Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടമലയാറിൽ വീണ്ടും ഷട്ടർ ഉയർത്തി; ഹെറേഞ്ച് കവാടമായ കോതമംഗലം വെള്ളത്തിൽ; മൂവാറ്റുപുഴ പെരുമ്പാവൂർ നേര്യമംഗലം മേഖലകളിലേക്കുള്ള വാഹനഗതാഗതം നിലച്ചു; ഭൂതത്താൻകെട്ടിന്റെ പരിസര പ്രദേശങ്ങളിലും ഭീതി

ഇടമലയാറിൽ വീണ്ടും ഷട്ടർ ഉയർത്തി; ഹെറേഞ്ച് കവാടമായ കോതമംഗലം വെള്ളത്തിൽ; മൂവാറ്റുപുഴ പെരുമ്പാവൂർ നേര്യമംഗലം മേഖലകളിലേക്കുള്ള വാഹനഗതാഗതം നിലച്ചു; ഭൂതത്താൻകെട്ടിന്റെ പരിസര പ്രദേശങ്ങളിലും ഭീതി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:ഇടമലയാർ അണക്കെട്ടിന്റെ ഷട്ടർ വീണ്ടും ഉയർത്തി.ഇതേത്തുടർന്ന് ഭൂതത്താൻകെട്ടിലേക്കുള്ള ജലപ്രവാഹം വർധിച്ചു.ഉച്ചവരെ സെക്കന്റിൽ 700 ഘനമീറ്റർ എന്ന തോതിലായിരുന്നു വെള്ളം തുറന്നുവിട്ടിരുന്നത്.ഇത് ഇപ്പോൾ സെക്കന്റിൽ 1000 ഘനമീറ്റർ ആയി വർധിപ്പിച്ചിരിക്കുകയാണ്.ഡാമിന്റെ രണ്ട് ഷട്ടറുകൾ 3.5 മീറ്ററും ഒരു ഷട്ടർ രണ്ട് മീറ്ററും മറ്റൊരു ഷട്ടർ ഒരു മീറ്ററും ആയിട്ടാണ് ഉയർത്തിയിരിക്കുന്നത്.ഇന്നലെ രാത്രി രണ്ട് ഷട്ടറുകൾ 2.5 മീറ്റർ വീതവും ബാക്കി രണ്ട് മീറ്ററുകൾ വീതവുമായിരുന്നു ഉയർത്തിയിരുന്നത്.ഇന്ന് പുലർച്ചെ മുതൽ സംഭരണയിലേക്ക് നീരൊഴുക്ക് വർദ്ധിച്ചതിനാലാണ് ഷട്ടറുകൾ വീണ്ടും ഉയർത്തേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനെത്തുടർന്ന് ഒഴുകിയെത്തിയ അധികജലം ഒഴുക്കിക്കളയാൻ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും ഇന്നലെ വൈകിട്ടോടെ ഉയർത്തിയിരുന്നു.ഇതിന് പുറമേ ഇടമലയാറിൽ നിന്നുള്ള കൂടിയ അളവിലുള്ള ജലപ്രവാഹം കൂടിയായതോടെ വൈകിട്ട് മൂന്ന് മണിയോടടുത്ത് സംഭരണിയിലെ ജലനിരപ്പ് 34 മീറ്ററോളമെത്തി. രമാവധി സംഭരണശേഷി 34.95 മീറ്ററാണ്.രാത്രിയോടെ ഈ നിലയിലേക്ക് ജലനിരപ്പ് ഉയരുമെന്നാണ് പരക്കെയുള്ള വിലയിരുത്തൽ.ഭൂതത്താൻകെട്ടിൽ ജനിരപ്പ് ഉയരുന്നത് താലൂക്കിൽ വ്യാപകമായി ഭീതി പരത്തിക്കഴിഞ്ഞു.ഹൈറേഞ്ച് കവാടമായ കോതമംഗലത്ത് പലഭാഗത്തും പുലർച്ചെ തന്നെ വെള്ളം കയറിത്തുടങ്ങിയിരുന്നു.

ഉച്ചയോടെ നഗരം പരിസരപ്രദേശങ്ങളിൽ നിന്നും ഒറ്റപ്പെട്ട അവസ്ഥയായി.മൂവാറ്റുപുഴ,പെരുംമ്പാവൂർ,നേര്യമംഗലം മേഖലകളിലേക്കുള്ള വാഹനഗതാഗതം നിലച്ചതോടെ വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയവർ തീരാദുരിതത്തിലായി.കീലോമീറ്ററുകൾ ചുറ്റിവളഞ്ഞാണ് ഇരുചക്രവാഹയാത്രികർ ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്.പാതകളിലെ വെള്ളപ്പൊക്കം കണക്കിലെടുത്ത് ഉച്ചമുതൽ ഹൈറേഞ്ച് മേഖലയിലേക്കും ഏറണാകുളം ഭാഗത്തേക്കും ബസ്സുകൾ ഓടിയില്ല. വെള്ളം പൊങ്ങിയതോടെ ജവഹർ ജംഗഷൻ,പൊലീസ്റ്റേഷൻപടി,കോഴിപ്പിള്ളി എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ മിക്കതും അടച്ചിട്ടു.ഏതാനും വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി.കാര്യമായ നാശനഷ്ടമുണ്ടാതായുള്ള വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.

തങ്കളത്ത് ജവഹർ കോളനിയിൽ രാത്രിമുതൽ വെള്ളം കയറിയിരുന്നു പുലർച്ചയോടെ ഇവരെ ടൗൺ യൂപി സ്‌കൂളിൽ സജ്ജമാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.പല്ലാരിമംഗലം പഞ്ചായത്തിലെ വാളാച്ചിറ കൂറ്റംവേലി ഭാഗങ്ങളിലെ വീടുകളിലും വെള്ളകയറി.
കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റത്തിനടുത്ത് കോട്ടപ്പാടത്ത് ഒരു കോഴിഫാം അപ്പാടെ വെള്ളംകയറി നശിച്ചു.20 ദിവസം പ്രായമായ 10000 കോഴിക്കുഞ്ഞുങ്ങൾ ചത്തൊടുങ്ങിയതായിട്ടാണ് പുറത്തായവിവരം.കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠംചാൽ നിവാസികൾ വെള്ളപ്പൊക്കം മൂലം അനുഭവിക്കുന്ന പെടാപ്പാട് വിവരണാതീതമാണ്.

ബാഹ്യലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക ഗാതാഗതമാർഗ്ഗമായ മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിനയിയിലായിട്ട് ദിവസങ്ങളായി.പുറമേ നിന്നുള്ളവർ എത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ കൊണ്ടാണ് ഇവിടുത്തുകാർ ജീവൻ നിലനിർത്തിപ്പോരുന്നത്.
നേര്യമംഗലത്ത് കൃഷിഫാമിലെ പട്ടികവർഗ്ഗക്കോളനിയിൽ വെള്ളം കയറിതിനെത്തുടർന്ന് സംജാതമായ അപകടകരമായ സാഹചര്യം പുറമേനിന്നുള്ളവരുടെ അവസരോജിതമായ ഇടപെടൽ കൊണ്ടാണ് പരിഹരിച്ചത്.

വിവരമറിഞ്ഞ് ആദ്യം എത്തിയത് പട്ടകജാതി മോർച്ച ജില്ലാകമ്മറ്റിയംഗം ഏ എൻ ബാബുവായിരുന്നു.അധികൃതർ വരാൻ കാത്തുനിൽക്കാതെ ഊരുമൂപ്പൻ യശോധരനെയും കൂട്ടി ഇവിടുത്തെ 11 കുടുമ്പങ്ങളിലെ താമസക്കാരെയും നേര്യമംഗലത്തും മണിമരുതുംചാലിലുമുള്ള ദുരിതാശ്വാ ക്യാമ്പുകളിൽ എത്തിച്ചശേഷമാണ് ബാബു മടങ്ങിയത്.വെള്ളത്താൽ ചുറ്റപ്പെട്ട കോളനിയിലെ വീടുകളിൽ നിന്നും പ്രായമായവരെയും കൂട്ടികളെയും താനും കോളനിവാസികളും ചേർന്ന് ചുമലിലേറ്റിയും മറ്റുമാണ് വെള്ളം നിറഞ്ഞ പ്രദേശത്തുനിന്നും പുറത്തെത്തിച്ചതെന്ന് ബാബു വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP