഹ തട്ടിപ്പും പണാപഹരണവും കണ്ടെത്തിയത് സുഹൃത്തിന്റെ അന്വേഷണം; വിവാഹ തട്ടിപ്പിന് കൂട്ടു നിന്ന കൂട്ടുകാരനും പ്രതിയാകും; ടിജു ജോർജിന്റേത് ആസൂത്രിത പീഡന തട്ടിപ്പ്
- പുതിയ മാറ്റങ്ങളും പകർച്ചവ്യാധി വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും വിശാലമായ സ്റ്റാർ നെറ്റ്വർക്കുകളെയും പ്രാദേശിക ബിസിനസുകളെയും പുതിയ ഉയരങ്ങളിലെത്തിച്ചു; അംഗീകാരമായി മലയാളിയെ തേടിയെത്തുന്നത് വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ് പദം; ഏഷ്യാനെറ്റിനെ ബ്രാൻഡാക്കിയ മാധവൻ പുതിയ ഉയരങ്ങളിൽ എത്തുമ്പോൾ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- നിർമ്മല ഗിരിയിൽ രണ്ട് മക്കളുമൊത്ത് വാടക വീട്ടിൽ താമസം; ഓഫീസിൽ എത്തിയത് രാവിലെ ഒൻപതു മണിക്ക്; അരമണിക്കൂർ കഴിഞ്ഞെത്തിയ അസിസ്റ്റന്റ് മാനേജർ കണ്ടത് ഫാനിൽ തൂങ്ങി നിൽക്കുന്ന മാനേജരെ; കൂത്തുപറമ്പ് ആശുപത്രിയിൽ എത്തിച്ചപ്പോൾ സ്ഥിരീകരിച്ചത് മരണം; സ്വപ്നയുടെ ബാങ്കിലെ ആത്മഹത്യയിൽ ദുരൂഹത
- യുവതിയുടെ മൊബൈൽ ഫോൺ പാലാ പാലത്തിൽ നിന്നും മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞത് ദൃശ്യം മോഡലിൽ തെളിവ് നശിപ്പിക്കാൻ; സന്തോഷ് കരുതിയത് തലയ്ക്കടിയേറ്റ യുവതി മരിച്ചുവെന്നും; ഒന്നും അറിയാത്ത മട്ടിൽ പാലാ ടൗണിൽ ഓട്ടോ ഓടിച്ചുവരവേ പിടിയിലുമായി; 'അമ്മാവൻ സന്തോഷിനെ' കടുംകൈക്ക് പ്രേരിപ്പിച്ച കാരണം ഇങ്ങനെ
- കൊലപാതകത്തിന് ശേഷം നേതാവ് സംരക്ഷിക്കില്ലെന്ന തോന്നൽ; കൂട്ടുപ്രതികളോട് സഖാവിനെതിരെ പറഞ്ഞത് വാക്കു തർക്കമായി; പ്രകോപനം നടന്നത് മറ്റൊരു സഖാവിന്റെ വീട്ടിലെ ഒളിത്താമസത്തിനിടെ; ബോധരഹിതനെ കെട്ടിത്തൂക്കിയത് മറ്റ് പ്രതികൾ; രതീഷ് കൂലോത്തിന്റെ കൊലപാതകത്തിലും സിപിഎം പ്രതിക്കൂട്ടിൽ
- രാത്രി കൂട്ടുകിടക്കാൻ വിളിച്ചുവരുത്തിയ ശേഷം പതിനാറുകാരനോട് ലൈംഗികാതിക്രമം; കുളത്തൂപുഴ സ്വദേശിയായ സ്ത്രീ അറസ്റ്റിൽ; 69 കാരി ഉപദ്രവിക്കുന്നതായി പുറത്തുപറഞ്ഞത് കുട്ടി തന്നെ
- പരിശോധനക്ക് തടഞ്ഞപ്പോൾ കൂളായി ചാടിയിറങ്ങി തൊക്കുയർത്തി പൊലീസുകാരനെ വെടിവച്ചുകൊന്നു; കൊലയാളിയുടെ പിന്നാലെ 40 മൈൽ പാഞ്ഞു ചുട്ടെരിച്ച് പൊലീസും; അപൂർവ്വമായ ഒരു വീഡിയോ കാണാം
- കുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണത
- 'കോഴിക്കോട് വിമാനത്താവളത്തിലെത്തിയപ്പോൾ ഏറെ അതിശയിച്ചുപോയി: ശൗചാലയത്തിന് മുന്നിൽ വുളു എടുക്കുന്ന സ്ഥലം എന്ന് പുതിയ എഴുത്ത്;എങ്ങനെ മാറിയെന്ന് സ്വാമി ചിദാനന്ദപുരി ഫേസ്ബുക്ക് പോസ്റ്റിൽ; കഴക്കൂട്ടത്ത് ക്ഷേത്രത്തിൽ ബിജെപിയെ അനുകൂലിച്ച് സ്വാമി സംസാരിച്ചതിന് എതിരെ സോഷ്യൽ മീഡിയയിൽ വിമർശനം
- ചികിൽസ യുഎഇയിൽ ആക്കാമെന്ന് നിർദ്ദേശിച്ചത് അബുദാബി രാജകുടുംബം; ശതകോടീശ്വരനെ മടക്കി കൊണ്ടു പോകാൻ പ്രത്യേക വിമാനം അയച്ചത് ഗൾഫിലെ രാജകുടുംബം; ഇനി നടുവേദനയ്ക്കുള്ള ചികിൽസ അബുദാബിയിലെ കൊട്ടാര സദൃശ്യമായ വീട്ടിൽ; ദൈവത്തിന് നന്ദിപറഞ്ഞ് യൂസഫലിയും ഭാര്യയും മടങ്ങിയത് രാത്രി ഒന്നരയോടെ
- ഇടതുമുന്നണി മേധാവിത്വം പുലർത്തിയ മണ്ഡലങ്ങളിൽ പോലും മികച്ച സ്ഥാനാർത്ഥികളിലൂടെ മേൽക്കൈ നേടിയത് യുഡിഎഫ്; വോട്ടർമാരെ സ്വാധീനിക്കാൻ ഇത്തരം സ്ഥാനാർത്ഥികൾക്ക് ആയെന്ന് ഇടത് അനുഭാവികൾ; വോട്ടെടുപ്പിന് മുമ്പ് ഉയർത്തിയ തുടർഭരണമെന്ന എൽഡിഎഫ് അവകാശവാദം യാഥാർത്ഥ്യം ആയേക്കില്ലെന്ന് വിലയിരുത്തൽ
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- ഫ്രാൻസും ഇറ്റലിയും സ്പെയിനും ജർമ്മനിയും അടക്കം 15 യൂറോപ്യൻ രാജ്യങ്ങൾ നിരോധനം ഏർപ്പെടുത്തി; രക്തം കട്ടപിടിക്കുക വഴി ആളുകൾ മരിക്കുന്നതിനെതിരെ, നരഹത്യയ്ക്ക് കേസെടുത്ത് ഇറ്റലി; ഇന്ത്യയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ബ്രിട്ടന്റെ സ്വന്തം ഓക്സ്ഫോർഡ് വാക്സിനെതിരെ നിലപാട് കർക്കശമാക്കി യൂറോപ്പ്
- ആർഎസ്എസിന് ഏറ്റവും കൂടുതൽ ശാഖകളും ബലിദാനികളും ഉള്ള സ്ഥലം; പ്രചരണം കൊഴുപ്പിക്കാൻ എത്തേണ്ടിയിരുന്നത് സാക്ഷാൽ അമിത്ഷാ! കേന്ദ്ര ആഭ്യന്തര മന്ത്രി 25-ന് മണ്ഡലത്തിൽ എത്തുമ്പോൾ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ; എൻ ഹരിദാസിന്റെ പത്രിക തള്ളിയത് ഷംസീറിനിട്ട് മുട്ടൻ പണിയോ? കടുത്ത ആശങ്കയിൽ സിപിഎമ്മും
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
- പെറ്റകുഞ്ഞിൽ അവകാശം പറഞ്ഞ് എത്തില്ലെന്ന് എഴുതി നൽകി; വിവാഹ മോചനത്തിനും സമ്മതം; ഒരു വയസ്സുള്ള കുഞ്ഞിനെ തിരിഞ്ഞു നോക്കാതെ കാമുകനൊപ്പം ചേർന്ന് നിൽക്കൽ; ഈ മകളെ തനിക്ക് വേണ്ടെന്ന് റഹീമും; ആൻസിയും കാമുകൻ സഞ്ചുവും സ്റ്റേഷനിലെത്തിയത് അഭിഭാഷകനൊപ്പം; ഇരവിപുരത്തെ ഒളിച്ചോട്ടത്തിന് ക്ലൈമാക്സ്
- ഏറ്റവും കൂടുതൽ ജനപ്രീതി ചെന്നിത്തലയ്ക്കെന്ന് കേന്ദ്ര ഏജൻസികൾ; പ്രതിപക്ഷ നേതാവിനുള്ളത് 39 ശതമാനം പേരുടെ പിന്തുണ; യുഡിഎഫ് തന്നെ കേരളം പിടിക്കുമെന്നും വിലയിരുത്തൽ; നേമത്ത് ബിജെപിക്ക് രക്ഷയില്ല; താമര വിരിയുക മഞ്ചേശ്വരത്തും ചാത്തന്നൂരിലുമെന്ന അപ്രതീക്ഷിത വിലയിരുത്തൽ; മംഗളം വാർത്ത തള്ളുന്നത് സർവ്വേ ഫലങ്ങളെ
- മുറിയടച്ചു കുറ്റിയിട്ട് നഴ്സിങ് വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ച് സ്തനത്തിൽ സ്പർശിച്ചു; കോടതിയിൽ എത്തിയപ്പോൾ ഭാര്യ കാലിൽ വീണു പൊട്ടിക്കരഞ്ഞു; നാലുമാസത്തെ തടവു വിധിച്ചെങ്കിലും മൂന്നു വർഷത്തെക്ക് സസ്പെൻഡ് ചെയ്ത് യുകെ കോടതി; മലയാളി കെയർ അസിസ്റ്റന്റിന് ജയിൽ ഒഴിവാക്കിയത് ഭാര്യയുടെ സാമീപ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്