Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

പള്ളിയിൽ കയറാൻ ഓർത്തഡോക്‌സ് വിഭാഗവും തടഞ്ഞ് യാക്കോബായക്കാരും; കോതമംഗലം മാർത്തോമാ പള്ളിയിൽ സംഘർഷാവസ്ഥ; പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്ന് ആർ.ഡി.യുടെ നിർദ്ദേശം കണക്കിലെടുക്കാതെ പള്ളിയിൽ തമ്പടിച്ച് വിശ്വാസികൾ; പള്ളിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹം; വിന്യസിച്ചിരിക്കുന്ന അഞ്ഞൂറിലധികം പൊലീസുകാരെ; ബലപ്രയോഗം നടത്തേണ്ടിവരുമെന്ന ജില്ലാഭരണകൂടത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പിലും ഉലയാതെ യാക്കോബായ സഭാംഗങ്ങൾ

പള്ളിയിൽ കയറാൻ ഓർത്തഡോക്‌സ് വിഭാഗവും തടഞ്ഞ് യാക്കോബായക്കാരും; കോതമംഗലം മാർത്തോമാ പള്ളിയിൽ സംഘർഷാവസ്ഥ; പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്ന് ആർ.ഡി.യുടെ നിർദ്ദേശം കണക്കിലെടുക്കാതെ പള്ളിയിൽ തമ്പടിച്ച് വിശ്വാസികൾ; പള്ളിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹം; വിന്യസിച്ചിരിക്കുന്ന അഞ്ഞൂറിലധികം പൊലീസുകാരെ; ബലപ്രയോഗം നടത്തേണ്ടിവരുമെന്ന ജില്ലാഭരണകൂടത്തിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പിലും ഉലയാതെ യാക്കോബായ സഭാംഗങ്ങൾ

മറുനാടൻ ഡെസ്‌ക്‌

കോതമംഗലം: കോതമംഗലം ചെറിയപള്ളിയിൽ കയറാൻ ഓർത്തഡോക്സ് സഭാംഗങ്ങൾ എത്തി. പ്രതിഷേധവുമായി യാക്കോബായ സഭാംഗങ്ങൾ പള്ളിക്ക് മുമ്പിൽ നിലയുറപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. പ്രതിഷേധക്കാർ പിരിഞ്ഞുപോകണമെന്ന് ആർ.ഡി.ഒ നിർദ്ദേശം നൽകി. ഓർത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ വൈദികരുടെയും വിശ്വാസികളുടെയും സംഘം പള്ളിയിലെത്തിയതോടെയാണ് സംഘർഷത്തിന് തുടക്കം. വൻ പൊലീസ് സംഘത്തിന്റെ കാവലിലാണ് പ്രാർത്ഥനയോടെയാണ് സംഘം പള്ളിയിലേക്ക് നടന്ന് എത്തിയത്. 

പള്ളിത്തർക്കം നിലനിൽക്കുന്ന കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ സുപ്രീംകോടതി വിധി പ്രകാരം ഇന്ന് പ്രവേശിക്കുമെന്ന് ഓർത്തഡോക്സ് സഭ അറിയിച്ചിരുന്നു. തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ വൈദികരുടെയും വിശ്വാസികളുടെയും സംഘം രാവിലെ പത്തുമണിയോടെ പള്ളിയിലെത്തി. ഇവർക്കാവശ്യമായ സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഞ്ഞൂറ് പൊലീസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചത്. മുൻപ് മൂന്നുതവണ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിശ്വാസികൾ തടഞ്ഞിരുന്നു. രണ്ടാഴ്ചമുൻപ് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ റമ്പാനടക്കം നിരവധിപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

ഇത്തവണ റമ്പാൻ എത്തിയപ്പോഴും ഓർത്തഡോക്സ് വിഭാഗത്തിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി്. കൂടാതെ, യാക്കോബായ വിശ്വാസികൾ മുദ്രാവാക്യം മുഴുക്കുന്നുണ്ട്. പള്ളിക്കുള്ളിലും യാക്കോബായ വിഭാഗം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇടവകക്കാരും പുറത്തുള്ളവരും പള്ളിമുറ്റത്ത് നിൽക്കുന്നുണ്ട്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സഹകരിക്കണമെന്നും അല്ലെങ്കിൽ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ജില്ലാ ഭരണകൂടത്തിന് വേണ്ടി മൂവാറ്റുപ്പുഴ ആർ.ടി.ഒ വ്യക്തമാക്കി. പള്ളിക്ക് പുറത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഒക്ടോബർ 17ന് ഓർത്തഡോക്സ് വിഭാഗത്തെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കട്ടി കോടതി വിധി വന്നത്. കൂടാതെ, തോമസ് പോൾ റമ്പാന് സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ?െയൽദോ മാർ ബസേലിയോസ് ബാവയുടെ 334 വർഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ളത് കോതമംഗലം പള്ളിയിലാണ്.

അതുകൊണ്ട് തന്നെ ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിശ്വസികൾ. ഇവർ സംഘടിച്ച് പള്ളിയിൽ തമ്പടിച്ചിരിക്കുകയാണ്. ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ കയറുന്നത് തടയുന്നതിനായി ഇന്നലെ രാത്രി തന്നെ യാക്കോബായ വിഭാഗം പള്ളിയിൽ തമ്പടിച്ചിരിക്കുകയാണ്. മുമ്പ് മൂന്നുതവണ റമ്പാന്റെ നേതൃത്വത്തിൽ ഓർത്തഡോക്സ് വിഭാഗം പള്ളിയിൽ പ്രവേശിക്കാൻ എത്തിയെങ്കിലും യാക്കോബായ വിശ്വാസികൾ തടയുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ റമ്പാനടക്കം നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മാർത്തോമ്മാ ചെറിയ പള്ളി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം ഉണ്ടായിരുന്നു. മാർത്തോമ്മാ ചെറിയ പള്ളിയിൽ പ്രവേശിക്കാൻ തോമസ് പോൾ റമ്പാൻ ഇന്ന് എത്തുമെന്ന് പൊലീസ് അറിയിപ്പ് ലഭിച്ചതോടെ ചേർന്ന കോതമംഗലത്തെ പൗരപ്രമുഖർ, രാഷ്ട്രീയപ്പാർട്ടികൾ, വ്യാപാരി സംഘടനകൾ, ബസ് ഓപ്പറേറ്റേഴ്‌സ്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ തുടങ്ങിവയുടെ ഭാരവാഹികളുടെ യോഗത്തിലാണ് ആവശ്യമെങ്കിൽ ചെറിയ പള്ളിക്കുവേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയ്യാറെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞത്. യാക്കോബായക്കാർക്ക് വേണ്ടിയായിരുന്നു ഈ യോഗം.

രണ്ടാം കൂനൻ സത്യവിശ്വാസ പ്രഖ്യാപനത്തിനു പിന്നാലെ കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ യാക്കോബായ സഭയുടെ 'കൂട്ടിക്കൂട്ടം' പ്രാർത്ഥന നടത്തിയിരുന്നു. സഭ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അഭ്യർത്ഥിച്ചാണ് ഞായറാഴ്ച അഖില മലങ്കര സൺഡേ സ്‌കൂൾ കുട്ടികളുടെ 'കൂട്ടിക്കൂട്ടം' പ്രാർത്ഥനകൂട്ടായ്മ നടത്തിയത്.മലങ്കരസഭയുടെ എഴുന്നൂറിൽപ്പരം സൺഡേ സ്‌കൂളിൽനിന്ന് ആയിരക്കണക്കിന് കുട്ടികൾ പങ്കെടുത്തു. പത്രോസ് ശ്ലീഹയിലൂടെ തലമുറകൾ കൈമാറിക്കിട്ടിയ സത്യവിശ്വാസം നിലനിർത്താൻ പുതുതലമുറ പ്രതിജ്ഞാബദ്ധരാണ് എന്ന ആഹ്വാനവുമായാണ് സൺഡേ സ്‌കൂൾ കുട്ടികളുടെ പ്രാർത്ഥനകൂട്ടായ്മ നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP