Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

ചാഴിക്കാടൻ, വാസവൻ, പികെ ബിജു, കണ്ണന്താനം, കുമ്മനം, പിസി തോമസ്, അന്റോ ആന്റണി; ജേക്കബ് തോമസ്; ഇക്കുറി മൂന്ന് മുന്നണികളിലൂമായി പോരാട്ടാത്തിനിറങ്ങുന്നവരിൽ എട്ടുപേർ കോട്ടയത്തുകാർ; ഒരാൾ ലോക്‌സഭയിൽ എത്തുമെന്ന് ഉറപ്പ്; അച്ചായന്മാരുടെ നാട്ടിൽ നിന്ന് പടർന്നു പിടിച്ച സ്ഥാനാർത്ഥികളുടെ ഭാവിയെന്തൂട്ട്?

ചാഴിക്കാടൻ, വാസവൻ, പികെ ബിജു, കണ്ണന്താനം, കുമ്മനം, പിസി തോമസ്, അന്റോ ആന്റണി; ജേക്കബ് തോമസ്; ഇക്കുറി മൂന്ന് മുന്നണികളിലൂമായി പോരാട്ടാത്തിനിറങ്ങുന്നവരിൽ എട്ടുപേർ കോട്ടയത്തുകാർ; ഒരാൾ ലോക്‌സഭയിൽ എത്തുമെന്ന് ഉറപ്പ്; അച്ചായന്മാരുടെ നാട്ടിൽ നിന്ന് പടർന്നു പിടിച്ച സ്ഥാനാർത്ഥികളുടെ ഭാവിയെന്തൂട്ട്?

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി കോട്ടയം മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിലുമായി മാറ്റുരയ്ക്കുന്ന സ്ഥാനാർത്ഥികളിൽ കോട്ടയത്തുക്കാരാണ് ഏറ്റവും കൂടുതൽ. തിരുവനന്തപുരത്തും പത്തനംതിട്ടയിലും ആലത്തൂരിലും എറണാകുളത്തും കോട്ടയത്തിന്റെ സ്ഥാനാർത്ഥികൾ വോട്ടു തേടുന്നു. ചാഴിക്കാടൻ, വാസവൻ, പികെ ബിജു, കണ്ണന്താനം, കുമ്മനം, പിസി തോമസ്, അന്റോ ആന്റണി, ജേക്കബ് തോമസ് എന്നിവരാണ് ഈ മണ്ഡലങ്ങളിലോക്കെ ജനവിധി തേടുന്നത്. 

ഇതിൽ ആരെങ്കിലും ഒരാൾ ലോക്‌സഭയിലേക്ക് പോകുന്നമെന്നുള്ള കാര്യം ഉറപ്പാണ്. അത് കോട്ടയത്തു നിന്നായിരിക്കാം. കോട്ടയം സ്വദേശികളായ മൂന്നുപേരുമാണ് അവിടെ ഏറ്റുമുട്ടുന്നത്.കോട്ടയം നഗരത്തിനുസമീപം കുമ്മനം സ്വദേശിയാണ് തിരുവനന്തപുരത്തെ എൻ.ഡി.എ.സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. മിസോറം ഗവർണർസ്ഥാനം രാജിവച്ചാണ് അദ്ദേഹമെത്തുന്നത്. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കേന്ദ്ര നേതൃത്വം ഇടപ്പെട്ടാണ് കുമ്മനത്തെ തലസ്ഥാനത്ത് എത്തിച്ചത്. സിറ്റിങ് എംപി ശശി തരൂരും നെടുമങ്ങാട് എംഎൽഎ സി ദിവകാരനും എതിർസ്ഥാനാർത്ഥികളാവുന്ന മണ്ഡലത്തിൽ കുമ്മനത്തിനും ജയസാധ്യത ബിജെപി കണക്കുകൂട്ടുന്നുണ്ട്.

Stories you may Like

പൂഞ്ഞാർ സ്വദേശിയാണ് പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോ ആന്റണി. കോട്ടയം ഡി.സി.സി.പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഇത് മൂന്നാമങ്കം. സിപിഎമ്മിന്റെ ആറന്മുള എംഎൽഎയായ വീണാ ജോർജ്ജാണ് നിലവിൽ എതിരാളിയായിട്ടുള്ളത്. ബിജെപി ഇവിടെ ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപി നേതാവ് കെ സുരേന്ദ്രനായി പ്രവർത്തകർ മുറവിളികൂട്ടുന്നുണ്ടെങ്കിലും സ്ഥാനാർത്ഥി നിർണയം ആശങ്കയിലാണ്.

വൈക്കം മാഞ്ഞൂർ സ്വദേശിയാണ് പി.കെ. ബിജു. എസ്.എഫ്.ഐ. അഖിലേന്ത്യാ മുൻ പ്രസിഡന്റാണ്. നിലവിലത്തെ സിറ്റിങ് എംപിയുമാണ് പികെ ബിജു. ആലത്തൂരിനെ വീണ്ടും ചുവപ്പണിയിക്കാനാണ് സിപിഎം. ബിജുവിനെ രംഗത്തിറക്കിയത്. ബിജുവിനെ നേരിടുന്നത് യുഡിഎഫിന്റെ രമ്യാഹരിദാസും ബിഡിജെഎസ് സ്ഥാനാർത്ഥിയുമാകും.

എറണാകുളത്തെ എൻ.ഡി.എ.സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനം മണിമല സ്വദേശിയാണ്. കോട്ടയം കളക്ടർ, കാഞ്ഞിരപ്പള്ളി എംഎ‍ൽഎ. തുടങ്ങിയ പദവികൾ വഹിച്ചു. 2017-ൽ കേന്ദ്രമന്ത്രിയായി. യുഡിഎഫിന്റെ കോട്ടയായ ഇവിടെ കണ്ണന്താനത്തിനെ എതിരിടുന്നത് യുഡിഎഫിന്റെ യുവ എംഎൽ ഹൈബി ഈഡനും സിപിഎമ്മിന്റെ പി രാജീവുമാണ്. ദേശാഭീമാനി ചീഫ് എഡിറ്റർകൂടിയാണ് പി രാജീവ്.

കോട്ടയത്ത് പോരിനിറങ്ങുന്ന മുന്നണിസ്ഥാനാർത്ഥികളും തദ്ദേശീയർ തന്നെ. യു.ഡി.എഫ്.സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഏറ്റുമാനൂരുകാരനാണ്. നട്ടാശ്ശേരിയിലാണ് താമസം. എൽ.ഡി.എഫിനായി രംഗത്തിറങ്ങിയ വി.എൻ. വാസവൻ പാമ്പാടി സ്വദേശിയാണ്. എൻ.ഡി.എ.യുടെ പി.സി. തോമസ് വാഴൂർ ചാമംപതാൽ സ്വദേശി. ട്വന്റി 20 സ്ഥാനാർത്ഥിയായി ഡി.ജി.പി. ജേക്കബ് തോമസ് മത്സരിച്ചാൽ അതും കോട്ടയത്തിന്റെ അക്കൗണ്ടിൽ വരും. തീക്കോയി സ്വദേശിയാണ് അദ്ദേഹം. ഐപിഎസ് രാജിവച്ചിട്ടാകും അദ്ദേഹത്തിന്റെ പരീക്ഷണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP