വീട്ടിലുണ്ടോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് ഫോൺ; വായ്പാ തിരിച്ചടവ് വിഷയം രമ്യമായി തീർക്കാമെന്ന് പ്രതീക്ഷിരുന്നപ്പോൾ വന്നത് പൊലീസും കൂട്ടവുമായി; നോട്ടീസ് കാണിച്ച് ഒരു ദാക്ഷിണ്യവുമില്ലാതെ കാറെടുത്തുകൊണ്ട് പോയി; തന്നോട് കൊട്ടക് മഹീന്ദ്ര ബാങ്ക് കാട്ടിയതുകൊടുംചതിയെന്ന് കോട്ടയം കൂരാളി സ്വദേശി നാരായണൻ; ബാങ്കിന്റെ 'സൂപ്പർ ആക്ഷൻ' കോവിഡ് കാലത്തെ മൊറട്ടോറിയം ഇളവുകൾ നൽകാതെ

കെ ആർ ധന്യ
കോട്ടയം: കോവിഡ് കാലത്തെ മൊറട്ടോറിയം ഇളവുകൾ നൽകാതെ, വാഹന വായ്പ തിരിച്ചടച്ചില്ലെന്ന് കാണിച്ച് വാഹനം പിടിച്ചെടുത്തുകൊട്ടക് മഹീന്ദ്ര ബാങ്ക്. കോട്ടയം കൂരാളി സ്വദേശി സി എസ് നാരായണന്റേയും ഭാര്യ എം എസ് ഓമന അമ്മാളിന്റേയും പേരിലുള്ള വാഹനമാണ് വീട്ടിലെത്തി പിടിച്ചെടുത്തത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മോറട്ടോറിയം ഇളവുകൾ നൽകണമെന്ന ആർബിഐ നിർദ്ദേശം വക വക്കാതെ വാഹനം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ആരോപണം. കോടതി ഉത്തരവുമായെത്തിയ സംഘം വാഹനം പിടിച്ചെടുക്കുകയായിരുന്നു. ബാങ്കിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ.
വായ്പ തിരിച്ചടവ് മുടങ്ങിയെന്ന് കാണിച്ചാണ് ബാങ്ക് കോടതിയിൽ നിന്ന് വാഹനം പിടിച്ചെടുക്കാനുള്ള ഉത്തരവ് സ്വന്തമാക്കിയത്. എന്നാൽ ഇതിൽ ആറ് മാസം മോറട്ടോറിയം ഇളവുകളുടെ പരിധിയിൽ വരുന്നതാണ്. ഇളവുകൾ നീങ്ങിയ സെപ്റ്റംബർ മാസം ഉടമ വായ്പ അടക്കുകയും ചെയ്തു. എന്നാൽ പിന്നീടുള്ള മാസത്തിൽ വായ്പ തിരിച്ചടക്കാതിരുന്നത് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിട്ടാണെന്ന് നാരായണൻ പറയുന്നു. വായ്പാ തിരിച്ചടവ് സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാൻ വീട്ടിലേക്കെത്താമെന്ന് പറഞ്ഞ ബാങ്ക് അധികൃതർ വീട്ടിലെത്തി വാഹനം പിടിച്ചുകൊണ്ട് പോവുകയായിരുന്നു എന്നും അദ്ദേഹം പറയുന്നു.
ബാങ്ക് ചെയ്തത് ചതിയും നിയമലംഘനവും
2019 ൽ മാരുതി ബ്രീസ കാർ വാങ്ങാൻ കൊട്ടക് മഹീന്ദ്ര ബാങ്കിൽ നിന്നായിരുന്നു വായ്പ എടുത്തത്. കഴിഞ്ഞ മാർച്ച് മാസം വരെ വായ്പാ തിരിച്ചടവ് കൃത്യമായി നടന്നു. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും പിന്നീ്ട് സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയും ചെയ്തതോടെ നാരായണന് വായ്പ തിരിച്ചടക്കാനായില്ല. എന്നാൽ എല്ലാ വായ്പകൾക്കും ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചതോടെ വാഹന വായ്പ അതിന്റെ പരിധിയിലാണ് എന്ന വിശ്വാസത്തിൽ നാരായണൻ ആശ്വസിച്ചു. മൂന്ന് മാസം കഴിഞ്ഞപ്പോൾ മോറട്ടോറിയം ഇളവുകൾ നീട്ടി നൽകണമെന്ന് ബാങ്കിന് മെയിൽ അയച്ചു. ആറ് മാസത്തെ മോറട്ടോറിയം കാലാവധി കഴിഞ്ഞപ്പോൾ സെപ്റ്റംബർ മാസത്തെ തിരിച്ചടവിനുള്ള തുക ബാങ്കിലേക്ക് അടക്കുകയും ചെയ്തു. എന്നാൽ അതിനിടെ ആറ് മാസത്തെ വായ്പ കുടിശികയാണെന്ന് കാണിച്ച് ബാങ്ക് നാരായണന് നോട്ടീസ് അയച്ചു. ഇതോടെ മോറട്ടോറിയം ഇളവിന് താൻ അർഹനാണെന്നും ഇളവുകൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബാങ്കിനോട് ആവശ്യപ്പെട്ടു. എന്നാൽ നൽകാൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആറ് മാസത്തെ തുക തിരിച്ചടച്ചില്ല എന്നതിന്റെ പേരിൽ ചെക്ക് ബൗൺസ് കാണിച്ച് ബൗൺസിങ് ചാർജും നാരായണന്റെ അക്കൗണ്ടിൽ നിന്ന് ബാങ്ക് പിൻവലിച്ചു.
ബാങ്ക് അധികൃതരും നാരായണനുമായി നിരവധി തവണ ചർച്ചകൾ നടന്നു. എന്നാൽ മോറട്ടോറിയം ഇളവ് നൽകാനാവില്ല എന്ന നിലപാടിൽ ബാങ്ക് അധികൃതർ ഉറച്ച് നിൽക്കുകയായിരുന്നു. 'ഒക്ടോബർ മാസത്തിലെ പൈസ അടക്കാനിരുന്നതാണ്. അപ്പോൾ ബാങ്കിൽ നിന്ന് തന്നെയാണ് അതിപ്പോൾ അടക്കേണ്ട എന്ന് പറഞ്ഞത്. മോറട്ടോറിയം കാലത്തെ അടവ് സംബന്ധിച്ച ധാരണയായതിന് ശേഷം ബാക്കി അടവ് മതി എന്നായിരുന്നു ബാങ്കിൽ നിന്ന് പറഞ്ഞത്. ഞങ്ങൾ അവർ പറഞ്ഞത് വിശ്വസിച്ചു. ഇത് ഞങ്ങളെ ചതിച്ചതാണ്. നാല് മാസം അടവ് മുടങ്ങിയാൽ അവർക്ക് വാഹനം കൊണ്ട് പോകാം. എന്നാൽ മോറട്ടോറിയം കാലത്തെ കണക്കാണ് അവർ പറയുന്നത്. ' നാരായണൻ പറഞ്ഞു.
മോറട്ടോറിയം ഇളവുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാവാനായി നാരായണനും മകനും സ്ഥിരമായി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു. 'പിന്നീട് ഒരു ദിവസം വീട്ടിലുണ്ടോ എന്ന് ചോദിച്ച് ബാങ്കിൽ നിന്ന് ഫോൺ വന്നു. മോറട്ടോറിയം കാലത്തെ അടവിന്റെ കാര്യം സംസാരിക്കാനാണ് എന്നാണ് കാര്യം പറഞ്ഞത്. പക്ഷെ അവർ പൊലീസും കോടതിയിൽ നിന്നുള്ള ഒരാളും ഉൾപ്പെടെ വീട്ടിലെത്തി നോട്ടീസ് കാണിച്ച് ഒരു ദാക്ഷണ്യവുമില്ലാതെ കാറെടുത്തുകൊണ്ട് പോയി.' നാരായണൻ തുടർന്നു.
Dear Sir,
I have taken a car from Kotak Mahindra Prime Car Finance.
The loan details are as follows
Agreement No : 17803186
Agreement Date : 29-11-2019
Loan Type : Irr/Reset
Loan Amount : 8, 53,151/-
My main source of income got affected due to lock down. As per the latent announcement by RBI I wish to get the benefit of three months moratorium which will help me to reduce my financial burden in this crucial time.
I will start paying the EMI on regular basis as per the RBI guidelines.
Kindly do the needful and grant me the benefits of moratorium period. (July,August,September )
Thank you
Narayanan CS
നാരായണൻ ഹൃദ്രോഗിയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിൽ കഴിയുന്ന തന്നോട് ഒരു കരുണയും കാണിക്കാതെ, നിയമ പ്രകാരം തനിക്ക് ലഭിക്കേണ്ട ഇളവുകൾ പോലും നൽകാതെ വാഹനം കൊണ്ടു പോയത് ക്രൂരതയാണെന്ന് ഇദ്ദേഹം പറയുന്നു. ' രാജ്യത്തെ എല്ലാ ബാങ്കുകൾക്കും കിട്ടുന്ന ഇളവുകൾ കൊട്ടക് മഹീന്ദ്രയിൽ കിട്ടില്ല എന്നാണ് അവർ പറയുന്നത്. എന്നാൽ അതവർ നേരത്തെ പറഞ്ഞിരുന്നെങ്കിൽ കടം വാങ്ങിയായാലും പണം അടച്ചേനെ.' നാരായണൻ കൂട്ടിച്ചേർത്തു.
ബാങ്ക് അധികൃതർ പറയുന്നത്
എന്നാൽ നിയമ പ്രകാരം ലഭിക്കേണ്ട മോറട്ടോറിയം ഇളവുകൾ എല്ലാവർക്കും നൽകുന്നുണ്ടെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് കളക്ഷൻ മാനേജർ രാഹുൽ പ്രതികരിച്ചു. മൂന്ന് മാസത്തെ ഇളവുകൾ എല്ലാവർക്കും ലഭിക്കും. പിന്നീട് മോറട്ടോറിയം നീട്ടണമെന്ന് ആവശ്യപ്പെടുന്നവർക്ക് മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകുകയും ചെയ്തു. എന്നാൽ മറ്റ് നിയമനടപടികൾ സംബന്ധിച്ച് തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. നിയമ നടപടിക്കെതിരെയുള്ള പ്രതികരണം അറിയാനായി കൊട്ടക് മഹീന്ദ്ര ബാങ്ക് ഹെഡ് ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ലഭ്യമായില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തദ്ദേശതിരഞ്ഞെടുപ്പിലെ മുന്നേറ്റത്തോടെ ഭരണത്തുടർച്ച സ്വപ്നം കാണുന്ന എൽഡിഎഫിന് ഉഷാറാകാം; ഭരണം നിലനിർത്തുമെന്ന് എബിപി-സീവോട്ടർ അഭിപ്രായ സർവേ; വോട്ടുവിഹിതത്തിൽ എൽഡിഎഫ് യുഡിഎഫിനേക്കാൾ 7 ശതമാനം മുന്നിൽ; ബിജെപി വോട്ടുവിഹിതത്തിലും വർദ്ധന; എൽഡിഎഫ് 85 സീറ്റിലും, യുഡിഎഫ് 53 സീറ്റിലും വിജയിക്കും; ബിജെപിക്ക് ഒരുസീറ്റും; സർവേ ഫലങ്ങൾ ഇങ്ങനെ
- നിത്യവും ഉപദ്രവിക്കുന്നത് മുറിയിൽ കയറി വാതിൽ അടച്ച ശേഷം; ശബ്ദം പുറത്തുവരാതിരിക്കാൻ വായിൽ തുണി തിരുകും; പുതുവത്സര രാത്രിയിൽ പുറത്ത് പോയതിന് കഴുത്തിന് പിടിച്ച് പൊക്കി നിർത്തി അടിച്ചു; തൈക്കൂടത്തിൽ സഹോദരീ ഭർത്താവിന്റെ ക്രൂരതകൾ വിവരിച്ച് മൂന്നാം ക്ലാസുകാരൻ
- നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്; ആദരം താരത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി; ബഹുമതി നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ താരം
- തൃശൂരിൽ നിന്ന് മടങ്ങും വഴി പ്രവർത്തകരുടെ സ്നേഹപൂർവമായ നിർബന്ധം; വസ്ത്രം മാറി സ്മാർട്ടായി കോടതിയിൽ എത്തി പൊരിഞ്ഞ വാദം; കണ്ണൂരിൽ ഡിവൈഎഫ്ഐക്കാർ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ സംഭവവും ഓർമ്മപ്പെടുത്തൽ; ഗണേശ് കുമാറിന്റെ കാർ ആക്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം കിട്ടിയപ്പോൾ ചാണ്ടി ഉമ്മനും ഹാപ്പി
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- റോഡിൽ നിർത്തിയ ശേഷം കഴുത്തിൽ വെട്ടിയത് നിരവധി തവണ; അവൻ ഒരു 'ആടാ'യിരുന്നെന്നും വന്ന സ്ഥലത്തേക്ക് തന്നെ തിരികെ അയച്ചെനന്നും യുവതി: എട്ടു മാസം പ്രായമായ കുഞ്ഞിനെ കോടാലിക്ക് വെട്ടിക്കൊന്ന് പെറ്റമ്മയുടെ കഥ കേട്ട് ഞെട്ടിത്തരിച്ച് നാട്ടുകാർ
- അരുണാചൽ പ്രദേശിൽ ചൈന ഗ്രാമം നിർമ്മിച്ചതായി റിപ്പോർട്ട്; വീണ്ടും രാജ്യത്തെ നടുക്കി ചൈനയുടെ ഇടപെടൽ; പുറത്ത് വിട്ടത് 2019 ലെ ഉപഗ്രഹചിത്രങ്ങൾ; ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വദേശകാര്യമന്ത്രാലയം
- 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാൽ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റർ പിണറായി വിജയൻ?' എന്ന് ചോദിച്ച തന്റേടി; സോഷ്യൽ മീഡിയയിൽ ഫോളോവേഴ്സിന്റെ വൻപട; എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്ലിയയെ നിയമസഭാ സഥാനാർത്ഥി ആക്കാൻ സമ്മർദം ചെലുത്തുന്നത് പി.കെ.ഫിറോസോ?
- പിജെ ആർമ്മിയെ കൈയിലെടുക്കാൻ ജയരാജനെ കളത്തിൽ ഇറക്കും; മലമ്പുഴയിൽ വിഎസിന്റെ പിൻഗാമിയാകാൻ എംബി രാജേഷും; സമ്പത്തിലൂടെ തിരുവനന്തപുരത്തും നോട്ടം; വിദ്യാർത്ഥി നേതാവ് സാനുവിന് പൊന്നാനിയും നൽകിയേക്കും; തോറ്റ 'പത്ത് എംപി'മാർ മത്സരിക്കാൻ സാധ്യത; കോടിയേരിയും ബേബിയും പോരിന് ഇറങ്ങുമോ?
- തെങ്ങ് ചതിക്കില്ലെന്ന് മാത്രമല്ല വേണ്ടിവന്നാൽ ബുക്ക്സ് ഓഫ് വേൾഡ് റെക്കോഡ്സിലും കയറ്റും; എറണാകുളം സ്വദേശി ജോർജ് പുല്ലാട്ടിന്റെ അനുഭവപാഠം ഇതാണ്; ഇന്ത്യ ബുക്ക് റെക്കോഡ്സ് നേട്ടം ഏറ്റവും കൂടുതൽ തേങ്ങ ഉത്പാദിപ്പിക്കുന്ന തെങ്ങിന്റെ പേരിൽ; റെക്കോർഡ് നേട്ടത്തിൽ ജോർജ്ജ് എത്തുന്നത് ഇത് രണ്ടാം തവണ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍