Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കൊലയിലും കേസ് രജിസ്റ്റർ ചെയ്തു; പൊലീസ് സംഘം ജോളിയുടെ മക്കളുടെ മൊഴി രേഖപ്പെടുത്തി; പിന്നാലെ മക്കൾ ജോളിയുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറി; ജോളി സൂക്ഷിച്ച വിഷം തേടുന്ന പൊലീസ് പൊന്നാമറ്റം വീട് അരിച്ചു പെറുക്കുന്നു; റോയിയുടെ സഹോദരൻ റോജോ അടുത്തദിവസം അമേരിക്കയിൽ നിന്നെത്തും; വീടിന് മുന്നിൽ ജനങ്ങളുടെ തിക്കും തിരക്കും; അന്വേഷണം കോയമ്പത്തൂരിലേക്കും നീട്ടിയെന്ന് സൂചന

കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കൊലയിലും കേസ് രജിസ്റ്റർ ചെയ്തു; പൊലീസ് സംഘം ജോളിയുടെ മക്കളുടെ മൊഴി രേഖപ്പെടുത്തി; പിന്നാലെ മക്കൾ ജോളിയുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറി; ജോളി സൂക്ഷിച്ച വിഷം തേടുന്ന പൊലീസ് പൊന്നാമറ്റം വീട് അരിച്ചു പെറുക്കുന്നു; റോയിയുടെ സഹോദരൻ റോജോ അടുത്തദിവസം അമേരിക്കയിൽ നിന്നെത്തും; വീടിന് മുന്നിൽ ജനങ്ങളുടെ തിക്കും തിരക്കും; അന്വേഷണം കോയമ്പത്തൂരിലേക്കും നീട്ടിയെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി; കൂടത്തായി കൊലപാതക പരമ്പരയിലെ എല്ലാ കൊലപാതകത്തിലും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്ത്. ഓരോ കേസുകളായിട്ടാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം കൂടത്തായി കേസ് അന്വേഷിക്കുന്ന പൊലീസ്സംഘം ജോളിയുടെ മക്കളുടെ മൊഴി രേഖപ്പെടുത്തി. റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും രേഖപ്പെടുത്തി. റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. നിരവധി തവണ ജോളി കോയമ്പത്തൂർ യാത്ര നടത്തിയെന്നതായാണ് പുതിയതായി പുറത്തുവരുന്ന സൂചന. ഇതു സംബന്ധിച്ച ടൗർ ലോക്കേഷൻ തെളിവുകൾ പൊലീസ് ശേഖരിക്കുന്നുണ്ട്.

നിർണായക തെളിവായ ജോളിയുടെ മൊബൈൽ ഫോണുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. മക്കളുടെ പക്കലായിരുന്നു ഫോണുകൾ. ഇവർ കൈമാറുകയായിരുന്നു. റോയിയുടെ സഹോദരൻ റോജോ അടുത്തദിവസം അമേരിക്കയിൽ നിന്നെത്തും.കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിയേയും കൂട്ടുപ്രതികളായ കെഎം മാത്യുവിനേയും പ്രജു കുമാറിനേയും തെളിവെടുപ്പിനായി കൂടത്തായി പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ച മുൻപേ ഇതേ വീട്ടിൽ നിന്നാണ് ജോളിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

വടകര സ്റ്റേഷനിൽ നിന്നും കനത്ത സുരക്ഷയിലാണ് പൊലീസ് സംഘം ജോളിയെ കൂടത്തായിക്ക് കൊണ്ടു വന്നത്. മൂന്ന് പ്രതികളേയും മൂന്ന് പൊലീസ് വാഹനത്തിലിരുത്തി വീടിനകത്തേക്ക് കൊണ്ടു പോരുകയായിരുന്നു. പ്രതികളെ അകത്ത് എത്തിച്ചതിന് പിന്നാലെ പൊന്നാമറ്റംവീടിന്റെ ഗേറ്റ് പൊലീസ് അടച്ചു.സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ് എന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് പ്രതികളെ വീടിനകത്തേക്ക് കൊണ്ടു പോയത്. വീടിനകത്ത് പോയ ജോളിയിൽ നിന്നും പൊലീസ് പലകാര്യങ്ങളും ചോദിച്ചറിഞ്ഞു. റോയിയുടെ മരണസംബന്ധിച്ച കാര്യങ്ങളും മറ്റു മരണങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി എന്നാണ് സൂചന.

കുടുംബത്തിലുള്ളവരെ അപായപ്പെടുത്താൻ ഉപയോഗിച്ച വിഷത്തിന്റെ ബാക്കി വീട്ടിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ജോളി നേരത്തെ മൊഴി നൽകിയിരുന്നു. ഇതു കണ്ടെത്താനാണ് പ്രധാനമായും പൊലീസിന്റെ ശ്രമം. സുരക്ഷയെ കരുതി ജോളിയെ വീടിന് പുറത്തേക്ക് കൊണ്ടു വരാതിരുന്ന പൊലീസ് അവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം അവശേഷിച്ച വിഷത്തിനായി വീടിനകത്തും പുറത്തും തെരച്ചിൽ നടത്തി. പുറത്തെ മാലിന്യക്കുഴിയിലും വീടിന്റെ ടെറസിലും വാട്ടർ ടാങ്കിലും പൊലീസ് സംഘം തെരച്ചിൽ നടത്തി. ഒരുവേള വീടിനകത്ത് നിന്നും വരാന്ത വരെ വന്ന ജോളി ചില സ്ഥലങ്ങൾ ചൂണ്ടിക്കാണിച്ച ശേഷം അകത്തേക്ക് പോയ. രണ്ട് മണിക്കൂർ പിന്നിട്ടിട്ടും പൊന്നാമറ്റം വീട്ടിൽ തെരച്ചിൽ തുടരുകയാണ്. വിദഗ്ധ ഫൊറൻസിക് സംഘവും തെളിവെടുപ്പിനുണ്ട്.

കോടഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതോടെ രജിസ്റ്റർ ചെയത് കേസുകളുടെ എണ്ണം അഞ്ചായി.ഷാജുവിന്റെ മകൾ ആൽഫൈന്റെ കൊലപാതകമുൾപ്പടെയുള്ള മൂന്ന് കേസുകളിലാണ് കോടഞ്ചേരി പൊലീസ് പുതുതായി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് കൊലപാതകങ്ങൾ നടത്തിയത് പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണെന്ന് ജോളി പൊലീസിനോട് സമ്മതിച്ചിരുന്നു. അന്നമ്മയെ കൊലപ്പെടുത്താൻ മറ്റൊരു വിഷമാണ് ഉപയോഗിച്ചതെന്നാണ് ജോളി പറയുന്നത്. ഇതിനു പിന്നാലെയാണ് സിലിയുടെ കൊലപാതകത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സിലിയെ കൊലപ്പെടുത്തിയത് ഗുളികയിൽ വിഷം പുരട്ടി നൽകിയാണെന്നാണ് ജോളി മൊഴി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP