Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആളിക്കത്തിയത് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കൈവശമുള്ള അക്വേഷ്യ മലയോരം; പാള്ളത്ത് കെടുത്താനുള്ള ശ്രമം തുടങ്ങിയത് ഉച്ചയോടെ; അണഞ്ഞു എന്നു കരുതിയിരിക്കുമ്പോൾ വീണ്ടും ആളിക്കത്തൽ; നാട്ടുകാർ തിരികെപ്പോയിരുന്നതിനാൽ രക്ഷപ്പെട്ടത് നിരവധി പേർ; കൊല്ലപ്പെട്ടത് വേനൽക്കാറ്റിൽ തീക്കുണ്ഡം പോലെയായ കാടിനുള്ളിൽ പെട്ട ട്രൈബൽ വാച്ചർമാർ; ഓർമ്മപ്പെടുത്തുന്നതു കൊരങ്ങിണിയിൽ 13 പേർ മലഞ്ചെരുവിൽ വെന്തുമരിച്ച സംഭവത്തെ; വീണ്ടും കാട് ജീവനെടുക്കുമ്പോൾ

ആളിക്കത്തിയത് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കൈവശമുള്ള അക്വേഷ്യ മലയോരം; പാള്ളത്ത് കെടുത്താനുള്ള ശ്രമം തുടങ്ങിയത് ഉച്ചയോടെ; അണഞ്ഞു എന്നു കരുതിയിരിക്കുമ്പോൾ വീണ്ടും ആളിക്കത്തൽ; നാട്ടുകാർ തിരികെപ്പോയിരുന്നതിനാൽ രക്ഷപ്പെട്ടത് നിരവധി പേർ; കൊല്ലപ്പെട്ടത് വേനൽക്കാറ്റിൽ തീക്കുണ്ഡം പോലെയായ കാടിനുള്ളിൽ പെട്ട ട്രൈബൽ വാച്ചർമാർ; ഓർമ്മപ്പെടുത്തുന്നതു കൊരങ്ങിണിയിൽ 13 പേർ മലഞ്ചെരുവിൽ വെന്തുമരിച്ച സംഭവത്തെ; വീണ്ടും കാട് ജീവനെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതുരുത്തി: കാടു കൊണ്ട് സമ്പന്നമാണ് ദൈവത്തിന്റെ സ്വന്തം നാട്. ഇത് പരിപാലിക്കാൻ എല്ലായിടത്തും വനപാലകരുമുണ്ട്. എന്നാൽ കാടിനെ സംരക്ഷിക്കാനും കാടൊരുക്കുന്ന വെല്ലുവിളികളെ നേരിടാനും സംവിധാനമൊന്നും അവർക്കില്ല. വേനൽകാലത്ത് കാട്ടു തീയാണ് ഏറ്റവും ഭീഷണി ഉയർത്തുന്നത്. പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടു തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ വെന്തുമരിച്ച മൂന്ന് വനം വകുപ്പ് വാച്ചർമാറും ഓർമിപ്പിക്കുന്നത് സംവിധാനങ്ങളുടെ അപര്യാപ്തതയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അക്വേഷ്യാ കാടിന്റെ തീ അണയ്ക്കുന്നതിനിടയിൽ ഉണ്ടായ ശക്തമായ കാറ്റിൽ തീ ആളി പടർന്നതോടെയാണ് മൂവരും മരിച്ചത്.

വാഴച്ചാൽ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബൽ വാച്ചറുമായ കെ.വി. ദിവാകരൻ(43), താത്കാലിക ഫയർ വാച്ചർ എരുമപ്പെട്ടി കുമരനെല്ലൂർ കൊടുമ്പ് എടവണ വളപ്പിൽവീട്ടിൽ എം.കെ. വേലായുധൻ(55) താത്കാലിക ഫയർ വാച്ചർ കുമരനെല്ലൂർ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടിൽ വി.എ. ശങ്കരൻ (46) എന്നിവരാണ് മരിച്ചത്. പൊള്ളത്ത് ഉച്ചയോടെ തീ കെടുത്താനുള്ള ശ്രമം തുടങ്ങി. വൈകീട്ട് അഞ്ചരയോടെ തീ അണഞ്ഞു എന്നു കരുതിയിരിക്കുമ്പോഴാണ് പെട്ടെന്നു തീ പടർന്നത്. അതുവരെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സഹായിക്കാൻ നിന്നിരുന്ന നാട്ടുകാർ തിരികെപ്പോയിരുന്നതിനാൽ ഒട്ടേറെപ്പേർ രക്ഷപ്പെട്ടു. ഒരുഭാഗത്ത് തീയണയ്ക്കാനുള്ള പ്രവൃത്തികൾ നടക്കവേ, ശക്തമായ വേനൽക്കാറ്റിൽ മറുഭാഗത്തുനിന്ന് തീ ആളിപ്പടരുകയായിരുന്നു. ചിതറിയോടിയ സംഘത്തിലെ മൂന്നുപേർ തീക്കുണ്ഡംപോലെയായ കാടിനുള്ളിൽപ്പെട്ടു പോവുകയായിരുന്നു.

മനുഷ്യന് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള കാടിലാണ് തീ ആളിക്കത്തിയത്. തപൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കൈവശമുള്ള അക്വേഷ്യ മലയോരം. എച്ച്എൻഎല്ലിന്റെ കൈവശമാണെങ്കിലും നാലഞ്ചു വർഷം മുൻപുവരെ ഇവിടെ അഗ്‌നിസുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. 'ഫയർ ലൈൻ ' തയാറാക്കിയും ജനവാസമേഖലയിൽ നിന്നു കാടിനെ വേർതിരിച്ചും നടന്നിരുന്ന ഈ മുൻകരുതലുകൾ പിന്നീട് ഇല്ലാതായി. ഇതോടെ ഇവിടെ തീപിടിത്തം പതിവായി. 475 ഹെക്ടർ (ആയിരത്തിലേറെ ഏക്കർ) വരുന്ന അക്വേഷ്യ മരങ്ങളുടെ വനമാണ് ഈ മേഖലയിൽ. പേപ്പർ പൾപ് ഉണ്ടാക്കാനായി കുറച്ചുവർഷങ്ങൾക്കു മുൻപു വരെ ഇവിടെ നിന്നു മരങ്ങൾ വെട്ടി കൊണ്ടുപോയിരുന്നു. 4 വർഷം മുൻപ് ഇതു നിലച്ചു. ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായ കാട്ടിൽ നിറയെ ഇഞ്ചക്കാടും പുൽക്കാടും നിറഞ്ഞു. വെട്ടിയമരങ്ങളുടെ കുറ്റികളും.

വേനലായാൽ ഇവ ഉണങ്ങിക്കരിഞ്ഞ് ഏതുനിമഷവും അഗ്‌നിഗോളമാകാവുന്ന നിലയാണ്. ഈ കാട്ടിൽ തീപിടിത്തം പതിവു സംഭവമാണെന്ന് പരിസരവാസികൾ പറയുന്നു. പരിസരപ്രദേശത്തുള്ള തോട്ടങ്ങളിലേക്കു തീ പടരാതിരിക്കാൻ വനംവകുപ്പ് നിതാന്ത ജാഗ്രത പുലർത്താറുണ്ട്. 3 ദിവസമായി അക്വേഷ്യ മരങ്ങൾ നിന്നു കത്തുന്നതിനാലും ഇവിടെ നിന്നു തീ പടരുന്നതിന്റെ സാധ്യത കണ്ടതിനാലും വനം വകുപ്പു ജീവനക്കാരിലെ 14 പേർ വിവിധ സംഘങ്ങളായി തിരിഞ്ഞു തീയണയ്ക്കാൻ മല കയറുകയായിരുന്നു. ഈ ശ്രമമാണു ദുരന്തത്തിൽ കലാശിച്ചത്. തദ്ദേശവാസികളെച്ചേർത്തു തീയണ്ക്കൽ സേനയെ രൂപീകരിച്ചിരുന്നു. ഇതിൽപെട്ടതാണ് താൽക്കാലിക ജീവനക്കാർ.

അടിക്കാടുകളിൽനിന്നു കാട്ടുതീ ആളിപ്പടരുന്നത് മുളങ്കൂട്ടങ്ങളിലൂടെയാണ്. ഉണങ്ങിയ മുളയ്ക്ക് തീ പിടിക്കുമ്പോൾ പൊട്ടിത്തെറിക്കും. കനൽച്ചീള് മുന്നൂറുമീറ്റർവരെ ചെന്നുവീഴും. അവിടെ തീപിടിക്കാൻ അതുമതി. തീ കെടുത്താൻ ശ്രമിക്കുന്നവർ പുകയിൽ ശ്വാസംമുട്ടി മയങ്ങിവീഴും. ട്രക്കിങ്ങിനിടെ 23 പേർ കാട്ടുതീയിൽപ്പെട്ട് വെന്തുമരിച്ച കൊരങ്ങിണി ദുരന്തത്തിനുശേഷം ഇന്ത്യയിലെത്തന്നെ ആദ്യസംഭവമാണ് ദേശമംഗലം കൊറ്റമ്പത്തൂരിലുണ്ടായത്. ട്രക്കിങ്ങിനു പുറപ്പെട്ട സ്ത്രീകളായിരുന്നു കൊരങ്ങിണിയിൽ അപകടത്തിൽപ്പെട്ടത്. 2018 മാർച്ച് 11-നായിരുന്നു ദുരന്തം. ചെന്നൈയിൽനിന്നു ട്രക്കിങ്ങിനായി എത്തിയ സ്ത്രീകളും വിദ്യാർത്ഥികളുമടങ്ങിയ സംഘമാണ് കാട്ടുതീയിൽപ്പെട്ടത്.

കൊരങ്ങിണിയിൽനിന്ന് കൊളുക്കുമല കയറി അവിടെ തങ്ങിയശേഷം പിറ്റേന്നു തിരിച്ചിറങ്ങുമ്പോൾ താഴെനിന്ന് തീ പടർന്നുകയറുകയായിരുന്നു. 13 പേർ മലഞ്ചെരുവിൽ വെന്തുമരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിലും. കൊരങ്ങിണി സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിലും കേരളത്തിലും ട്രക്കിങ് നിരോധിച്ചിരുന്നു. അന്ന് മലയിറങ്ങുന്നതിനിടെ കാട്ടുതീ പടരുന്നതുകണ്ട് ഭയന്ന സംഘം ചിതറിയോടുകയായിരുന്നു. മറുഭാഗത്തുനിന്നു തീ പടർന്നതോടെ രക്ഷയില്ലാത്ത സ്ഥിതിയായി.

ദുരന്തങ്ങൾ വിട്ടുമാറാതെ പള്ളം

പള്ളം കൊറ്റമ്പത്തൂരിൽ ദുരന്തങ്ങൾ ആവർത്തിക്കുന്നു. 2018-ലെ പ്രളയത്തിൽ കൊറ്റമ്പത്തൂരിൽ കനത്തമഴയെ തുടർന്നു മലയുടെ ഒരുഭാഗം ഇടിഞ്ഞ് ഒട്ടേറെ വീടുകൾ തകർന്ന് നാലുപേർ മണ്ണിനടിയിൽപ്പെട്ടു മരിച്ചു. മണ്ണിടിച്ചിൽ ആവർത്തിക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പിനെത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇതോടെ ഒരു കോളനിതന്നെ ഇവിടെ ജനവാസമില്ലാതായി. ഈ ദുരന്തത്തിന്റെ ഓർമകൾ മായുംമുമ്പാണ് മറ്റൊരു വലിയ ദുരന്തമെത്തുന്നത്.

പ്രളയസമയത്തു പുലർച്ചെ രണ്ടരയോടെ ചെറിയതോതിൽ മണ്ണിടിഞ്ഞു. തുടർന്ന് ആളുകൾ മുഴുവൻ ഒഴിഞ്ഞുപോയി. രാവിലെ ആറുമണിക്കു ചിലയാളുകൾ വീടുകളിൽനിന്നു രേഖകളും മറ്റും എടുക്കാനെത്തിയ സമയത്താണ് മല വലിയതോതിൽ ഇടിഞ്ഞ് വീടുകൾ തകർന്നതും മരണം സംഭവിച്ചതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP