Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരു രാഷ്ട്രതലവന്മാരും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയിൽ അരനൂറ്റാണ്ട് പിന്നിട്ട കൊറിയൻ പ്രശ്‌നങ്ങളെല്ലാം അലിഞ്ഞില്ലാതായി; സമാധാനത്തിന്റെ വെള്ളരി പ്രാവായി കിം മാറിയപ്പോൾ 68 വർഷം നീണ്ടു നിന്ന കൊറിയൻ യുദ്ധം അവസാനിച്ചു; ആണവ നിരായുധീകരണം സംയുക്ത ലക്ഷ്യം: തെക്കൻ കൊറിയൻ പ്രസിഡന്റ് വടക്കൻ കൊറിയ സന്ദർശിക്കും: ഇന്നലെ വരെ വില്ലനായിരുന്ന കിം മുൻ കൈ എടുത്തപ്പോൾ പിറന്നത് പുതു ചരിത്രം: ബാക്കിയാകുന്നത് ഒറ്റ രാജ്യം പ്രഖ്യാപിക്കുമോ എന്ന ചോദ്യം മാത്രം

ഇരു രാഷ്ട്രതലവന്മാരും തമ്മിലുള്ള കൂടിക്കാഴ്‌ച്ചയിൽ അരനൂറ്റാണ്ട് പിന്നിട്ട കൊറിയൻ പ്രശ്‌നങ്ങളെല്ലാം അലിഞ്ഞില്ലാതായി; സമാധാനത്തിന്റെ വെള്ളരി പ്രാവായി കിം മാറിയപ്പോൾ 68 വർഷം നീണ്ടു നിന്ന കൊറിയൻ യുദ്ധം അവസാനിച്ചു; ആണവ നിരായുധീകരണം സംയുക്ത ലക്ഷ്യം: തെക്കൻ കൊറിയൻ പ്രസിഡന്റ് വടക്കൻ കൊറിയ സന്ദർശിക്കും: ഇന്നലെ വരെ വില്ലനായിരുന്ന കിം മുൻ കൈ എടുത്തപ്പോൾ പിറന്നത് പുതു ചരിത്രം: ബാക്കിയാകുന്നത് ഒറ്റ രാജ്യം പ്രഖ്യാപിക്കുമോ എന്ന ചോദ്യം മാത്രം

മറുനാടൻ മലയാളി ഡസ്‌ക്

സോൾ: കൊറിയൻ മണ്ണിൽ ചരിത്രം പിറന്നിരിക്കുകയാണ്. 68 വർഷം നീണ്ടു നിന്ന കൊറിയൻ യുദ്ധം അവസാനിച്ചു. തെക്കൻ കൊറിയയും വടക്കൻ കൊറിയയും തമ്മിലുള്ള ബദ്ധ വൈരം ഇന്നത്തോടെ അവസാനിപ്പിച്ചു കൊണ്ടാണ് യുദ്ധം നിർത്താൻ ഇരു രാജ്യങ്ങളും തീരുമാനം എടുത്തത്. ഇന്നലെ വരെ വില്ലന് പരിവേഷം ചാർത്തിയിരുന്ന കിം ഉൻ സമാധാനത്തിന്റെ വെള്ളരി പ്രാവായി മാറിയതോടെയാണ് അര നൂറ്റാണ്ട് പിന്നിട്ട കൊറിയൻ യുദ്ധം അവസാനിച്ചത്. ത്തര കൊറിയൻ ഭരണത്തലവൻ ദക്ഷിണ കൊറിയയിലെത്തിയതോടെയാണ് പ്രശ്‌നങ്ങളെല്ലാം അവസാനിച്ചത്.

ഇരു രാഷ്ട്ര നേതാക്കളും നടത്തിയ ചർച്ചയിൽ ഇത്രയും നാളായി ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ എല്ലാം അലിഞ്ഞില്ലാതായി. കൊറിയൻ യുദ്ധം അവസാനിപ്പിക്കാൻ ഇരു കൊറിയകളും ധാരണയാവുകയായിരുന്നു. അണവ നിരായുധീകരണമാണ് ഇനി സംയുക്ത ലക്ഷ്യം. ഇരു രാഷ്ട്ര തലവന്മാരും ഒരുമിച്ചിരുന്നു ചർ്ചച ചെയ്തപ്പോൾ ചരിത്ര പ്രധാനമായ തീരുമാനം പിറക്കുക ആയിരുന്നു. ഒരു വർഷത്തിനകം നടപടികൾ പൂർത്തിയാക്കാനും ഇരു രാഷ്ട തലവന്മാരും തീരുമാനിച്ചു. സൈനിക രഹിത മേഖലയെ സമാധാന മേഖലയായി പരിഗണിക്കും. വൈകാതെ തെക്കൻ കൊറിയൻ പ്രസിഡന്റ് വടക്കൻ കൊറിയ സന്ദർശിക്കാനും തീരുമാനമായി.

ഇന്ത്യൻ സമയം രാവിലെ ആറു മണിക്കാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇന്നും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ആരംഭിച്ചത്. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സമാധാനഗ്രാമമായ പന്മുൻജോങ്ങിലാണു ചരിത്രപ്രധാന കൂടിക്കാഴ്ച നടന്നത്. 1953 ജൂലൈ 27ന്, കൊറിയൻ യുദ്ധത്തിനു വിരാമമിട്ട കരാർ ഒപ്പുവച്ചത് ഇവിടെയാണ്. ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മിൽ ഔപചാരിക ചർച്ച. ആദ്യമായാണ് ഉത്തര കൊറിയൻ ഭരണത്തലവൻ ദക്ഷിണ കൊറിയയിൽ എത്തുന്നത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമാണു ചർച്ചകളിലെ നിർണായക വിഷയമായത്. യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ആവശ്യവും ഇതാണ്. എന്തായാലും ചർച്ചയിൽ ലോകം ആഗ്രഹിച്ചതു പോലെ അത് സംഭവിക്കുകയും ചെയ്തു.

പോങ്യാങ്ങിൽനിന്നു കാറിലാണു കിം ജോങ് ഉൻ പന്മുൻജോങ്ങിലെത്തിയത്. സൈനികമുക്ത മേഖലയായ പന്മുൻജോങ്ങിൽ ഇരുരാജ്യങ്ങളിലുമായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ ഉത്തരകൊറിയൻ ഭാഗത്തു പ്രവേശിക്കുന്ന കിം ജോങ് ഉൻ ദക്ഷിണകൊറിയൻ ഭാഗത്തേക്കു നടന്നു. ഇവിടെ വച്ച് മൂൺ കൈപിടിച്ച് കുലുക്കി സ്വീകിരിച്ചു. അങ്ങനെ പുതിയ ചരിത്രം മാറും. ഇരുരാജ്യങ്ങളെയും വേർതിരിക്കുന്ന സൈനിക അതിർത്തിരേഖ മുറിച്ചുകടക്കുന്നതോടെ ദക്ഷിണകൊറിയൻ മണ്ണിലെത്തുന്ന ആദ്യ ഉത്തരകൊറിയൻ ഭരണത്തലവനായി ഉൻ മാറി. ദക്ഷിണകൊറിയൻ സൈന്യത്തിന്റെ ഗാർഡ് ഓഫ് ഓണറും ഉൻ സ്വീകരിച്ചു. തുടർന്ന് പ്രാരംഭ ചർച്ചകളും. ഇതോടെ ലോകം പ്രതീക്ഷയിലായി. എല്ലാം പറഞ്ഞ് പരിഹരിച്ച് ഇരു കൊറിയകളും ചേർന്ന് ഒറ്റരാജ്യമായി മാറുമോ എന്നതാണ് ഉയരുന്ന ചോദ്യം.

11 വർഷത്തിനുശേഷമാണ് ഇരുരാജ്യങ്ങളിലെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. ഏത് സമയവും ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന പ്രതീതിയായിരുന്നു മാസങ്ങൾക്ക് മുൻപ് കൊറിയൻ ഉപദ്വീപിൽ. എന്നാൽ ലോകത്തെയാകെ ആശ്ചര്യപ്പെടുത്തിക്കൊണ്ടാണ് ചർച്ചയ്ക്ക് ഇരുരാജ്യങ്ങളും തയ്യാറായത്. 1950-53 ലെ കൊറിയൻ ഏറ്റുമുട്ടൽ അവസാനിച്ചെങ്കിലും സമാധാനക്കരാറിൽ ഒപ്പുവെയ്ക്കാത്തതിനാൽ സാങ്കേതികമായി രണ്ട് രാജ്യങ്ങളും യുദ്ധാവസ്ഥയിലാണ്. ആണവായുധങ്ങൾ ഉപേക്ഷിക്കാമെന്ന പ്രഖ്യാപനം നടത്താൻ ഉച്ചകോടിയിൽ ഉത്തരകൊറിയ തയ്യാറായാൽ അത് ചരിത്രപരമായ തീരുമാനമായിരുക്കും.

ഉച്ചഭക്ഷണത്തിനുശേഷം ഇരുനേതാക്കളും ചേർന്നു സൈനികമുക്ത മേഖലയിൽ പൈൻ മരം നടും. ഉച്ചയ്ക്കുശേഷമാകും ആണവനിരായുധീകരണ ചർച്ചകൾ നടക്കുക. വൈകിട്ട് ഉന്നിനായി മൂൺ ജേ ഇന്നിന്റെ അത്താഴവിരുന്നുണ്ട്. ഇരുരാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ചകളിൽ പങ്കെടുക്കും. ഇതോടെ എല്ലാം പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങാണ് സംഘത്തിലെ പ്രധാനി. ദക്ഷിണകൊറിയയിലെ ശൈത്യകാല ഒളിമ്പിക്സിനായുള്ള ഉത്തരകൊറിയൻസംഘത്തെ നയിച്ചതും കിം യോ ജോങ്ങായിരുന്നു. കൊറിയൻയുദ്ധം അവസാനിച്ചതിനുശേഷം ദക്ഷിണകൊറിയ സന്ദർശിക്കുന്ന ആദ്യത്തെ കിം കുടുംബാംഗമായിരുന്നു അവർ. താമസിയാതെ ദക്ഷിണ കൊറിയൻ പ്രസിഡന്റും ഉത്തരകൊറിയയിൽ എത്തും.

ആണവായുധ, ദീർഘദൂര മിസൈലുകളുടെ പരീക്ഷണ വിക്ഷേപണങ്ങൾ തത്കാലത്തേക്കു നിർത്തിവച്ചതായി ഉത്തര കൊറിയ അറിയിച്ചതോടെയാണ് സമാധാന ചർച്ചകൾക്ക് പുതിയ തലം എത്തിയത്. ആണവശക്തിയിൽ രാജ്യം പൂർണത നേടിയെന്നു കഴിഞ്ഞ നവംബറിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. ഭൂഖണ്ഡാന്തര മിസൈലുകൾ ഉൾപ്പെടെ വൻ ആയുധശേഖരം കൈവശമുണ്ടെന്നു പലതവണ ഉത്തര കൊറിയ തെളിയിച്ചതുമാണ്. ആണവ, മിസൈൽ പരീക്ഷണങ്ങൾ തത്കാലത്തേക്കു അവസാനിപ്പിച്ചെന്ന പ്രഖ്യാപനത്തിലൂടെ കിം ഏവരേയും അത്ഭുതപ്പെടുത്തി. തകർന്നു പോയ സമ്പദ് വ്യവസ്ഥ നേരെയാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഉത്തര കൊറിയയുടെ തീരുമാനമെന്നാണു വിലയിരുത്തപ്പെടുന്നത്.

കൊറിയൻ വിഭജനത്തിനുശേഷം ഇത് മൂന്നാംതവണയാണ് ഇരുരാജ്യങ്ങളുടെയും ഭരണാധികാരികൾ കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നത്. ഇതിനുമുൻപ് 2000-ലും 2007-ലും മാത്രമാണ് ഉത്തര-ദക്ഷിണ കൊറിയൻരാഷ്ട്രത്തലവന്മാർ തമ്മിൽ ചർച്ചനടത്തിയത്. കിം ജോങ് ഉന്നും യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ജൂണിൽ നടക്കുമെന്നാണ് കരുതുന്നത്. വർഷങ്ങളായി തുടരുന്ന തർക്കങ്ങൾക്കൊടുവിൽ ദക്ഷിണകൊറിയയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കിം ജോങ് ഉൻ ജനുവരിയിൽ പ്രഖ്യാപിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ മഞ്ഞുരുകാനാരംഭിച്ചത്. ഫെബ്രുവരിയിൽ ദക്ഷിണകൊറിയയിലെ പ്യോങ്ചാങ്ങിൽ നടന്ന ശൈത്യകാല ഒളിമ്പിക്സിൽ പങ്കെടുക്കാൻ ഉത്തരകൊറിയ തയ്യാറായതോടെ അനുരഞ്ജത്തിന് വേഗംകൂടി. ഒരേ പതാകയ്ക്കുകീഴിലാണ് ആ ഒളിമ്പിക്സിൽ ഇരുകൊറിയകളും അണിനിരന്നത്.

ഒളിമ്പിക്സിനുശേഷം മാർച്ചിൽ ദക്ഷിണകൊറിയയിൽനിന്നുള്ള ഉന്നതതലസംഘം ഉത്തരകൊറിയയിൽ സന്ദർശനം നടത്തുകയും കിം ജോങ് ഉന്നുമായി ചർച്ചനടത്തുകയും ചെയ്തിരുന്നു. 2011-ൽ കിം ജോങ് ഉൻ ഉത്തരകൊറിയയുടെ ഭരണമേറ്റെടുത്തശേഷം ആദ്യമായിരുന്നു ദക്ഷിണകൊറിയൻ ഉന്നതതലസംഘവുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇതിനുപിന്നാലെ ഉത്തര-ദക്ഷിണ കൊറിയൻ നേതാക്കൾ തമ്മിലുള്ള ഹോട്ട് ലൈൻ ബന്ധവും ഇരുരാജ്യങ്ങളും പുനഃസ്ഥാപിച്ചു. ഇതാണ് നേരിട്ടുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP