Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

കൂലോത്ത് രതീഷിനെ കൊന്ന് കെട്ടിതൂക്കിയെന്ന് കെ.സുധാകരൻ; കൊലപ്പെടുത്തിയത് മറ്റ് പ്രതികൾ; ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചെന്നും കെപിസിസി വർക്കിങ് പ്രസിഡന്റിന്റെ ആരോപണം; രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് മരണത്തിന് മുമ്പെന്ന് വ്യക്തമാക്കി പൊലീസും; രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് രതീഷിന്റെ ദുരൂഹമരണം

കൂലോത്ത് രതീഷിനെ കൊന്ന് കെട്ടിതൂക്കിയെന്ന് കെ.സുധാകരൻ; കൊലപ്പെടുത്തിയത് മറ്റ് പ്രതികൾ; ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചെന്നും കെപിസിസി വർക്കിങ് പ്രസിഡന്റിന്റെ ആരോപണം; രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റത് മരണത്തിന് മുമ്പെന്ന് വ്യക്തമാക്കി പൊലീസും; രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് രതീഷിന്റെ ദുരൂഹമരണം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊന്ന കേസിലെ പ്രതി കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് ആരോപിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. യാദൃശ്ചികമായുണ്ടായ ഒരു സംഭവത്തെ തുടർന്നാണ് രതീഷ് കൊല്ലപ്പെട്ടതെന്നും സുധാകരൻ ആരോപിച്ചു. ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചു. ആ നേതാവിന്റെ പേര് ഇപ്പോൾ പറയാൻ താത്പര്യപ്പെടുന്നില്ലെന്നം അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ ഭീഷണി ഫോൺവിളിയെ അതേ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റ് പ്രതികൾ മർദ്ദിച്ചതിനെ തുടർന്ന് രണ്ടാം പ്രതി ബോധരഹിതനായി വീണു. ഇതോടെ മറ്റു പ്രതികള്ൾ രതീഷിനെ കെട്ടി തൂക്കുകയാണ് ചെയ്തത്. ഇതാണ് ഞങ്ങൾക്ക് കിട്ടിയ വിവരമെന്നും സുധാകരൻ പഞ്ഞു. പാർട്ടി ഗ്രാമത്തിൽ നിന്നും ലഭിച്ച വ്യക്തമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

തൂങ്ങി മരിക്കുന്നതിന് മുൻപേ തന്നെ കൂലോത്ത് രതീഷ് കൊലപ്പെട്ടിരുന്നുവെന്നാണ് പൊലീസിന്റേയും നിഗമനം. കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് മേലെ കടുത്ത രാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് സൂചന. വടകര എസ്‌പി നേരിട്ടാണ് ഫോറൻസിക് വിദഗ്ദ്ധറുമായി ചേർന്ന് കേസിൽ അന്വേഷണം നടത്തുന്നത്.

മരണത്തിന് അൽപ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയിൽ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാൻ ശ്രമം നടന്നതിനിടയിൽ ഉണ്ടായതാണെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ ഫോറൻസിക് സർജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

സാധാരണ രാഷ്ട്രീയ കൊലപാതകങ്ങളിൽ പാർട്ടി കൊടുക്കുന്ന ലിസ്റ്റിലുള്ളവരാണ് പ്രതികളായി വരാറുള്ളത്. എന്നാൽ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തോടെയാണ് ഈ രീതിക്ക് മാറ്റം വരുന്നത്. മൻസൂർ വധക്കേസിലെ കൊലയാളികളെല്ലാം തന്നെ കൊല്ലപ്പെട്ടയാളുടെ സമീപത്തെ വീടുകളിൽ താമസിക്കുന്നവരാണ്. മൻസൂറിനേയും സഹോദരൻ മുഹസിനേയും പ്രതികൾ ആക്രമിക്കുന്നതിന് നിരവധി സാക്ഷികളുമുണ്ട്. ഇവരുടെയെല്ലാം പേരുകൾ മുഹസിനും കുടുംബവും സംഭവത്തിന് സാക്ഷിയായ അയൽവാസികളും മാധ്യമങ്ങളോട് അടക്കം വെളിപ്പെടുത്തിയിട്ടുണ്ട്.

കൊലപാതകത്തിൽ പങ്കെടുത്തവരുടെ മുഴുവൻ വിവരങ്ങളും ഈ രീതിയിൽ പുറത്തു വന്നതോടെ ഇവരെയെല്ലാം പൊലീസിന് അറസ്റ്റ് ചെയ്‌തേ മതിയാവൂ. കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപാണ് കൂലോത്ത് രതീഷ് കൊലപ്പെട്ടത് എന്ന നിലയ്ക്കാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിഗമനം. കൂട്ടുപ്രതികളുടെ സാന്നിധ്യത്തിലാവും രതീഷ് കൊല്ലപ്പെട്ടതെന്നും അതിനുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്നും പൊലീസ് വിലയിരുത്തുന്നു.

രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കശുവണ്ടി തോട്ടത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത് രതീഷിനൊപ്പം പ്രതികളെല്ലാം ഇവിടെയുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. രതീഷിന്റെ കൊലയ്ക്ക് ശേഷം ഒപ്പമുണ്ടായിരുന്ന പ്രതികളെ കോഴിക്കോട്ടെ മലയോരമേഖലയിലേക്ക് മാറ്റി എന്ന സൂചനയുടെ അടിസ്ഥാനത്തിൽ പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. പാർട്ടി ലോക്കൽ സെക്രട്ടറിയും, ബ്രാഞ്ച് സെക്രട്ടറിയുമടക്കമുള്ള പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP