Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ജോളിക്ക് സയനൈഡ് കൊടുത്തത് ഒരുതവണ മാത്രം; ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല': തെളിവെടുപ്പിനിടെ തുറന്നടിച്ച് അറസ്റ്റിലായ പ്രതി പ്രജു കുമാർ; സയനൈഡ് വാങ്ങിയ താമരശേരിയിലെ കടയിലെത്തിച്ച് തെളിവെടുപ്പ്; പ്രജു കുമാറിനെയും ജോളിയെയും മാത്യുവിനെയും അറസ്റ്റ് ചെയ്തത് റോയ് തോമസിന്റെ കൊലപാതകത്തിൽ; കൂടത്തായിലെ എല്ലാ കൊലകളും ചെയ്തത് താൻ തന്നെയെന്ന് ജോളി

'ജോളിക്ക് സയനൈഡ് കൊടുത്തത് ഒരുതവണ മാത്രം; ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയില്ല': തെളിവെടുപ്പിനിടെ തുറന്നടിച്ച് അറസ്റ്റിലായ പ്രതി പ്രജു കുമാർ; സയനൈഡ് വാങ്ങിയ താമരശേരിയിലെ കടയിലെത്തിച്ച് തെളിവെടുപ്പ്; പ്രജു കുമാറിനെയും ജോളിയെയും മാത്യുവിനെയും അറസ്റ്റ് ചെയ്തത് റോയ് തോമസിന്റെ കൊലപാതകത്തിൽ; കൂടത്തായിലെ എല്ലാ കൊലകളും ചെയ്തത് താൻ തന്നെയെന്ന് ജോളി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായി കൂട്ടമരണക്കേസിൽ ജോളിക്ക് സയനൈഡ് എത്തിച്ചതിലെ പങ്കിന്റെ പേരിലാണ് സ്വർണപ്പണിക്കാരൻ പ്രജു കുമാർ അറസ്റ്റിലായത്. ജോളിയുടെ കുടുംബ സുഹൃത്തും സ്വർണജുവലറി ഉടമയുമായ മാത്യുവിനാണ് പ്രജു കുമാർ സയനൈഡ് കൈമാറിയത്. മാത്യു ഇത് ജോളിക്ക് കൈമാറി. ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രജു കുമാറും അറസ്‌ററിലായത്. താൻ ജോളിക്ക് സയനൈഡ് കൊടുത്തത് ഒരു തവണമാത്രമെന്നു പ്രജുകുമാർ പറഞ്ഞു. ഇങ്ങനെ സംഭവിക്കുമെന്നു താൻ കരുതിയില്ലെന്നും പ്രജുകുമാർ തെളിവെടുപ്പിനിടെ ടെലിവിഷൻ ചാനലിനോട് പറഞ്ഞു. പ്രജുകുമാറിനെ സയനൈഡ് വാങ്ങിയ താമരശേരിയിലെ കടയിലെത്തിച്ചു പൊലീസ് തെളിവെടുപ്പു നടത്തി.

ജോളി, മാത്യു, സ്വർണ പണിക്കാരൻ പ്രജുകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരിച്ച റോയിയുടെ ഭാര്യ ജോളി, ജോളിയെ സഹായിച്ച ജുവലറി ജീവനക്കാരൻ മാത്യു, രണ്ട് സ്വർണപണിക്കാർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. നേരത്തേ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയായേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. മാത്യു കുറ്റം സമ്മതിച്ചിട്ടുണ്ട്. ജോളിക്ക് സയനൈഡ് നൽകിയത് താനാണെന്ന മാത്യു സമ്മതിച്ചു. ജോളിയുമായി ദീർഘനാളത്തെ സൗഹൃദം തനിക്കുണ്ടായിരുന്നുവെന്നും ഇയാൾ തുറന്നുസമ്മതിച്ചു. അറസ്റ്റിലായ ജോളിയിൽനിന്ന് ക്രൈംബ്രാഞ്ചിന് സുപ്രധാനമൊഴികൾ ലഭിച്ചതായാണ് സൂചന. ആറുപേരെയും സയനൈഡ് നൽകി കൊലപ്പെടുത്തിയ ജോളി ആദ്യഭർത്താവ് റോയ് തോമസിന്റെ സഹോദരി രഞ്ജിയെയും കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെന്നാണ് വിവരം. കൂടത്തായി ദുരൂഹമരണങ്ങളിൽ ജോളിയെ വിശദമായി ചോദ്യംചെയ്യുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനെ തുടർന്ന് അന്വേഷണ വിവരങ്ങൾ വടകര റൂറൽ എസ്‌പി കെ.ജി.സൈമൺ വെളിപ്പെടുത്തി. ഓരോ കൊലപാതകത്തിനും ഓരോ കാരണമാണുള്ളത്. അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് വീടിന്റെ അധികാരം കൈവശപ്പെടുത്താനാണ്. ഭർതൃ പിതാവിനെ കൊന്നത്് കൂടുതൽ സ്വത്ത് നൽകാനില്ലെന്ന് പറഞ്ഞതിനാണ്. ജോളിയെ സംശയിക്കാൻ കാരണം ആറുമരണങ്ങളുടയെും സമയത്തെ സാന്നിധ്യമാണ്. എൻടിയിൽ അദ്ധ്യാപികയാണെന്ന് കളവ് പറഞ്ഞതും സംശയത്തിന് ഇടയാക്കി. ഇപ്പോൾ ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത് ഭർത്തായി റോയി തോമസിന്റെ മരണത്തെ ചൊല്ലിയാണ്. രണ്ടു കേസുകളിൽ അന്വേഷണം തുടരുമെന്നും എസ്‌പി അറിയിച്ചു.

ആറ് മരണങ്ങളിലും പങ്കുണ്ടെന്ന് ജോളി സമ്മതിച്ചു. ഒസ്യത്ത് നിർണായകതെളിവാകുമെന്നും എസ്‌പി കെ.ജി.സൈമൺ പറഞ്ഞു. എൻഐടി അദ്ധ്യാപികയാണെന്ന് കള്ളം പറഞ്ഞതാണ് ജോളിയെ കുടുക്കിയത്. പൊലീസിന് സംശയം തുടങ്ങിയത് ഈ കളവിൽ നിന്നാണ്. എല്ലാ മരണങ്ങളിലും ജോളിയുടെ സാന്നിധ്യം സംശയം വർധിപ്പിച്ചു. റോയി ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് ജോളി പ്രചരിപ്പിച്ചതും തിരിച്ചടിയായി. റോയിയുടെ സഹോദരിയേയും കൊലപ്പെടുത്താൻ ശ്രമിച്ചു. ജോളിയെ ഇപ്പോൾ പിടിച്ചില്ലെങ്കിൽ കൂടൂതൽ കൊലപാതകങ്ങൾ നടത്തുമായിരുന്നു. ബികോം ബിരുദധാരിയാണ് ജോളി. നാട്ടിൽ ബിടെക് എന്ന് പറഞ്ഞു. തങ്ങൾ സർട്ടിഫിക്കറ്റ് കണ്ടിട്ടില്ലെന്ന് എസ്‌പി പറഞ്ഞു. ആദ്യ ഒസ്യത്തിൽ നിന്ന് സ്വത്ത് മാറ്റി സ്വന്തം പേരിലാക്കി അത് വീണ്ടും പൂർവ്വ സ്ഥിതിയിലാക്കിയത് വില്ലേജ് ഓഫീസർ ഇടപെട്ടിട്ടാണെന്നും എസപി പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് 200 പേരെ കണ്ടിട്ടുണ്ട്. മൂന്നു വീട്ടിൽ റെയ്ഡ് നടത്തിയിട്ടുണ്ട്. മൂന്നു മാസമായി അന്വേഷണം തുടങ്ങിയിട്ടെന്നും എസ്‌പി അറിയിച്ചു. ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിനെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കിട്ടിയിട്ടില്ല.

കൂടാതെ എല്ലാ മരണത്തിലും സയനേഡ് ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടെന്നും കൊലപാതകത്തിന് കാരണം സ്വത്ത് തർക്കം മാത്രമല്ലെന്നും എസ്‌പി വ്യക്തമാക്കി.മൂന്നാമതായി കൊലപ്പെടുത്തിയത് ജോളിയുടെ ഭർത്താവ് റോയി തോമസാണ്. ഇവരുമായുള്ള ബന്ധം വഷളായതിനെ തുടർന്നായിരുന്നു റോയിയെ കൊലപ്പെടുത്തിയത്. റോയിയുടെ മരണത്തിൽ പോസ്റ്റ് മോർട്ടം വേണമെന്ന് വാശിപിടിച്ച അമ്മാവനാണ് മാത്യു എം.എം. ഇദ്ദേഹത്തെ 2014ഓടെ കൊലപ്പെടുത്തുകയായിരുന്നു. മാത്യുവിനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ ലഭിക്കാനുണ്ടെന്നും അക്കാര്യം പിന്നീട് വ്യക്തമാക്കാമെന്ന് എസ്‌പി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP