Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോൾ അദ്ദേഹം മരിച്ച നിലയിൽ ആയിരുന്നു; കൂടെ വന്നവരോട് ചോദിക്കാതെ പൊലീസിന് അറിയിച്ചു എന്ന് പറഞ്ഞുള്ള ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങി; ആ സമയം രാഷ്ട്രീയ പ്രവർത്തകന്റെ മകൻ ബലമായി ബോഡി എടുത്തുകൊണ്ട് പോയി; വർഷങ്ങൾ കഴിയുമ്പോൾ ഇതൊരു കൊലപാതക ശ്രമം ആയിരുന്നു എന്ന വാർത്ത വരും; അന്ന് ഇതേ രാഷ്ട്രീയ നേതാവ് ഡോക്ടർക്കെതിരെ ആരോപണം ഉന്നയിച്ചേക്കാം; ഡോ ജിനേഷിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ

ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോൾ അദ്ദേഹം മരിച്ച നിലയിൽ ആയിരുന്നു; കൂടെ വന്നവരോട് ചോദിക്കാതെ പൊലീസിന് അറിയിച്ചു എന്ന് പറഞ്ഞുള്ള ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങി; ആ സമയം രാഷ്ട്രീയ പ്രവർത്തകന്റെ മകൻ ബലമായി ബോഡി എടുത്തുകൊണ്ട് പോയി; വർഷങ്ങൾ കഴിയുമ്പോൾ ഇതൊരു കൊലപാതക ശ്രമം ആയിരുന്നു എന്ന വാർത്ത വരും; അന്ന് ഇതേ രാഷ്ട്രീയ നേതാവ് ഡോക്ടർക്കെതിരെ ആരോപണം ഉന്നയിച്ചേക്കാം; ഡോ ജിനേഷിന്റെ കുറിപ്പ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കൂടത്തായിയിലെ ദുരൂഹ മരണങ്ങളുടെ പശ്ചാത്തലത്തിൽ ചർച്ചയാകുകയാണ് ഡോ ജിനേഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. ഈരാറ്റുപേട്ടയിൽ ഏതാനും നാളുകൾക്ക് മുൻപ് നടന്ന ഒരു ദുരൂഹമരണത്തെ കുറിച്ച് ഡോ.ജിനേഷ് പി.എസ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുകയാണ്. മുൻപ് ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ടുമായി ബന്ധപ്പെട്ട് താനെഴൂതിയ പോസ്റ്റിന് ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ ഡോ. ജോർജ് സെബാസ്റ്റ്യൻ എഴുതിയ കമന്റ് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഡോ.ജിനേഷിന്റെ പോസ്റ്റ്.

വർഷങ്ങൾ കഴിയുമ്പോൾ ചിലപ്പോൾ ഇതൊരു കൊലപാതകശ്രമം ആയിരുന്നു എന്ന വാർത്ത വരും. അന്ന് ഇതേ രാഷ്ട്രീയ നേതാവ് ഡോക്ടർക്കെതിരെ ആരോപണം ഉന്നയിക്കുതും നമ്മുക്ക് ചിലപ്പോൾ കാണേണ്ടി വന്നേക്കുമെന്നും ഡോ.ജിനേഷ് പറയുന്നു.

ഡോ.ജിനേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അവസരത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് Dr. George Sebastian എഴുതിയത്:

'ഒരിക്കൽ ഈരാറ്റുപേട്ട റിംസ് ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ ഉച്ചകഴിഞ്ഞ് സമയത്ത് ഒരു 35 വയസ് ഉള്ള പുരുഷനെ ആശുപത്രിയിൽ കൊണ്ട് വന്നു. അദ്ദേഹത്തിന് രാവിലെ മുതൽ ശർദ്ദി ഉണ്ടായിരുന്നു. വലിയ ഭയങ്കര ശർദ്ദി എന്നൊന്നും പറയാൻ ഇല്ലായിരുന്നു. എന്നാലും അവർ അടുത്തുള്ള മറ്റൊരു ആശുപത്രിയിൽ പോയി എന്തോ ഇഞ്ചക്ഷൻ എടുത്തു. ശർദ്ദി കുറയുകയും ചെയ്തു.

പക്ഷേ, വൈകുന്നേരം ആയപ്പോൾ അദ്ദേഹം കുഴഞ്ഞു വീണു.

ഹോസ്പിറ്റലിൽ കൊണ്ട് വന്നപ്പോൾ അദ്ദേഹം മരിച്ച നിലയിൽ ആയിരുന്നു.

ഞങ്ങൾ പൊലീസിൽ അറിയിച്ചു. കൂടെ വന്നവർ പൊലീസിൽ അറിയിക്കാൻ സമ്മതം അല്ലായിരുന്നു. അവരോട് ചോദിക്കാതെ പൊലീസിന് അറിയിച്ചു എന്ന് പറഞ്ഞ് അവിടെ ബഹളം തുടങ്ങി. 30 - 45 mins കഴിഞ്ഞിട്ടും പൊലീസ് വന്നില്ല.

ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങി. ആ സമയത്ത് അവിടെ ഉള്ള ഒരു വളരെ പ്രശസ്തനായ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ മകൻ (അദ്ദേഹവും ഒരു പ്രശസ്തനായ പൊതു പ്രവർത്തകൻ ആണ്) കുറെ അധികം ആളുകളെ കൂട്ടികൊണ്ട് വന്നു, എന്നിട്ട് ബലമായി ബോഡി എടുത്തുകൊണ്ട് പോയി.

ഇതാണ് നമ്മുടെ നാട്ടിലെ സ്ഥിതി. ആ മരണത്തിൽ എന്തോ അസ്വാഭാവികത ഉണ്ടെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നു.

ആരെങ്കിലും നിർബന്ധിച്ചാൽ എന്തിന് നിയമ വിരുദ്ധമായ ഒരു കാര്യത്തെ പൊതുപ്രവർത്തകൻ സഹായിക്കണം ?
ഇതുപോലെ എത്രയെത്ര സംഭവങ്ങൾ...

അന്ന് എന്നെ തല്ലാൻ തുടങ്ങിയ മഹാൻ പിന്നെ എന്റെ അടുത്ത് മരുന്ന് വാങ്ങാൻ വന്നിട്ടുണ്ട്. അവൻ അന്ന് എന്നെ വിളിച്ച പേരുകളിൽ ചിലത് തിരിച്ചു വിളിച്ചാലോ എന്ന് എനിക്കും പലപ്പോളും തോന്നിയിട്ടുണ്ട്.

തല്ലാൻ വന്നപ്പോൾ എനിക്ക് അവനെക്കാൾ സൈസ് ഉണ്ടെന്നും ഞാൻ തിരിച്ചു തല്ലിയാൽ അവൻ വാങ്ങിക്കെട്ടും എന്നും അവനു തോന്നിയതുകൊണ്ട് മാത്രം ആണ് അന്ന് ഞാൻ തല്ല് കൊള്ളാതെ രക്ഷപെട്ടത്.

ഈ വിവരം പൊലീസിൽ അറിയിച്ചപ്പോൾ അവർ വന്നു ഞങ്ങടെ മൊഴി ഓക്കെ എടുത്ത് പോയി. പിന്നെ ഒന്നും നടന്നിട്ടില്ല.'

മുൻപ് പോസ്റ്റ്‌മോർട്ടം പരിശോധനയുമായി ബന്ധപ്പെട്ട് ഇട്ടിരുന്ന പോസ്റ്റിൽ ഡോക്ടർ എഴുതിയ കമന്റ് ആണ് മുകളിൽ.

കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ നടന്ന സംഭവത്തെ കുറിച്ച് ഒരു ഡോക്ടർ ഇങ്ങനെയാണ് പറയുന്നത്. സമൂഹവും രാഷ്ട്രീയക്കാരും ചേർന്ന് നിയമപരമായ നടപടി ക്രമങ്ങളെ അട്ടിമറിക്കുന്നു. നിയമ പരിപാലനം കർത്തവ്യം ആയിട്ടുള്ളവർ ഇടപെടുന്നുമില്ല.

വർഷങ്ങൾ കഴിയുമ്പോൾ ചിലപ്പോൾ ഇതൊരു കൊലപാതകശ്രമം ആയിരുന്നു എന്ന വാർത്ത വരും. അന്ന് ഇതേ രാഷ്ട്രീയ നേതാവ് ഡോക്ടർക്കെതിരെ ആരോപണം ഉന്നയിക്കുന്നതും നമുക്ക് ചിലപ്പോൾ കാണേണ്ടി വന്നേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP